സ്റ്റാർക്ക് vs ഹെഡ്, 4 തവണ ആണ് ഹെഡ് സ്റ്റാർക്കിനു മുന്നിൽ ഡക്കിൽ പോയത്

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റവും നിർണായകമാകുന്ന പോരാട്ടം സൺ റൈസേഴ്സ് ഓപ്പണർ ട്രാവിസ് ഹെഡും കെ കെ ആർ ബൗളർ സ്റ്റാർക്കും തമ്മിൽ ഉള്ളതാകും. സ്റ്റാർക്കിനെതിരെ ട്രാവിസ് ഹെഡിന് ഒട്ടും നല്ല റെക്കോർഡ് അല്ല ഉള്ളത്. ഓസ്ട്രേലിയൻ ടീമിൽ ഒരുമിച്ച് കളിക്കുന്നവർ ആണെങ്കിലും ഇവർ നേർക്കുനേർ വന്നപ്പോൾ എല്ലാം സ്റ്റാർക്ക് ആണ് തിളങ്ങിയിട്ടുള്ളത്.

അവസാനം നടന്ന ഐ പി എൽ ക്വാളിഫയർ ഉൾപ്പെടെ അഞ്ചു തവണ സ്റ്റാർക്കിനു മുന്നിൽ ട്രാവിസ് ഹെഡ് വീണിട്ടുണ്ട്. ഇതിൽ നാല് തവണയും ഡക്ക് ആയിരുന്നു. ഒരു തവണ ഒരു റൺ എടുത്തും പുറത്തായി.

2015-ൽ, 3 ആഴ്‌ചയ്‌ക്കുള്ളിൽ, ഏകദിന കപ്പിലും ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെൻ്റുകളായ ഷെഫീൽഡ് ഷീൽഡിലും സ്റ്റാർക്ക് 3 തവണ ഹെഡഡിനെ പുറത്താക്കിയിരുന്നു‌ 2 വർഷത്തിന് ശേഷം, 2017 ൽ, സ്റ്റാർക്ക് ഹെഡിനെ പുറത്താക്കിയിരുന്നു‌.

ഇപ്പോൾ അവസാനം ക്വാളിഫയർ 1ൽ ഹെഡിനെ ബൗൾഡ് ആക്കി തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സ്റ്റാർക്കിനും ഹൈദരബാദിനും ആയിരുന്നു. ഫൈനലിലും ഇനി ഈ പോരാട്ടം തന്നെ ആകും വിധി എഴുത്തിൽ പ്രധാനമാവുക.

തുണയായി നിക്കി പി!!! ലക്നൗവിന് 161 റൺസ്

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും നിക്കോളസ് പൂരന്റെ ബാറ്റിംഗ് മികവിൽ 161/7 എന്ന സ്കോര്‍ നേടി. ആറാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിക്കോളസ് പൂരന്‍ 24 പന്തിൽ നിന്ന് 44 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇതിൽ 7 റൺസായിരുന്നു ക്രുണാലിന്റെ സംഭാവന. 32 പന്തിൽ 45 റൺസ് നേടി നിക്കോളസ് പൂരനെ അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൺ ഡി കോക്കിനെയും ദീപക് ഹൂഡയെയും നഷ്ടമായ ലക്നൗവിനെ പിന്നീട് കെഎൽ രാഹുല്‍ – ആയുഷ് ബദോനി കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ഹൂഡയെ സ്റ്റാര്‍ക്കിന്റെ ബൗളിംഗിൽ തകര്‍പ്പനൊരു ക്യാച്ചിലൂടെ രമൺദീപ് സിംഗ് ആണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49 റൺസാണ് ലക്നൗ നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ 72 റൺസിലേക്ക് ഈ കൂട്ടുകെട്ട് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ സിക്സറോടെ വരവേറ്റ കെഎൽ രാഹുല്‍ തൊട്ടടുത്ത പന്തിലും അത് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് പുറത്തായി. 27 പന്തിൽ നിന്ന് 39 റൺസാണ് രാഹുല്‍ നേടിയത്. മൂന്നാം വിക്കറ്റിൽ ബദോനി – രാഹുല്‍ കൂട്ടുകെട്ട് 39 റൺസാണ് നേടിയത്. 5 പന്തിൽ 10 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിനെ വരുൺ ചക്രവര്‍ത്തിയുടെ ബൗളിംഗിൽ ഫിൽ സാള്‍ട്ട് മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ലക്നൗ 95/4 എന്ന നിലയിലായിരുന്നു.

