ഇന്ത്യ 376ന് ഓളൗട്ട്, അശ്വിന് 113 റൺസ്

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 376 റൺസിന് അവസാനിച്ചു. ഇന്ന് 339-6 എന്ന നിലയിൽ കളി ആരംഭിച്ച ഇന്ത്യ 37 റൺസ് കൂടെ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ ജഡേജയെ നഷ്ടമായി. 86 റൺസിനോട് കൂടുതൽ റൺസ് ചേർക്കാൻ ജഡേജയ്ക്ക് ആയില്ല.

17 റൺസ് എടുത്ത് ആകാശ് ദീപ് നല്ല സംഭാവന ചെയ്തു. ബുമ്ര, സിറാജ്, അശ്വിൻ എന്നിവർ ഇന്ത്യയെ 400 കടത്താൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.

അശ്വിൻ 133 പന്തിൽ 113 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. അശ്വിൻ 2 സിക്സും 11 ഫോറും അടിച്ചു. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് 5 വിക്കറ്റും ടസ്കിൻ അഹ്മദ് 3 വിക്കറ്റും വീഴ്ത്തി.

ടാസ്കിന്‍ അഹമ്മദിന് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമാകും

ബംഗ്ലാദേശ് മുന്‍ നിര പേസര്‍ ടാസ്കിന്‍ അഹമ്മദിന് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമാകും. തോളിനേറ്റ പരിക്കിൽ നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിക്കാത്തതിനാലാണ് താരത്തിന് പരമ്പര നഷ്ടമാകുന്നത്. ഇതോടെ ഡിസംബര്‍ 17ന് ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയും താരത്തിന് നഷ്ടമാകും.

ഡിസംബര്‍ അവസാനം നടക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് ഫിറ്റായി താരം മടങ്ങിയെത്തുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. താന്‍ റീഹാബ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്നും ടി20 പരമ്പരയ്ക്ക് മുമ്പ് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാസ്കിന്‍ അഹമ്മദ് വ്യക്തമാക്കി.

പ്രതീക്ഷകള്‍ കാത്ത് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനെ തകര്‍ത്തത് 89 റൺസിന്

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ബിയിൽ നിന്നുള്ള ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്ന് വിജയം നേടുവാന്‍ സാധിച്ചില്ലായിരുന്നുവെങ്കിൽ ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 334/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെ 245 റൺസിലൊതുക്കി 89 റൺസ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്.

ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം മൂന്നും ടാസ്കിന്‍ അഹമ്മദ് നാലും വിക്കറ്റാണ് നേടിയത്. അഫ്ഗാന്‍ ബാറ്റിംഗിൽ 75 റൺസ് നേടിയ ഇബ്രാഹിം സദ്രാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹസ്മത്തുള്ള ഷഹീദി 51 റൺസ് നേടി പുറത്തായി.

കൂറ്റന്‍ ജയം, അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്

ധാക്കയിലെ ഏക ടെസ്റ്റിൽ 546 റൺസിന്റെ പടുകൂറ്റന്‍ വിജയം നേടി അഫ്ഗാനിസ്ഥാന്‍. 115 റൺസ് മാത്രം അഫ്ഗാനിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സിൽ നേടിയപ്പോള്‍ ടാസ്കിന്‍ അഹമ്മദ് 4 വിക്കറ്റുമായി ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കി. 30 റൺസ് നേടിയ റഹ്മത് ഷാ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍.

10ാം വിക്കറ്റ് നേടി ടാസ്കിന്‍ അഹമ്മദ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചുവെങ്കിലും അത് നോബോളായതിനാൽ തന്നെ സഹീര്‍ ഖാന് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. എന്നാൽ ഓവറിലെ അവസാന പന്തിൽ താരത്തിന് ടാസ്കിന്റെ പന്തേറ്റ് പരിക്കേറ്റതോടെ വിജയം ബംഗ്ലാദേശിന് സ്വന്തമായി. ടാസ്കിനൊപ്പം ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

യോര്‍ക്ക്ഷയറിൽ പോകേണ്ട!!! ടാസ്കിന്‍ അഹമ്മദിന് അനുമതി നിഷേധിച്ച് ബംഗ്ലാദേശ് ബോര്‍ഡ്

യോര്‍ക്ക്ഷയറിന് കൗണ്ടിയിൽ കളിക്കുവാനുള്ള ടാസ്കിന്‍ അഹമ്മദിന്റെ അപേക്ഷയിന്മേലുള്ള അനുമതി പത്രം നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പ് വരാനിരിക്കുന്നതിനാൽ താരം പരിക്കിന്റെ പിടിയിലേക്ക് വീഴുമോ എന്ന ഭയമാണ് ബോര്‍ഡിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.

