നൈജീരിയക്ക് വീണ്ടും നിരാശ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനായില്ല


2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ആകാതെ നൈജീരിയ. ഞായറാഴ്ച രാത്രി റബാത്തിൽ നടന്ന മത്സരത്തിൽ ഡിആർ കോംഗോയോട് 1-1 ന് സമനില പാലിച്ച ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് സൂപ്പർ ഈഗിൾസ് പരാജയപ്പെട്ടു. ഇതോടെ അവരുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. 2022-ലെ ഖത്തർ ലോകകപ്പിലും അവർക്ക് യോഗ്യത നേടാൻ ആയിരുന്നില്ല.


മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ ഫ്രാങ്ക് ഒനയേക്കയുടെ ഗോളിലൂടെ നൈജീരിയ മികച്ച തുടക്കം കുറിച്ചെങ്കിലും, മധ്യനിരയിലെ പിഴവ് മുതലെടുത്ത് ഡിആർ കോംഗോയുടെ മെച്ചക് എലിയ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സമനില ഗോൾ നേടി. മികച്ച പ്രകടനത്തിന്റെ ചില മിന്നലാട്ടങ്ങൾ ഉണ്ടായിട്ടും, സൂപ്പർ ഈഗിൾസ് രണ്ടാം പകുതിയിലും അധിക സമയത്തും ഗോൾ കണ്ടെത്താൻ വിഷമിച്ചു.

ഷൂട്ടൗട്ടിലാണ് യഥാർത്ഥ ദുരന്തം സംഭവിച്ചത്, ഡിആർ കോംഗോയുടെ പകരക്കാരനായ ഗോൾകീപ്പർ തിമോത്തി ഫയൂലു ഹീറോയായി മാറി. മോസസ് സൈമൺ, സെമി അജായി എന്നിവരുടെ നിർണായകമായ രണ്ട് പെനാൽറ്റികൾ തടഞ്ഞ് അദ്ദേഹം ടീമിനെ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിലേക്ക് കടത്തിവിട്ടു.


ലോകകപ്പ് കളിക്കാൻ നൈജീരിയ ഉണ്ടാവില്ല

ഫിഫ ലോകകപ്പ് കളിക്കാൻ യോഗ്യത നേടാൻ ആവാതെ ആഫ്രിക്കൻ വമ്പന്മാർ ആയ നൈജീരിയ. ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടാനുള്ള ആഫ്രിക്കൻ പ്ലെ ഓഫ് ഫൈനലിൽ ഡി.ആർ കോംഗോയോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതോടെയാണ് വിക്ടർ ഒസിമഹൻ അടക്കമുള്ള സൂപ്പർ താരങ്ങളാൽ നിറഞ്ഞ നൈജീരിയ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തിൽ നിന്നും പരാജയപ്പെട്ടത്.

ഫ്രാങ്ക് ഒൻയെകയിലൂടെ മൂന്നാം മിനിറ്റിൽ മുന്നിൽ എത്തിയ നൈജീരിയക്ക് എതിരെ 32 മത്തെ മിനിറ്റിൽ മെച്ചക് എലിയായിലൂടെ കോംഗോ സമനില പിടിച്ചു. തുടർന്ന് 90 മിനിറ്റിലും എക്സ്ട്രാ സമയത്തും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ആദ്യ 5 പെനാൽട്ടിയിൽ ഇരു ടീമുകളും 2 വീതം പെനാൽട്ടി പാഴാക്കിയപ്പോൾ ഷൂട്ട് ഔട്ട് സഡൻ ഡെത്തിലേക്ക് നീണ്ടു. തുടർന്ന് സെമി അയായുടെ പെനാൽട്ടി കോംഗോ ഗോൾ കീപ്പർ ലക്ഷ്യം കണ്ടപ്പോൾ പെനാൽട്ടി ലക്ഷ്യം കണ്ട ചാൻസൽ ബെമ്പ കോംഗോക്ക് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് യോഗ്യത നൽകി. മാർച്ചിൽ ആണ് ഈ മത്സരം നടക്കുക.

വനിതാ ഫുട്ബോൾ ലോകകപ്പ്; കാനഡ നൈജീരിയ മത്സരം സമനിലയിൽ

ഇന്ന് വനിതാ ഫുട്ബോൾ ലോകകപ്പിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ നൈജീരിയയും കാനഡയും സമനിലയിൽ പിരിഞ്ഞു‌. ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്ത ഇന്ന് കാനഡക്ക് വിനയായി. 48ആം മിനുട്ടിൽ സിംഗ്ലയർ എടുത്ത പെനാൾട്ടി കിക്ക് നൈജീരിയ കീപ്പർ ചിയമക നന്ദോസി തടയുകയായിരുന്നു.

