ടോം കുറാന് പരിക്ക്, ആർ സി ബിക്ക് ആയി ഐ പി എൽ കളിക്കുന്നത് സംശയം

വരാനിരിക്കുന്ന ഐപിഎൽ സീസണ് മുന്നെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി. അവരുടെ താരം ടോം കുറാന് പരിക്ക്. ഇംഗ്ലീഷ് ഓൾറൗണ്ടർക്ക് കാൽമുട്ടിന് ആണ് പരിക്കേറ്റത്. ഇനി ഈ സീസൺ ബി‌ബി‌എല്ലിൽ താരം കളിക്കില്ല. ഐ പി എല്ലിന് മുന്നെ പരിക്ക് മാറി എത്തുമോ എന്നതും സംശയത്തിലാണ്. ജനുവരി 6 ശനിയാഴ്ച സിഡ്‌നി സിക്‌സേഴ്‌സും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ പരിക്ക് സംഭവിച്ചത്. കുറാൻ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് പോകും, ​​അവിടെ അദ്ദേഹത്തിന്റെ പരിക്ക് കൂടുതൽ വിശദമായി വിലയിരുത്തും.

1.5 കോടി രൂപയ്ക്കാണ് കുറനെ ആർസിബി കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്. ഐ‌പി‌എല്ലിന് മൂന്ന് മാസം മാത്രം ആണ് ഇനി ശേഷിക്കുന്നത്. കുറാൻ ശസ്ത്രക്രിയക്ക് വിധേയനായാൽ ആ സമയം കൊണ്ട് താരം തിരികെയെത്താൻ സാധ്യതയില്ല.

ബി‌ബി‌എല്ലിന്റെ നിലവിലെ സീസണിൽ, കുറാൻ നാല് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് നേടിയിരുന്നു. അവരുടെ 2019/20 ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന സീസണിൽ തന്റെ ടീമിനായി 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ അദ്ദേഹം നേടിയിരുന്നു.

റെഡ് ബോള്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുവാന്‍ തീരുമാനിച്ച് ടോം കറന്‍

പരിമിത ഓവര്‍ ക്രിക്കറ്റിൽ ശ്രദ്ധ തിരിക്കുവാനായി റെഡ് ബോള്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുവാന്‍ തീരുമാനിച്ച് ടോം കറന്‍. റെഡ് ബോള്‍ ക്രിക്കറ്റിൽ നിന്ന് താന്‍ റിട്ടയര്‍ ചെയ്യുകയല്ലെന്നും തനിക്ക് ഇനിയും ആ ഫോര്‍മാറ്റിൽ അവസരം ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്നും താരം വെളിപ്പെടുത്തി.

നിലവിൽ ഐഎൽടി20യിൽ കളിക്കുന്ന താരം അടുത്തതായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കാണ് പോകുന്നത്. ടി20 ബ്ലാസ്റ്റിൽ സറേയ്ക്കായും ദി ഹണ്ട്രെഡിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിനുമായും താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ടോം കറന്‍ നീണ്ട കാലം കളത്തിന് പുറത്ത്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കറന്‍ നീണ്ട കാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ച് സറേ കൗണ്ടി ക്രിക്കറ്റ് ക്ലബ്. ജൂൺ അവസാനം വരെ താരം ക്രിക്കറ്റിൽ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുമെന്നാണ് അറിയുന്നത്. താരത്തിന്റെ പുറത്തിനേറ്റ സ്ട്രെസ് ഫ്രാക്ച്ചര്‍ ആണ് ഇതിന് കാരണം.

ഡിസംബര്‍ 15 2021ന് ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുമ്പോളാണ് താരത്തിന് പരിക്കേറ്റത്.

