ശ്രീലങ്കൻ ബാറ്റർ ലഹിരു തിരിമണ്ണ വിരമിച്ചു

ശ്രീലങ്കൻ ബാറ്റ്സ്മാൻ ലഹിരു തിരിമണ്ണ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2010-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 33-കാരൻ 44 ടെസ്റ്റുകളും 127 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്.

2014ൽ ഐസിസി ട്വന്റി20 ലോകകപ്പ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു തിരിമണ്ണ. ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ആയി 2088 റൺസും എകദിനത്തിൽ 4419 റൺസും താരം നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു എന്നത് ഒരു പരമമായ ബഹുമതിയാണ്. വർഷങ്ങളായി എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ ഗെയിം സമ്മാനിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകി, ഞാൻ എന്റെ പരമാവധി ശ്രമിച്ചു, ഞാൻ ഗെയിമിനെ ബഹുമാനിച്ചു, എന്റെ മാതൃരാജ്യത്തോടുള്ള എന്റെ കടമ സത്യസന്ധമായും ധാർമ്മികമായും ചെയ്തു. തിരിമണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു.

SLC അംഗങ്ങൾ, എന്റെ പരിശീലകർ, ടീമംഗങ്ങൾ, ഫിസിയോകൾ, പരിശീലകർ, വിശകലന വിദഗ്ധർ എന്നിവർക്ക് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം ദിവസം ശതകം തികച്ച് ഓപ്പണര്‍മാര്‍, ശ്രീലങ്കയ്ക്ക് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ശ്രീലങ്ക നേടിയിട്ടുള്ളത്. 118 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

131 റണ്‍സുമായി ലഹിരു തിരിമന്നേയും 40 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഷൊറിഫുള്‍ ഇസ്ലാമിനാണ് കരുണാരത്നേയുടെ വിക്കറ്റ്. ഇന്നത്തെ അവസാന ഓവറില്‍ ഷൊറിഫുളിന്റെ പന്തില്‍ ലഹിരു തിരിമന്നേയെ അമ്പയര്‍ എല്‍ബിഡബ്ല്യു ആയി വിധിച്ചുവെങ്കിലും താരം അത് റിവ്യ ചെയ്ത് വിക്കറ്റ് രക്ഷിക്കുകയായിരുന്നു.

കരുണാരത്നേയ്ക്ക് ശതകം, ശ്രീലങ്ക കുതിയ്ക്കുന്നു

ബംഗ്ലാദേശിനെതിരെ രണ്ടാം സെഷനിലും വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക. ഇന്ന് ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കന്‍ നായകന്‍ ശതകം പൂര്‍ത്തിയാക്കിയാണ് ടീമിനെ മുന്നോട്ട് നയിച്ചിരിക്കുന്നത്. 58 ഓവറില്‍ നിന്ന് 188/0 എന്ന നിലയിലാണ് ശ്രീലങ്ക.

106 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയ്ക്ക് കൂട്ടായി 80 റണ്‍സുമായി ലഹിരു തിരിമന്നേ ആണ് ക്രീസിലുള്ളത്.

ശ്രീലങ്കയ്ക്കും മികച്ച തുടക്കം, ചായയ്ക്ക തൊട്ടുമുമ്പ് തിരിമന്നേയെ നഷ്ടം

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 541/7 പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 114/1 എന്ന നിലയില്‍. ഓപ്പണര്‍മാരായ ലഹിരു തിരിമന്നേയും ദിമുത് കരുണാരത്നേയും ലങ്കയ്ക്കായി കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം സെഷനും വിക്കറ്റ് നഷ്ടമില്ലാതെ ലങ്ക അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മെഹ്ദി ഹസന്‍ കൂട്ടുകെട്ട് തകര്‍ത്തത്.

58 റണ്‍സ് നേടിയ തിരിമന്നേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് മെഹ്ദി ഹസന്‍ നേടിക്കൊടുത്തത്. 43 റണ്‍സുമായി ദിമുത് കരുണാരത്നേ ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 427 റണ്‍സ് ഇനിയും നേടിയാലേ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കാനാകുള്ളു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത രണ്ട് സെഷനില്‍ നിന്ന് 3 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 136/3 എന്ന നിലയില്‍ ആണ്.

