വിരമിക്കും മുമ്പ് ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര ജയിക്കണം എന്ന് നഥാൻ ലിയോൺ

വിരമിക്കൽ അഭ്യൂഹങ്ങളെല്ലാം തള്ളി ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നാഥൻ ലിയോൺ, തനിക്ക് ഇനിയും ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് ലിയോൺ വ്യക്തമാക്കി. ഇന്ത്യയിൽ ഒരു ബോർഡർ-ഗവാസ്കർ ട്രോഫിയും ഇംഗ്ലണ്ടിൽ ഒരു ആഷസ് പരമ്പരയും നേടുക, കൂടാതെ 2027-ൽ ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുക എന്ന ദീർഘകാല സ്വപ്നങ്ങളാണ് ലയോണിന്റെ മനസ്സിൽ ഉള്ളത്.



“എൻ്റെ വിരമിക്കലിനെക്കുറിച്ച് ഒരു സംസാരവുമില്ല, അങ്ങനെയൊരു ചിന്ത എൻ്റെ മനസ്സിൽ പോലും വന്നിട്ടില്ല,” ഇ.എസ്.പി.എൻ.ക്രിക്ക്ഇൻഫോ ഉദ്ധരിച്ച് ലയോൺ പറഞ്ഞു. ഇതുവരെ 119 ടെസ്റ്റുകൾ കളിച്ച ലയോൺ, 2012-ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നുള്ള മിച്ച് സ്റ്റാർക്കിനൊപ്പം ഓസ്‌ട്രേലിയയുടെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരിലൊരാളായി തുടരുന്നു.


“ഇന്ത്യയിലും ഇംഗ്ലണ്ടിലും വിജയിക്കണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊപ്പം അതും എൻ്റെ ഒരു വലിയ ലക്ഷ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.


ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ 5-0ന് ജയിക്കും എന്ന് നഥാൻ ലിയോൺ

ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ, വരാനിരിക്കുന്ന 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 5-0ന് വൈറ്റ്‌വാഷ് ചെയ്യുമെന്ന് പ്രവചിച്ചു. നവംബർ 22-ന് പെർത്തിൽ ആണ് പരമ്പര ആരംഭിക്കുന്നത്‌.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനായുള്ള ഒരു ദശാബ്ദക്കാലത്തെ കാത്തിരിപ്പിന് വിരാമമിടാനുള്ള ഓസ്‌ട്രേലിയയുടെ കഴിവിൽ ലിയോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ബോർഡർ-ഗവാസ്‌കർ ട്രോഫി നേടിയിട്ട് പത്ത് വർഷമായി. ഓസ്‌ട്രേലിയ 5-0ന് ഈ പരമ്പരയിൽ ജയിക്കും എന്നാണ് എൻ്റെ പ്രവചനം,” 129 ടെസ്റ്റുകളിൽ നിന്ന് 530 വിക്കറ്റ് നേടിയ ലിയോൺ പറഞ്ഞു.

“ഈ പരമ്പര വലുതായിക്കൊണ്ടിരിക്കുകയാണ്, ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയാണെന്ന് ആളുകൾ പറയുമ്പോൾ, ഞാൻ അവരോട് വിയോജിക്കുന്നു. ഈ പരമ്പരയുടെ ആവേശം പലരുടെയും മനസ്സിൽ ഇതിനകം തന്നെയുണ്ട്,” ലിയോൺ കൂട്ടിച്ചേർത്തു.

ഇത് ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ഇവൻ്റുകളിൽ ഒന്നാണ് എന്ന് ലിയോൺ പറഞ്ഞു.

നഥാൻ ലിയോണ് 6 വിക്കറ്റ്, ഓസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപ്പിച്ചു

ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 172 റൺസിന്റെ വിജയം നേടി. നാലാം ദിവസം ആദ്യ സെഷനിൽ തന്നെ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഓസ്ട്രേലിയക്ക് ആയി. ഇന്ന് 111-3 എന്ന നിലയിൽ കളി ആരംഭിച്ച ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 196ന് ഓളൗട്ട് ആയി. നഥാൻ ലിയോൺ ഓസ്ട്രേലിയക്ക് ആയി 6 വിക്കറ്റുകൾ വീഴ്ത്തി.

