ലഞ്ചിന് തൊട്ടുമുമ്പ് മെന്‍ഡിസും പുറത്ത്, ശ്രീലങ്കയ്ക്ക് ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് നഷ്ടം

ഗോളിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 96/2 എന്ന നിലയിൽ ആദ്യ സെഷന്‍ അവസാനിപ്പിച്ചു. ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോ അര്‍ദ്ധ ശതകം നേടി പുറത്തായപ്പോള്‍ കുശൽ മെന്‍ഡിസിനെ റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ച് വിധിക്കുകയായിരുന്നു.

 

92/0 എന്ന നിലയിൽ അതിശക്തമായ നിലയിൽ ആദ്യ സെഷന്‍ ശ്രീലങ്ക അവസാനിപ്പിക്കുമെന്ന സ്ഥിതിയിൽ നിന്നാണ് 4 റൺസ് നേടുന്നതിനിടെ ടീമിന് 2 വിക്കറ്റ് നഷ്ടമായത്.

 

ഒഷാഡ 50 റൺസും ദിമുത് കരുണാരത്നേ 28 റൺസും ആണ് നേടിയത്. കുശൽ മെന്‍ഡിസ് 3 റൺസ് നേടി പുറത്തായി.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ശ്രീലങ്ക മുന്നേറുന്നു

ഗോളിൽ പാക്കിസ്ഥാനെതിരെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 132/2 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 222 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 218 റൺസിൽ അവസാനിച്ചിരുന്നു.

136 റൺസിന്റെ ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്. 64 റൺസുമായി ഒഷാഡ ഫെര്‍ണാണ്ടോയും 45 റൺസ് നേടി കുശൽ മെന്‍ഡിസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും മൂന്നാം വിക്കറ്റിൽ 91 റൺസാണ് നേടിയിട്ടുള്ളത്.

ദിമുത് കരുണാരത്നേയെയും കസുന്‍ രജിതയെയും മുഹമ്മദ് നവാസ് ആണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.

ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, 143 റൺസ്

ധാക്ക ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 143 റൺസ് നേടി ശ്രീലങ്ക. ഒഷാഡ ഫെര്‍ണാണ്ടോയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 95 റൺസാണ് നേടിയത്. 57 റൺസ് നേടിയ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. കുശൽ മെന്‍ഡിസും കരുണാരത്നേയും ചേര്‍ന്ന് 44 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 11 റൺസ് നേടിയ മെന്‍ഡിസിനെ ഷാക്കിബ് വിക്കറ്റിന് മുന്നിൽ കുടുക്കി.

70 റൺസുമായി പുറത്താകാതെ നിൽക്കുന്ന ദിമുത് കരുണാരത്നേയ്ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ കുസുന്‍ രജിത ആണ് ക്രീസിലുള്ളത്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 365 റൺസില്‍ അവസാനിക്കുകയായിരുന്നു.

ശ്രീലങ്ക കുതിയ്ക്കുന്നു, സ്കോര്‍ 500ന് അടുത്തേക്ക്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതിന് സമാനമായി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ 469/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇന്ന് ടീമിന് 5 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ മൂന്നെണ്ണം ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദാണ് നേടിയത്. ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം ഒഷാഡ ഫെര്‍ണാണ്ടോ(81) പതും നിസ്സങ്ക(30) എന്നിവരുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി.

Taskinahmed

64 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 22 റണ്‍സ് നേടി രമേഷ് മെന്‍ഡിസും ആയിരുന്നു ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 87 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് അര്‍ദ്ധ ശതകം, ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി പുനരാരംഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് കൂടി ഇന്ന് ആദ്യ സെഷനില്‍ നഷ്ടം. 291/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തലേ ദിവസം ശതകം തികച്ച ലഹിരു തിരിമന്നേയെയാണ് ആദ്യം നഷ്ടമായത്.

140 റണ്‍സ് നേടിയ തിരിമന്നേയുടെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദാണ് നേടിയത്. അടുത്തടുത്ത് തന്നെ ആഞ്ചലോ മാത്യൂസിന്റെയും ധനന്‍ജയ ഡി സില്‍വയുടെയും വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായതോടെ ടീം 313/1 എന്ന നിലയില്‍ നിന്ന് 328/4 എന്ന നിലയിലേക്ക് വീണു.

