മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം, ആധിപത്യം തുടര്‍ന്ന് നൈജീരിയ

അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4×400 മീറ്റര്‍ മിക്സഡ് റിലേയിൽ  ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായിരുന്നുവെങ്കിലും ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടുകയായിരുന്നു.

പോളണ്ടിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച  നൈജീരിയയ്ക്ക് സ്വര്‍ണ്ണം ലഭിച്ചു. ഫൈനലില്‍ 150 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും അവസാന 50 മീറ്ററിൽ നൈജീരിയ പിടിമുറുക്കുകയായിരുന്നു. 3.19.70 എന്ന സമയത്തിലാണ് നൈജീരിയയുടെ സ്വര്‍ണ്ണ നേട്ടം.

ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇന്ത്യ ഹീറ്റ്സിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തി ആദ്യ റൗണ്ടിൽ ഭരത് ശ്രീധര്‍ മത്സരത്തിൽ ഇറങ്ങി. 3.20.60 സെക്കന്‍ഡാണ് ഇന്ത്യയുടെ സമയം. സീസണിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഇന്ത്യയുടേത്.

Exit mobile version