ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് 2024 ലേക്ക് നീട്ടി

തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ തിയ്യതി മാറ്റുന്നു. 2023 ൽ ഐവറി കോസ്റ്റിൽ വെച്ചു നിശ്ചയിച്ച ടൂർണമെന്റ് ആണ് കാലാവസ്ഥാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് 2024 ജനുവരിയിലേക്ക് നീട്ടിവെക്കുന്നത്. നേരത്തെ നിശ്ചയിച്ച സമയം ഐവറി കോസ്റ്റിൽ കനത്ത മഴയുടെ സമയം ആവും എന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (സിഎഎഫ്) പ്രസിഡന്റ് പാട്രിസ് മോട്സെപ്പെ സൂചിപ്പിച്ചു. ഇത്തവണ ലോകകപ്പ് നവമ്പറിൽ നടക്കുന്നതിനാൽ താങ്ങളുടെ ടൂർണമെന്റ് നേരത്തെ ആക്കുന്നതിലും ബുദ്ധിമുട്ട് ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് 2024 ലേക്ക് നീട്ടി വെക്കാൻ നിർബന്ധിതരായത്.

ഇതോടെ തുടർച്ചയായി രണ്ടാം തവണയാണ് ടൂർണമെന്റ് ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നടക്കുന്നത്. യൂറോപ്യൻ ക്ലബ്ബുകൾക്കും ഈ സമയത്ത് താരങ്ങളെ വിട്ട് കൊടുക്കുന്നതിൽ വൈമുഖ്യം ഉണ്ടാവും.നേരത്തെ 2021 ൽ നടക്കേണ്ട ടൂർണമെന്റും പല കാരണങ്ങൾ കൊണ്ട് 2022 ജനുവരി – ഫെബ്രുവരിയിൽ തന്നെയാണ് നടത്തിയിരുന്നത്.

ആഫ്രിക്കൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതായും മോട്സെപ്പെ പ്രഖ്യാപിച്ചു. നിലവിലെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിന് പകരക്കാരൻ ആവും ഈ ടൂർണമെന്റ്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ്‌ പത്തിന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

കിരീട നേട്ടത്തിന് ശേഷം സലാഹിനെ ആശ്വസിപ്പിക്കാൻ മറക്കാതെ മാനെ

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഈജ്പ്തിനു എതിരായ മത്സര വിജയ ശേഷം തന്റെ ലിവർപൂൾ സഹതാരം മുഹമ്മദ് സലാഹിനെ ആശ്വസിപ്പിച്ചു സാദിയോ മാനെ. പെനാൽട്ടി ഷൂട്ട് ഔട്ടിൽ സലാഹ് അഞ്ചാം പെനാൽട്ടി എടുക്കും മുമ്പ്‌ സെനഗൽ മാനെയുടെ പെനാൽട്ടിയിലൂടെ ജയം പിടിച്ചെടുത്ത മത്സരത്തിൽ കണ്ണീരണിഞ്ഞു നിന്ന സഹ താരത്തെ ആശ്വസിപ്പിക്കാൻ മാനെ എത്തുക ആയിരുന്നു. മത്സരത്തിനു ഇടയിൽ സെനഗലിന് ലഭിച്ച പെനാൽട്ടി മാനെ പാഴാക്കിയതിനു മുമ്പ് ഈജ്പ്ത് ഗോൾ കീപ്പർക്ക് ഉപദേശം നൽകുന്ന സലാഹിനെയും മത്സരത്തിൽ കണ്ടു.

മത്സര ശേഷം ആഘോഷങ്ങൾക്ക് ഒപ്പം തന്റെ സഹ താരത്തെ ആശ്വസിപ്പിക്കുന്ന മാനെക്ക് ആരാധകരിൽ നിന്നു വലിയ പ്രശംസയാണ് ലഭിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇതാണ് എന്നാണ് മാനെ കിരീട നേട്ടത്തിനു ശേഷം പ്രതികരിച്ചത്. കുട്ടിക്കാലത്തെ തന്റെ സ്വപ്നം ആയിരുന്നു ഈ കിരീട നേട്ടം എന്നു പറഞ്ഞ മാനെ താൻ നേടിയ എല്ലാ കിരീടങ്ങളെക്കാൾ ഏറ്റവും പ്രിയപ്പെട്ട കിരീടം ഇതാണ് എന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്ത മാനെയുടെ ഇനിയുള്ള ലക്ഷ്യം ഈജ്പ്തിനു തന്നെ എതിരായ പ്ലേ ഓഫ് ജയിച്ചു സെനഗലിന് ലോകകപ്പ് യോഗ്യത നേടി നൽകൽ ആയിരിക്കും.

ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച താരമായി മാനെ, മികച്ച ഗോൾ കീപ്പറായി മെൻഡി

2022 ലെ ആഫ്രിക്കൻ ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച താരമായി സെനഗലിന്റെ സാദിയോ മാനെ. ഈജ്പ്തിനു എതിരായ പെനാൽട്ടി ഷൂട്ട് ഔട്ടിൽ വിജയ പെനാൽട്ടി ലക്ഷ്യം കണ്ട മാനെ ടൂർണമെന്റിൽ ഉടനീളം അതുഗ്രൻ പ്രകടനം ആണ് നടത്തിയത്. ടൂർണമെന്റിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലിവർപൂൾ താരം നേടിയത്. ആഫ്രിക്കൻ നേഷൻസ് ലീഗിൽ കഴിഞ്ഞ രണ്ടു ടൂർണമെന്റിൽ ആയി സെനഗൽ നേടിയ 14 ഗോളിൽ 9 എണ്ണത്തിലും പങ്ക് വഹിച്ച മാനെ ടീമിന്റെ ആക്രമണം ഏതാണ്ട് ഒറ്റക്ക് ആണ് നയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ വെറും ഒരു ഗോൾ അടിച്ചു തുടങ്ങിയ സെനഗൽ ടൂർണമെന്റ് പുരോഗമിക്കുന്ന മുറക്ക് മികവിലേക്ക് ഉയരുക ആയിരുന്നു.Screenshot 20220207 110557

ടൂർണമെന്റിൽ 5 ക്ലീൻ ഷീറ്റുകൾ നേടിയ ചെൽസി ഗോൾ കീപ്പർ എഡാർഡ് മെൻഡി ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. ടൂർണമെന്റിൽ വെറും 2 ഗോളുകൾ മാത്രം ആണ് ചാമ്പ്യൻസ് ലീഗ് ജേതാവ് കൂടിയായ മെൻഡി വഴങ്ങിയത്. ഇതോടൊപ്പം ഫൈനലിൽ പെനാൽട്ടി രക്ഷിച്ചു സെനഗലിന് മെൻഡി കിരീടം സമ്മാനിക്കുകയും ചെയ്തു. നാപോളി താരം കൊലിബാലി നയിക്കുന്ന സെനഗൽ പ്രതിരോധത്തിന്റെ ഏറ്റവും വലിയ കരുത്ത് ആണ് മെൻഡി. ടൂർണമെന്റിൽ ആതിഥേയരായ കാമറൂണിന് ആയി 8 ഗോളുകൾ നേടിയ വിൻസെന്റ് അബൂബക്കർ ആണ് ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ. അബൂബക്കറിന്റെ ഗോളടി മികവിൽ സെമിഫൈനൽ വരെയെത്തിയ കാമറൂൺ ഈജ്പ്തിനോട് പെനാൽട്ടിയിൽ തോറ്റ് പുറത്ത് പോവുകയായിരുന്നു.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഫൈനലിൽ പെനാൽട്ടി പാഴാക്കി വില്ലനായി, ഇന്ന് പരിശീലകനായി കിരീടം!

യഥാർത്ഥ ജീവിതത്തിൽ ഒരു ‘ചക് ദെ ഇന്ത്യ’ നിമിഷം സമ്മാനിച്ചു ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗൽ പരിശീലകൻ അലിയോ സിസെ. 20 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽട്ടി പാഴാക്കി വില്ലൻ ആയി മാറിയ സിസെ ഇന്ന് പരിശീലകനായി രാജ്യത്തിനു ആദ്യ ആഫ്രിക്കൻ കിരീടം സമ്മാനിച്ചു അതും താൻ പെനാൽട്ടി പാഴാക്കിയ എതിരാളികളായ കാമറൂണിന്റെ മണ്ണിൽ വച്ച്. ലില്ലി, പി.എസ്.ജി, ബ്രിമിങ്ഹാം ക്ലബുകൾക്ക് മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി 35 മത്സരങ്ങൾ കളിച്ച താരമാണ്. 2002 ൽ ലോക ജേതാക്കൾ ആയ ഫ്രാൻസിനെ ഉത്ഘാടന മത്സരത്തിൽ അട്ടിമറിച്ച സെനഗൽ ടീമിൽ അംഗം ആയിരുന്നു സിസെ. ഈ വർഷം ആഫ്രിക്കൻ കിരീടം നേടാൻ സാധ്യത കൽപ്പിച്ച സെനഗലിന് പെനാൽട്ടിയിൽ പിഴക്കുക ആയിരുന്നു. കാമറൂണിന് എതിരെ പെനാൽട്ടി പാഴാക്കിയ താരങ്ങളിൽ ഒരാൾ ആയി വില്ലൻ ആയി ടീം ക്യാപ്റ്റൻ കൂടിയായ സിസെ അന്ന്.

