ഒളിമ്പിക്സ് പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരമായി മണിക ബത്ര

പാരീസ് ഒളിമ്പിക്സിൽ ചരിത്രം എഴുതി ഇന്ത്യയുടെ മണിക ബത്ര. ഒളിമ്പിക്സിൽ വനിത സിംഗിൾസിൽ അവസാന പതിനാറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി മണിക മാറി. റൗണ്ട് ഓഫ് 32 ൽ പോണ്ടിച്ചേരി സ്വദേശിയും ഇന്ത്യൻ വംശജയും ആയ 19 കാരി ഫ്രഞ്ച് താരം പ്രിതിക പാവാഡയെ ആണ് 18 സീഡ് ആയ മണിക തോൽപ്പിച്ചത്. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്റെ ജയത്തിൽ നിർണായകമായത്.

മണിക ബത്ര – ഫയൽ ചിത്രം

12 സീഡ് ആയ ഫ്രഞ്ച് താരത്തിന് എതിരെ പ്രതീക്ഷിക്കാത്ത നിലയിലുള്ള ആധിപത്യം പുലർത്തിയ മണിക 4-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും മികച്ച പോരാട്ടം കണ്ടെങ്കിലും രണ്ടും നാലും സെറ്റുകൾ മണിക ആധിപത്യം ആണ് കണ്ടത്. 11-9 നു ആദ്യ സെറ്റും 11-6 നു രണ്ടാം സെറ്റും നേടിയ മണിക മൂന്നാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ പാഴാക്കിയെങ്കിലും സെറ്റ് 11-9 നു നേടി. തുടർന്ന് നാലാം സെറ്റ് 11-7 നു നേടി മത്സരം സ്വന്തം പേരിലാക്കി ചരിത്രം എഴുതുക ആയിരുന്നു ഇന്ത്യൻ താരം.

ടേബിൾ ടെന്നീസിൽ 17 കാരന് മുന്നിൽ പരാജയപ്പെട്ടു ഇന്ത്യയുടെ ഹർമീത് ദേശായി പുറത്ത്

പാരീസ് ഒളിമ്പിക്സ് ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുടെ ഹർമീത് ദേശായി പുറത്ത്. 31 കാരനായ ഇന്ത്യൻ താരം ഫ്രഞ്ച് യുവതാരവും ലോക അഞ്ചാം റാങ്കുകാരനും ആയ 17 കാരൻ ഫെലിക്‌സ് ലെബ്രനോട് ആണ് പരാജയം വഴങ്ങിയത്. മത്സരത്തിൽ ഒരവസരവും ഇന്ത്യൻ താരത്തിന് ലഭിച്ചില്ല.

ഫ്രാൻസ് സ്വർണം തന്നെ പ്രതീക്ഷിക്കുന്ന യുവതാരം മികച്ച മത്സരം ആണ് പുറത്ത് എടുത്തത്. ഏകപക്ഷീയമായ നാലു സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരത്തിന്റെ ജയം. ആദ്യ രണ്ട് സെറ്റുകൾ 11-8, 11-8 എന്ന സ്കോറിന് നേടിയ ഫ്രഞ്ച് താരം മൂന്നാം സെറ്റ് 11-6 നും നേടി. തുടർന്ന് നാലാം സെറ്റ് 11-8 നു നേടിയ താരം ഇന്ത്യൻ താരത്തിന്റെ പരാജയം ഉറപ്പാക്കി.

ടേബിൾ ടെന്നീസിൽ മണിക ബത്ര മുന്നോട്ട്, ശരത് കമാൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷയായ മണിക ബത്ര വനിതാ സിംഗിൾസിൽ അവസാന 32 ലേക്ക് മുന്നേറി. 18 സീഡ് ആയ ഇന്ത്യൻ താരം ബ്രിട്ടന്റെ അന്ന ഹർസയെ 5 ഗെയിം മത്സരത്തിൽ 11-8, 12-10, 11-9, 9-11, 11-5 എന്ന സ്കോറിന് ആണ് മറികടന്നത്.

