പരിക്ക്, അലൈസ ഹീലിയ്ക്ക് ശസ്ത്രക്രിയ

അലൈസ ഹീലിയ്ക്ക് പരിക്ക്. താരം ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നാണ് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. അതേ സമയം പകരക്കാരിയെ സിഡ്നി സിക്സേഴ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ സീസൺ പൂര്‍ണ്ണമായി താരത്തിന് നഷ്ടമാകില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഹീലിയുടെ അഭാവത്തിൽ യുവ കീപ്പര്‍ കേറ്റ് പെല്ലേയ്ക്ക് രണ്ടാം മത്സരം ലഭിയ്ക്കുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 19ന് താരം മെൽബേൺ സ്റ്റാര്‍സിനെതിരെ തന്റെ വനിത ബിഗ് ബാഷ് അരങ്ങേറ്റം കുറിച്ചിരുന്നു.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് വനിത ബിഗ് ബാഷ് ജേതാക്കള്‍

സിഡ്നി സിക്സേഴ്സിനെ പരാജയപ്പെടുത്തി വനിത ബിഗ് ബാഷ് 2022 കിരീട ജേതാക്കളായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് 10 റൺസ് വിജയം ആണ് സ്ട്രൈക്കേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 147/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേഴ്സ് 20 ഓവറിൽ 137 റൺസിന് ഓള്‍ഔട്ട് ആയി.

37 പന്തിൽ 52 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ് സ്ട്രൈക്കേഴ്സ് ബാറ്റിംഗിൽ തിളങ്ങിയത്. കേറ്റി മാക് 31 റൺസും താഹ്‍ലിയ മഗ്രാത്ത് 24 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന് വേണ്ടി എൽസെ പെറി(33), മൈറ്റലന്‍ ബ്രൗൺ(34), നികോള്‍ ബോള്‍ട്ടൺ(32) എന്നിവരെല്ലാം തങ്ങളുടെ ഇന്നിംഗ്സ് അവസാനം വരെ കൊണ്ടു പോകാനാകാതെ പുറത്തായത് ടീമിന് വിനയായി.

ബൗളിംഗിലും 2 വിക്കറ്റുമായി ഡോട്ടിന്‍ തിളങ്ങിയപ്പോള്‍ അവസാന ഓവറിൽ 23 റൺസായിരുന്നു വിജയത്തിനായി സിക്സേഴ്സ് നേടേണ്ടിയിരുന്നത്. അതിൽ 12 റൺസ് നേടാന്‍ മാത്രേ സിക്സേഴ്സിന് സാധിച്ചുള്ളു.

വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ചാര്‍ലട്ട് എഡ്വേര്‍ഡ്സ് എത്തുന്നു

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലട്ട് എഡ്വേര്‍ഡ്സ് വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി എത്തുന്നു. ബെന്‍ സോയറിന് പകരം ആണ് എഡ്വേര്‍ഡ്സ് ഈ റോളിലെത്തുന്നത്. ഏഴ് വര്‍ഷം ബെന്‍ സോയറിന്റെ കീഴിൽ രണ്ട് കിരീടവും രണ്ട് റണ്ണര്‍അപ്പ് നേട്ടവും ടീം സ്വന്തമാക്കിയിരുന്നു.

എഡ്വേര്‍ഡ്സ് കൗണ്ടി ക്രിക്കറ്റിൽ സതേൺ വൈപ്പേഴ്സിന്റെ കോച്ചായും ബിഗ് ബാഷിൽ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെയും സഹ പരിശീലകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിഡ്നി സിക്സേഴ്സിനെ ചുരുട്ടിക്കെട്ടി ബിഗ് ബാഷ് കിരീടം സ്വന്തമാക്കി പെര്‍ത്ത്

സിഡ്നി സിക്സേഴ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബിഗ് ബാഷ് കിരീടം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. ഇന്ന് നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 25/4 എന്ന നിലയിൽ നിന്ന് 171/6 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് എതിരാളികളായ സിക്സേഴ്സിനെ 92 റൺസിന് എറിഞ്ഞൊതുക്കിയാണ് പെര്‍ത്ത് തങ്ങളുടെ നാലാം കിരീടം നേടിയത്. 79 റൺസിന്റെ തകര്‍പ്പിന്‍ വിജയം ആണ് പെര്‍ത്ത് കരസ്ഥമാക്കിയത്.

ഫൈനലില്‍ ഇത് മൂന്നാം തവണയാണ് സിക്സേഴ്സിനെ പെര്‍ത്ത് കീഴടക്കിയത്. ഇവര്‍ ഈ സീസണിൽ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പെര്‍ത്തിനായിരുന്നു വിജയം. 42 റൺസ് നേടിയ ഡാനിയേൽ ഹ്യൂജ്സ് മാത്രമാണ് സിക്സേഴ്സിന് വേണ്ടി തിളങ്ങിയത്.

ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റുമായി പെര്‍ത്തിന്റെ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടി.