ബംഗ്ലാദേശ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഇപ്പോള്‍ യോര്‍ക്ക്ഷയറിന്റെ കോച്ചായ ഓട്ടിസ് ഗിബ്സൺ ആയിരുന്നു താരത്തെ ആ ആവശ്യവുമായി സമീപിച്ചത്. ടാസ്കിന്‍ ഗിബ്സണോട് ബോര്‍ഡിനെ സമീപിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിൽ ബോര്‍ഡിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല.

ബോര്‍ഡ് ഈ നിലപാട് എടുത്തുവെന്നത് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യക്തമാക്കി.

പരിക്ക് മാറി അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കായി തിരിച്ചെത്തുമെന്ന് പ്രതീക്ഷ – ടാസ്കിന്‍ അഹമ്മദ്

പരിക്ക് മാറി അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കായി തനിക്ക് തിരിച്ച് വരുവാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ് ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദ്. അയര്‍ലണ്ടിനിതിരെയുള്ള ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ബംഗ്ലാദേശ് താരത്തിന് പിന്നീട് ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു.

പിന്നീട് ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് താരത്തിന് ഫിറ്റാകുവാന്‍ സാധിച്ചിരുന്നില്ല. തന്റെ റീഹാബിലേഷന്‍ പ്രക്രിയ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ഉടനെ തനിക്ക് ബൗളിംഗിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാസ്കിന്‍ അഹമ്മദ് സൂചിപ്പിച്ചു.

അഫ്ഗാന്‍ പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നെസ്സ് തെളിയിച്ച് തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് താരം പറ‍ഞ്ഞു. ജൂണിലാണ് ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനുമായുള്ള ഹോം പരമ്പര. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങിയതാണ് പര്യടനം.

ഏകദിനത്തിലെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്

അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ പത്ത് വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്. ടീമിന്റെ ഏകദിന ചരിത്രത്തിലെ തന്നെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം ആണിത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 28.1 ഓവറിൽ 101 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 13.1 ഓവറിൽ 102 റൺസ് നേടി പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കി.

36 റൺസ് നേടിയ കര്‍ടിസ് കാംഫറും 28 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറും നടത്തിയ ചെറുത്ത്നില്പില്ലായിരുന്നുവെങ്കിൽ അയര്‍ലണ്ടിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുമായിരുന്നു.

ബംഗ്ലാദേശിനായി ഹസന്‍ മഹമ്മുദ് അഞ്ച് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് എബോദത്ത് ഹൊസൈന്‍ സ്വന്തമാക്കി.

ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ലിറ്റൺ ദാസ് 38 പന്തിൽ 50 റൺസ് നേടിയപ്പോള്‍ തമീം ഇക്ബാൽ 41 റൺസുമായി പുറത്താകാതെ നിന്നു.

ലിറ്റൺ ദാസിന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് സിറാജ്, ഇന്ത്യയ്ക്ക് 145 റൺസ് വിജയ ലക്ഷ്യം

ലിറ്റൺ ദാസിന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഇന്ത്യ. 73 റൺസ് നേടിയ ലിറ്റൺ ദാസിനെ സിറാജ് ആണ് പുറത്താക്കിയത്. 31 റൺസ് നേടി ടാസ്കിന്‍ അഹമ്മദ്  പുറത്താകാതെ നിന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 231 റൺസിന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 145 റൺസാണ് വേണ്ടത്.

