നസീം ഷായുടെ ശസ്ത്രക്രിയ കഴിഞ്ഞു, പാകിസ്താൻ താരങ്ങൾക്ക് ലോകകപ്പിൽ ആശംസ നേർന്ന് താരം

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇന്നലെ പാകിസ്താൻ ആരാധകർക്കും ക്രിക്കറ്റ് ടീമിനു ഒരു വീഡിയോ സന്ദേശം അയച്ചു. താൻ സുഖം പ്രാപിക്കുക ആണെന്നും പാകിസ്താൻ ടീമിന് ഈ ലോകകപ്പിൽ എല്ലാ ആശംസകളും നേരുന്നു എന്നും നസീം ഷാ പറഞ്ഞു.

ഏഷ്യ കപ്പിൽ ഇന്ത്യക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നസീമിന് പരിക്കേറ്റത്. നസീമിന്റെ അഭാവത്തിൽ ഹസൻ അലിയെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഹസൻ അലിയും ആണ് ഇപ്പോൾ പാകിസ്താന്റെ പ്രധാന ബൗളിംഗ് ചോഴ്സ്. എന്നാൽ നസീം ഷാക്ക് പരിക്കേറ്റ ശേഷം പാകിസ്താന് ഒരൊറ്റ നല്ല ബൗളിംഗ് പ്രകടനം നടത്താൻ ആയിട്ടില്ല. നാളെ നെതർലന്റ്സിനെതിരെ ആണ് പാകിസ്താന്റെ ഉദ്ഘാടന മത്സരം.

പാകിസ്താൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, നസീം ഷാ ഇല്ല

ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്താൻ പ്രഖ്യാപിച്ചു. പാകിസ്ഥാൻ പേസർ നസീം ഷാ ടീമിൽ ഇടം നേടിയില്ല. ഏഷ്യാ കപ്പിനിടയിൽ ഏറ്റ പരിക്കാണ് നസീം ഷാക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ ആയിരുന്നു നസീമിന് പരിക്കേറ്റത്. പാകിസ്താൻ പേസ് അറ്റാക്ക് തന്നെ നസീം ഷായുടെ അഭാവത്തിൽ ദുർബലമാകും. മ്

നസീമിന് പകരക്കാരനായി പേസർ ഹസൻ അലിയെ പാകിസ്താൻ ടീമിൽ ഉൾപ്പെടുത്തി. ബാബർ അസം നയിക്കുന്ന ടീമിൽ ഫഖർ സമാന്, ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ ആഗ എന്നിവരും ഉണ്ട്. 2023 ലെ എമർജിംഗ് ഏഷ്യാ കപ്പിൽ പാകിസ്താന്റെ ക്യാപ്റ്റൻ അയിരുന്ന മുഹമ്മദ് ഹാരിസും ടീമിൽ ഇടം നേടി.

Pakistan’s World Cup squad:

Babar Azam (c), Shadab Khan, Fakhar Zaman, Imam-ul-Haq, Abdullah Shafique, Mohammad Rizwan, Saud Shakeel, Iftikhar Ahmed, Salman Ali Agha, Mohammad Nawaz, Usama Mir, Haris Rauf, Hasan Ali, Shaheen Afridi, Mohammad Wasim

നസീം ഷാ ലോകകപ്പിന്റെ തുടക്കത്തിൽ പാകിസ്താനൊപ്പം ഉണ്ടാകില്ല

തോളിനേറ്റ പരിക്കിനെത്തുടർന്ന് ഏഷ്യാ കപ്പിൽ അവസാന മത്സരങ്ങൾ കളിക്കാതിരുന്ന പാകിസ്ഥാൻ പേസർ നസീം ഷാക്ക് ലോകകപ്പിലും ഈ പരിക്ക് പ്രശ്നമാകും. നസീമിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ലോകകപ്പിന്റെ തുടക്കത്തിലെ മത്സരങ്ങൾ നസീമിന് നഷ്ടമായേക്കാം എന്നും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്നലെ പറഞ്ഞു. ഇത് പാകിസ്താന് വലിയ തിരിച്ചടിയാകും.