Sharath Kamal

അതേസമയം ഇന്ത്യൻ ഇതിഹാസ താരം ശരത് കമാൽ ഒളിമ്പിക് സിംഗിൾസിൽ നിന്നു പുറത്തായി. 6 ഗെയിം നീണ്ടു നിന്ന മത്സരത്തിൽ സ്ലോവാനിയൻ താരം ഡെനി കൗസലിനോട് 12-10, 9-11, 6-11, 7-11, 11-8, 10-12 എന്ന സ്കോറിന് ഖിയാണ് ശരത് കമാൽ തോറ്റത്. അവസാന സെറ്റിൽ നിരവധി സെറ്റ് പോയിന്റുകൾ കൈവിട്ടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.

ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമുകൾ

ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ പുരുഷ-വനിതാ ടേബിൾ ടെന്നീസ് ടീമുകൾ ചരിത്രം രചിച്ചു. ലോക റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്.

കഴിഞ്ഞ മാസം ബുസാനിൽ നടന്ന ലോക ടീം ചാമ്പ്യൻഷിപ്പ് ഫൈനൽ അവസാനിച്ചതിന് ശേഷമുള്ള റാങ്കിംഗ് ഇന്ത്യക്ക് തുണയായി. ടീം ഇനങ്ങളിൽ ഏഴ് സ്ഥാനങ്ങൾ ആയിരുന്നു അവശേഷിച്ചിരുന്നത്, അവ റാങ്കിംഗിൻ്റെ അടിസ്ഥാനത്തിൽ ടീമുകൾക്ക് നൽകപ്പെട്ടു.

വനിതാ വിഭാഗത്തിൽ 13-ാം സ്ഥാനത്തുള്ള ഇന്ത്യ, പോളണ്ട് (12), സ്വീഡൻ (15), തായ്‌ലൻഡ് എന്നിവർ പാരീസിലേക്ക് യോഗ്യത നേടി.

ക്രൊയേഷ്യ (12), ഇന്ത്യ (15), സ്ലോവേനിയ (11) എന്നിവർ പുരുഷ ടീം ഇനത്തിൽ യോഗ്യത ഉറപ്പിച്ചു.

ഇത് ഇന്ത്യൻ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ബെയ്ജിംഗ് 2008 ഗെയിംസിൽ ടീം ഇവന്റ് ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ രാജ്യം മത്സരിക്കുന്നത്.

ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ചരിത്ര മെഡൽ

ടേബിൾ ടെന്നെസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സുതീർത്ഥ മുഖർജിക്കും അയ്ഹിക മുഖർജിക്കും വെങ്കലം. വനിതാ ഡബിൾസ് സെമിയിൽ അവർ ഉത്തരകൊറിയ ജോഡിയോട് തോറ്റു എങ്കിലും വെങ്കലം ഉറപ്പിച്ചു. വനിതാ ടേബിൾ ടെന്നീസിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതാദ്യമായാണ് മ മെഡൽ നേടുന്നത്.

ചാ സുയോങ്/പാക് സുഗ്യോങ്ങിനോട് 4-3 എന്ന സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെട്ടത്‌. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഡബിൾസ് ജോഡിയാകുന്നതിന് ഒപ്പം ടേബിൾ ടെന്നീസിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കല മെഡൽ കൂടിയാണ് ഇവർ സ്വന്തമാക്കിയത്‌‌. ഇന്ത്യക്ക് ഈ മെഡലോടെ ഈ ഏഷ്യൻ ഗെയിംസിൽ 56 മെഡലുകൾ ആയി. 13 സ്വർണ്ണവും 21 വെള്ളിയും 22 വെങ്കലവും ഇന്ത്യ ഇതുവരെ നേടി.

ടേബിള്‍ ടെന്നീസ് അസോസ്സിയേഷന്‍ ഓഫ് കേരള(TTAK) ടൂര്‍ണ്ണമെന്റ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു

ടേബിള്‍ ടെന്നീസ് അസ്സോസ്സിയേഷന്‍ ഓഫ് കേരള 2023-24 വര്‍ഷത്തേക്കുള്ള ടൂര്‍ണ്ണമെന്റുകളുടെ കലണ്ടര്‍ പ്രഖ്യാപിച്ചു. ജൂലൈ 7 ന് ആലപ്പുഴ വൈഎംസിഎയിൽ 65ാമത് ഇ ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓള്‍ കേരള റാങ്കിംഗ് ടൂര്‍ണ്ണമെന്റോട് കൂടിയാണ് ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റുകളുടെ തുടക്കം. സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബര്‍ 2വരെ എല്ലാ ജില്ല അസോസ്സിയേഷനുകളും ജില്ലാതല ടൂര്‍ണ്ണമെന്റുകള്‍ നടത്തണം. 18 ടൂര്‍ണ്ണമെന്റുകളാണ് ടിടിഎകെയുടെ ആഭിമുഖ്യത്തിൽ ഈ വര്‍ഷം നടത്തുന്നത്. കൂടുതൽ വിവരങ്ങള്‍ ചുവടെ.