334/4 എന്ന നിലയിലാണ് രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ശ്രീലങ്ക. 65 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയും റണ്ണൊന്നുമെടുക്കാതെ പതും നിസ്സങ്കയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21 റണ്‍സ് നേടിയ പതും നിസങ്കയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 169 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് ലങ്ക പുറത്തെടുത്തത്. ശതകത്തിനരികെ എത്തി വീണ ഒഷാഡ ഫെര്‍ണാണ്ടോയും ലഹിരു തിരിമന്നേയും രണ്ടാം വിക്കറ്റില്‍ 162 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഒഷാഡ 91 റണ്‍സും ലഹിരു തിരിമന്നേ 76 റണ്‍സുമാണ് നേടിയത്. വിന്‍ഡീസിന് വേണ്ടി കൈല്‍ മയേഴ്സും കെമര്‍ റോച്ചും രണ്ട് വീതം വിക്കറ്റ് നേടി.

കറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം

കറാച്ചി ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലെത്തി പാക്കിസ്ഥാന്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 555/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാന്‍ ശ്രീലങ്കയുടെഏഴ് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. മത്സരം ജയിക്കുവാന്‍ 264 റണ്‍സ് കൂടി ശ്രീലങ്ക നേടുവാനുണ്ട്. 212 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ ടീമിന്റെ സ്കോര്‍.

102 റണ്‍സുമായി നില്‍ക്കുന്ന ഒഷാഡ ഫെര്‍ണാണ്ടോയാണ് ശ്രീലങ്കന്‍ നിരയിലെ ഏക ആശ്വാസം. 97/5 എന്ന നിലയിലേക്ക് വീണ ടീമിനെ നിരോഷന്‍ ഡിക്ക്വെല്ല-ഒഷാഡ ഫെര്‍ണാണ്ടോ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 104 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഡിക്ക്വെല്ലയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. 65 റണ്‍സാണ് താരം നേടിയത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ഷാന്‍ മക്സൂദിനും ആബിദ് അലിയ്ക്കും പിന്നാലെ അസ്ഹര്‍ അലിയും ബാബര്‍ അസവും ശതകം നേടിയാണ് പാക്കിസ്ഥാനെ 555 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. അസ്ഹര്‍ അലി 118 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബര്‍ അസം 100 റണ്‍സ് നേടി.

വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിച്ചു, ശ്രീലങ്ക 202/5 എന്ന നിലയില്‍

ആദ്യ ഇന്നിംഗ്സിലെ ശ്രീലങ്കന്‍ ആധിപത്യത്തിന് ശേഷം പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ച് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ ഒന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 68.1 ഓവറുകള്‍ മാത്രം എറിഞ്ഞ ആദ്യ ദിവസം 202/5 എന്ന നിലയിലാണ് ശ്രീലങ്ക. 38 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 11 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.

59 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 40 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് നേടി മുന്നേറുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് തകര്‍ച്ച നേരിട്ടത്. 31 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ ലങ്ക പരുങ്ങലിലായെങ്കിലും ആഞ്ചലോ മാത്യൂസ്-ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിയ്ക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 31 റണ്‍സ് നേടിയ മാത്യൂസിനെ യുവ താരം നസീം ഷാ ആണ് പുറത്താക്കിയത്. നസീം ഷാ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഷിന്‍വാരി, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കുശല്‍ മെന്‍ഡിസ്(10), ദിനേശ് ചന്ദിമല്‍(2) എന്നിവരാണ് റണ്‍സ് കണ്ടത്താനാകാതെ പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍.