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ പാകിസ്താൻ നസീം ഷായുടെ അഭാവത്തിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. നസീം ഷാ മാത്രമല്ല ഹാരിസ് റഹൂഫും പരിക്കിന്റെ പിടിയിലാണ്‌. ഷഹീൻ ഷാ, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുടെ ബൗളിംഗ് മികവിൽ ആണ് പാകിസ്താന്റെ ലോകകപ്പ് പ്രതീക്ഷകൾ എല്ലാം നിൽക്കുന്നത്.

നസീം ഷാ ഇനി ഏഷ്യാ കപ്പിൽ കളിക്കില്ല

തോളിനേറ്റ പരിക്കിനെത്തുടർന്ന് പാകിസ്ഥാൻ പേസർ നസീം ഷാ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായി‌. ഇത് പാകിസ്താൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാളെ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ പാകിസ്താന് നസീം ഷായുടെ സേവനം നഷ്ടനാകും. ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത സമാൻ ഖാനെ നസീമിന്റെ പകരക്കാരനായി പാകിസ്താൻ തിരഞ്ഞെടുത്തു.

ലോകകപ്പിനു മുമ്പ് നസീം ഷാ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന വിശ്വാസത്തിലാണ് പാകിസ്താൻ ഉള്ളത്. നസീം ഷാ മാത്രമല്ല ഹാരിസ് റഹൂഫ്, അഖ സൽമാൻ എന്നിവരും പരിക്കിന്റെ പിടിയിലാണ്‌. ഇവരും പാകിസ്താൻ ശ്രീലങ്ക പോരാട്ടത്തിൽ ഉണ്ടാകില്ല.

ഹാരിസ് റഹൂഫിനും നസീം ഷായ്ക്കും പരിക്ക്, പകരക്കാരെ വിളിച്ച് പാകിസ്താൻ

ഏഷ്യാ കപ്പിൽ ഇന്നലെ ഇന്ത്യയോട് തോറ്റതോടൊപ്പം രണ്ട് പരിക്കും പാകിസ്താന് തിരിച്ചടിയായി. അവരുടെ പേസർമാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും പരിക്കേറ്റതിനാൽ ബാക്കപ്പുകളായി പാകിസ്ഥാൻ യുവ പേസ് ജോഡികളായ ഷാനവാസ് ദഹാനി, സമാൻ ഖാൻ എന്നിവരെ പാകിസ്താൻ ടീമിലേക്ക് വിളിച്ചു. ഇരുവരും പാകിസ്താന്റെ റിസേർവ്സ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫ് പങ്കെടുത്തിരുന്നില്ല. ആദ്യ ദിവസം പന്തെറിഞ്ഞപ്പോൾ പരിക്കേറ്റ റൗഫ് റിസേർവ് ഡേയിൽ മാറി നിൽക്കുകയായിരുന്നു. നസീമാകട്ടെ ഇന്നലെ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 49-ാം ഓവറിൽ തോളിന് പരിക്കേറ്റതിനെ തുടർന്ന് ആണ് പുറത്തായത്. ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫും നസീമും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ലോകകപ്പ് അടുത്തു നില്ല്കെ പാകിസ്ഥാൻ ഇവരെ ഇനി ഏഷ്യ കപ്പിൽ കളിപ്പിച്ച് റിസ്ക് എടുക്കാൻ സാധ്യതയില്ല.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ) മുളത്താൻ സുൽത്താൻസിനും ലാഹോർ ഖലന്ദർസിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് ദഹാനിയും സമാനും. ഇരുവരും പാകിസ്ഥാനുവേണ്ടി മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് പാക് പേസര്‍മാര്‍, 193 റൺസിന് പുറത്ത്

ഏഷ്യ കപ്പ് സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ 174/5 എന്ന നിലയിലായിരുന്ന ടീം 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 38.4 ഓവര്‍ മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നീണ്ട് നിന്നത്. 47/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – മുഷ്ഫിക്കുര്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ നൂറ് റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും പിന്നീട് തകരുകയായിരുന്നു.