സാം കറന് പകരം ടോം കറന്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ

ഐപിഎലിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന് പകരം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്ക് സഹോദരന്‍ ടോം കറനെ ഉള്‍പ്പെടുത്തി. ഇതോടെ ഇംഗ്ലണ്ട് റിസര്‍വ് ടീമിലേക്ക് ഇടം കൈയ്യന്‍ പേസര്‍ റീസ് ടോപ്ലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാം കറന്‍ ഉടന്‍ യുകെയിലേക്ക് മടങ്ങുമെന്നും അവിടെ സ്കാനുകള്‍ക്ക് വിധേയനായ ശേഷം താരത്തിന്റെ പരിചരണം ഇംഗ്ലണ്ട് മെഡിക്കൽ ടീം നടത്തുമെന്നും ഇംഗ്ലണ്ട് ബോര്‍ഡിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് സാം കറന്‍ തന്റെ പുറംവേദനയുടെ കാര്യം പുറത്ത് വിടുന്നത്. പിന്നീടുകള്ള സ്കാനിലാണ് പരിക്കിന്റെ തീവ്രത മനസ്സിലാവുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ് :Eoin Morgan (c), Moeen Ali, Jonny Bairstow, Sam Billings, Jos Buttler, Tom Curran, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Adil Rashid, Jason Roy, David Willey, Chris Woakes, Mark Wood

റിസര്‍വുകള്‍:Liam Dawson, Reece Topley, James Vince

പൊരുതി നിന്ന് ദസുന്‍ ഷനക, ടോം കറന് നാല് വിക്കറ്റ്

ടോം കറന്റെ നാല് വിക്കറ്റ് നേട്ടത്തിൽ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്കായി പൊരുതി നിന്ന് ദസുന്‍ ഷനക. 48 റൺസ് നേടിയ താരം പുറത്താകാതെ നിന്നപ്പോള്‍ ലങ്ക 41.1 ഓവറിൽ 166 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോം കറന്‍ 4 വിക്കറ്റ് നേടി ലങ്കന്‍ മധ്യനിരയെ തകര്‍ത്തെറിയുകയായിരുന്നു.

ടോപ് ഓര്‍ഡറിനെ രണ്ട് വീതം വിക്കറ്റ് നേടി ഡേവിഡ് വില്ലിയും ക്രിസ് വോക്സും ആണ് തകര്‍ത്തത്. പത്താമനായി ഇറങ്ങിയ ദുഷ്മന്ത ചമീര 16 റൺസ് നേടിയെങ്കിലും 28 റൺസ് കൂട്ടുകെട്ട് ആദിൽ റഷീദ് ഭേദിച്ചു.

പതിവ് പോലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ശ്രീലങ്ക, കളി തടസ്സപ്പെടുത്തി മഴ

ബ്രിസ്റ്റോളിൽ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരം 34.3 ഓവര്‍ പുരോഗമിച്ച് ശ്രീലങ്ക 132/8 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. പുറത്താകാതെ 29 റൺസ് നേടിയ ദസുന്‍ ഷനക ആണ് കളിയിലെ ലങ്കയുടെ ടോപ് സ്കോറര്‍.

ടോം കറന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 20 റൺസ് നേടിയ വനിന്‍ഡു ഹസരംഗയാണ് ലങ്കന്‍ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം

പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 121 റണ്‍സാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും(25) തുടക്കത്തില്‍ തന്നെ നഷ്ടമായി 37/2 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 66 റണ്‍സ് നേടിയ കോഹ്‍ലിയെ അടുത്തതതായി നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 158 റണ്‍സായിരുന്നു.

നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സിന് വേഗത കൂടി. ടോം കറന്‍ പന്തിന്റെ സ്കോര്‍ 40ല്‍ നില്‍ക്കെ പന്തിനെ പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും ഡിആര്‍എസിലൂടെ തീരുമാനം തെറ്റാണെന്ന് പന്ത് തെളിയിക്കുകയായിരുന്നു.

