ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പത്തും നിസ്സങ്കയ്ക്ക് നഷ്ടമാകും

ഈ മാസം ആദ്യം ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഉണ്ടായ പരിക്കിൽ നിന്ന് മുക്തനാകാത്ത ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും. ജനുവരി 29 ന് ഗോളിൽ ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

നിസ്സങ്ക കൊളംബോയിൽ പുനരധിവാസത്തിന് വിധേയനാവുകയാണെന്നും ടീമിൽ ചേർന്നിട്ടില്ലെന്നും ടീം മാനേജർ മഹിന്ദ ഹലൻഗോഡ സ്ഥിരീകരിച്ചു. ഫെബ്രുവരി 6 ന് ആരംഭിക്കാൻ പോകുന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം കളിക്കും എന്ന് ശ്രീലങ്ക പ്രതീക്ഷിക്കുന്നു.

സൈഡ് സ്ട്രെയിനിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ, കമിന്ദു മെൻഡിസ് എന്നിവരുൾപ്പെടെ ടീമിലെ ശേഷിക്കുന്ന 17 കളിക്കാരും ഫിറ്റാണ് എന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഓവലിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ചരിത്ര വിജയം

ഓവൽ ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക 8 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. ആക്രമണാത്മക ബാറ്റിംഗിലൂടെ പതും നിസ്സാങ്ക ഒരു മാസ്റ്റർ ഇന്നിംഗ്സ് കളിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചു. സെപ്തംബർ 9 തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ 125 റൺസ് പിന്തുടരാൻ ശ്രീലങ്കയ്ക്ക് ആയി. 2014 ന് ശേഷം ഇംഗ്ലണ്ടിലെ ശ്രീലങ്കയുടെ ആദ്യ വിജയമാണ്.

ശ്രീലങ്കയ്ക്ക് വിജയിക്കാൻ 125 റൺസ് വേണ്ടിയിരുന്ന രീതിയിലാണ് ദിവസം തുടങ്ങിയത്. ബൗണ്ടറിയോടെ കുശാൽ മെൻഡിസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗസ് അറ്റ്കിൻസൻ്റെ ബൗളിംഗിൽ ഷൊയ്ബ് ബഷീറിന് ക്യാച്ച് നൽകി അദ്ദേഹം പുറത്തായി. പിറകെ ആഞ്ചലോ മാത്യൂസ് നിസ്സാങ്കയ്‌ക്കൊപ്പം ചേർന്നു,

നിസാങ്ക ആകെ 124 പന്തിൽ നിന്ന് 127 റൺസ് എടുത്തു. 2 സിക്സും 13 ഫോറും നിസാങ്ക അടിച്ചു. മാത്യൂസ് 32 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

Pathum Nissanka delivered a masterclass in aggressive batting as Sri Lanka secured an emphatic 8-wicket victory over England on Day 4 of the Oval Test. Nissanka’s unbeaten century guided Sri Lanka to a memorable win, their first in England since 2014, as they chased down 125 runs within the first session on Monday, September 9.

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി നിസങ്ക

അഫ്ഗാനിസ്താന് എതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കയുടെ ഓപ്പണർ പതും നിസങ്ക ചരിത്രം സൃഷ്ടിച്ചു. ശ്രീലങ്കയ്ക്ക് ആയി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി നിസങ്ക മാറി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 381-3 എന്ന സ്കോർ നേടിയപ്പോൾ 210 റൺസുമായി നിസങ്ക പുറത്താകാതെ നിന്നു.

139 പന്തിൽ നിന്നാണ് നിസങ്ക 210 റൺസ് നേടിയത്. 8 സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. അവിഷ്ക ഫെർണാണ്ടോ 88 റൺസും സമരവിക്രമ 45 റൺസും എടുത്ത് നിസങ്കയ്ക്ക് പിന്തുണ നൽകി.

അഫ്ഗാനിസ്താനായി ഫരീദ് അഹ്മദ് 2 വികറ്റ് വീഴ്ത്തി.