2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തെ 2018 ഫിഫ ലോകകപ്പിന് യോഗ്യത നേടി നൽകി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി. 2019 ൽ 2002 നു ശേഷം ആദ്യമായി സെനഗലിനെ ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ എത്തിച്ചു സിസെ. എന്നാൽ ഇത്തവണയും നിർഭാഗ്യം പിന്തുടർന്നപ്പോൾ അൾജീരിയക്ക് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ പരാജയപ്പെട്ടു. എന്നാൽ ഇന്ന് ക്ഷമയോടെ പരിശ്രമിച്ചതിനു ഫലമായി 2022 ലെ ആഫ്രിക്കൻ രാജാക്കന്മാർ ആയി സെനഗലിനെ ആദ്യമായി മാറ്റാൻ സിസെക്ക് ആയി. 20 വർഷങ്ങൾക്ക് ശേഷം താൻ നഷ്ടമാക്കിയ ആഫ്രിക്കൻ കിരീടം രാജ്യത്തിനു സമ്മാനിക്കുക ആണ് സിസെ. 7 വർഷത്തെ പരിശീലന കരിയറിൽ തന്നിൽ വിശ്വാസം അർപ്പിച്ച സെനഗൽ ജനതക്ക് കിരീടത്തിലൂടെ സമ്മാനം നൽകുകയാണ് സിസെ. സൂപ്പർ പരിശീലകർക്ക് ഇടയിൽ ആഫ്രിക്കൻ പരിശീലകരുടെ കൂടി വിജയം ആവുകയാണ് സിസെയുടെ ഈ മധുര പ്രതികാരം.

സലാഹിന് മേൽ മാനെക്ക് ജയം! ഈജ്പ്തിനെ വീഴ്ത്തി സെനഗൽ ആഫ്രിക്കൻ രാജാക്കന്മാർ

ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ ആയി സെനഗൽ. ഫൈനലിൽ ഈജ്പ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ആണ് സെനഗൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ സെനഗൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് അവരെ മത്സരത്തിൽ നിലനിർത്തിയത്. ആറാം മിനിറ്റിൽ സലിയോസി സിസിനെ മുഹമ്മദ് അബ്ദൽമോനം ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി സെനഗലിന് ലഭിച്ച വലിയ അവസരം ആയിരുന്നു. എന്നാൽ പെനാൽട്ടി എടുക്കും മുമ്പ്‌ ഗോൾ കീപ്പറും ആയി നീണ്ട സമയം സംസാരിച്ച സലാഹ് മാനെക്ക് സമ്മർദ്ദം നൽകി. സാദിയോ മാനെയുടെ പവർഫുൾ അടി ഈജ്പ്ത് ഗോൾ കീപ്പർ രക്ഷിച്ചു.