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലുംഗിസാനി ഗിഡിയ്ക്കൊപ്പം കണിശതയോടെ പന്തെറിഞ്ഞ ഇമ്രാന്‍ താഹിറും 3 വിക്കറ്റ് നേടിയ മത്സരത്തില്‍ 47 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

49 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 60 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും തിളങ്ങിയ മത്സരത്തില്‍ കുശല്‍ പെരേര(33), ധനന്‍ജയ ഡിസില്‍വ(39) എന്നിവരും തിളങ്ങിയെങ്കിലും ബൗളര്‍മാര്‍ക്ക് ആവശ്യത്തിനുള്ള സ്കോര്‍ നല്‍കുവാന്‍ ലങ്കയ്ക്കായിരുന്നില്ല. താഹിര്‍ തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 112 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 81 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കുമാണ് വിജയ ശില്പികള്‍. രണ്ടാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സിനെ നഷ്ടമായെങ്കിലും ഡികോക്ക്-ഡുപ്ലെസി കൂട്ടുകെട്ട് 136 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയാണ് ചെറിയ സ്കോര്‍ അനായാസം മറികടക്കുവാനുള്ള അടിത്തറ ആതിഥേയര്‍ക്ക് നല്‍കിയത്. ഡികോക്ക് പുറത്തായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 32 റണ്‍സുമായി പുറത്താകാതെ ഫാഫ് ഡു പ്ലെസിയ്ക്കൊപ്പം വിജയം കുറിയ്ക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 38.5 ഓവറിലാണ് ടീമിന്റെ വിജയം. ഫാഫ് ഡു പ്ലെസിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ ടെസ്റ്റില്‍ കുശല്‍ പെരരേ, രണ്ടാം ടെസ്റ്റില്‍ കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് ഇത് ചരിത്ര വിജയം

ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം. ക്രിക്കറ്റ് ലോകത്ത് ഏഷ്യന്‍ ശക്തികള്‍ക്ക് സാധ്യമാകാതെ പോയ ഒരു കാര്യമാണ് ഇന്ന് ലങ്ക പോര്‍ട്ട് എലിസബത്തിലെ വിജയത്തിലൂടെ സാധിച്ചത്. ഡര്‍ബനില്‍ പാകിയ അടിത്തറയുടെ പുറത്ത് കെട്ടിപ്പടുത്ത വിജയം ഇത്തവണ പോര്‍ട്ട് എലിസബത്തത്തിലും ആവര്‍ത്തിച്ചപ്പോള്‍ ലങ്ക ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുകയെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.

197 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് രണ്ട് വിക്കറ്റാണ് നഷ്ടമായത്. കുശല്‍ മെന്‍ഡിസ് 84 റണ്‍സും ഒഷാഡ ഫെര്‍ണാണ്ടോ 84 റണ്‍സും നേടിയപ്പോള്‍ മൂന്നാം ദിവസം വിക്കറ്റൊന്നും തന്നെ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. മെന്‍ഡിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടെസ്റ്റിലെ വീരോചിത പോരാട്ടത്തിനു കുശല്‍ പെരേര പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ടിനോട് നാട്ടിലും ഓസ്ട്രേലിയയോട് അവിടെയും നാണംകെട്ട് തോറ്റ് ശേഷം ടീമില്‍ പല സീനിയര്‍ താരങ്ങളെയും പുറത്താക്കിയ ശേഷമാണ് ലങ്ക ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ആദ്യ ടെസ്റ്റില്‍ 304 എന്ന ലക്ഷ്യത്തെ പിന്തുടര്‍ന്ന് തോല്‍വിയുറ്റ് നോക്കിയ നിമിഷങ്ങളില്‍ നിന്ന് ജയത്തിലേക്ക് അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടി നടന്ന കയറിയ കുശല്‍ ജനിത് പെരേര അക്ഷരാര്‍ത്ഥത്തില്‍ മരതക ദ്വീപുകാരുടെ ആത്മ വിശ്വാസത്തെ വാനത്തോളമുയര്‍ത്തുകയായിരുന്നു.

ഇരു ടെസ്റ്റുകളിലും എടുത്ത് പറയേണ്ടത് ശ്രീലങ്കയുടെ ബൗളര്‍മാരുടെ പ്രകടനമാണ്. ലസിത് എംബുദേനിയയും വിശ്വ ഫെര്‍ണാണ്ടോയും കസുന്‍ രജിതയും സുരംഗ ലക്മലും എല്ലാം ടെസ്റ്റിന്റെ പല ഘട്ടത്തിലായും മാസ്മരിക പ്രകടനമാണ് ലങ്കയ്ക്ക് വേണ്ടി പുറത്തെടുത്തത്.

Exit mobile version