സിംബാബ്‍വേയ്ക്കെതിരെ 4 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തോല്‍വിയോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാ‍ബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 254 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ട് 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറിലാണ് അയര്‍ലണ്ട് വിജയം കൈപ്പിടിയലൊതുക്കിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് എര്‍വിന്‍ 105 റണ്‍സ് നേടി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ ആയിരുന്നു. മറ്റു താരങ്ങളില്‍ ഷോണ്‍ വില്യംസ് 28 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റ് നേടി. 9 വിക്കറ്റുകളാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്.

101 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്കൊപ്പം 57 റണ്‍സുമായി പോള്‍ സ്റ്റിര്‍ലിംഗും ജെയിംസും തിളങ്ങിയാണ് അയര്‍ലണ്ട് 48.3 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നത്. കൈല്‍ ജാര്‍വിസ് 2 വിക്കറ്റും ടെണ്ടായി ചതാര 3 വിക്കറ്റും സിംബാബ്‍വേയ്ക്ക് വേണ്ടി നേടി.

110 റണ്‍സിനു യുഎഇയെ പുറത്താക്കി സിംബാബ്‍വേ, ഏഴ് വിക്കറ്റ് ജയം 23.1 ഓവറില്‍

സിംബാബ്‍വേ-യുഎഇ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 44.5 ഓവറില്‍ പുറത്താക്കിയ ശേഷം 23.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‍വേ വിജയം പിടിച്ചെടുത്തു. 36 റണ്‍സ് നേടിയ മുഹമ്മദ് ബൂട്ടയാണ് യുഎഇ നിരയിലെ ടോപ് സ്കോറര്‍. സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ഡൊണാള്‍ഡ് ടിരിപാനോ, കൈല്‍ ജാര്‍വിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ക്രെയിഗ് ഇര്‍വിന്‍ 51 റണ്‍സും റെഗിസ് ചാകാബ്‍വ 38 റണ്‍സും നേടി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.

139 റണ്‍സിന്റെ ലീഡ് നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ 139 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി സിംബാബ്‍വേ. 282 റണ്‍സ് പിന്തുടരാനിറങ്ങിയ ആതിഥേയര്‍ ആറ് ഏഴ് വിക്കറ്റുകളുടെ ബലത്തിലാണ് നാണക്കേടില്‍ നിന്ന് കരകയറിയത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആരിഫുള്‍ ഹക്കും 31 റണ്‍സ് നേടി മുഷ്ഫഫിക്കുര്‍ റഹിമിനും പുറമേ മെഹ്ദി ഹസന്‍ 21 റണ്‍സ് നേടി.

സംബാബ്‍വേയ്ക്കായി ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ ടെണ്ടായി ചതാരയും സിക്കന്ദര്‍ റാസയുമാണ് ബംഗ്ലാദേശിന്റെ അന്തകരായത്. ഇരുവരും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാര്‍വിസിനു രണ്ട് വിക്കറ്റും ലഭിച്ചു. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേ രണ്ടോവര്‍ പിന്നിടുമ്പോള്‍ 1/0 എന്ന നിലയിലാണ്. ഒരു റണ്‍സുമായി ഹാമില്‍ട്ടണ്‍ മസകഡ്സയും റണ്ണൊന്നുമെടുക്കാതെ ബ്രയന്‍ ചാരിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

പകുതി ടീം പവലിയനിലേക്ക്, ബംഗ്ലാദേശ് പതറുന്നു

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 74/5 എന്ന നിലയിലാണ്. 208 റണ്‍സിനു പിന്നിലായാണ് ബംഗ്ലാദേശ് നില കൊള്ളുന്നത്. മൂന്ന് വിക്കറ്റ് നേടിയ ടെണ്ടായി ചതാരയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. നേരത്തെ സിംബാബ്‍വേ 282 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

27 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിം ആണ് കളിയില്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത്. 9 റണ്‍സ് നേടിയ ആരിഫുള്‍ ഹക്ക് ആണ് റഹിമിനു കൂട്ടായി ക്രീസിലുള്ളത്. സിക്കന്ദര്‍ റാസയും കൈല്‍ ജാര്‍വിസും ഓരോ വിക്കറ്റ് നേടി.

കന്നി അര്‍ദ്ധ ശതകം നേടി ഡെയില്‍ സ്റ്റെയിന്‍, 198 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 47.3 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. തന്റെ കന്നി അര്‍ദ്ധ ശതകം നേടിയ ഡെയില്‍ സ്റ്റെയിനിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 60 റണ്‍സ് നേടിയ സ്റ്റെയിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

101/7 എന്ന നിലയില്‍ വലിയ തകര്‍ച്ച നേരിടുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്ക് 75 റണ്‍സ് നേടിയ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നേടിയത്. ഇരുവരും ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പന്തെറിയുവാന്‍ ആവശ്യമായ സ്കോര്‍ നേടുന്നതിനു സഹായിച്ചത്. ഫെഹ്ലുക്വായോ പുറത്തായപ്പോളാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് ഡെയില്‍ സ്റ്റെയിന്‍ പുറത്തായത്. 85 പന്തില്‍ നിന്ന് 8 ഫോറും 1 സിക്സുമാണ് സ്റ്റെയിന്‍ നേടിയത്.