പലപ്പോഴും ഇസ്മായില സാർ നിരവധി പ്രശ്നങ്ങൾ ആണ് ഈജ്പ്ത് പ്രതിരോധത്തിൽ ഉണ്ടാക്കിയത്. എന്നാൽ ലഭിച്ച അവസരങ്ങൾ മാനെ പാഴാക്കുന്നത് ആണ് കാണാൻ ആയത്. ഇടക്ക് സലാഹിന്റെ ഷോട്ട് ചെൽസി ഗോൾ കീപ്പർ എഡർഡ് മെന്റിയും രക്ഷിച്ചു. രണ്ടാം പകുതിയിലും സെനഗൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. ഫമാരയുടെയും മാനെയുടെയും ഷോട്ടുകൾ ഗബാസ്കി ഈജ്പ്തിനെ മത്സരത്തിൽ നിലനിർത്തി. അധികസമയത്തും ഗോൾ പിറക്കാതിരുന്നപ്പോൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പലപ്പോഴും ആഫ്രിക്കൻ കരുത്ത് കണ്ട മത്സരം പരുക്കൻ ആയിരുന്നു. ഈജ്പ്തിനു ആയി രണ്ടാം പെനാൽട്ടി എടുത്ത അബ്ദൽമോനത്തിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയതോടെ സെനഗലിന് മുൻതൂക്കം ലഭിച്ചു. എന്നാൽ അടുത്തത് ആയി സെനഗലിന് ആയി പെനാൽട്ടി എടുത്ത ബൗന സാറിന്റെ പെനാൽട്ടി ഗബാസ്കി രക്ഷപ്പെടുത്തി. എന്നാൽ പകരക്കാരൻ ആയി ഇറങ്ങിയ ലഹീമിന്റെ പെനാൽട്ടി രക്ഷിച്ച മെന്റി മാനെക്ക് കിരീടം ജയിക്കാനുള്ള അവസരം നൽകി.

ഇത്തവണ ബുള്ളറ്റ് പെനാൽട്ടി ലക്ഷ്യം കണ്ട മാനെ തന്റെ രാജ്യത്തിനു ആദ്യ ആഫ്രിക്കൻ കിരീടം സമ്മാനിച്ചു. അഞ്ചാം പെനാൽട്ടി എടുക്കാൻ നിന്ന മുഹമ്മദ് സലാഹിന് കണ്ണീർ നൽകി ഈ പരാജയം. പരാജയപ്പെട്ടു എങ്കിലും മത്സരത്തിൽ ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് കളിയിലെ താരം. ഐവറി കോസ്റ്റ്, കാമറൂൺ ടീമുകൾക്ക് എതിരെ പെനാൽട്ടിയിൽ ജയിച്ച ഈജ്പ്തിനു ആ ജയം ഫൈനലിൽ ആവർത്തിക്കാൻ ആയില്ല. 2002 ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ കാമറൂണ് എതിരെ പെനാൽട്ടി പാഴാക്കി കിരീടം നഷ്ടമായ സെനഗൽ പരിശീലകൻ അലിയോ സിസെക്ക് ഈ കിരീട നേട്ടം മധുര പ്രതികാരം ആയി.

ഗബാസ്കിയാണ് ഹീറോ!! സലായും ഈജിപ്തും ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ

മൊ സലായും ഈജിപ്തും ആഫ്കോൺ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.

ആഫ്രിക്കൻ നാഷൺസിന്റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് 120 മിനുട്ട് കളിച്ചിട്ടും ആതിഥേയരായ കാമറൂണോ സലായുടെ ഈജിപ്തിനോ ഒരു ഗോൾ നേടാൻ ആയിരുന്നില്ല. ആദ്യ പകുതിയിൽ മൊ സലാക്ക് മികച്ച ഒരു അവസരം കാമറൂൺ താരങ്ങളുടെ അബദ്ധത്തിൽ നിന്ന് ലഭിച്ചിരുന്നു എങ്കിലും അത് മുതലെടുക്കാൻ സലാക്ക് ആയില്ല. ഇടക്കുള്ള അവസരങ്ങൾ ഒഴിച്ചാൽ 120 മിനുട്ടുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് കാമറൂൺ ആയിരുന്നു. എന്നാൽ അത് സ്കോർ ബോർഡിൽ കാണാൻ ആയില്ല.

പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗബാസ്കി ഈജിപ്തിന്റെ ഹീറോ ആയിമ്ല്. കാമറൂന്റെ രണ്ടാം കിക്കും മൂന്നാം പെനാൾട്ടി കിക്കും ഗബാസ്കി തടഞ്ഞതോടെ ഈജിപ്ത് ഫൈനലിലേക്ക് കുതിച്ചു. ഒരു പെനാൾട്ടി കിക്ക് കാമറൂൺ പുറത്തേക്കും അടിച്ചു. പെനാൾട്ടി ഷൂട്ടൗട്ട് 3-1 എന്ന സ്കോറിനാണ് ഈജിപ്ത് വിജയിച്ചത്. ഫൈനൽ സെനഗലിനെ ആകും ഈജിപ്ത് നേരിടുക.