59 റൺസ് എടുത്ത രചിൻ രവീന്ദ്രയും 38 റൺസ് എടുത്ത മിച്ചലും പുറത്തായതിനു ശേഷം ഒരു ന്യൂസിലൻഡ് താരത്തിനും ഫോമിലാകാൻ ആയില്ല. ലിയോൺ രണ്ട് ഇന്നിങ്സിൽ നിന്നുമായി പത്തു വിക്കറ്റുകൾ ആണ് നേടിയത്.

ലിയോണെ കൂടാതെ ഹേസല്വുഡ് 2 വിക്കറ്റും ഗ്രീൻ, ട്രാവിസ് ഹെഡ് എന്നിവർ ഒരോ വിക്കറ്റും നേടി.

സമ്മറി;
ഓസ്ട്രേലിയ 383 & 164
ന്യൂസിലൻഡ് 179 & 196

ഓസ്ട്രേലിയ 113/4, ലീഡ് 317 റൺസ്

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 113/4 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ 383 റൺസ് നേടിയ ടീം ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 179 റൺസിന് അവസാനിപ്പിച്ചിരുന്നു. ടീമിന് ഇപ്പോള്‍ 317 റൺസിന്റെ ലീഡാണുള്ളത്.

41 റൺസ് നേടിയ നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലയൺ 28 റൺസ് നേടിയ ഉസ്മാന്‍ ഖവാജ എന്നിവര്‍ക്കൊപ്പം സ്റ്റീവ് സ്മിത്തിനെയും(0) മാര്‍നസ് ലാബൂഷാനെയെയും (2) ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

17 റൺസുമായി കാമറൺ ഗ്രീനും 24 റൺസ് നേടി ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. ന്യൂസിലാണ്ടിന് വേണ്ടി ടിം സൗത്തി 2 വിക്കറ്റ് നേടി.

ടെസ്റ്റിൽ വിക്കറ്റുകളുടെ എണ്ണത്തിൽ വാൽഷിനെ മറികടന്ന് ലിയോൺ

വിക്കറ്റുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസ് ഇതിഹാസ പേസർ കോർട്ട്‌നി വാൽഷിനെ മറികടന്ന് ഓസ്‌ട്രേലിയൻ ഓഫ് സ്‌പിന്നർ നഥാൻ ലിയോൺ. വെല്ലിംഗ്ടണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ നാല് വിക്കറ്റുകൾ നേടിയതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന ലിസസ്റ്റിൽ ഏഴാമത്തെ ബൗളറായി ലിയോൺ മാറി.

ഇന്നിംഗ്‌സിലെ തൻ്റെ മൂന്നാം വിക്കറ്റോടെ, 519 വിക്കറ്റുകൾ എന്ന വാൽഷിൻ്റെ റെക്കോർഡ് തകർക്കാൻ ലിയോണായി. ടെസ്റ്റ് ഫോർമാറ്റിൽ ഇപ്പോൾ 521 വിക്കറ്റുകളാണ് ലിയോണ് ഉള്ളത്. മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, ജെയിംസ് ആൻഡേഴ്സൺ, അനിൽ കുംബ്ലെ, ബ്രോഡ്, മഗ്രാത്ത് എന്നിവരാണ് ഇനി ലിയോണിന്റെ മുന്നിലുള്ളത്.

Most Test Wickets

800 Muralidaran
708 Warne
698 Anderson
619 Kumble
604 Broad
563 McGrath
521* LYON
519 Walsh
507 Ashwin

ന്യൂസിലൻഡിനെ 179ന് എറിഞ്ഞിട്ട് ഓസ്ട്രേലിയ, 204 റൺസിന്റെ ലീഡ്

ഓസ്ട്രേലിയ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. അവർ വെറും 179 റൺസിന് ഓളൗട്ട് ആയി. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 383 പിന്തുടർന്ന ന്യൂസിലൻഡിന്റെ ബാറ്റർമാരിൽ ഗ്ലെൻ ഫിലിപ്സ് ഒഴികെ വേറെ ആരും തിളങ്ങിയില്ല. അവരുടെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പൂജ്യത്തിൽ നിൽക്കെ റണ്ണൗട്ട് ആയത് ന്യൂസിലൻഡിനെ കാര്യമായി ബാധിച്ചു.

