Mitchellstarc

കോടികള്‍ അല്ല ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് തനിക്ക് പ്രാധാന്യം – മിച്ചൽ സ്റ്റാര്‍ക്ക്

ഐപിഎലില്‍ ഏറ്റവും വിലയേറിയ താരമായി മാറിയെങ്കിലും തനിക്ക് പ്രധാനം ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്ക്. ഐപിഎൽ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി മാറിയ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ഇത്രയും ലേലത്തുക ലഭിച്ചുവെങ്കിലും തന്റെ മുന്‍ഗണന മാറിയിട്ടില്ലെന്നും അത് ടെസ്റ്റ് ക്രിക്കറ്റാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഇതുവരെ എട്ട് സീസൺ ഐപിഎൽ താരം ഒഴിവാക്കിയിട്ടുണ്ടെന്നത് നോക്കുമ്പോള്‍ തന്നെ താരത്തിന്റെ പ്രാധാന്യം ഏതാണെന്ന് വ്യക്തവുമാണ്. താന്‍ ടെസ്റ്റ് ക്രിക്കറ്റ് എന്ന് അവസാനിപ്പിക്കണമെന്ന് സൂചന തന്റെ ശരീരം തരുമെന്നാണ് സ്റ്റാര്‍ക്ക് സൂചിപ്പിച്ചത്.

ടി20 ലോകകപ്പിന് മുമ്പായി നടക്കുന്ന ഐപിഎൽ ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

Exit mobile version