ശ്രീലങ്കയെ 241 റൺസിലൊതുക്കി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നേടാനായത് 241 റൺസ്. പതും നിസ്സങ്കയും കുശൽ മെന്‍ഡിസും സദീര സമരവിക്രമയും ബാറ്റിംഗ് ചെറുത്ത്നില്പ് നടത്തിയെങ്കിലും വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ശ്രീലങ്കയെ പ്രതിരോധത്തിലാക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുകയായിരുന്നു. 49.3 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

നിസ്സങ്ക 46 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മെന്‍ഡിസ് 39 റൺസും സമരവിക്രമ 36 റൺസുമാണ് നേടിയത്. ഒരു ഘട്ടത്തിൽ 134/2 എന്ന നിലയിലായിരുന്ന ശ്രീലങ്ക പിന്നീട് 185/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വാലറ്റത്തിൽ മഹീഷ് തീക്ഷണ നടത്തിയ ചെറുത്ത്നില്പാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. എട്ടാം വിക്കറ്റിൽ ആഞ്ചലോ മാത്യൂസിനൊപ്പം 45 റൺസാണ് തീക്ഷണ നേടിയത്.

അപകടകരമാകുമായിരുന്ന ഈ കൂട്ടുകെട്ടിനെ ഫസൽഹഖ് ഫറൂഖിയാണ് തകര്‍ത്തത്. 29 റൺസാണ് മഹീഷ് തീക്ഷണ നേടിയത്. തന്റെ അടുത്തോവറിൽ ഫറൂഖി ആഞ്ചോ മാത്യൂസിനെയും പുറത്താക്കി. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി നാലും മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടി.

മികച്ച തുടക്കത്തിന് ശേഷം തടസ്സം സൃഷ്ടിച്ച് മഴ, പിന്നീട് ശ്രീലങ്കയുടെ തകര്‍ച്ച

ഓസ്ട്രേലിയയ്ക്കെതിരെ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒരു ഘട്ടത്തിൽ 157/1 എന്ന നിലയിലായിരുന്ന ലങ്ക 178/4 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അതിന് ശേഷം കളി പുനരാരംഭിച്ച ശേഷം ശ്രീലങ്കയ്ക്ക് പെട്ടെന്ന് തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 209 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. 43.3 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

ഓപ്പണര്‍മാരായ പതും നിസ്സങ്കയും കുശൽ പെരേരയും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. നിസ്സങ്ക 61 റൺസ് നേടി പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റിൽ ശ്രീലങ്ക 125 റൺസ് നേടിയിരുന്നു. കുശൽ പെരേര പുറത്താകുമ്പോള്‍ 78 റൺസാണ് നേടിയത്. ഇരുവരെയും പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ അടുത്ത രണ്ട് വിക്കറ്റുകള്‍ ആഡം സംപ വീഴ്ത്തി.

** റൺസുമായി ചരിത് അസലങ്കയാണ് പിന്നീട് റൺസ് കണ്ടെത്തിയ ശ്രീലങ്കന്‍ താരം. ഓസ്ട്രേലിയയ്ക്കായി ആഡം സംപ നാലും മിച്ചൽ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വീതം വിക്കറ്റ് നേടി.

തിളങ്ങിയത് നിസ്സങ്ക മാത്രം, സെമി ഫൈനൽ സ്ഥാനത്തിനായി ഇംഗ്ലണ്ട് നേടേണ്ടത് 142 റൺസ്

പതും നിസ്സങ്ക നേടിയ 67 റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ 141 റൺസ്  നേടി ശ്രീലങ്ക. ഇംഗ്ലണ്ടിന് ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരത്തിലെ വിജയം. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ശ്രീലങ്കയ്ക്ക് നിസ്സങ്കയും കുശൽ മെന്‍ഡിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നൽകിയത്.

