സിംബാബ്‍വേയ്ക്ക് പകരം ലോക ടി20 ക്വാളിഫയറില്‍ നൈജീരിയയും നമീബിയയും

ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്വാളിഫയറില്‍ സിംബാബ്‍വേയ്ക്ക് പകരം പുരുഷ വിഭാഗത്തില്‍ നൈജീരിയയും വനിത വിഭാഗത്തില്‍ നമീബിയയും പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നുള്ള മൂന്നാമത്തെ ടീമായി മാറി നൈജീരിയ ഇതോടെ. കെനിയയും നമീബിയയുമാണ് നേരത്തെ യോഗ്യത നേടിയ ടീമുകള്‍. ഐസിസി സിംബാബ്‍വേയെ വിലക്കിയതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ആഫ്രിക്കന്‍ ടീമുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ നൈജീരിയയെ 14ാമത്തെ ടീമായി യോഗ്യത മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

വനിത വിഭാഗത്തില്‍ സിംബാബ്‍വേയ്ക്ക് പകരം നമീബിയ ലോക ടി20 യോഗ്യത മത്സരങ്ങള്‍ക്കായി എത്തും.

ലോക ടി20 സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും നേരിട്ടുള്ള യോഗ്യതയില്ല

2014 ടി20 ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും 2020 ടി0 ലോകകപ്പില്‍ നേരിട്ടുള്ള യോഗ്യതയില്ലെന്ന് അറിയിച്ച് ഐസിസി. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട്, വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ നേരിട്ട് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയപ്പോള്‍ ബംഗ്ലാദേശും ശ്രീലങ്കയും ഗ്രൂപ്പ് ഘട്ടം കളിച്ച് വരണം.

ഇരു ടീമുകള്‍ക്കും യോഗ്യത ലഭിച്ചില്ലെങ്കിലും അടുത്ത റൗണ്ടിലേക്ക് കടക്കുവാന്‍ സാധ്യത കൂടുതലാണെന്ന് വേണം വിലയിരുത്തുവാന്‍. ഓസ്ട്രേലിയയിലാണ് 2020ല്‍ ടൂര്‍ണ്ണമെന്റ് അരങ്ങേറുക.

ലോക ടി20യ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

വനിത ലോക ടി20യ്ക്കുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസം വിന്‍ഡീസില്‍ ആരംഭിക്കുന്ന ടീമില്‍ നിക്കോള്‍ ബോള്‍ട്ടണ്‍ സ്ഥാനം പിടിച്ചതാണ് പുതിയ വാര്‍ത്ത. ഏകദിന സ്പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് നിക്കോള്‍ ബോള്‍ട്ടണ്‍. ന്യൂസിലാണ്ടിനെതിരെ ടി20 കളിച്ച ടീമിലെ മാറ്റങ്ങളില്‍ ഒന്നാണ് നിക്കോള്‍. ജെസ്സ് ജോന്നാസന്‍ ടീമില്‍ ഇടം പിടിച്ചുവെങ്കിലും ഫിറ്റ്നെസ്സ് ടെസ്റ്റ് വിജയിച്ചാല്‍ മാത്രമേ നവംബറില്‍ ടീമിനൊപ്പം യാത്രയാകുള്ളു.

ഇതേ ടീം തന്നെയാവും ഈ മാസം അവസാനത്തോടു കൂടി പാക്കിസ്ഥാനെതിരെ ടി20 പരമ്പര കളിക്കുന്നതും. മലേഷ്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകും. നിക്കോള്‍ ബോള്‍ട്ടണ്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടി20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഏകദിന ടീമിലെ നെടുംതൂണാണ് താരം.