ഷാക്കിബ് 53 റൺസ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ 64 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റാണ് നേടിയത്.

നവീൻ ഉൾ ഹഖിന്റെ പകരക്കാരനായി നസീം ഷാ ലെസ്റ്റർഷയറിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനാൽ നവീൻ ഉൾ ഹഖിന്റെ വരവ് വൈകിയതോടെ ലെസ്റ്റർഷയർ പകരക്കാരനെ സൈൻ ചെയ്തു. ടി20 ബ്ലാസ്റ്റ് സീസണിന്റെ തുടക്കത്തിനായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷായെ ആണ് ലെസ്റ്റർ ഷയർ സൈൻ ചെയ്തത്.

അഫ്ഗാനിസ്ഥാൻ സീമർ ആയ നവീനുൽ ഹഖ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം എലിമിനേറ്ററിൽ കളിക്കുന്നതിനാൽ ആണ് ലെസ്റ്റർഷയറിനൊപ്പം ചേരാൻ വൈകുന്നത്‌മ് ലഖ്നൗ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഇരിക്കുകയാണ്‌. ബർമിങ്ങാം ബിയേഴ്‌സ് (മെയ് 26), വോർസെസ്റ്റർഷയർ റാപ്പിഡ്‌സ് (മെയ് 29) എന്നിവയ്‌ക്കെതിരായ മത്സരങ്ങൾ നവീന് നഷ്ടമാകും. സൂപ്പർ ജയന്റ്‌സ് ഫൈനൽ വരെ മുന്നേറുകയാണെങ്കിലും കൂടുതക് വൈകിയേക്കാം.

നസീം ഷായുടെ മുന്നിൽ ന്യൂസിലാണ്ടിന് കാലിടറി, ആദ്യ ഏകദിനത്തിൽ നേടിയത് 255 റൺസ്

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ ന്യൂസിലാണ്ടിന് നേടാനായത് 255 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ന്യൂസിലാണ്ട് നേടിയത്. നസീം ഷായുടെ ബൗളിംഗ് പ്രകടനത്തിന് മുന്നിൽ ന്യൂസിലാണ്ട് ബാറ്റിംഗിന് കാലിടറുകയായിരുന്നു. അഞ്ച് വിക്കറ്റാണ് താരം നേടിയത്.

43 റൺസ് നേടിയ മൈക്കൽ ബ്രേസ്‍വെൽ ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ലാഥം ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഡാരി മിച്ചൽ(36), ഗ്ലെന്‍ ഫിലിപ്പ്സ്(37), ഫിന്‍ അല്ലന്‍(29), കെയിന്‍ വില്യംസൺ(26) എന്നിവര്‍ക്കും നിലയുറപ്പിക്കാനാകാതെ പോയത് ന്യൂസിലാണ്ടിന് തിരിച്ചടിയായി.

പാക്കിസ്ഥാന വേണ്ടി നസീം ഷാ അഞ്ച് വിക്കറ്റും ഉസാമ മിര്‍ 2 വിക്കറ്റും നേടി.

നസീം ഷാക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും

കറാച്ചിയിൽ ഈ ആഴ്ച അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ യുവ പേസർ നസീം ഷാ ഉണ്ടാകില്ല. തോളിലെ പരിക്ക് കാരണം ആണ് താരം പുറത്താകുന്നത്. ഇത് മൂന്നാം പാകിസ്താൻ പേസർക്കാണ് പരിക്ക് കാരണം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് നഷ്ടമാകുന്നത്. ഷഹീൻ അഫ്രീദിയും ഹാരിസ് റഹൂഫും ഇപ്പോൾ പരിക്ക് കാരണം പുറത്താണ്.