39 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ നേടിയ ശേഷം കുശൽ മെന്‍ഡിസ് പുറത്തായപ്പോള്‍ പിന്നീട് നിസ്സങ്കയുടെ മികവ് ആണ് സിഡ്നിയിൽ കണ്ടത്. 33 റൺസ് രണ്ടാം വിക്കറ്റിൽ നിസ്സങ്കയും ധനന്‍ജയയും നേടിയപ്പോള്‍ അതിൽ 9 റൺസ് മാത്രമായിരുന്നു ധനന്‍ജയ ഡി സിൽവയുടെ സംഭാവന.

ചരിത് അസലങ്കയും(8) വേഗത്തിൽ പുറത്തായെങ്കിലും പതും നിസ്സങ്ക ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. 45 പന്തിൽ 67 റൺസ് നേടിയ നിസ്സങ്ക പുറത്താകുമ്പോള്‍ ശ്രീലങ്ക 118/4 എന്ന നിലയിലായിരുന്നു. 22 റൺസ് നേടിയ ഭാനുക രാജപക്സയും ടീമിനായി സംഭാവന നൽകി.

ശ്രീലങ്കയെ പിടിച്ചുകെട്ടി യുഎഇ, മെയ്യപ്പന് ഹാട്രിക്ക് 153 റൺസ് വിജയ ലക്ഷ്യം

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 152/8 എന്ന സ്കോര്‍ നേടി ശ്രീലങ്ക. 74 റൺസ് നേടിയ പതും നിസ്സങ്കയും 92/1 എന്ന നിലയിൽ നിന്നാണ് ശ്രീലങ്കയ്ക്ക് 60 റൺസ് നേടുന്നതിനിടെ 7 വിക്കറ്റ് നഷ്ടമായത്. വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ശ്രീലങ്കയ്ക്ക് ഇന്നിംഗ്സിന്റെ 15ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. 117/2 എന്ന നിലയിൽ നിന്ന് 117/5 എന്ന നിലയിലേക്ക് വീണ ടീമിനെ മുന്നോട്ട് നയിച്ചത് പതും നിസ്സങ്കയാണ്. താരം ഒരു പന്ത് അവശേഷിക്കെയാണ് പുറത്തായത്.

ഭാനുക രാജപക്സ, ചരിത് അസലങ്ക, ദസുന്‍ ഷനക എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേട്ടവുമായി കാര്‍ത്തിക് മെയ്യപ്പനാണ് യുഎഇ നിരയിൽ തിളങ്ങിയത്. സഹൂര്‍ ഖാന്‍ 2 വിക്കറ്റും നേടി.

 

മൂന്നിൽ മൂന്ന് വിജയം, സൂപ്പര്‍ ഫോറിലെ സൂപ്പര്‍ ടീമായി ശ്രീലങ്ക

സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളും വിജയം കുറിച്ച് ശ്രീലങ്ക. ഇന്ന് പാക്കിസ്ഥാനെ 121 റൺസിന് ഒതുക്കിയ ശേഷം 17 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. ഇതേ ടീമുകള്‍ ഞായറാഴ്ച നടക്കുന്ന ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഈ വിജയം ശ്രീലങ്കയുടെ ആത്മവിശ്വാസം കൂടുതൽ ഉയര്‍ത്തു.

ആദ്യ ഓവറിൽ കുശൽ മെന്‍ഡിസിനെയും രണ്ടാം ഓവറിൽ ധനുഷ്ക ഗുണതിലകയെയും നഷ്ടമായപ്പോള്‍ 2/2 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. ധനന്‍ജയ ഡി സിൽവയുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 29 റൺസായിരുന്നു ഉണ്ടായിരുന്നത്.

പത്തോവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസായിരുന്നു ശ്രീലങ്ക നേടിയത്. നാലാം വിക്കറ്റിൽ 51 റൺസാണ് ഭാനുക രാജപക്സ – പതും നിസ്സങ്ക കൂട്ടുകെട്ട് നേടിയത്. 19 പന്തിൽ 24 റൺസ് നേടിയ ഭാനുക രാജപക്സയെ ഉസ്മാന്‍ ഖാദിര്‍ പുറത്താക്കുകയായിരുന്നു.