29 റൺസ് നേടിയ ആയുഷ് ബദോനിയെ നരൈന്‍ പുറത്താക്കിയപ്പോള്‍ 111/5 എന്ന നിലയിലായിരുന്നു ലക്നൗ. മെല്ലെ തുടങ്ങിയ നിക്കോളസ് പൂരന്‍ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ലക്നൗവിന് മെച്ചപ്പെട്ട സ്കോറിലേക്ക് എത്താമെന്ന പ്രതീക്ഷ സാധ്യമായി. വൈഭവ് അറോറ എറിഞ്ഞ 18ാം ഓവറിൽ രണ്ട് സിക്സുകള്‍ നേടിയ താരം റൺ റേറ്റ് ഉയര്‍ത്തി.

45 റൺസ് നേടിയ പൂരനെയും ഓവറിലെ അവസാന പന്തിൽ അര്‍ഷദ് ഖാനെയും പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റ് നേടി.

സ്റ്റാർക്ക് KKR-ന്റെ എക്സ് ഫാക്റ്റർ ആകും എന്ന് ഗംഭീർ

വരാനിരിക്കുന്ന ഐപിഎൽ 2024 സീസണിൽ മിച്ചൽ സ്റ്റാർക്ക് കെ കെ ആറിന്റെ എക്‌സ് ഫാക്ടർ ആയിരിക്കുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്റർ ഗൗതം ഗംഭീർ. നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാർക്ക് ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നത്. കഴിഞ്ഞ ലേലത്തിൽ 24.75 കോടി രൂപയ്ക്ക് ആണ് കെകെആർ സ്റ്റാർകീനെ സ്വന്തമാക്കിയത്.

പുതിയ സീസണിന് മുന്നോടിയായി വ്യാഴാഴ്ച കൊൽക്കത്തയിലെത്തിയ ശേഷം സംസാരിച്ച ഗംഭീർ, സ്റ്റാർക്കിന് പ്രൈസ് ടാഗ് അധിക സമ്മർദ്ദമാകില്ലെന്ന് പറഞ്ഞു.

“പ്രൈസ് ടാഗ് അദ്ദേഹത്തിന് ഒരു അധിക സമ്മർദ്ദമാകുമെന്ന് ഞാൻ കരുതുന്നില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി ചെയ്യുന്നതു കെകെആറിനു വേണ്ടിയും ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗംഭീർ പറഞ്ഞു.

ഐപിഎല്ലിൽ മുമ്പ് സ്റ്റാർക്ക് കളിച്ച രണ്ട് സീസണുകളിൽ ആയി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇടങ്കയ്യൻ പേസർ മൊത്തം 34 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഇത്രയും പണം ആർക്കായും മുടക്കരുത്, സ്റ്റാർകിനെ വാങ്ങിയതിനെ വിമർശിച്ച് ഗവാസ്കർ

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) 24.75 കോടി രൂപ മുടക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ഐപിഎല്ലിലെ എക്കാലത്തെയും വില കൂടിയ താരമായാണ് സ്റ്റാർക്ക് എത്തുന്നത്. ആരും ഇത്രയധികം പണം അർഹിക്കുന്നില്ല എന്ന് ഗവാസ്‌കർ പറഞ്ഞു.

“ഇത്രയും വലിയ തുക ആരും അർഹിക്കുന്നില്ല. സ്റ്റാർക്കിന് സ്വാധീനം ചെലുത്താനും അവൻ കളിക്കുന്ന 14 മത്സരങ്ങളിൽ നാലെണ്ണം ജയിപ്പിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പണം മുതലായെന്ന് പറയാം. മറ്റ് ഗെയിമുകളിൽ അദ്ദേഹം സംഭാവനകൾ കൂടെ നൽകിയാൽ അതി ഗംഭീരം ”ഗാവസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

കോടികള്‍ അല്ല ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് തനിക്ക് പ്രാധാന്യം – മിച്ചൽ സ്റ്റാര്‍ക്ക്

