ടി20 ബ്ലാസ്റ്റിൽ ഷഹീൻ അഫ്രീദി നോട്ടിംഗ്ഹാംഷെയറിനായി കളിക്കും

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ടി20 ബ്ലാസ്റ്റിന്റെ വരാനിരിക്കുന്ന പതിപ്പിൽ നോട്ടിംഗ്ഹാംഷെയറിനായി കളിക്കും. താരവും ടീമുമായി കരാർ ഒപ്പുവെച്ചു. ഇടംകൈയ്യൻ ബാറ്റർ കോളിൻ മൺറോയ്‌ക്കൊപ്പം നോട്ടിംഗ്ഹാംഷെയറിന്റെ രണ്ട് വിദേശ താരങ്ങളിൽ ഒരാളാണ് അഫ്രീദി.

2017ലും 2020ലും നോട്ടിംഗ്ഹാംഷെയർ ടി20 ടൂർണമെന്റിൽ വിജയിച്ച ചരിത്രാമുള്ള നോട്ടിങ്ഹാംഷെയർ അവസാന രണ്ടു സീസണുകളിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നില്ല. നോട്ടിംഗ്ഹാംഷെയർ നോർത്ത് ഗ്രൂപ്പിൽ ആണ് കളിക്കുന്നത്. മെയ് 26 വെള്ളിയാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഡെർബിഷയറുമായി അവർ കൊമ്പുകോർക്കും.

മുംബൈ ഇന്ത്യന്‍സ് താരം ടി20 ബ്ലാസ്റ്റിൽ ഡര്‍ഹത്തിനായി ഇറങ്ങും

ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്സിനെ ടി20 ബ്ലാസ്റ്റിനായി ടീമിലേക്ക് എത്തിച്ച് ഡര്‍ഹം. ഇതാദ്യമായാണ് സ്റ്റബ്സ് കൗണ്ടിയിലെ ഒരു ക്ലബിനായി ജഴ്സിയണിയുന്നത്. തന്റെ കന്നി ടി20 ഇന്നിംഗ്സിൽ തന്നെ 28 പന്തിൽ 72 റൺസ് ഇംഗ്ലണ്ടിനെതിരെ നേടി ശ്രദ്ധ പിടിച്ച് പറ്റിയ താരം ദക്ഷിണാഫ്രിക്കയ്ക്കായി 13 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

ഐപിഎലിൽ മുംബൈ ഇന്ത്യന്‍സ് ടീമിൽ അംഗമായ താരം എസ്എ20 ഉദ്ഘാടന പതിപ്പിൽ കിരീടം നേടിയ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് സ്ക്വാഡിൽ അംഗമായിരുന്നു. ദി ഹണ്ട്രെഡിൽ കളിച്ചത് വഴി താരത്തിന് ഇംഗ്ലണ്ടിൽ കളിച്ച് വേണ്ട പരിചയവും ഉണ്ട്. ദി ഹണ്ട്രെഡിൽ മാഞ്ചസ്റ്റര്‍ ഒറിജിനൽസ് ടീമിലെ അംഗമായിരുന്നു സ്റ്റബ്സ്.

ടി20 ബ്ലാസ്റ്റിൽ മാക്സ്വെല്ലിന്റെ സേവനം ഉറപ്പാക്കി വാര്‍വിക്ക്ഷയര്‍

2023 ടി20 ബ്ലാസ്റ്റിൽ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ വാര്‍വിക്ക്ഷയറിന് വേണ്ടി കളിക്കും. ഹസന്‍ അലിയ്ക്ക് പുറമെ രണ്ടാമത്തെ വിദേശ സൈനിംഗ് ആയാണ് ഈ വെടിക്കെട്ട് ബാറ്റിംഗ് താരം കൗണ്ടി ക്ലബിലേക്ക് എത്തുന്നത്.

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരങ്ങള്‍ക്ക് ശേഷം മാക്സ്വെൽ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. മുമ്പ് ഹാംഷയര്‍, സറേ, യോര്‍ക്ക്ഷയര്‍, ലങ്കാഷയര്‍ എന്നിവര്‍ക്കായി കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് മാക്സ്വെൽ.

കഴിഞ്ഞ നവംബറിൽ പരിക്കേറ്റ താരം 2023ൽ ഇതുവരെ ക്രിക്കറ്റ് കളിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

ഓള്‍റൗണ്ട് പ്രകടനവുമായി സാം കറന്‍, സറേ ഒന്നാം സ്ഥാനത്ത്

ടി20 ബ്ലാസ്റ്റിൽ സാം കറന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ സൗത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് സാം കറന്‍. സറേയുടെ ഇന്നലത്തെ ഹാംഷയറിനെതിരെയുള്ള വിജയത്തിൽ സാം കറന്റെ തിളക്കമാര്‍ന്ന പ്രകടനം ആണ് ടീമിന് തുണയായത്.

