വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിംഗിൽ മുന്നോട്ട്

ചാമ്പ്യൻസ് ട്രോഫിയിലെ തൻ്റെ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി ഏറ്റവും പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ദുബായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ വിജയത്തിൽ കോഹ്‌ലി നിർണായക പങ്ക് വഹിച്ചിരുന്നു.

നാല് മത്സരങ്ങളിൽ നിന്ന് 72.33 ശരാശരിയിൽ 217 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടൂർണമെൻ്റിൽ മികച്ച ഫോമിലാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ്. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോൾ, ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ബൗളിംഗ് റാങ്കിംഗിൽ മുഹമ്മദ് ഷമി തൻ്റെ ശക്തമായ പ്രകടനത്തിന് ശേഷം 11-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അക്‌സർ പട്ടേൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.

ആഷസ് 2025-26 ഫിക്‌ചർ പ്രഖ്യാപിച്ചു: ഡേ-നൈറ്റ് ടെസ്റ്റ് ഗാബയിൽ നടക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025-26 ആഷസ് പരമ്പരയ്ക്കുള്ള മത്സരക്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു‌. 2025 നവംബർ 21 മുതൽ 25 വരെ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെ പരമ്പരയ്ക്ക് തുടക്കമാകും. തുടർന്ന് ഡിസംബർ 4 മുതൽ 8 വരെ ബ്രിസ്‌ബേനിലെ ഗാബയിൽ ഡേ-നൈറ്റ് ടെസ്റ്റ് നടക്കും, ഇത് പരമ്പരയിലെ രണ്ടാം മത്സരമാകും.

ഡിസംബർ 17 മുതൽ 21 വരെ ഒരു ഡേ ഗെയിമിന് അഡ്‌ലെയ്ഡും ആതിഥേയത്വം വഹിക്കും. ഡിസംബർ 26 മുതൽ 30 വരെ എംസിജിയിൽ ബോക്‌സിംഗ് ഡേ ടെസ്റ്റ് നടക്കും. ജനുവരി 4 മുതൽ എസ്‌സിജിയിൽ നടക്കുന്ന പുതുവത്സര ടെസ്റ്റോടെ പരമ്പര അവസാനിക്കും.

Ashes 2025-26 Fixture:

  1. Perth Test (Series Opener):
    Venue: Optus Stadium
    Date: November 21-25, 2025
  2. Brisbane Test (Day-Night Test):
    Venue: Gabba
    Date: December 4-8, 2025
  3. Adelaide Test (Day Game):
    Venue: Adelaide Oval
    Date: December 17-21, 2025
  4. Melbourne Test (Boxing Day Test):
    Venue: MCG
    Date: December 26-30, 2025
  5. Sydney Test (New Year’s Test):
    Venue: SCG
    Date: January 4-8, 2026

ഇത്തരം പരമ്പരകളാണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം – ബെന്‍ സ്റ്റോക്സ്

കെന്നിംഗ്ടൺ ഓവലിലെ ത്രസിപ്പിക്കും വിയം വഴി ആഷസ് പരമ്പര 2-2ന് സമനിലയിലാക്കിയ ഇംഗ്ലണ്ടിന്റെ നായകന്‍ ബെന്‍ സ്റ്റോക്സ് പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമായത് ഇത്തരം പരമ്പരകളാണെന്നാണ്. ഈ പരമ്പര ക്രിക്കറ്റിലേക്ക് വരുവാന്‍ പുതിയ തലമുറയെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ആഴ്ചയായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് പുതിയ പ്രേക്ഷകരെ കൊണ്ട് വരുവാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് മികച്ച ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടുന്ന ഒരു പരമ്പരയാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചതെന്നും സ്റ്റോക്സ് വ്യക്തമാക്കി. ഈ മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അവര്‍ മുടക്കിയ പൈസയ്ക്ക് വേണ്ട മൂല്യം ലഭിച്ചുവെന്ന് തീര്‍ച്ചയായും പറയാം എന്നും സ്റ്റോക്സ് അഭിപ്രായപ്പെട്ടു.

 

ജയത്തിനായി നേടേണ്ടത് 146 റൺസ്, കൈവശമുള്ളത് 7 വിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് മേൽക്കൈ

കെന്നിംഗ്ടൺ ഓവല്‍ ടെസ്റ്റ് ആവേശകരമായി അവസാന ദിവസത്തിൽ മുന്നേറുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാനായി നേടേണ്ടത് 146 റൺസ് കൂടി. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 238/3 എന്ന നിലയിലാണ്.

40 റൺസുമായി സ്റ്റീവ് സ്മിത്തും 31 റൺസ് നേടി ട്രാവിസ് ഹെഡും ക്രീസിൽ നിൽക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍(60), ഉസ്മാന്‍ ഖവാജ(72), മാര്‍നസ് ലാബൂഷാനെ(13) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ ക്രിസ് വോക്സാണ് പുറത്താക്കിയത്.