രാജപക്സ പുറത്തായ ശേഷം നിസ്സങ്ക 41 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ നിസ്സങ്ക – ദസുന്‍ ഷനക കൂട്ടുകെട്ട് 33 റൺസ് നേടിയ ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 21 റൺസ് നേടിയ ദസുന്‍ ഷനക പുറത്താകുമ്പോള്‍ ലങ്കയ്ക്ക് വിജയം 9 റൺസ് അകലെ മാത്രമായിരുന്നു.

അതേ ഓവറിൽ തന്നെ ഹസരംഗ രണ്ട് ബൗണ്ടറി നേടി ശ്രീലങ്കയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. പതും നിസ്സങ്ക 55 റൺസുമായി പുറത്താകാതെ നിന്നു.

ശ്രീലങ്കയുടെ കലക്കന്‍ ഓപ്പണിംഗ് കൂട്ടുകെട്ട്, പിന്നെ ചഹാലിന്റെ മാജിക് സ്പെൽ, ഒടുവിൽ ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്ത് ഷനകയും രാജപക്സയും

ശ്രീലങ്കന്‍ ഓപ്പണര്‍മാരുടെ കലക്കന്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യയെ തറപറ്റിച്ച് ശ്രീലങ്ക. ഇന്ന് ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ഇന്ത്യ നൽകിയ 174 റൺസ് വിജയ ലക്ഷ്യം 1 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. അവസാന ഓവറിൽ ഏഴ് റൺസ് പ്രതിരോധിക്കേണ്ടപ്പോള്‍ അര്‍ഷ്ദീപ് വീരോചിതായി പന്തെറിഞ്ഞുവെങ്കിലും അഞ്ചാം പന്തിൽ ലക്ഷ്യം മറികടക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 33 റൺസുമായി ദസുന്‍ ഷനകയും 25 റൺസ് നേടി ഭാനുക രാജപക്സയുമാണ് വിജയം നേടുവാന്‍ ലങ്കയെ സഹായിച്ചത്.

വിജയത്തോടെ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. നാളെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ പാക്കിസ്ഥാന്‍ വിജയിച്ചാൽ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാനും ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകും.

പതും നിസ്സങ്കയും കുശൽ മെന്‍ഡിസും 97 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഒരേ ഓവറിൽ ചഹാല്‍ നിസ്സങ്കയെയും ചരിത് അസലങ്കയെയും പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും കുശൽ മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

ധനുഷ്ക ഗുണതിലകയെ രവിചന്ദ്രന്‍ അശ്വിനും കുശൽ മെന്‍ഡിസിനെ യൂസുവേന്ദ്ര ചഹാലും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ വന്നു. 57 റൺസ് നേടിയാണ് മെന്‍ഡിസ് മടങ്ങിയത്.

തൊട്ടടുത്ത പന്തിൽ ദസുന്‍ ഷനകയുടെ ഒരു സ്റ്റംപിംഗ് അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. അതേ ഓവറിൽ ഭാനുക രാജപക്സ ചഹാലിനെ സിക്സര്‍ പറത്തിയപ്പോള്‍ 30 പന്തിൽ 54 ആയി മാറി ശ്രീലങ്കയുടെ ലക്ഷ്യം. അടുത്ത രണ്ട് ഓവറിൽ നിന്ന് 21 റൺസ് രാജപക്സയും ഷനകയും നേടിയപ്പോള്‍ 18 പന്തിൽ നിന്ന് 33 റൺസായി ശ്രീലങ്കയുടെ ലക്ഷ്യം മാറി. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം ഓവറിൽ ദസുന്‍ ഷനക ഒരു ഫോറും സിക്സും നേടിയതോടെ ലക്ഷ്യം 12 പന്തിൽ 21 ആയി.