വലിയ മോഹങ്ങള്‍ വേണ്ട!!! സ്മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ

ബിഗ് ബാഷ് ഫൈനൽസിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുവാനുള്ള സ്മിത്തിന്റെ ആഗ്രഹം തള്ളിക്കളഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. സ്മിത്തിന് വേണ്ടി അപേക്ഷ ഫ്രാഞ്ചൈസി നല്‍കിയെങ്കിലും അത് ബോര്‍ഡ് നിരസിക്കുകയായിരുന്നു.

ന്യൂസിലാണ്ടുമായുള്ള ഏകദിന പരമ്പര മാറ്റി വെച്ചതോടെയാണ് സ്മിത്ത് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെയുള്ള മത്സരം കളിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചത്. താരം മെൽബേണിലേക്ക് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ എത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ സ്മിത്തിന് വേണ്ടി നിയമം മാറ്റേണ്ടതില്ലെന്ന് സ്റ്റേറ്റ് സിഇഒമാര്‍ നല്‍കിയ ഉപദേശമാണ് ബോര്‍ഡ് താരത്തിന് അവസരം നിഷേധിക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്.

പകരക്കാരായി എത്തുന്ന താരങ്ങള്‍ പ്രാദേശിക താരങ്ങളുടെ പൂളിൽ നിന്ന് മാത്രം ആകണമെന്നാണ് ബിഗ് ബാഷിലെ നിയമം.

ഷദബ് ഖാന്‍ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ബിഗ് ബാഷിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഷദബ് ഖാനെ സ്വന്തമാക്കി സിഡ്നി സിക്സേഴ്സ്. നിലവിലെ ചാമ്പ്യന്മാരാണ് സിക്സേഴ്സ്. ഇപ്പോള്‍ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിഡ്നി സിക്സേഴ്സിന് പരിക്ക് തിരിച്ചടിയായിട്ടുണ്ട്.

സ്പിന്നര്‍ ബെന്‍ മാനെന്റിയുടെയും സ്റ്റീവ് ഒക്കീഫേയുടെയും പരിക്കാണ് ടീമിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൂടാതെ ടോം കറനും പരിക്കിന്റെ പിടിയിലാണ്.

യുഎഇയിൽ ടി20 ലീഗ്, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ വമ്പന്മാര്‍ രംഗത്ത്

മുംബൈ ഇന്ത്യന്‍സ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി എന്നിവരുള്‍പ്പെടെ വമ്പന്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കി യുഎഇയിൽ പുതിയ ടി20 ലീഗ് എത്തുന്നുവെന്ന് സൂചന.

ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കുവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്കും മുംബൈ ഇന്ത്യന്‍സിനും പുറമ , ഷാരൂഖ് ഖാന്‍, സിഡ്നി സിക്സേഴ്സ്, ഡല്‍ഹി ക്യാപിറ്റൽസ് എന്നിവരും ഈ ലീഗിൽ സജീവമാകുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

മുന്‍ ഐപിഎൽ ചീഫ് സുന്ദര്‍ രാമന്റെ ആണ് ഈ ആശയം. അദ്ദേഹം ഇപ്പോള്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. 2022ൽ ഈ ലീഗ് ആരംഭിയ്ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഷഫാലി വർമ്മയും രാധ യാദവും സിഡ്‌നി സിക്സേഴ്സിൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഷഫാലി വർമ്മയും രാധ യാദവും വനിതകളുടെ ബിഗ് ബാഷ് ടൂർണമെന്റിൽ സിഡ്‌നി സിക്സേഴ്സിന് വേണ്ടി കളിക്കും. ഒക്ടോബർ 14ന് ആരംഭിക്കുന്ന വനിതകളുടെ ബിഗ് ബാഷിലേക്കാണ് ഇന്ത്യൻ താരങ്ങളെ സിഡ്‌നി സിക്സേഴ്സ് സ്വന്തമാക്കിയത്.

നിലവിൽ ഐ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള 17 കാരിയായ ഷഫാലി വർമ്മയുടെ ബിഗ് ബാഷിലെ അരങ്ങേറ്റം കൂടിയാവും ഇത്. അതെ സമയം നിലവിൽ നാല് സ്പിന്നർമാരുള്ള സിഡ്‌നി സിക്‌സേഴ്സിലെ പുതിയ സ്പിന്നറാവും രാധ യാദവ്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങളായ സ്‌മൃതി മന്ദനയും ദീപ്തി ശർമ്മയും ബിഗ് ഭാഷയിലെ മറ്റൊരു ടീമായ സിഡ്‌നി തണ്ടേഴ്സിൽ ചേർന്നിരുന്നു.