മാനെയുടെ ചിറകിലേറി സെനഗൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ

ലിവർപൂൾ താരം സാദിയോ മാനെയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനൽ ഉറപ്പിച്ച് സെനഗൽ. സെമി ഫൈനൽ പോരാട്ടത്തിൽ ബുർകിന ഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ ഫയൽ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന കാമറൂൺ – ഈജിപ്ത് മത്സരത്തിലെ വിജയികളാവും ഫൈനലിൽ സെനഗലിന്റെ എതിരാളികൾ.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ സെനഗലിന് അനുകൂലമായി റഫറി രണ്ട് തവണ പെനാൽറ്റി വിളിച്ചെങ്കിലും ‘വാർ’ ഇടപെട്ട് അത് തടഞ്ഞത് ബുർകിന ഫാസോക്ക് തുണയായി. എന്നാൽ രണ്ടാം പകുതിയിൽ അബ്‌ഡൊ ഡിയാലോയുടെ ഗോളിൽ മുൻപിലെത്തിയ സെനഗൽ അധികം വൈകാതെ ഇദ്രിസ് ഗുയെ ഗോളിൽ ലീഡ് ഇരട്ടിയാകുകയും ചെയ്തു. എന്നാൽ ബ്ലാടി ടൂറെയിലൂടെ ഒരു ഗോൾ മടക്കി ബുർകിന ഫാസോ മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമം നടത്തിയെങ്കിലും മത്സരത്തിന്റെ 87ആം മിനുട്ടിൽ മൂന്നാമത്തെ ഗോളും നേടി മാനെ സെനഗലിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമി ഉറപ്പിച്ച് സെനഗൽ

ആഫ്രിക്കൻ കപ്പ് നേഷൻസിന്റെ സെമി ഫൈനൽ ഉറപ്പിച്ച് സെനഗൽ. ഇക്വറ്റോറിയൽ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ സെമി ഫൈനൽ ഉറപ്പിച്ചത്. സെമി ഫൈനലിൽ ബുർകിന ഫാസോയാണ് സെനഗലിന്റെ എതിരാളികൾ. ബുധനാഴ്ചയാണ് ഇരുവരും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം.

ആദ്യ പകുതിയുടെ തുടക്കത്തിൽ സാദിയോ മാനെയുടെ പാസിൽ നിന്ന് ഫമാര ദിദിയോയാണ് സെനഗലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ബൈല സാമിന്റെ ഗോളിൽ ഗിനിയ സമനില പിടിച്ചു. എന്നാൽ അധികം വൈകാതെ തന്നെ കുയാറ്റെ യുടെ ഗോളിൽ ലീഡ് നേടിയ സെനഗൽ ഇസ്മായില സാറിലൂടെ മൂന്നാമത്തെ ഗോളും നേടി സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

മൊ സലാ മാജിക്ക് !, ഈജിപ്ത് ആഫ്കോൺ സെമിയിൽ

വീണ്ടുമൊരു മൊ സലാ മാജിക്ക് – അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിയിൽ കടന്ന് ഈജിപ്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറാക്കോയെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജയം സ്വന്തമാക്കിയത്. ലിവർപൂൾ സൂപ്പർ താരം സലായുടെ മികച്ച പ്രകടനമാണ് ഈജിപ്തിന് തുണയായത്. അഹ്മദു അഹിജോ സ്റ്റേഡിയത്തിൽ ഒരു ഗോളടിച്ച സലാ മറ്റൊരു ഗോളിന് വഴിയുമൊരുക്കി. സോഫിയാൻ ബൗഫലാണ് മൊറോക്കോയുടെ ഗോളടിച്ചത്.

കളിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ലീഡ് നേടാൻ മൊറോക്കോയ്ക്ക് സാധിച്ചു. കിക്കെടുത്ത ബൗഫലിന് ലക്ഷ്യം തെറ്റിയതുമില്ല. പിന്നീട് രണ്ടാം പകുതിയിലാണ് ഈജിപ്ത് സമനില പിടിച്ചത്‌. 53ആം മിനുട്ടിൽ മൊ സലായിലൂടെ ഫറവോസ് സമനില പിടിച്ചു. പിന്നീട് എക്സ്ട്രാ ടൈമിൽ മഹ്മൂദ് ട്രെസെഗെറ്റിന്റെ ഗോളിലാണ് ഈജിപ്ത് ജയം നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും സലായായിരുന്നു. ഇനി സെമിയിൽ കാമറൂൺ ആണ് ഈജിപ്തിന്റെ എതിരാളികൾ.