സാക്കിര്‍ ഹസന്‍(51) നൂറുള്‍ ഹസന്‍ (31) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.  ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

ക്ഷമ വേണം, സമയം എടുക്കും!!! ആദ്യ ടെസ്റ്റിന് മുമ്പ് ബൗളര്‍മാര്‍ക്ക് ഉപദേശവുമായി ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്ന ചട്ടോഗ്രാം ബാറ്റിംഗ് പറുദീസയായാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ പോലെ കരുതുറ്റ ബാറ്റിംഗ് നിരയെ നേരിടുമ്പോള്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ക്ഷമ ആവശ്യമായി വരുമെന്നാണ് ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദ് തന്റെ ടീമംഗങ്ങള്‍ക്ക് നൽകിയ ഉപദേശം.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ചട്ടോഗ്രാമിൽ യാതൊരു പിന്തുണയുമില്ലെന്നും തീര്‍ത്തും ഒരു ബാറ്റിംഗ് ട്രാക്കാണ് ഇവിടെയുള്ളതെന്നും ബംഗ്ലാദേശ് താരം പറഞ്ഞു. ബൗളര്‍മാര്‍ റൺസ് ലീക്ക് ചെയ്യുമെന്നും ന്യൂ ബോളിൽ സ്വിംഗും ഓള്‍ഡ് ബോളിൽ റിവേഴ്സ് സ്വിംഗും ശ്രമിക്കകുയാണ് ബംഗ്ലാദേശ് പേസര്‍മാര്‍ ലക്ഷ്യം വയ്ക്കേണ്ടതെന്നും താരം വ്യക്തമാക്കി.

ഇന്ത്യക്ക് എതിരായ ആദ്യ ഏകദിനത്തിൽ തസ്കിൻ അഹമ്മദ് കളിക്കില്ല

നടുവേദനയെത്തുടർന്ന് ഡിസംബർ 4 ന് മിർപൂരിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ആദ്യ ഏകദിനത്തിൽ നിന്ന് ബംഗ്ലാദേശ് പേസ് ബൗളർ തസ്കിൻ അഹമ്മദിനെ ഒഴിവാക്കി. തസ്‌കിന്റെ പുറം വേദന തുടരുന്നതിനാൽ ആദ്യ മത്സരത്തിൽ താരം ഉണ്ടാകില്ല എന്ന് ബിസിബി ചീഫ് സെലക്ടർ മിൻഹാജുൽ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ തസ്കിൻ ബാക്കി മത്സരങ്ങളിൽ ഉണ്ടാകുമോ എന്ന് വ്യക്തമാവുകയുള്ളൂ.

സന്നാഹ മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ തമീം ഇഖ്ബാലും ഇന്ത്യക്ക് എതിരെ കളിക്കുന്നത് സംശയമാണ്. തമീമിന്റെ സ്കാൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് എന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

എഴുതി തള്ളേണ്ട, അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം – ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന് പറഞ്ഞ് ടാസ്കിന്‍ അഹമ്മദ്. അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് താരം തങ്ങളുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞത്. അവസാന മത്സരത്തിൽ പാക്കിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

അതേ സമയം ഇന്ത്യ സിംബാബ്‍വേയെയും ദക്ഷിണാഫ്രിക്ക നെതര്‍ലാണ്ട്സിനെയും നേരിടുന്നതിനാൽ തന്നെ ഈ മത്സരങ്ങളിൽ അട്ടിമറി നടന്നാൽ മാത്രമേ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്പിച്ചാലും സെമി കാണുകയുള്ളു.

ഗ്രൂപ്പിലെ ഓരോ മത്സരങ്ങളിലും ഏത് ടീം വേണമെങ്കിലും ജയിക്കാമെന്ന സ്ഥിതിയായിരുന്നുവെന്നും അവസാന മത്സരങ്ങളിലും ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ച് കൂടായ്കയില്ലെന്നും ടാസ്കിന്‍ വ്യക്തമാക്കി.

ടാസ്കിന്‍ അഹമ്മദിന് വിന്‍ഡീസ് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും

ബംഗ്ലാദേശ് പേസ് ബൗളര്‍ ടാസ്കിന്‍ അഹമ്മദിന് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയും നഷ്ടമായി.

ടാസ്കിന് ഇനിയും നാല് മുതൽ ആറ് ആഴ്ച സുഖം പ്രാപിക്കുവാന്‍ ആയി ആവശ്യമായി വരുമെന്നാണ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗദരി വ്യക്തമാക്കിയത്. മേയ് 20ന് ശേഷം ആണ് റീഹാബ് നടപടി ആരംഭിക്കുവാനിരിക്കുന്നത്. ജൂൺ 16നും 24നും ആണ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍.

Exit mobile version