ഇരു ടീമുകൾക്കും ഇന്ന് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ അവസരങ്ങൾ ഗോളായി മാറിയില്ല. നൈജീരിയ താരം ഡെബോറ അബുദിയൊൻ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കാനഡക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയത് മുതലെടുക്കാൻ മാത്രം സമയം ബാക്കി ഉണ്ടായിരുന്നില്ല. നൈജീരിയക്ക് ഇനി അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. കാനഡ റിപബ്ലിക് ഓഫ് അയർലണ്ടിനെയും നേരിടും.

നൈജീരിയയോട് തോറ്റ് അർജന്റീന അർജന്റീനയിലെ U20 ലോകകപ്പിൽ നിന്ന് പുറത്ത്

അർജന്റീന അണ്ടർ 20 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്ത്. അർജന്റീന ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ നൈജീരിയ ആണ് അർജന്റീന യുവനിരയെ തകർത്തത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു നൈജീരിയ വിജയിച്ചത്. നേരത്തെ അണ്ടർ 20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന അർജന്റീന അവസാന ഘട്ടത്തിൽ ടൂർണമെന്റ് ഇന്തോനേഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.

എന്നാൽ അതും മുതലെടുക്കാൻ അവർക്ക് ആയില്ല. യൂറോപ്പിലെ പല ക്ലബുകളും സീസൺ അവസാനിക്കാത്തതിനാൽ അണ്ടർ 20 ലോകകപ്പിനായി താരങ്ങളെ വിട്ടു കൊടുക്കാത്തതും അർജന്റീനക്ക് തിരിച്ചടിയായി.

നൈജീരിയ അർജന്റീന പോരാട്ടം ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്നു. 61ആം മിനുട്ടിൽ മുഹമ്മദ് അണ് നൈജീരിയക്ക് ലീഡ് നൽകിയത്. അർജന്റീന സമനിലക്ക് വേണ്ടി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. 90ആം മിനുട്ടിൽ ഹലിരു സാകി നൈജീരിയയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇക്വഡോറും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നൈജീരിയ ക്വാർട്ടർ ഫൈനലിൽ നേരിടുക.

റൊണാൾഡോ ഇല്ലെങ്കിലും നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ ലോകകപ്പിലേക്ക്

ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ നൈജീരിയയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നു സഹ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് അവരുടെ ഗോൾ നേടിയത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 35 മത്തെ മിനിറിൽ ലക്ഷ്യം കണ്ട ബ്രൂണോ പോർച്ചുഗലിന് രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സമനിലക്ക് ആയി നൈജീരിയ പൊരുതി കളിച്ചു. 81 മത്തെ മിനിറ്റിൽ സാമുവലിനെ ഡാലോട്ട് വീഴ്ത്തിയപ്പോൾ നൈജീരിയക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവൽ ഡെന്നിസിന്റെ പെനാൽട്ടി റൂയി പെട്രീഷ്യ രക്ഷിച്ചു. രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ മൂന്നാം ഗോൾ കണ്ടത്തി. റാഫേൽ ഗുയയരെയുടെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ആണ് അവർക്ക് ആയി ഗോൾ നേടിയത്. മൂന്നാം ഗോൾ നേടി രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ നാലാം ഗോളും നേടി. ഇത്തവണ റാമോസിന്റെ ബാക് ഹീൽ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജാവോ മരിയോ പോർച്ചുഗീസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ഇന്ത്യയുടെ പുരുഷ ടേബിള്‍ ടെന്നീസ് ടീം ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍. ലോക റാങ്കിംഗിൽ 15ാം നമ്പര്‍ താരമായ നൈജീരിയയുടെ ക്വാഡ്രി അരുണയെ ശരത് കമാൽ തോല്പിച്ചത് ഈ മത്സരത്തിലെ വലിയ നേട്ടം ആണ്. 3-1 എന്ന സ്കോറിനായിരുന്നു ശരത്തിന്റെ വിജയം.

ഇന്ത്യ 3-0 എന്ന സ്കോറിനാണ് വിജയം കരസ്ഥമാക്കിയത്. ആദ്യ മത്സരത്തിൽ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് അനായാസ വിജയം നേടിയിരുന്നു. മൂന്നാം മത്സരമായ സിംഗിള്‍സിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1ന് വിജയം കരസ്ഥമാക്കി.

സുഡാനെയും തോൽപ്പിച്ച് നൈജീരിയ നോക്കൗട്ട് റൗണ്ടിലേക്ക്

ആഫ്രിക്കൻ നാഷൺസ് കപ്പിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ നൈജീരിയ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്ന് സുഡാനെ നേരിട്ട നീജീരിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ നൈജീരിയ ലീഡ് എടുത്തു. ചുക്വെസെ ആണ് സ്കോർ ചെയ്തത്. ആദ്യ പകുതിയുടെ അവസാനം അവോനിയി നൈജീരിയയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സിമോൺ മൂന്നാം ഗോളും നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സുഡാന്റെ ഗോൾ. ആദ്യ മത്സരത്തിൽ നൈജീരിയ ഈജിപ്തിനെയും പരാജയപ്പെടുത്തിയിരുന്നു.

മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം, ആധിപത്യം തുടര്‍ന്ന് നൈജീരിയ

അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4×400 മീറ്റര്‍ മിക്സഡ് റിലേയിൽ  ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായിരുന്നുവെങ്കിലും ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടുകയായിരുന്നു.

പോളണ്ടിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച  നൈജീരിയയ്ക്ക് സ്വര്‍ണ്ണം ലഭിച്ചു. ഫൈനലില്‍ 150 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും അവസാന 50 മീറ്ററിൽ നൈജീരിയ പിടിമുറുക്കുകയായിരുന്നു. 3.19.70 എന്ന സമയത്തിലാണ് നൈജീരിയയുടെ സ്വര്‍ണ്ണ നേട്ടം.

ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇന്ത്യ ഹീറ്റ്സിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തി ആദ്യ റൗണ്ടിൽ ഭരത് ശ്രീധര്‍ മത്സരത്തിൽ ഇറങ്ങി. 3.20.60 സെക്കന്‍ഡാണ് ഇന്ത്യയുടെ സമയം. സീസണിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഇന്ത്യയുടേത്.

സിംബാബ്‍വേയ്ക്ക് പകരം ലോക ടി20 ക്വാളിഫയറില്‍ നൈജീരിയയും നമീബിയയും

ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്വാളിഫയറില്‍ സിംബാബ്‍വേയ്ക്ക് പകരം പുരുഷ വിഭാഗത്തില്‍ നൈജീരിയയും വനിത വിഭാഗത്തില്‍ നമീബിയയും പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നുള്ള മൂന്നാമത്തെ ടീമായി മാറി നൈജീരിയ ഇതോടെ. കെനിയയും നമീബിയയുമാണ് നേരത്തെ യോഗ്യത നേടിയ ടീമുകള്‍. ഐസിസി സിംബാബ്‍വേയെ വിലക്കിയതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ആഫ്രിക്കന്‍ ടീമുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ നൈജീരിയയെ 14ാമത്തെ ടീമായി യോഗ്യത മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

വനിത വിഭാഗത്തില്‍ സിംബാബ്‍വേയ്ക്ക് പകരം നമീബിയ ലോക ടി20 യോഗ്യത മത്സരങ്ങള്‍ക്കായി എത്തും.

നൈജീരിയയുടെ ലോകകപ്പ് ഹീറോ മൂസ ഇനി സൗദി ക്ലബ്ബിൽ

നൈജീരിയയുടെ ലോകകപ്പ് ഹീറോ അഹമ്മദ് മൂസ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ് സിയിൽ. ലെസ്റ്റർ സിറ്റിയുടെ താരമായ മൂസ 4 വർഷത്തെ കരാറാണ് സൗദി ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.

ലോകകപ്പിൽ ഐസ്ലാൻഡിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ലോക ശ്രദ്ധ ആകർഷിച്ച താരമാണ്‌മൂസ. 15 മില്യൺ പൗണ്ടോളം സൗദി ക്ലബ്ബ് കരാറിന്റെ ഭാഗമായി ലെസ്റ്റർ സിറ്റിക്ക് നൽകും. 2016 ലാണ് മൂസ ലെസ്റ്ററിൽ എത്തുന്നത്. പക്ഷെ കാര്യമായ പ്രകടനം നടത്താനാവാത്ത മൂസ പോയ സീസണിൽ റഷ്യൻ ക്ലബ്ബായ സി എസ് കെ എ മോസ്കോക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ

ഈ വർഷത്തെ ലോകകപ്പിനായി ഇതുവരെ‌ ഇറങ്ങിയ കിറ്റുകളിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ കിറ്റായി മാറുകയാണ് നൈജീരിയയുടെ കിറ്റ്. ഇന്നലെയാണ് നൈജീരിയ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കിയത്. 1994ൽ ആദ്യമായി ലോകകപ്പിന് എത്തിയപ്പോൾ നൈജീരിയ അണിഞ്ഞിരുന്ന കിറ്റിലേക്കുള്ള മടക്കമാണ് പുതിയ കിറ്റ്.


വെള്ളയും പച്ചയും നിറത്തിലുള്ള ഹോം കിറ്റും പച്ച നിറത്തിലുള്ള എവേ കിറ്റുമാണ് നൈജീരിയ ലോകകപ്പിൽ അണിയുക. നൈക് ആണ് കിറ്റ് ഒരുക്കിയത്. മാർച്ചിൽ പോളണ്ടിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആകും ആദ്യമായി നൈജീരിയ ഈ കിറ്റ് അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version