ഓവറിലെ അടുത്ത രണ്ട് പന്തില്‍ സിക്സും ഫോറും നേടി ഋഷഭ് തന്റെ അര്‍ദ്ധ ശതകം 28 പന്തില്‍ തികയ്ക്കുകയായിരുന്നു. 108 പന്തില്‍ നിന്നാണ് രോഹിത് തന്റെ അഞ്ചാം ശതകം പൂര്‍ത്തിയാക്കിയത്. 108 റണ്‍സ് നേടി കെഎല്‍ രാഹുലിനെ ടോം കറന്‍ പുറത്താക്കുമ്പോള്‍ പന്തുമായി ചേര്‍ന്ന് 113 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്.

40 പന്തില്‍ 77 റണ്‍സ് നേടിയ പന്ത് 7 സിക്സുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 16 പന്തില്‍ നാല് സിക്സ് ഉള്‍പ്പെടെ 35 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ ഉയര്‍ന്ന സ്കോറിലേക്ക് നയിക്കുവാന്‍ സഹായിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ റീസ് ടോപ്ലേയും ടോം കറനും രണ്ട് വീതം വിക്കറ്റ് നേടി.

ഡല്‍ഹിയുടെ പേസ് ബൗളിംഗിന് കരുത്തേകുവാന്‍ ടോം കറന്‍ എത്തുന്നു

ഇംഗ്ലണ്ട് ഓള്‍റൗണ്ട് താരം ടോം കറനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ അടിസ്ഥാന വില 1.5 കോടി രൂപയായിരുന്നു. താരത്തിന് വേണ്ടി രംഗത്തെത്തിയത് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും ആയിരുന്നു.

ഒടുവില്‍ 5.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി.

ടോം കറന് പകരക്കാരനെ പ്രഖ്യാപിച്ച് സിഡ്നി സിക്സേഴ്സ്

ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ടോ കറന് പകരം താരത്തെ കണ്ടെത്തി സിഡ്നി സിക്സേഴ്സ്. നോട്ടിംഗാഷയര്‍ പേസര്‍ ജേക്ക് ബോള്‍ ആണ് ടോം കറന്റെ പകരക്കാരനായി സിഡ്നി സിക്സേഴ്സ് കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ എത്തി 14 ദിവസത്തെ ക്വാറന്റൈന് ശേഷം താരം മറ്റു ടീമംഗങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ താരം ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പമാണ്. താരത്തെ റിസര്‍വ് താരമായാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നത്. ഇതാദ്യമായാണ് താരം ഒരു വിദേശ ടി20 ലീഗില്‍ കളിക്കുന്നത്. നോട്ടിംഗാഷയറില്‍ തന്റെ ക്യാപ്റ്റനായ ഡാനിയേല്‍ ക്രിസ്റ്റ്യനൊപ്പം കളിക്കുവാനുള്ള അവസരവും ജേക്ക് ബോളിന് ലഭിയ്ക്കുന്നുണ്ട്.

ബിഗ് ബാഷില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടോം കറന്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം ടോം കറന്‍. കഴിഞ്ഞ ദിവസം ബയോ ബബിളിലെ ജീവിതം ഒഴിവാക്കുവാനായി ഇംഗ്ലണ്ടില്‍ കറന്റെ സഹ താരമായ ടോം ബാന്റണ്‍ ബിഗ് ബാഷ് കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ടോം കറന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായാണ് ഈ തീരുമാനത്തിലെത്തിയത്.

ജൂലൈ മുതല്‍ ബയോ ബബിളിലാണ് ടോം ബാന്റണ്‍ കഴിയുന്നത്. ഇംഗ്ലണ്ടിന് വേണ്ടിയും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. സിഡ്നി സിക്സേഴ്സിന് വേണ്ടിയായിരുന്നു ബാന്റണ്‍ ഈ സീസണ്‍ കളിക്കുവാനിരുന്നത്.

വീണ്ടും പിടിമുറുക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത് 9ാം വിക്കറ്റ് കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ജോണി ബൈര്‍സ്റ്റോ – സാം ബില്ലിംഗ്സ് കൂട്ടുകെട്ട് പൊരുതി നിന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ഇത്തവണ അത്തരം തിരിച്ചുവരവ് ഇംഗ്ലണ്ടില്‍ നിന്നുണ്ടായില്ല. ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ടുമായി ആദില്‍ റഷീദും ടോം കറനുമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയതും പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചതും.