എകാംബിയുടെ ഇരട്ട ഗോൾ, വേദനകൾ മറന്ന് കാമറൂൺ ആഫ്രിക്കൻ നാഷൺസ് കപ്പ് സെമിയിൽ

കാൾ ടോക്കോ-എകാംബിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഗാംബിയയെ 2-0ന് തോൽപ്പിച്ച് കാമറൂൺ അവരുടെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമിയിൽ കടന്നു. നാഷൺസ് കപ്പിനിടയിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കുംതിരക്കിലും പെട്ട് ഫുട്ബോൾ ആരാധകർ മരണപ്പെട്ടതിനു ശേഷമുള്ള കാമറൂണിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എകാംബി രണ്ട് ഗോളുകൾ നേടിയത്. 50, 57 മിനുറ്റുകളിൽ ആയിരുന്ന്യ് ഗോളുകൾ.

മത്സരത്തിൽ ഉടനീളം ആതിഥേയർ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗാംബിയക്ക് അവരുടെ ആദ്യ നാഷൺസ് കപ്പ് സെമി ഫൈനലിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ഈജിപ്തോ മൊറോക്കോയോ ആകും സെമിയിൽ കാമറൂന്റെ എതിരാളികൾ. ആറാം ആഫ്രിക്കൻ നാഷൺസ് കപ്പ് കിരീടമാണ് കാമറൂൺ ലക്ഷ്യമിടുന്നത്.

ചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റ് പ്രീക്വാർട്ടർ അവസാനിക്കാനാവുകയാണ്. ടൂർണമെന്റ് ഫേവറൈറ്റുകൾ ആയിരുന്ന അൾജീരിയയും ഘാനയും നൈജീരിയയും എല്ലാം പുറത്തായികഴിഞ്ഞു. അതെ സമയം ടൂർണമെന്റിലെ റഫറിമാർക്കതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ എല്ലാം. മോശം റഫറീയിങ് ആണ് ടൂർണമെന്റിൽ ഉടനീളം എന്നാണ് ആരോപണം. ചുവപ്പു കാർഡുകളുടെ ആധിക്യം തന്നെയാണ് പ്രധാന കാരണമായി പറയുന്നത്. ഘാനയുടെ ഇതിഹാസ താരം മൈക്കിൽ എസിയാൻ വരെ റഫറിമാർക്കെതിരെ രംഗത്തെത്തിയിരുന്നു.

https://twitter.com/oyewole_agboola/status/1486111410417451009

ടൂർണമെന്റിൽ ഇതുവരെ 13 താരങ്ങൾ ആണ് ചുവപ്പ് കാർഡ് പുറത്തായത്. കഴിഞ്ഞ നാല് ടൂർണമെന്റുകളിൽ മുഴുവൻ പുറത്തെടുത്ത ചുവപ്പ് കാർഡുകളുടെ ആകെ തുകയാണ് ഇത്. കഴിഞ്ഞ ദിവസം നടന്ന കാമറൂൺ – കേപ് വെർഡെ മത്സരത്തിൽ പോലും രണ്ടു തവണയാണ് കേപ് വെർഡെ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു പുറത്തായത്. ടൂർണമെന്റിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ചുവപ്പ് കാർഡുകളുടെ എണ്ണം ഇനിയും കൂടെയുമെന്നുറപ്പാണ്.

മാനെക്ക് ഗോളും പരിക്കും, സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാപെ വെർദെയെ നേരിട്ട സെനഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ലിവർപൂൾ താരം മാനെയാണ് സെനഗലിന് ലീഡ് നൽകിയത്. ആ ഗോളിന് 10 മിനുട്ട് മുമ്പ് മാനെയ്ക്ക് ഒരു ഹെഡ് ഇഞ്ച്വറി ഏറ്റിരുന്നു. ഗോളടിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ടതിനൾ മാനെ കളം വിട്ടു.

കളിയുടെ അവസാന നിമിഷം ബാമ്പ ഡയങും സെനഗലിനായി ഗോൾ നേടി. താരത്തിന്റെ സെനഗലിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. കാപെ വെർദെയ്ക്ക് ഇന്ന് 21ആം മിനുട്ടിൽ ആൻഡ്രാഡെയെയും 57ആം മിനുട്ടില്വൊസിനയെയും ചുവപ്പ് കാർഡ് കാരണം നഷ്ടമായിരുന്നു‌.

Read more

Exit mobile version