 

രണ്ട് അണ്ടർ 11 താരങ്ങൾ തമ്മിലുള്ള ഒരു കിടിലൻ ടേബിൾ ടെന്നീസ് മത്സരം

ആലപ്പുഴ വൈഎംസിഎയിൽ നടന്ന സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണ്ണമെന്റിലെ അണ്ടര്‍ 11 വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആര്യനന്ദയും കണ്ണൂരിന്റെ ശ്രീലക്ഷ്മി പിവിയും ഏറ്റുമുട്ടിയ മത്സരത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍.

 

അത്യന്തം ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിന് ശ്രീലക്ഷ്മി വിജയം കരസ്ഥമാക്കി.

ഫ്രാന്‍സിനോട് പിടിച്ച് നിൽക്കാനായില്ല, ഇന്ത്യയ്ക്ക് ആദ്യ പരാജയം

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ പരാജയം. ഗ്രൂപ്പ് 2ൽ ഫ്രാന്‍സിനോട് ഇന്ത്യന്‍ ടീം 0-3 എന്ന സ്കോറിനാണ് അടിയറവ് പറഞ്ഞത്.

ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം താരമായി മാനവ് തക്കറിനെയാണ് പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ അലക്സിസ് ലെബ്രൺ 3-0ന് മാനവ് തക്കറിനെ പരാജയപ്പെടുത്തിയപ്പോള്‍ ഫെലിക്സ് ലെബ്രൺ 3-0 എന്ന സ്കോറിന് സത്യന്‍ ജ്ഞാനശേഖരനെ വീഴ്ത്തി.

മൂന്നാം മത്സരത്തിൽ ഹര്‍മീത് ദേശായി ജൂള്‍സ് റോളണ്ടിനോട് പൊരുതി വീഴുകയായിരുന്നു. 2-3 എന്ന സ്കോറിനായിരുന്നു ജൂള്‍സിന്റെ പരാജയം.

കസാക്കസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ, മൂന്നാം ജയം

അനായാസ വിജയവുമായി ഇന്ത്യ തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കുമെന്ന് കരുതിയ മത്സരത്തിൽ കസാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ മത്സരത്തിൽ ഇന്ത്യ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്.

ആദ്യ മത്സരത്തിൽ സത്യന്‍ 3-0 എന്ന സ്കോറിന് വിജയിച്ചപ്പോള്‍ ഹര്‍മ്മീത് ദേശായി 0-3 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി. മൂന്നാം മത്സരത്തിൽ മാനവ് തക്കര്‍ 3-0ന് അനായാസം വിജയം കുറിച്ചപ്പോള്‍ അപ്രതീക്ഷിതമായി സത്യന് പരാജയം ഏറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 2-3 എന്ന സ്കോറിനായിരുന്നു സത്യന്റെ പരാജയം.

2-2 എന്ന നിലയിൽ ഹര്‍മ്മീത് തന്റെ അവസാന മത്സരത്തിൽ വിജയം കുറിച്ചതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം വിജയം കുറിച്ചു. 3-0 എന്ന സ്കോറിനായിരുന്നു ഹര്‍മ്മീതിന്റെ വിജയം.

മണികയുടെ മോശം ഫോം തുടരുന്നു, ജര്‍മ്മനിയോട് ഇന്ത്യയ്ക്ക് പരാജയം

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് ജര്‍മ്മനിയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം മണിക ബത്രയുടെ മോശം ഫോം ആണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ശ്രീജ അകുലയും ദിയയും വിജയം രജിസ്റ്റര്‍ ചെയ്തു.

ആദ്യ മത്സരത്തിൽ മണിക ബത്ര യിംഗ് ഹാന്നിനോട് 0-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. മണിക 3-11, 1-11, 2-11 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ലോക എട്ടാം നമ്പര്‍ താരം ആണ് ഹാന്‍.