69 റൺസ് നേടിയ സാം കറന്‍ 5 വിക്കറ്റും നേടിയാണ് ഹാംഷയറിനെ തകര്‍ത്തെറിഞ്ഞത്. സറേയ്ക്കായി വിൽ ജാക്സ്(64), സുനിൽ നരൈന്‍(52) എന്നിവരും തിളങ്ങിയപ്പോള്‍ ടീം 228 റൺസാണ് നേടിയത്. എന്നിട്ട് ഹാംഷയറിനെ 156 റൺസിലൊതുക്കി 72 റൺസിന്റെ വിജയവും ടീം സ്വന്തമാക്കി.

റൈലി റൂസോയെ ടി20 ബ്ലാസ്റ്റിനായി ടീമിലെത്തിച്ച് സോമര്‍സെറ്റ്

ഈ സീസൺ ടി20 ബ്ലാസ്റ്റിൽ റൈലി റൂസോ സോമര്‍സെറ്റിനായി കളിക്കും. വിവിധ ടി20 ലീഗിൽ കളിച്ച താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മെൽബേൺ റെനഗേഡ്സ് എന്നിവര്‍ക്ക് പുറമെ ഈ സീസണിൽ മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടി20 ബ്ലാസ്റ്റിലെ എല്ലാ മത്സരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ താരം ടീമിനൊപ്പം ഉണ്ടാകും.

മുമ്പ് ഹാംഷയറിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റിൽ ഫൈനലിലെത്തിയ ടീമാണ് സോമര്‍സെറ്റ് എന്നും ഇത്തവണ ഒരു പടി കൂടി മെച്ചപ്പെടുവാന്‍ ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും റൂസോ വ്യക്തമാക്കി.

മുജീബുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്

അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്. 2022 ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2019ൽ ക്ലബ്ബുമായി താരം സഹകരിച്ചിട്ടുണ്ട്. നിലവിൽ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള അഫ്ഗാന്‍ ബൗളര്‍ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും ഫ്രാഞ്ചൈസിയ്ക്കൊപ്പമുണ്ടാകും.

ഐപിഎൽ ലേലത്തിലും താരം പേര് നല്‍കിയിട്ടുണ്ട്. മുമ്പ് പഞ്ചാബ്, സൺറൈസേഴ്സ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരം സാന്നിദ്ധ്യം ആകുവാന്‍ സാധിച്ചിട്ടില്ല.

ജെയിംസ് നീഷം ടി20 ബ്ലാസ്റ്റിനെത്തുന്നു, കരാറിലെത്തിയത് നോര്‍ത്താംപ്ടൺഷയറുമായി

വരുന്ന ടി20 ബ്ലാസ്റ്റ് സീസണിൽ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷവുമായി കരാറിലെത്തി നോര്‍ത്താംപ്ടൺഷയര്‍. ഇതിന് പുറമെ കൗണ്ടി മത്സരത്തിൽ വാര്‍വിക്ഷയറിനെതിരെയുള്ള മത്സരത്തിലും താരം കളിക്കും. കഴിഞ്ഞ വര്‍ഷം എസ്സെക്സിന് വേണ്ടി ടി20 ബ്ലാസ്റ്റിൽ കളിച്ചിട്ടുള്ള താരം അതിന് മുമ്പ് കെന്റ്, ഡര്‍ബിഷയര്‍ എന്നിവര്‍ക്കായി കൗണ്ടിയിലും കളിച്ചിട്ടുണ്ട്.

ടി20 ബ്ലാസ്റ്റിലെ മുഴുവന്‍ കളികള്‍ക്കും നീഷം ടീമിനൊപ്പമുണ്ടാകുമെന്നാണഅ അറിയുന്നത്.

കോവിഡ് ബാധ, കെന്റിന്റെ ടീം പൂര്‍ണ്ണമായും മാറും

കെന്റിന്റെ ആദ്യ ഇലവനിലെ ഒരു താരം കോവിഡ് ബാധിതനായതോടെ സ്ക്വാഡ് പൂര്‍ണ്ണമായും മാറ്റി ടീം. ബാക്കി ടീമംഗങ്ങളെ മുഴുവന്‍ ഐസൊലേഷനിലേക്ക് മാറ്റേണ്ടി വന്നതിനാലാണ് പുതിയ സംഘത്തെ പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസി നിര്‍ബന്ധിതരായത്. ക്ലബിന്റെ രണ്ടാം നിര ടീമിനെ ഹീനോ കുന്‍ നയിക്കും.

ഇന്ന് സസ്സെക്സിനെതിരെ മത്സരത്തിന് തൊട്ടുമുമ്പാണ് ടീമിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. പിന്നീട് മിഡിൽസെക്സ്, സസ്സെക്സ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളിലും ഈ സ്ക്വാഡ് ആവും കളിക്കുക. ടീമിന് വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പായിട്ടുണ്ട്.

ലീഗ് ഘട്ടത്തിൽ അവസാന രണ്ട് മത്സരങ്ങളാണ് ടീമിന് ഇനി ബാക്കിയുള്ളത്.

കൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്

വിന്‍ഡീസ് താരം കൈല്‍ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നു. ബിര്‍മ്മിംഗം ബെയേഴ്സ് അവരുടെ അവസാന മൂന്ന് ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വോര്‍സ്റ്റര്‍ഷയറിനെതിരെയുള്ള മത്സരം മുതൽ ടീമിനൊപ്പം താരം ചേരും.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന് വേണ്ടി മികവ് പുലര്‍ത്തുവാന്‍ ശ്രമിക്കുമെന്നും ലഭിച്ച അവസരത്തിൽ വലിയ സന്തോഷമുണ്ടെന്നും കൈല്‍ മയേഴ്സ് വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പുറത്താകാതെ ഇരട്ട ശതകം നേടിയാണ് കൈല്‍ മയേഴ്സ് വാര്‍ത്ത പ്രാധാന്യം നേടിയത്.

395 റൺസ് ചേസ് ചെയ്ത് വിന്‍ഡീസ് വിജയം ഒരുക്കിയത് താരമായിരുന്നു. അതേ ടൂറിൽ ഏകദിന അരങ്ങേറ്റവും ന്യൂസിലാണ്ടിനെതിരെ ഏതാനും മാസത്തിൽ ടി20 അരങ്ങേറ്റവും താരം നടത്തിയിരുന്നു.

ഡര്‍ഹത്തിന് വേണ്ടി ടി20 കളിച്ച് ബെന്‍ സ്റ്റോക്സ് വീണ്ടും ക്രിക്കറ്റിലേക്ക്

ഐപിഎലിനിടെ പരിക്കേറ്റ ബെന്‍ സ്റ്റോക്സ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്നു. ടി20 ബ്ലാസ്റ്റിൽ ഡര്‍ഹത്തിന് വേണ്ടി കളിച്ച് കൊണ്ടാകും ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. മൂന്ന് വര്‍ഷത്തിൽ ഇതാദ്യമായിട്ടാണ് സ്റ്റോക്സ് ഡര്‍ഹത്തിന് വേണ്ടി ടി20 ബ്ലാസ്റ്റിൽ ആദ്യമായി കളിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് ആരംഭിയ്ക്കുന്ന ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന്റെ മടങ്ങി വരവ് സാധ്യമാകുമോ എന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഡര്‍ഹത്തിന്റെ എല്ലാ മത്സരങ്ങളിലും താരം കളിക്കില്ലെന്നുമാണ് അറിയുന്നത്.

ക്രിസ് ഗ്രീനുമായി കരാറിലെത്തി മിഡിൽസെക്സ്

ടി20 ബ്ലാസ്റ്റിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ താരം ക്രിസ് ഗ്രീനിന്റെ സേവനം ഉറപ്പാക്കി മിഡൽസെക്സ്. അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാൻ വിസ പ്രശ്നങ്ങള്‍ കാരണം ഇംഗ്ലണ്ടിലേക്ക് എത്തുന്നത് വൈകുമെന്നതിനാലാണ് പകരം ടി20 ബ്ലാസ്റ്റിന്റെ ആദ്യ മത്സരങ്ങളിലേക്ക് ക്രിസ് ഗ്രീനിനെ ഫ്രാ‍ഞ്ചൈസി സ്വന്തമാക്കിയത്. മുജീബ് അവസാന ഏഴ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം എത്തും.

2019ൽ വാര്‍വിക്ക്ഷയറിന് വേണ്ടി കളിച്ചിട്ടുള്ളയാളാണ് ക്രിസ് ഗ്രീന്‍. അത് കൂടാതെ ബിഗ് ബാഷ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കരീബിയൻ പ്രീമിയര്‍ ലീഗ് തുടങ്ങി നിരവധി ലീഗുകളിലും ഗ്രീൻ കളിച്ചിട്ടുണ്ട്. 108 ടി20 മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റാണ് ഗ്രീന്‍ നേടിയിട്ടുള്ളത്. ബിഗ് ബാഷിൽ സിഡ്നി തണ്ടറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളയാളാണ് താരം.

പോള്‍ സ്റ്റിര്‍ലിംഗിനെ വീണ്ടും ടീമിലെത്തിച്ച് മിഡില്‍സെക്സ്

2021 ടി20 ബ്ലാസ്റ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ് മിഡില്‍സെക്സിന് വേണ്ടി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരമാണ് താരം ടീമിലേക്ക് എത്തുന്നത്. മാര്‍ഷിനെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്.

സ്റ്റിര്‍ലിംഗ് 2010 മുതല്‍ 2019 വരെ മിഡില്‍സെക്സിനായി കളിച്ചിട്ടുള്ളയാളാണ്. 89 ടി20 ബ്ലാസ്റ്റ് മത്സരങ്ങളില്‍ നിന്ന് സ്റ്റിര്‍ലിംഗ് 2246 റണ്‍സാണ് നേടിയിട്ടുള്ളത്.

Exit mobile version