ഐപിഎലില്‍ ഏറ്റവും വിലയേറിയ താരമായി മാറിയെങ്കിലും തനിക്ക് പ്രധാനം ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്ക്. ഐപിഎൽ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി മാറിയ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ഇത്രയും ലേലത്തുക ലഭിച്ചുവെങ്കിലും തന്റെ മുന്‍ഗണന മാറിയിട്ടില്ലെന്നും അത് ടെസ്റ്റ് ക്രിക്കറ്റാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഇതുവരെ എട്ട് സീസൺ ഐപിഎൽ താരം ഒഴിവാക്കിയിട്ടുണ്ടെന്നത് നോക്കുമ്പോള്‍ തന്നെ താരത്തിന്റെ പ്രാധാന്യം ഏതാണെന്ന് വ്യക്തവുമാണ്. താന്‍ ടെസ്റ്റ് ക്രിക്കറ്റ് എന്ന് അവസാനിപ്പിക്കണമെന്ന് സൂചന തന്റെ ശരീരം തരുമെന്നാണ് സ്റ്റാര്‍ക്ക് സൂചിപ്പിച്ചത്.

ടി20 ലോകകപ്പിന് മുമ്പായി നടക്കുന്ന ഐപിഎൽ ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

റെക്കോർഡ് എല്ലാം തകർന്നു!! സ്റ്റാർക്കിനെ 24.75 കോടി നൽകി കെ കെ ആർ സ്വന്തമാക്കി

ഓസ്ട്രേലിയ പേസർ മിച്ചൽ സ്റ്റാർകിനെ വൻ ലേല പോരാട്ടത്തിന് ഒടുവിൽ റെക്കോർഡ് തുകയ്ക്ക് കെ കെ ആർ സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമായിരുന്നു ആദ്യം സ്റ്റാർകിനായി രംഗത്ത് ഉണ്ടായിരുന്നത്‌. 2 കോടിയിൽ നിന്ന് തുടങ്ങിയ ബിഡ് 10ന് മുകളിലേക്ക് പോയപ്പോൾ കെ കെ ആറും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടമായി മാറി. സ്റ്റാർക്കിനായുള്ള യുദ്ധം അവസാനം 20 കോടി കടന്നു. 24 കോടി 75 ലക്ഷത്തിൽ എത്തിയപ്പോൾ ഗുജറാത്ത് പിന്മാറി. ഇതോടെ താരം കൊൽക്കത്തയിലേക്ക് എത്തി.

കമ്മിൻസിനെ സൺ റൈസേഴ്സ് വാങ്ങിയ 20 കോടി 50 ലക്ഷം എന്ന റെക്കോർഡ് ആണ് സ്റ്റാർക്കിന്റെ ബിഡ് തുകയോടെ തകർന്നത്. ഐ പി എല്ലിലെ എക്കാലത്തെയും വലിയ തുക ആണ് ഇത്.

സ്റ്റാർക് നീണ്ട ഇടവേളക്ക് ശേഷമാണ് ഐ പി എല്ലിൽ കളിക്കുന്നത്. മുമ്പ് 2014-15 സീസണിൽ സ്റ്റാർക് ആർ സി ബിയുടെ ഭാഗമായിരുന്നു. ഐ പി എല്ലിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റാർക് 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

240 റൺസ്!!! കിരീടത്തിനായി ഈ റൺസ് മതിയാകുമോ ഇന്ത്യയ്ക്ക്

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന തരത്തിലുള്ള ബൗളിംഗുമായി  ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. കപ്പ് മോഹവുമായി എത്തിയ ഇന്ത്യയെ വെറും 240 റൺസിനാണ് ഓസ്ട്രേലിയ പിടിച്ചുകെട്ടിയത്. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷം ഇന്നിംഗ്സിന് വേഗം നൽകുവാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയതാണ് ടീമിന് വലിയ തിരിച്ചടിയായത്. കെഎൽ രാഹുലും വിരാട് കോഹ്‍ലിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഇന്ത്യയ്ക്ക് 240 റൺസിലേക്ക് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.

ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റിൽ 30 റൺസാണ് നേടിയത്. താരം 4 റൺസ് നേടി പുറത്തായപ്പോള്‍ രോഹിത് തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശി. രോഹിത്തും വിരാടും രണ്ടാം വിക്കറ്റിൽ 46 റൺസ് കൂടി നേടിയെങ്കിലും 31 പന്തിൽ 47 റൺസ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഗില്ലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ മാക്സ്വെല്ലിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്.

തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യ 81/3 എന്ന നിലയിലേക്ക് വീണു. 4 റൺസ് നേടിയ അയ്യരെ പാറ്റ് കമ്മിന്‍സ് ആണ് മടക്കിയയച്ചത്. നാലാം വിക്കറ്റിൽ കോഹ്‍ലിയും കെഎൽ രാഹുലും ചേര്‍ന്ന് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നീക്കുകയായിരുന്നു. 67 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ കമ്മിന്‍സ് ആണ് പിരിച്ചത്. 54 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടി കമ്മിന്‍സ് ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഇന്ത്യ 148/4 എന്ന നിലയിലായിരുന്നു.

കോഹ്‍ലി പുറത്തായ ശേഷം കെഎൽ രാഹുല്‍ ജഡേജ കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ജോഷ് ഹാസൽവുഡ് ജഡേജയെ പുറത്താക്കി ഇന്ത്യയ്ക്ക് അഞ്ചാം തിരിച്ചടി നൽകി. 66 റൺസ് നേടിയ കെഎൽ രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി.

മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ജസ്പ്രീത് ബുംറയെ ആഡം സംപ പുറത്താക്കി. അവസാന ഓവറുകളിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൂര്യകുമാര്‍ യാദവിലായിരുന്നുവെങ്കിലും 18 റൺസ് നേടിയ താരത്തെ പുറത്താക്കി ജോഷ് ഹാസൽവുഡ് ആ പ്രതീക്ഷയും തകര്‍ത്തു.

ഇന്നിംഗ്സിലെ അവസാന പന്തിൽ കുൽദീപ് റണ്ണൗട്ടായപ്പോള്‍ ഇന്ത്യ 240 റൺസിന് ഓള്‍ഔട്ട് ആയി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

ലോകകപ്പിൽ 50 വിക്കറ്റ്, ഒരു റെക്കോർഡ് കുറിച്ച് സ്റ്റാർക്

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഇന്നലെ ഇന്ത്യക്ക് എതിരെ ഒരു വിക്കയ് നേടിയതോടെ ഐസിസി ലോകകപ്പിൽ 50 വിക്കറ്റ് തികച്ചു. വെറും 941 പന്തുകൾ എറിയുന്നതിനിടയിൽ ആണ് സ്റ്റാർക്ക് തന്റെ 50 ലോകകപ്പ് വിക്കറ്റുകൾ നേടിയത്. എടുത്ത പന്തുകളുടെ കാര്യത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തിയ താരമായി സ്റ്റാർക് മാറി. 1187 പന്തിൽ നാഴികക്കല്ലിലെത്തിയ മലിംഗയാണ് ഈ റെക്കോർഡിൽ ഏറ്റവും മികച്ച രണ്ടാമത്തെ താരം.

ലോകകപ്പിൽ 50 വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബൗളർ ആണ് സ്റ്റാർക്ക്. ഇന്നലെ ഇഷാൻ കിഷനെ ആയിരുന്നു സ്റ്റാർക് പുറത്താക്കിയത്. 19 ഡബ്ല്യുസി ഗെയിമുകളിൽ, 15.14 ശരാശരിയിൽ ആണ് 50 വിക്കറ്റുകൾ നേടിയത്. ടൂർണമെന്റിന്റെ 2019 പതിപ്പിൽ 10 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് സ്റ്റാർക്കിന്റെ 27 വിക്കറ്റുകൾ എന്ന നേട്ടവും ഒരു റെക്കോർഡാണ്. ടൂർണമെന്റിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം എന്ന റെക്കോർഡ് സ്റ്റാർക്ക് അന്ന് സ്വന്തമാക്കി. 2015ൽ 22 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ഓസ്‌ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് ആണ് 39 മത്സരങ്ങളിൽ 71 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്തും മിച്ചൽ സ്റ്റാർക്കും ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് സ്റ്റീവ് സ്മിത്തും മിച്ചൽ സ്റ്റാർക്കും പരിക്ക് കാരണം മാറി നിൽക്കും. ഇരുവരും ഏകദിന ലോകകപ്പിന് മുമ്പ് പൂർണ്ണ ഫിറ്റ്‌നസിൽ തിരികെയെത്തും എന്ന് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നു.