ഒരു ഘട്ടത്തിൽ ന്യൂസിലൻഡ് 29-5 എന്ന നിലയിൽ ആയിരുന്നു. ഗ്ലെൻ ഫിലിപ്സ് 71 പന്തിൽ 70 റൺസ് എടുത്തു. അവസാനം മാറ്റ് ഹെൻറി 34 പന്തിൽ 42 റൺസും അടിച്ചു. ഓസ്ട്രേലിയക്ക് ആയി നഥാൻ ലിയോൺ നാലു വിക്കറ്റ് വീഴ്ത്തി. ഹേസല്വുഡ് 2 വിക്കറ്റും കമ്മിൻസ്, സ്റ്റാർക്, മിച്ചൽ മാർഷ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 13 എന്ന നിലയിലാണ്. റൺ ഒന്നും എടുക്കാത്ത സ്മിത്തിന്റെയും 2 റൺ എടുത്ത ലബുഷാനെയുടെയും വിക്കറ്റ് ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. സൗത്തി ആണ് 2 വിക്കറ്റും നേടിയത്. ഓസ്ട്രേലിയക്ക് ഇപ്പോൾ 217 റൺസിന്റെ ലീഡ് ഉണ്ട്.

നേരത്തെ ജോഷ് ഹാസൽവുഡുമായുള്ള അവസാന വിക്കറ്റ് ചെറുത്തുനില്പിന്റെ ബലത്തിൽ ഓസ്ട്രേലിയയെ 383 റൺസിലെത്തിക്കാൻ കാമറൺ ഗ്രീനിന് ആയിരുന്നു. ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുമ്പോള്ഴും ഗ്രീന്‍ 174 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു.പത്താം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത് 116 റൺസാണ്.

ബഹുമാനം മാത്രം!!! അശ്വിനോട് നഥാന്‍ ലയൺ

500 വിക്കറ്റ് നേട്ടത്തിൽ അശ്വിന് ആശംസയുമായി നഥാന്‍ ലയൺ. തനിക്ക് ഇന്ത്യന്‍ താരത്തോട് ബഹുമാനം മാത്രമാണുള്ളതെന്ന് തന്റെ സോഷ്യൽ മീഡിയയിൽ നഥാന്‍ ലയൺ പറയുകയായിരുന്നു.

രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ അശ്വിന്‍ ഈ നേട്ടം കൊയ്തപ്പോള്‍ ഈ 500 വിക്കറ്റ് ക്ലബിൽ മുത്തയ്യ മുരളീധരന്‍, ഷെയിന്‍ വോൺ, ജെയിംസ് ആന്‍ഡേഴ്സൺ, അനിൽ കുംബ്ലെ, സ്റ്റുവര്‍ട് ബ്രോഡ്, ഗ്ലെന്‍ മഗ്രാത്ത്, കോര്‍ട്ണി വാൽഷ്, നഥാന്‍ ലയൺ എന്നിവരാണ് ഉള്ളത്.

കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ലയണിന് നാല് !!! 54 റൺസ് ലീഡുമായി ഓസ്ട്രേലിയ

പാക്കിസ്ഥാനെ 264 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 54 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്.

റിസ്വാന്‍ 42 റൺസ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 21 റൺസ് നേടി നഥാന്‍ ലയണിന് വിക്കറ്റ് നൽകി മടങ്ങി. അമീര്‍ ജമാൽ പുറത്താകാതെ 33 റൺസ് നേടി.

അബ്ദുള്ള ഷഫീക്ക് 62 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മസൂദ് 54 റൺസ് നേടി. പാറ്റ് കമ്മിന്‍സ് അഞ്ചും നഥാന്‍ ലയൺ നാലും വിക്കറ്റും നേടി ആണ് ഓസീസ് ബൗളിംഗിൽ തിളങ്ങിയത്.

500 ടെസ്റ്റ് വിക്കറ്റുകൾ നേടി നഥാൻ ലിയോൺ

ഓസ്‌ട്രേലിയ ഓഫ് സ്പിന്നർ നഥാൻ ലിയോൺ ക്രിക്കറ്റ് ചരിത്രത്തിൽ 500 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ സ്പിന്നറായി മാറി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഫഹീം അഷ്‌റഫിന്റെ വിക്കറ്റിലൂടെയാണ് ലിയോൺ തന്റെ 500 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കിയത്. ഷെയ്ൻ വോണും ഗ്ലെൻ മഗ്രാത്തും കഴിഞ്ഞാൽ ഈ നേട്ടത്തിലെത്തിയ മൂന്നാമത്തെ ഓസ്‌ട്രേലിയൻ ബൗളറായി ലിയോൺ മാറി.