ലോക ടി20: മെഗ് ലാന്നിംഗ്, റെയ്ച്ചല്‍ ഹെയ്നസ്, നിക്കോള്‍ ബോള്‍ട്ടണ്‍, നിക്കോള കാറെ, ആഷ്‍ലി ഗാര്‍ഡ്നര്‍, അലീസ ഹീലി, ജെസ്സ് ജോന്നാസെന്‍, ഡെലീസ്സ കിമ്മിന്‍സ്, സോഫി മോളിനെക്സ്, ബെത്ത് മൂണി, എല്‍സെ പെറി, മെഗാന്‍ ഷൂട്ട്, എല്‍സെ വില്ലാനി, ടയല വ്ലാമിനക്, ജോര്‍ജ്ജിയ വെയര്‍ഹാം

മൂന്ന് പുതുമുഖ താരങ്ങളുമായി ഇംഗ്ലണ്ട് വനിത ലോക ടി20 ടീം പ്രഖ്യാപിച്ചു

വിന്‍ഡീസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ലോക ടി20യ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്ന് പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രത്യേകത നിറഞ്ഞത്. എന്നിവരാണ് 15 അംഗ സ്ക്വാഡിലെ പുതുമുഖ താരങ്ങള്‍. ഗ്രൂപ്പ് എ യില്‍ കളിക്കുന്ന ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നവംബര്‍ 10നാണ്. ശ്രീലങ്കയാണ് ടീമിന്റെ എതിരാളി.

ഇംഗ്ലണ്ട്: ഹീത്തര്‍ നൈറ്റ്, കാത്തറിന്‍ ബ്രണ്ട്, സോഫി എക്സല്‍ സ്റ്റോണ്‍, ടാഷ് ഫാരന്റ്, ക്രിസ്റ്റി ഗോര്‍ഡണ്‍, ജെന്നി ഗണ്‍, ഡാനി ഹേസല്‍, ലിന്‍സേ സ്മിത്ത്, സോഫിയ ഡുന്‍ക്ലെ, ആമി ജോണ്‍സ്, നത്താലി സ്കിവര്‍, അന്യ ഷ്രുബ്സോള്‍, ലൗറെന്‍ വിന്‍വീഫല്‍ഡ്, ഡാനി വയട്ട്, താമി ബ്യൂമോണ്ട്

ഓസ്ട്രേലിയന്‍ താരത്തിന്റെ ലോക ടി20 സ്വപ്നങ്ങള്‍ തുലാസ്സില്‍

ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സെനു നവംബറില്‍ നടക്കുന്ന ലോക ടി20 മത്സരത്തില്‍ പങ്കെടുക്കുാനാകുമോ എന്നത് സംശയത്തിലെന്ന് സൂചന. ന്യൂസിലാണ്ട് പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് താരത്തെ പരിക്ക് മൂലം ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ ഏതാനും ദിവസം മുമ്പ് അറിയിച്ചിരുന്നു. വാംഅപ്പിനിടയില്‍ കാല്‍മുട്ടിനു പരിക്കേറ്റ താരത്തിനു പരിശോധനയില്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെ ലോക ടി20യില്‍ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കകയാണ്. സെപ്റ്റംബര്‍ 29നാണ് ഓസ്ട്രേലിയ-ന്യൂസിലാണ്ട് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ 1, 5 തീയ്യതികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ അരങ്ങേറും.

ലോക ടി20 ഓസ്ട്രേലിയയില്‍, വേദികളുടെ പ്രഖ്യാപനം ഉടനുണ്ടാകും

2020 ടി20 ലോകകപ്പ് വേദികളുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അറിയിച്ച് ഐസിസി. നേരത്തെ തന്നെ ഓസ്ട്രേലിയയിലാവും ടൂര്‍ണ്ണമെന്റ് നടക്കുന്നതെന്ന് ഐസിസി അറിയിച്ചിരുന്നു. ഇതാദ്യമായാവും ഓസ്ട്രേലിയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പ് ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിനെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തോല്‍പ്പിച്ച് വെസ്റ്റഇന്‍ഡീസ് ആണ് കപ്പ് സ്വന്തമാക്കിയത്.

അടുത്ത ലോകകപ്പില്‍ കൂടുതല്‍ ടീമുകള്‍ക്കും അവസരം ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version