ഭുവി എറിഞ്ഞ 19ാം ഓവറിൽ ദസുന്‍ ഷനക രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് വന്നത്. 34 പന്തിൽ 64 റൺസാണ് അഞ്ചാം വിക്കറ്റിൽ രാജപക്സയും ഷനകയും ചേര്‍ന്ന് നേടിയത്.

കോവിഡ് മാറി, പതും നിസ്സങ്കയെ ശ്രീലങ്ക ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തി, അരങ്ങേറ്റ സാധ്യതയുമായി മനസിംഗേ

കോവിഡ് മാറിയ ശ്രീലങ്ക ഓപ്പണര്‍ പതും നിസ്സങ്കയെ ഗോളിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം ഓഫ് സ്പിന്നര്‍ ലക്ഷിത മനസിംഗേയെയും സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പിന്‍ സൗഹൃദമായ ഗോളിൽ മനസിംഗേയ്ക്ക് അരങ്ങേറ്റം ലഭിച്ചേക്കുമെന്നാണ് സൂചന. അതേ സമയം നിസ്സങ്കയ്ക്ക് അന്തിമ ഇലവനിൽ അവസരം ലഭിയ്ക്കുമോ എന്ന് ഉറപ്പില്ല. താരത്തിന് പകരമായി എത്തിയ ഒഷാഡ ഫെര്‍ണാണ്ടോ ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്.

ജൂലൈ 24ന് ആണ് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം.

കരുത്തുകാട്ടി ശ്രീലങ്ക, ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍പ്പന്‍ വിജയം നേടി ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെ 292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്കായി പതും നിസ്സങ്കയും കുശൽ മെന്ഡിസും ആണ് വിജയമൊരുക്കിയത്. 48.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ശ്രീലങ്ക സ്വന്തമാക്കിയത്.

170 റൺസാണ് രണ്ടാം വിക്കറ്റിൽ പതും നിസ്സങ്കയും കുശൽ മെന്‍ഡിസും നേടിയത്. മെന്‍ഡിസ് 87 റൺസ് നേടിയ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പതും നിസ്സങ്ക തന്റെ കന്നി ശതകം നേടിയാണ് പുറത്തായത്. 137 റൺസാണ് താരം നേടിയത്.

ശ്രീലങ്ക പ്രേമദാസ സ്റ്റേഡിയത്തിൽ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ചേസാണ് ഇന്ന് പൂര്‍ത്തിയാക്കിയത്. വിജയത്തോടെ ശ്രീലങ്ക പരമ്പരിയിൽ 2-1 ന് മുന്നിലെത്തി.

മികച്ച സ്കോര്‍ നേടി ശ്രീലങ്ക, അര്‍ദ്ധ ശതകങ്ങളുമായി മൂന്ന് താരങ്ങള്‍, ഹസരംഗയുടെ വെടിക്കെട്ട് പ്രകടനം

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി ശ്രീലങ്ക. ധനുഷ്ക ഗുണതിലക(55), പതും നിസ്സങ്ക(56), കുശൽ മെന്‍ഡിസ്(86*) എന്നിവരുടെ മികവാര്‍ന്ന പ്രകടനത്തിന്റെയും വനിന്‍ഡു ഹസരംഗയുടെ(19 പന്തിൽ 37) വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ നേടിയത്.

115 റൺസാണ് ഗുണതിലക – നിസങ്ക കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. പിന്നീട് കുശൽ മെന്‍ഡിസ് ആണ് ഇന്നിംഗ്സ് ഒരു വശത്ത് നിന്ന് മുന്നോട്ട് നയിച്ചത്. ഓസ്ട്രേലിയയ്ക്കായി ആഷ്ടൺ അഗറും മാര്‍നസ് ലാബൂഷാനെയും 2 വീതം വിക്കറ്റ് നേടി.

Exit mobile version