135/0 എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 6 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായി. ലാബൂഷാനെ പുറത്താകുമ്പോള്‍ 169/3 എന്ന നിലയിലായിരുന്ന ടീമിനെ സ്മിത്ത് – ഹെഡ് കൂട്ടുകെട്ട് 69 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്. ഇന്നത്തെ ആദ്യ സെഷന്‍ അവസാനത്തോട് അടുത്തപ്പോള്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് ബെന്‍ സ്റ്റോക്സ് കൈവിട്ടതും ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പ്രയാസമാക്കി മാറ്റിയിട്ടുണ്ട്.

മികച്ച ബാറ്റിംഗുമായി ഓസ്ട്രേലിയ, മഴ കാരണം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസ്

ആഷസിലെ കെന്നിംഗ്ടൺ ഓവൽ ടെസ്റ്റിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍. ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 135/0 എന്ന നിലയിലാണ്.

ഖവാജ 69 റൺസും വാര്‍ണര്‍ 58 റൺസും നേടി നിൽക്കുമ്പോള്‍ വിജയത്തിനായി അവസാന ദിവസം ഓസ്ട്രേലിയ 249 റൺസാണ് നേടേണ്ടത്. നാലാം ദിവസം മത്സരത്തിന്റെ നല്ലൊരു പങ്ക് മഴ കവര്‍ന്നിരുന്നു.

ഓസ്ട്രേലിയയ്ക്ക് വിജയ ലക്ഷ്യം 384 റൺസ്

കെന്നിംഗ്ട്ൺ ഓവലില്‍ നാലാം ദിവസത്തെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ട് പുറത്ത്. 389/9 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 6 റൺസ് കൂടി നേടിയപ്പോളേക്കും ജെയിംസ് ആന്‍ഡേഴ്സണേ നഷ്ടമാകുകയായിരുന്നു. 8 റൺസ് നേടിയ ഇംഗ്ലണ്ട് പേസറെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ 395 റൺസിൽ അവസാനിച്ചപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡ് തന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ പുറത്താകാതെ നിന്നു.

മര്‍ഫിയുടെ ഇന്നിംഗ്സിലെ നാലാമത്തെ വിക്കറ്റായിരുന്നു ഇത്. 8 റൺസ് നേടി സ്റ്റുവര്‍ട് ബ്രോഡ് പുറത്താകാതെ നിന്നു. മിച്ചൽ സ്റ്റാര്‍ക്കിന് 4 വിക്കറ്റ് ഇന്നിംഗ്സിൽ ലഭിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് വിജയത്തിനായി 384 റൺസാണ് നേടേണ്ടത്.

റൂട്ടിന് ശതകം നഷ്ടം, ഇംഗ്ലണ്ട് 389/9 എന്ന നിലയിൽ മൂന്നാം ദിവസം അവസാനിപ്പിച്ചു

ഓസ്ട്രേലിയയ്ക്ക് മുന്നിൽ കെന്നിംഗ്ടൺ ഓവൽ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 377 റൺസ് ലീഡുമായി 389/9 എന്ന നിലയിൽ.   91 റൺസ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോണി ബൈര്‍സ്റ്റോ(78), സാക്ക് ക്രോളി(73), ബെന്‍ ഡക്കറ്റ്(42), ബെന്‍ സ്റ്റോക്സ്(42) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

മോയിന്‍ അലി 29 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് നാലും ടോഡ് മര്‍ഫി മൂന്ന് വിക്കറ്റും നേടി. 8 റൺസുമായി ജെയിംസ് ആന്‍ഡേഴ്സണും 2 റൺസുമായി സ്റ്റുവര്‍ട് ബ്രോഡുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ലീഡ് 400 കടക്കുമോ എന്നതാകും നാളെ ആദ്യ മണിക്കൂറിൽ ഏവരും നോക്കുക. അവശേഷിക്കുന്ന ഒരു വിക്കറ്റ് ഓസ്ട്രേലിയ എത്ര വേഗത്തിൽ നേടുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

രണ്ടാം ഇന്നിംഗ്സിൽ മികച്ച മുന്നേറ്റം നടത്തി ഇംഗ്ലണ്ട്, ലീഡ് 253 റൺസ്

കെന്നിംഗ്ടൺ ഓവലില്‍ ഇംഗ്ലണ്ട് മികച്ച സ്കോര്‍. രണ്ടാം ഇന്നിംഗ്സിൽ ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ 265/4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 61 റൺസുമായി ജോ റൂട്ടും 34 റൺസുമായി ജോണി ബൈര്‍സ്റ്റോയും ആണ് ക്രീസിലുള്ളത്. 43 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടി നിൽക്കുന്നത്.