ഇംഗ്ലണ്ട് 74 റൺസിന് വിജയിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നസീം ഷാ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ അദ്ദേഹം പരിക്ക് കാരണം വിട്ടുനിന്നിരുന്നു, .

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്ന് നസീം ഷായെ റിലീസ് ചെയ്തു, താരം ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക് യാത്രയാകും

ന്യുമോണിയ ബാധിച്ച നസീം ഷാ ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക് യാത്രയാകും എന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടി20 ടീമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വിശ്രമം വീട്ടിൽ എടുക്കുവാന്‍ വേണ്ടിയാണ് ഈ തീരുമാനം. താരം ഇന്നലെ ആശുപത്രിയിൽ നിന്ന് വിടുതൽ പ്രാപിച്ച് ടീം ഹോട്ടലില്‍ എത്തിയിരുന്നു.

താരം ഞായറാഴ്ച വൈകുന്നേരം പാക്കിസ്ഥാന്‍ ടീമിനൊപ്പം എത്തുമെന്നും ടീമിനൊപ്പം ന്യൂസിലാണ്ടിലേക്ക് യാത്രയാകും എന്നും പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റ് ഉറപ്പാക്കി.

നസീം ഷായ്ക്ക് ന്യുമോണിയ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷായ്ക്ക് ന്യുമോണിയ. താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നതിനാൽ തന്നെ താരം ഇനി അവശേഷിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിൽ കളിക്കില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം താരത്തിന്റെ മെഡിക്കൽ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്.

താരം ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റായി തിരികെ ടീമിലേക്ക് എത്തുമെന്നാണ് പിസിബിയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം ന്യൂസിലാണ്ടും ബംഗ്ലാദേശും അടങ്ങിയ ത്രിരാഷ്ട്ര ടി20 പരമ്പരയിലാണ് പാക്കിസ്ഥാന്‍ കളിക്കുക. ഒക്ടോബര്‍ 7 മുതൽ 14 വരെയാണ് ഈ പരമ്പര നടക്കുന്നത്.

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ മെൽബേണിൽ ഒക്ടോബര്‍ 23ന് ആണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.

തനിക്ക് സിക്സുകള്‍ അടിക്കുവാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു – നസീം ഷാ

അഫ്ഗാനിസ്ഥാനെതിരെ ഒരു വിക്കറ്റ് അവശേഷിക്കെ 11 റൺസായിരുന്നു അവസാന ഓവറിൽ വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ നസീം ഷാ ആദ്യ രണ്ട് പന്തിൽ തന്നെ സിക്സറുകള്‍ പായിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ മാത്രമല്ല ഇന്ത്യ കൂടിയാണ് ഏഷ്യ കപ്പിൽ നിന്ന് പുറത്തായത്.

തനിക്ക് സിക്സറുകള്‍ നേടുവാനാകുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും ഈ ടൂര്‍ണ്ണമെന്റിൽ തന്റെ ടി20 അരങ്ങേറ്റം നടത്തിയ നസീം ഷാ വ്യക്തമാക്കി. 129 റൺസ് നേടിയ അഫ്ഗാനിസ്ഥാനെതിരെ ചേസിംഗിനിറങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ അനായാസം വിജയിക്കുമെന്നാണ് കരുതിയത്.

എന്നാൽ പിന്നീട് പാക്കിസ്ഥാന്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. നസീം ക്രീസിലെത്തിയപ്പോള്‍ 110/8 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. ആസിഫ് അലി ഒരു സിക്സ് കൂടി നേടിയെങ്കിലും താരം പുറത്തായതോടെ ലക്ഷ്യം അവസാന ഓവറിൽ 11 റൺസായി.

താന്‍ നെറ്റ്സിൽ വലിയ ഷോട്ടുകള്‍ പ്രാക്ടീസ് ചെയ്യാറുണ്ടെന്നും അവര്‍ യോര്‍ക്കറുകള്‍ എറിയുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ സിക്സുകള്‍ പായിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും നസീം ഷാ വ്യക്തമാക്കി.

 

Exit mobile version