496 വിക്കറ്റുകളോടെയാണ് ലിയോൺ ഈ ടെസ്റ്റിൽ ഇറങ്ങിയത്. അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, അമീർ ജമാൽ എന്നിവരെ പുറത്താക്കി ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റ് ലിയോൺ വീഴ്ത്തി. 500 വിക്കറ്റുകളിൽ 110 എണ്ണം ഇംഗ്ലണ്ടിനെതിരെയും 121 എണ്ണം ഇന്ത്യക്കെതിരെയുമാണ്. 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് സ്പിന്നർ തന്റെ നേട്ടം പൂർത്തിയാക്കിയത്.

മെൽബേൺ റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പുവെച്ച് നഥാന്‍ ലയൺ

ബിഗ് ബാഷിൽ നഥാന്‍ ലയണിന് മൂന്ന് വര്‍ഷത്തെ കരാര്‍. താരം മെൽബേൺ റെനഗേഡ്സുമായാണ് കരാറിലെത്തിയിരിക്കുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഡ്നി സിക്സേഴ്സിൽ നിന്നാണ് ലയൺ റെനഗേഡ്സിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓസ്ട്രേലിയയ്ക്കായി ടി20 ഫോര്‍മാറ്റിൽ കളിച്ചിട്ടില്ലാത്ത താരത്തിന് ഇത്തവണ മെൽബേൺ സ്റ്റാര്‍സിൽ നിന്നെത്തുന്ന ആഡം സംപയുമായി കളിക്കാനുള്ള അവസരം റെനഗേഡ്സിലുണ്ട്.

നഥാൻ ലിയോൺ ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കൊപ്പം ആഷസ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്ക് നഥാൻ ലിയോൺ ഉണ്ടാകില്ല. പരിക്കേറ്റ താരത്തെ ആഷസ് സ്ക്വാഡിൽ നിന്ന് ഓസ്ട്രേലിയ റിലീസ് ചെയ്തു. ഇനി ടോഡ് മർഫി ആകും അവരുടെ സ്പിൻ അറ്റാക്ക് ഏറ്റെടുക്കുക. ലോർഡ്‌സിൽ രണ്ടാം ദിനം ഫീൽഡിങ്ങിനിടെ ആയിരുന്നു ലിയോണ് പരിക്കേറ്റത്.

റിസർവ് ബാറ്റർ മാത്യു റെൻഷോയും ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് പുറത്തായി. പുതുക്കിയ 16 കളിക്കാരുടെ ടീമിൽ പകരക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം പെർത്തിലെ വീട്ടിലേക്ക് മടങ്ങിയ ജോഷ് ഇംഗ്ലിസിന് കവർ ആയി ക്വീൻസ്ലാൻഡ് വിക്കറ്റ് കീപ്പർ ജിമ്മി പിയേഴ്സൺ ടീമിനൊപ്പമുണ്ട്.

Australia squad for third Test: Pat Cummins (c), Scott Boland, Alex Carey (wk), Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis (wk), Usman Khawaja, Marnus Labuschagne, Mitch Marsh, Todd Murphy, Michael Neser, Jimmy Peirson (wk), Steve Smith (vc), Mitchell Starc, David Warner

ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്, റൂട്ടിന് ശതകം, ലയണിന് 4 വിക്കറ്റ്

എഡ്ജ്ബാസ്റ്റണിലെ ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം 393/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ജോ റൂട്ട് നേടിയ ശതകത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ നേടിയത്. 4 വിക്കറ്റുമായി നഥാന്‍ ലയൺ ഓസീസ് ബൗളിംഗിൽ തിളങ്ങിയപ്പോള്‍ ഒന്നാം ദിവസം 12 ഓവറുകള്‍ അവശേഷിക്കെയാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്.

118 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നപ്പോള്‍ സാക്ക് ക്രോളി(61), ജോണി ബൈര്‍സ്റ്റോ(78) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍.

4 ഓവറിൽ 14 റൺസുമായി ഓസ്ട്രേലിയ ഒന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ചു.

Exit mobile version