കാര്‍ലോസ് ബ്രാത്‍വൈറ്റുമായുള്ള കരാര്‍ പുതുക്കി സിഡ്നി സിക്സേഴ്സ്

കാര്‍ലോസ് ബ്രാത്‍വൈറ്റുമായി കരാര്‍ പുതുക്കി സിഡ്നി സിക്സേഴ്സ്. 2021-22 ബിഗ് ബാഷ് സീസണിലേക്കാണ് താരത്തിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ താരം 16 മത്സരങ്ങളിൽ നിന്ന് ടീമിനായി 16 വിക്കറ്റുകള്‍ നേടിയിരുന്നു.

സിക്സേഴ്സിന് വേണ്ടി ഇത് മൂന്നാം സീസണിലായിരിക്കും താരം കളിക്കുക. കഴിഞ്ഞ സീസണിന് മുമ്പ് ഏഴം സീസണിൽ ഫ്രാഞ്ചൈസിയ്ക്കായി താരം നാല് മത്സരങ്ങളിൽ കളിച്ചിരുന്നു. നിലവിലെ ബിഗ് ബാഷ് ചാമ്പ്യന്മാരാണ് സിഡ്നി സിക്സേഴ്സ്.

ദി ഹണ്ട്രെഡിന് പിന്നാലെ ഷഫാലിയെ തേടി ബിഗ് ബാഷും, സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ഈ വരുന്ന വനിത ബിഗ് ബാഷില്‍ ഷഫാലി വര്‍മ്മ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും. കഴിഞ്ഞ ദിവസം ദി ഹണ്ട്രെഡില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് കാലമായുള്ള താരത്തിന്റെ പ്രകടനം ആണ് താരത്തിന് ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ ഏറെ ആവശ്യക്കാരുണ്ടാക്കിയത്.

നേരത്തെ താരം സിഡ്നിയിലെ ഒരു ഫ്രാഞ്ചസിയുമായി ചര്‍ച്ചയിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും തണ്ടറാണോ സിക്സേഴ്സ് ആണോ എന്നതില്‍ അവ്യക്തതയുണ്ടായിരുന്നു. ഇപ്പോള്‍ ഫ്രാഞ്ചൈസിയേതെന്ന കാര്യത്തിലും വ്യക്തത വരികയായിരുന്നു.

സിഡ്നി സിക്സേഴ്സിന്റെ കോച്ച് ആണ് ദി ഹണ്ട്രെഡില്‍ ബിര്‍മ്മിംഗാം ഷീനിക്സിന്റെയും കോച്ചെന്നതും താരത്തിനെ ടീമിലേക്ക് എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍.

സിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനായി ഓസ്ട്രേലിയന്‍ താരം ബെന്‍ ഡ്വാര്‍ഷൂയിസ് എത്തുന്നു. വോര്‍സ്റ്റര്‍ഷയര്‍ ആണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ബിഗ് ബാഷ് ജേതാക്കളായ സിഡ്നി സിക്സേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു ബെന്‍ ഡ്വാര്‍ഷൂയിസ്. ടൂര്‍ണ്ണമെന്റില്‍ തന്നെ ജൈ റിച്ചാര്‍ഡ്സണ് പിന്നിലായി രണ്ടാം സ്ഥാനത്ത് താരം എത്തിയിരുന്നു.

2020 അവസാനത്തോടെ കൊല്‍പക് കരാര്‍ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാര്‍ണലിന് പകരം ആണ് വോര്‍സ്റ്റര്‍ഷയര്‍ താരത്തെ സ്വന്തമാക്കിത്. പാര്‍ണല്‍ അതേ സമയം നോര്‍ത്താംപ്ടണ്‍ഷയറിന്റെ വിദേശ താരമായി ടി20 ബ്ലാസ്റ്റ് കളിക്കാനെത്തുന്നുണ്ട്.

ജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍

പെര്‍ത്തിനെതിരെ 27 റണ്‍സ് വിജയം കരസ്ഥമാക്കി ബിഗ് ബാഷ് ജേതാക്കളായി സിഡ്നി സിക്സേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ് 60 പന്തില്‍ നിന്ന് നേടിയ 95 റണ്‍സാണ് ടീമിന്റെ അടിത്തറ. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 20 റണ്‍സ് നേടിയപ്പോള്‍ ജോര്‍ദ്ദന്‍ സില്‍ക്ക് 17 റണ്‍സുമായി പുറത്താകാതെ നിന്നു. മോസിസ് ഹെന്‍റിക്സ് 18 റണ്‍സും നേടി. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 4.5 ഓവറില്‍ 45 റണ്‍സ് നേടി നില്‍ക്കവെ 19 പന്തില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ആണ് പെര്‍ത്തിന് ആദ്യം നഷ്ടമായത്. പിന്നീട് തുടരെ വിക്കറ്റുകളുമായി സിഡ്നി സിക്സേഴ്സ് മത്സരത്തില്‍ പിടിമുറുക്കി.

ലിയാം ലിവിംഗ്സ്റ്റണ്‍ 45 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി(26), ജോഷ് ഇംഗ്ലിസ്(22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിഡ്നിയ്ക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിയസ് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ഷോണ്‍ അബോട്ട്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version