അര്‍ദ്ധ ശതകം നേടിയ ലഹിരു തിരിമന്നേയുടെയും(55) ദിമുത് കരുണാരത്നേ(1), ഒഷാഡ ഫെര്‍ണാണ്ടോ(18) എന്നിവരുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 77/3 എന്ന നിലയില്‍ വീണ ടീമിനെ 59 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ദിനേശ് ചന്ദിമലും ധനന്‍ജയ ഡി സില്‍വയും ആണ് മുന്നോട്ട് നയിച്ചത്.

ചന്ദിമല്‍ 34 റണ്‍സും ഡി സില്‍വ 23 റണ്‍സുമാണ് നേടിയിട്ടുള്ളത്. അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, കൈല്‍ മയേഴ്സ് എന്നിവരാണ് ആതിഥേയര്‍ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21 റണ്‍സ് നേടിയ പതും നിസങ്കയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 169 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് ലങ്ക പുറത്തെടുത്തത്. ശതകത്തിനരികെ എത്തി വീണ ഒഷാഡ ഫെര്‍ണാണ്ടോയും ലഹിരു തിരിമന്നേയും രണ്ടാം വിക്കറ്റില്‍ 162 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഒഷാഡ 91 റണ്‍സും ലഹിരു തിരിമന്നേ 76 റണ്‍സുമാണ് നേടിയത്. വിന്‍ഡീസിന് വേണ്ടി കൈല്‍ മയേഴ്സും കെമര്‍ റോച്ചും രണ്ട് വീതം വിക്കറ്റ് നേടി.

ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട്, ജേസണ്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്

ആന്റിഗ്വയില്‍ ഒന്നാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. 70 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 32 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ലങ്കയുടെ ഇന്നിംഗ്സ് 69.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 5 വിക്കറ്റ് നേടി ജേസണ്‍ ഹോള്‍ഡറും 3 വിക്കറ്റുമായി കെമര്‍ റോച്ചുമാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ കസറിയത്.

ഏഴാം വിക്കറ്റായി തിരിമന്നേ പുറത്തായ ശേഷം അധികം വൈകാതെ ശ്രീലങ്കന്‍ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുവാന്‍ വിന്‍ഡീസിന് സാധിച്ചു. ആറാം വിക്കറ്റില്‍ 58 റണ്‍സ് നേടിയ തിരിമന്നേ – ഡിക്ക്വെല്ല കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

ശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍

ശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്. കോച്ചിംഗ് സ്റ്റാഫ്, നെറ്റ് ബൗളേഴ്സ് എന്നിവരുടെയും പരിശോധന നടത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആര്‍തറും തിരിമന്നേയും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പുള്ള പ്രൊവിഷണല്‍ സ്ക്വാഡിന്റെ ഭാഗമായിട്ടുള്ളവര്‍ക്കാണ് പരിശോധന നടത്തിയത്.

പരമ്പര 20 ഫെബ്രുവരിയില്‍ ആരംഭിക്കുവാനാണിരിക്കുന്നത്. എന്നാല്‍ ലങ്ക ഇത് വൈകിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആഞ്ചലോ മാത്യൂസ് ശ്രീലങ്കയുടെ രക്ഷകന്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ആഞ്ചലോ മാത്യൂസ്. മുന്‍ ലങ്കന്‍ നായകന്റെ ശതകത്തിന്റെ ബലത്തില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 87 ഓവറില്‍ നിന്ന് 229/4 എന്ന സ്കോര്‍ നേടിയിട്ടുണ്ട്. 107 റണ്‍സുമായി മാത്യൂസും 19 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.