50 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ്. ആഡം സംപയും മിച്ചല്‍ സ്റ്റാര്‍ക്കുമെല്ലാം വിക്കറ്റുകള്‍ നേടിയപ്പോള്‍ പന്തെറിഞ്ഞപ്പോള്‍ ഓരോ വിക്കറ്റ് നേടിയ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സുമെല്ലാം റണ്‍സ് വിട്ടു നല്‍കുവാന്‍ പിശുക്ക് കാട്ടുകയായിരുന്നു. 42 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

149/8 എന്ന നിലയില്‍ ഓള്‍ഔട്ട് ഭീഷണി നേരിട്ട ഇംഗ്ലണ്ടിനെ ടോം കറനും ആദില്‍ റഷീദും കൂടി നേടിയ റണ്‍സാണ് രക്ഷിച്ചെടുത്തത്. 37 റണ്‍സ് നേടിയ ടോം കറന്‍ അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ആദില്‍ റഷീദ് 35 റണ്‍സുമായി പുറത്താകാതെ നിന്നു.

വാലറ്റത്തോടൊപ്പം നിന്ന് 26 റണ്‍സ് നേടിയ ക്രിസ് വോക്സും ജോ റൂട്ടും(39) ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 21 റണ്‍സ് നേടിയ ജേസണ്‍ റോയ് റണ്ണൗട്ട് ആകുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി സംപ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാനാകാതെ 200 കടക്കുവാന്‍ വിട്ടതൊഴിച്ച് നിര്‍ത്തിയാല്‍ മികച്ച ബൗളിംഗ് പ്രകടനം തന്നെയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.

തന്റെ ചേട്ടനെതിരെ കളിക്കാനായാല്‍ ടോം കറനെ അടിച്ച് പറത്തുകയും വിക്കറ്റ് നേടുകയും ചെയ്യുകയാണ് ആഗ്രഹമെന്ന് സാം കറന്‍

ഐപിഎലില്‍ സാം കറന്‍-ടോം കറന്‍ സഹോദരന്മാര്‍ക്ക് രണ്ട് പേര്‍ക്കും ഇത്തവണ കരാര്‍ ലഭിച്ചിട്ടുണ്ട്. സാം മുമ്പ് തന്നെ ഐപിഎലില്‍ പഞ്ചാബിന് വേണ്ടി കളിച്ച ശേഷം ഇപ്പോള്‍ ചെന്നൈയിലേക്ക് കുടിയേറിയപ്പോള്‍ രാസ്ഥാന്‍ റോയല്‍സാണ് ടോം കറനെസ്വന്തമാക്കിയത്.

കൊറോണ മൂലം ഇരുവരും ഇപ്പോള്‍ അവരവരുടെ വീടുകളിലായതിനാല്‍ തന്നെ ഇവര്‍ രണ്ട് പേരും തമ്മില്‍ കണ്ടിട്ട് തന്നെ ഏകദേശം നാലാഴ്ചയോളമായി. ഐപിഎല്‍ വിചാരിച്ച പോലെ ആരംഭിച്ചിരുന്നവെങ്കില്‍ ഏപ്രില്‍ രണ്ടിന് ഇരു ടീമുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു.

ഐപിഎല്‍ ഇപ്പോള്‍ അനിശ്ചിതമായി നീട്ടിയിരിക്കുകയാണെങ്കിലും എന്നെങ്കിലും ആരംഭിക്കുമ്പോള്‍ തന്റെ ചേട്ടനെതിരെ കളിക്കുവാനാകുകയാണെങ്കില്‍ ടോം കറനെ ഗ്രൗണ്ടിന് ചുറ്റും അടിച്ച് പറത്തുകയും ചേട്ടന്റെ വിക്കറ്റ് നേടുകയുമാണ് തന്റെ ലക്ഷ്യമെന്ന് സാം കറന്‍ തമാശ രൂപേണ പറഞ്ഞു.

Exit mobile version