കൈത്തണ്ടയിൽ പരിക്കേറ്റ് സുഖം പ്രാപിക്കുന്നതിനാ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും വിട്ടുനിൽക്കുകയാണ്. ഇടത് കൈത്തണ്ടയിലെ പരിക്ക് കാരണമാണ് സ്മിത്ത് പുറത്തായത്. താരത്തിന് നാലാഴ്ചത്തേക്ക് വിശ്രമം വേണ്ടി വരും.

സ്റ്റാർക്കിന് ഗ്രോയിൻ ഇഞ്ച്വറിയാണ്‌. സ്റ്റാർക്കിന്റെ അഭാവത്തിൽ സ്പെൻസർ ജോൺസൺ ഏകദിന ടീമിൽ തുടരും. സ്മിത്തിന്റെ അസാന്നിധ്യം മാർനസ് ലബുഷാഗ്‌നെയ്ക്ക് ഏകദിനത്തിൽ തന്റെ സ്ഥാനം തിരികെ നൽകും. ടി20യിൽ സ്മിത്തിന് പകരം ആഷ്ടൺ ടർണറും ടീമിൽ എത്തി.

റൂട്ടിന് ശതകം നഷ്ടം, ഇംഗ്ലണ്ട് 389/9 എന്ന നിലയിൽ മൂന്നാം ദിവസം അവസാനിപ്പിച്ചു

ഓസ്ട്രേലിയയ്ക്ക് മുന്നിൽ കെന്നിംഗ്ടൺ ഓവൽ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 377 റൺസ് ലീഡുമായി 389/9 എന്ന നിലയിൽ.   91 റൺസ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോണി ബൈര്‍സ്റ്റോ(78), സാക്ക് ക്രോളി(73), ബെന്‍ ഡക്കറ്റ്(42), ബെന്‍ സ്റ്റോക്സ്(42) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

മോയിന്‍ അലി 29 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് നാലും ടോഡ് മര്‍ഫി മൂന്ന് വിക്കറ്റും നേടി. 8 റൺസുമായി ജെയിംസ് ആന്‍ഡേഴ്സണും 2 റൺസുമായി സ്റ്റുവര്‍ട് ബ്രോഡുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ലീഡ് 400 കടക്കുമോ എന്നതാകും നാളെ ആദ്യ മണിക്കൂറിൽ ഏവരും നോക്കുക. അവശേഷിക്കുന്ന ഒരു വിക്കറ്റ് ഓസ്ട്രേലിയ എത്ര വേഗത്തിൽ നേടുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ഓസ്ട്രേലിയ 317 റൺസിന് ഓള്‍ഔട്ട്

മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 317 റൺസിൽ അവസാനിച്ചു. ഇന്ന് 18 റൺസ് കൂടി നേടുന്നതിനിടെ ഓസ്ട്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. മിച്ചൽ സ്റ്റാര്‍ക്ക് 36 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണും ക്രിസ് വോക്സും ആണ് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടിയത്.

ഇംഗ്ലണ്ടിനായി വോക്സ് 5 വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഇന്നലെ 51 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെ, ട്രാവിസ് ഹെഡ് എന്നിവരുടെ ബാറ്റിംഗാണ് 299/8 എന്ന സ്കോറിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

മൂന്നാം ദിവസം തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടി!!! ആദ്യ ഓവറിൽ സ്റ്റോക്സ് പുറത്ത്

ഓസ്ട്രേലിയയുടെ 416 റൺസിന്റെ ഒന്നാം ഇന്നിംഗ്സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം 278/4 എന്ന നിലയിൽ അവസാനിപ്പിച്ചുവെങ്കിലും മൂന്നാം ദിവസത്തെ ആദ്യ ഓവറിൽ തന്നെ ബെന്‍ സ്റ്റോക്സിനെ നഷ്ടം. തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് സ്റ്റോക്ക്സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്.

ഇന്നത്തെ രണ്ടാം പന്തില്‍ മിച്ചൽ സ്റ്റാര്‍ക്ക് ആണ് 17 റൺസ് നേടിയ ഇംഗ്ലണ്ട് നായകനെ പുറത്താക്കിയത്. സ്റ്റാര്‍ക്കിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റാണ് ഇത്. 63 ഓവറിൽ 284/5 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍.

Exit mobile version