എയ്ഡന്‍ മാര്‍ക്രം(35), ആന്‍ഡിലെ ഫെഹ്ലുക്വായോ(28), ക്രിസ്റ്റ്യന്‍ ജോങ്കര്‍(25), ഖായ സോണ്ടോ(21) എന്നിവര്‍ 20നു മുകളിലുള്ള സ്കോര്‍ നേടിയത്. ടെണ്ടായി ചതാര മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാര്‍വിസ്, ഡൊണാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട്ട എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, പരമ്പരയില്‍ ഒപ്പമെത്തി സിംബാബ്‍വേ

ബ്രണ്ടനും ടെയിലറും(125) സിക്കന്ദര്‍ റാസയും(92) തകര്‍ത്തടിച്ച് നേടിയ സ്കോറിന്റെ ആനുകൂല്യത്തില്‍ ബൗളിംഗിനിറങ്ങിയ സിംബാബ്‍വേ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി സിംബാ‍ബ്‍വേ. 154 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേ നേടിയത്. ടെണ്ടായി ചതാരയും ഗ്രെയിം ക്രെമറുമാണ് ബൗളിംഗില്‍ സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. 30.1 ഓവറില്‍ 179 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സദ്രാന്മാരാണ്(ദവലത്-മുജീബ്) തോല്‍വിയുടെ ഭാരം അഫ്ഗാനിസ്ഥാനായി കുറച്ചത്.

334 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനു തുടക്കം തന്നെ പാളി. 36/ എന്ന നിലയിലേക്ക് വീണ ടീമിനെ മുഹമ്മദ് നബി-റഹ്മത് ഷാ എന്നിവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 89 റണ്‍സ് വരെ എത്തിച്ചുവെങ്കിലും ഗ്രെയിം ക്രെമറിന്റെ ഇരട്ട പ്രഹരം വീണ്ടും തകര്‍ത്ത് കളഞ്ഞു. 31 റണ്‍സ് നേടിയ നബിയെയും റണ്ണൊന്നുമെടുക്കാതെ ഗുല്‍ബാദിന്‍ നൈബിനെയും തൊട്ടടുത്ത പന്തുകളിലാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.

43 റണ്‍സ് നേടിയ റഹ്മത് ഷാ പുറത്താകുമ്പോള്‍ 115/9 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അവസാന വിക്കറ്റില്‍ ദവലത് സദ്രാന്‍-മുജീബ് സദ്രാന്‍ കൂട്ടുകെട്ടിനു തോല്‍വിയുടെ ഭാരം 200ല്‍ താഴെയെത്തിക്കുവാന്‍ സാധിച്ചു എന്നത് ആശ്വാസമായി. 64 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും നേടിയത്.

ദവലത് സദ്രാന്‍ തകര്‍ത്തടിച്ചപ്പോള്‍ മുജീബ് സദ്രാന്‍ ദവലതിനു മികച്ച പിന്തുണ നല്‍കി. 47 റണ്‍സാണ് 29 പന്തില്‍ നിന്ന് ദവലത് നേടിയത്. 6 സിക്സുകളും 2 ബൗണ്ടറിയുമാണ് ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടത്. 15 റണ്‍സാണ് മുജീബിന്റെ സംഭാവന. അവസാന വിക്കറ്റായി പുറത്തായതും മുജീബാണ് സിംബാബ്‍വേയ്ക്കായി ഗ്രെയിം ക്രെമര്‍ നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് നേടി. ബ്ലെസ്സിംഗ് മുസര്‍ബാനിയ്ക്കാണ് രണ്ട് വിക്കറ്റ്. ബ്രയാന്‍ വിട്ടോറിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ നേടേണ്ടത് 159 റണ്‍സ്

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. ഇതോടു കൂടി പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ 159 റണ്‍സ് നേടേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നലെ സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റിന്റെ വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍ക്ക് മുമ്പുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെതന്നെ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 26 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ നബി 2 ബൗണ്ടറിയും 4 സിക്സും നേടി. കരീം സാദിക്(28), നജീബുള്ള സദ്രാന്‍(24), അസ്ഗര്‍ സ്റ്റാനിക്സായി(14 പന്തില്‍ 27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അവസാന ഓവര്‍ എറിഞ്ഞ കൈല്‍ ജാര്‍വിസ് രണ്ട് വിക്കറ്റ് വീഴ്ത്തി അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന്റെ സ്കോറിംഗ് നിരക്ക് കുറയ്ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസര്‍ബാനി, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version