43 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 52 റണ്‍സ് നേടിയ ദിനേശ് ചന്ദിമലുമാണ് ലങ്കയ്ക്കായി മികവ് പുലര്‍ത്തിയ മറ്റു താരങ്ങള്‍. 7/2 എന്ന നിലയില്‍ നിന്ന് വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആദ്യ ദിനം അവസാനിപ്പിക്കാനായത് ലങ്കയ്ക്ക് മികച്ച ആത്മവിശ്വാസം നല്‍കും.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.

ലഞ്ചിന് ശേഷമുള്ള രണ്ടാം പന്തില്‍ ലഹിരു തിരിമന്നേയെ ശ്രീലങ്കയ്ക്ക് നഷ്ടമായി, ആന്‍ഡേഴ്സണ് മൂന്ന് വിക്കറ്റ്

ഗോളില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇരട്ട വിക്കറ്റുമായി ആന്‍ഡേഴ്സണ്‍ തുടക്കത്തില്‍ ഏല്പിച്ച കനത്ത പ്രഹരങ്ങള്‍ക്ക് ശേഷം ശ്രീലങ്ക 7/2 എന്ന നിലയില്‍ പ്രതിരോധത്തിലായെങ്കിലും പിന്നീട് ലഞ്ച് വരെ കൂടുതല്‍ നഷ്ടമില്ലാതെ ലങ്കയെ എത്തിക്കുവാന്‍ ലഹിരു തിരിമന്നേയ്ക്കും ആഞ്ചലോ മാത്യൂസിനും സാധിച്ചു.

ലഞ്ചിന് പിരിയുമ്പോള്‍ ലങ്ക 26 ഓവറില്‍ നിന്ന് 76/2 എന്ന നിലയിലായിരുന്നു. 43 റണ്‍സുമായി തിരിമന്നേയും 26 റണ്‍സുമായി ആഞ്ചലോ മാത്യൂസുമായിരുന്നു ക്രീസില്‍.

ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് രണ്ടാം പന്തില്‍ ലഹിരു തിരിമന്നേയെ ആന്‍ഡേഴ്സണ്‍ മടക്കിയതോടെ ലങ്ക 76/3 എന്ന നിലയിലായി. 69 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തിരിമന്നേ-മാത്യൂസ് കൂട്ടുകെട്ട് നേടിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ശ്രീലങ്ക 30 ഓവറില്‍ 83/3 എന്ന നിലയിലാണ്.

ശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു

ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 242/4 എന്ന നിലയില്‍. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 44 റണ്‍സ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്. തന്റെ ശതകം തികച്ച് അധികം വൈകും മുമ്പ് ലഹിരു തിരിമന്നേ(111) പുറത്തായെങ്കിലും ശ്രീലങ്കയെ തങ്ങളുടെ സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസും ദിനേശ് ചന്ദിമലും അധികം വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിച്ചു.

നാലാം വിക്കറ്റില്‍ 52 റണ്‍സാണ് ലഹിരു തിരിമന്നേ – ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ തിരിമന്നേയെ പുറത്താക്കി സാം കറന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

32 റണ്‍സാണ് മാത്യൂസ്-ചന്ദിമല്‍ കൂട്ടുകെട്ട് ലഞ്ച് വരെ നേടിയത്. മാത്യൂസ് 30 റണ്‍സും ചന്ദിമല്‍ 20 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

തിരിമന്നേയ്ക്ക് ശതകം, ഇരുനൂറ് കടന്ന് ശ്രീലങ്ക

ഇംഗ്ലണ്ടിനെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ ശതകം നേടി ലഹിരു തിരിമന്നേ. ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മികവുറ്റ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 77 ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക 203/3 എന്ന നിലയിലാണ്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുവാന്‍ 83 റണ്‍സ് കൂടി ലങ്ക നേടേണ്ടതുണ്ട്. ഇതുവരെ 109 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ലങ്കയുടെ പ്രധാന സ്കോറര്‍.

ഇന്ന് മത്സരത്തിന്റെ നാലാം ദിവസം നൈറ്റ്‍വാച്ച്മാന്‍ ലസിത് എംബുല്‍ദേനിയയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ശ്രീലങ്കയുടെ മൂന്നാം വിക്കറ്റ് നേടിയത്.

Exit mobile version