ലോക റാങ്കിംഗിൽ 14ാം നമ്പര്‍ താരം നിന മിറ്റെൽഹാമിനെ പരാജയപ്പെടുത്തി ശ്രീജ ഇന്ത്യന്‍ സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു. 3-0 എന്ന സ്കോറിനായിരുന്നു ശ്രീജയുടെ വിജയം. 11-9, 12-10, 11-7 എന്ന സ്കോറിനായിരുന്നു ശ്രീജ വിജയം കുറിച്ചത്.

മൂന്നാം മത്സരത്തിൽ ദിയ പരാഗ് ചിടാലേ 3-1ന് വിജയം കുറിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. 11-9, 11-9, 6-11, 13-11 എന്ന സ്കോറിനാണ് ദിയ വിന്റര്‍ സാബിനെ പരാജയപ്പെടുത്തിയത്. തന്റെ റിവേഴ്സ് മത്സരത്തിനിറങ്ങിയ മണിക നിനയോട് 1-3ന് പരാജയപ്പെട്ടതോടെ മത്സരത്തിൽ ജര്‍മ്മനി ഒപ്പമെത്തി.

യിംഗ് ഹാന്നിന്റെ ചോപ്പിംഗ് ശൈലിയോട് ശ്രീജയും പ്രയാസം നേരിട്ടപ്പോള്‍ മത്സരത്തിൽ ജര്‍മ്മനി വിജയം കുറിച്ചു. 0-3 എന്ന സ്കോറിനാണ് ശ്രീജ അവസാന മത്സരം പരാജയപ്പെട്ടത്.

ശരത് കമാലിന് സ്വര്‍ണ്ണം, പോള്‍ ഡ്രിംഗ്ഹാളിനെ തീപാറും പോരാട്ടത്തിൽ വീഴ്ത്തി സത്യന് വെങ്കലം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണ്ണവും വെങ്കലവും നേടി ഇന്ത്യ. സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിൽ ലിയാം പിച്ച്ഫോര്‍ഡിനെ ശരത് കമാൽ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ പോള്‍ ഡ്രിംഗ്ഹാളിനെതിരെ 4-3ന്റെ വിജയവുമായി സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം സ്വന്തമാക്കി.

ശരത് കമാൽ ആദ്യ ഗെയിം 11-13ന് പിന്നിൽ പോയ ശേഷം മത്സരത്തിൽ തന്റെ വ്യക്തമായ മേൽക്കൈ നേടിയാണ് വിജയം കുറിച്ചത്. സ്കോര്‍: 11-13, 11-7, 11-2, 11-6, 11-8.

ആദ്യ മൂന്ന് ഗെയിം ജയിച്ച് സത്യന്‍ വെങ്കലം അനായാസം നേടുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഡ്രിംഗ്ഹാളിന്റെ തിരിച്ചുവരവ് മത്സരത്തിൽ കാണുന്നത്. അവസാന ഗെയിമിൽ 11-9ന് ആണ് വിജയം സത്യന്‍ സ്വന്തമാക്കിയത്.

സ്കോര്‍: 11-9, 11-3, 11-5, 8-11, 9-11, 10-12, 11-9.

ഓള്‍ ഇന്ത്യ ഫൈനൽ ഇല്ല, സെമിയിൽ സത്യന് പരാജയം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന് പരാജയം. ഇംഗ്ലണ്ടിന്റെ രണ്ടാം സീഡ് താരം ലിയാം പിച്ച്ഫോര്‍ഡിനോട് 1-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

അഞ്ചാം ഗെയിമിൽ സത്യന്‍ 3-9ന് പിന്നിൽ നിന്ന് ശേഷം 9-9ൽ ഒപ്പമെത്തിയെങ്കിലും പിന്നീടുള്ള രണ്ട് പോയിന്റുകള്‍ നേടി ലിയാം ഫൈനലിലെ സ്ഥാനം ഉറപ്പാക്കി. സ്കോര്‍: 5-11, 11-4, 8-11, 9-11, 9-11.

പരാജയം കാരണം ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതായി. നേരത്തെ ഇംഗ്ലണ്ട് താരം പോള്‍ ഡ്രിംഗ്ഹാളിനെ പരാജയപ്പെടുത്തി ശരത് കമാൽ ഫൈനലില്‍ കടന്നിരുന്നു.

Exit mobile version