സാക്ക് ക്രോളി 72 റൺസ് നേടി പുറത്തായപ്പോള്‍ ബെന്‍ ഡക്കറ്റ് 42 റൺസും ബെന്‍ സ്റ്റോക്സ് 42 റൺസും നേടിയാണ് പുറത്താക്കിയത്. 7 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് പുറത്തായ മറ്റൊരു താരം. മിച്ചൽ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

സ്മിത്തിനൊപ്പം കമ്മിന്‍സിന്റെയും ടോഡ് മര്‍ഫിയുടെയും ചെറുത്ത്നില്പ്, നേരിയ ലീഡ് നേടി ഓസ്ട്രേലിയ

കെന്നിംഗ്ടൺ ഓവലില്‍ ഓസ്ട്രേലിയയെ പുറത്താക്കി ലീഡ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. 185/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് വാലറ്റത്തോടൊപ്പം നിന്ന് പൊരുതി ഇംഗ്ലണ്ടിനെ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു. രണ്ടാം ദിവസം ഓസ്ട്രേലിയ 295 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടീമിന്റെ കൈവശം 12 റൺസിന്റെ ലീഡാണുള്ളത്.

പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേര്‍ത്ത സ്മിത്ത് 71 റൺസ് നേടി പുറത്താകുമ്പോളും ലീഡ് ഓസ്ട്രേലിയയ്ക്ക് അകലെയായിരുന്നു. പിന്നീട് പാറ്റ് കമ്മിന്‍സും ടോഡ് മര്‍ഫിയും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു.

9ാം വിക്കറ്റിൽ 49 റൺസ് നേടിയ കമ്മിന്‍സ് – മര്‍ഫി കൂട്ടുകെട്ട് ഓസ്ട്രേലിയയെ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. 34 റൺസ് നേടി മര്‍ഫിയെ ക്രിസ് വോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 36 റൺസ് നേടിയ പാറ്റ് കമ്മിന്‍സിനെ ജോ റൂട്ട് പുറത്താക്കിയാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 295 റൺസിൽ അവസാനിപ്പിച്ചത്.

ഇംഗ്ലണ്ടിന്റെ അതിശക്തമായ തിരിച്ചുവരവ്, രണ്ടാം സെഷനിൽ നേടിയത് അഞ്ച് വിക്കറ്റുകള്‍

ആഷസിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ തകര്‍ച്ച. മത്സരത്തിൽ ഇംഗ്ലണ്ട് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 283 റൺസില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ 91/1 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് വിക്കറ്റുകളുമായി ഇംഗ്ലണ്ട് മത്സരത്തിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയയെ 75 ഓവറിൽ 186/7 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 40 റൺസുമായി സ്റ്റീവ് സ്മിത്താണ് ഓസീസിനായി ചെറുത്ത്നില്പ് നടത്തുന്നത്.

ഉസ്മാന്‍ ഖവാജ 47 റൺസും ഡേവിഡ് വാര്‍ണര്‍ 24 റൺസും നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡും മാര്‍ക്ക് വുഡും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 97 റൺസ് കൂടി ഓസ്ട്രേലിയ നേടേണ്ടതുണ്ട്.

അര്‍ദ്ധ ശതകങ്ങള്‍ ശേഷം ബ്രൂക്കും സ്റ്റോക്സും പുറത്ത്, ഇംഗ്ലണ്ടിന്റെ സ്കോര്‍ അഞ്ഞൂറ് കടന്നു

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ കരുത്തുകാട്ടി ഇംഗ്ലണ്ട്. 506/8 എന്ന നിലയിലാണ് മൂന്നാം ദിവസം ലഞ്ചിന് പോകുമ്പോള്‍ ഇംഗ്ലണ്ട് എത്തി നിൽക്കുന്നത്. ഇന്ന് നാല് വിക്കറ്റുകള്‍ ആദ്യ സെഷനിൽ തന്നെ വീഴ്ത്താനായത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.

ബെന്‍ സ്റ്റോക്സ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തയാപ്പോള്‍ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. സ്റ്റോക്സിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ ബ്രൂക്കിന്റെ വിക്കറ്റ് ജോഷ് ഹാസൽവുഡിനായിരുന്നു.

189 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. ഒരു വശത്ത് ബൈര്‍സ്റ്റോ പൊരുതുമ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

മാര്‍ക്ക് വുഡിന്റെ രൂപത്തിൽ ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റ് നഷ്ടമായപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിന് പോകുവാന്‍ തീരുമാനമെടുത്തു. 41 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസിലുള്ളത്. ജോഷ് ഹാസൽവുഡ് നാല് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

ഇതാണ് ബാസ്ബോള്‍!!! സാക്ക് ക്രോളിയുടെ 189 റൺസ്!!! ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ആഷസിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മേൽക്കൈ. ഓസ്ട്രേലിയയുടെ 317 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 384/4 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിച്ചത്. സാക്ക് ക്രോളി നേടിയ 182 പന്തിൽ നിന്നുള്ള 189 റൺസാണ് ഇംഗ്ലണ്ടിന്റെ മികവിന് കാരണമായത്.

മോയിന്‍ അലി 54 റൺസ് നേടി പുറത്തായപ്പോള്‍ ജോ റൂട്ട് 95 പന്തിൽ 84 റൺസ് നേടി തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 67 റൺസിന്റെ ലീഡാണുള്ളത്. 24 റൺസുമായി ബെന്‍ സ്റ്റോക്സും 14 റൺസ് നേടി ഹാരി ബ്രൂക്കുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version