Joeroot

റൂട്ടിന് ശതകം നഷ്ടം, ഇംഗ്ലണ്ട് 389/9 എന്ന നിലയിൽ മൂന്നാം ദിവസം അവസാനിപ്പിച്ചു

ഓസ്ട്രേലിയയ്ക്ക് മുന്നിൽ കെന്നിംഗ്ടൺ ഓവൽ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 377 റൺസ് ലീഡുമായി 389/9 എന്ന നിലയിൽ.   91 റൺസ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോണി ബൈര്‍സ്റ്റോ(78), സാക്ക് ക്രോളി(73), ബെന്‍ ഡക്കറ്റ്(42), ബെന്‍ സ്റ്റോക്സ്(42) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

മോയിന്‍ അലി 29 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് നാലും ടോഡ് മര്‍ഫി മൂന്ന് വിക്കറ്റും നേടി. 8 റൺസുമായി ജെയിംസ് ആന്‍ഡേഴ്സണും 2 റൺസുമായി സ്റ്റുവര്‍ട് ബ്രോഡുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ലീഡ് 400 കടക്കുമോ എന്നതാകും നാളെ ആദ്യ മണിക്കൂറിൽ ഏവരും നോക്കുക. അവശേഷിക്കുന്ന ഒരു വിക്കറ്റ് ഓസ്ട്രേലിയ എത്ര വേഗത്തിൽ നേടുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

Exit mobile version