ബാസ് ബോളിനും മുകളിലുള്ള വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്! ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

ആഷസ് 2025/26-ലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം ദിനം അവസാന സെഷനിൽ ആക്രമിച്ച് കളിച്ച് 205 എന്ന റൺസ് അവർ അനായാസം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെയ്സ് ചെയ്യുക ആയിരുന്നു. ഓപ്പണറായി എത്തിയ ട്രാവിസ് ഹെഡിന്റെ അവിസ്മരണീയ ഇന്നിങ്സ് ആണ് ഓസ്ട്രേലിയക്ക് വിജയം നൽകിയത്.

ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിച്ച ഹെഡ് ഇംഗ്ലീഷ് ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. 69 പന്തിലേക്ക് തന്റെ സെഞ്ച്വറിയിൽ എത്താൻ ഹെഡിനായി. ആകെ 83 പന്തിൽ 123 റൺസ് ഹെഡ് എടുത്തു. 4 സിക്സും 15 ഫോറും ഇതിൽ ഉൾപ്പെടുന്നു.

51* റൺസുമായി ലബുഷാനെയും പുറത്താകാതെ നിന്ന് ഹെഡിന് പിന്തുണ നൽകി. ഓപ്പണർ വെതറാൾഡ് 23 റൺസ് എടുത്ത് പുറത്തായിരുന്നു.

നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 172 എടുക്കുകയും ഓസ്ട്രേലിയയെ 132ന് എറിഞ്ഞിട്ട് ആദ്യ ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ 164 റൺസ് എടുത്ത ഇംഗ്ലണ്ട് 205 എന്ന മികച്ച ടോട്ടൽ ഓസ്ട്രേലിയക്ക് മുന്നിക് വെച്ചു എന്നാണ് കരുതിയത്. എന്നാൽ ഹെഡിന്റെ ഇന്നിംഗ്സ് ഇവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.

ആഷസ് ഒരുക്കങ്ങൾക്കായി, ഇന്ത്യക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ നിന്ന് ട്രാവിസ് ഹെഡ് പിന്മാറി


അഡ്‌ലെയ്ഡ്: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിനേക്കാൾ റെഡ്-ബോൾ ക്രിക്കറ്റിനാണ് താരം ഇപ്പോൾ പ്രാധാന്യം നൽകുന്നത്.


അടുത്ത ആഴ്ച ഹോബാർട്ടിൽ നടക്കുന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ സൗത്ത് ഓസ്ട്രേലിയക്കായി താരം കളിക്കും. കഴിഞ്ഞ ജൂലൈയിലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമുള്ള ഹെഡിന്റെ ആദ്യ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് മത്സരമാണിത്.
അടുത്തിടെയായി വൈറ്റ്-ബോൾ ഫോർമാറ്റിൽ ഹെഡിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു (കഴിഞ്ഞ എട്ട് ഇന്നിംഗ്സുകളിൽ ഏറ്റവും ഉയർന്ന സ്കോർ 31). എങ്കിലും, ടെസ്റ്റ് ടീമിൽ അഞ്ചാം നമ്പറിൽ അദ്ദേഹത്തിന്റെ തകർപ്പൻ ബാറ്റിംഗും കളി മാറ്റാനുള്ള കഴിവും ഒഴിച്ചുകൂടാനാവാത്തതാണ്. ആഷസ് അടുത്തിരിക്കെ, ഷോർട്ട്-ഫോർമാറ്റ് താളത്തേക്കാൾ റെഡ്-ബോൾ സ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഹെഡിന്റെ തീരുമാനമാണ് ഈ നീക്കം അടിവരയിടുന്നത്.


ഷീൽഡ് റൗണ്ടിൽ, ഓസ്‌ട്രേലിയൻ സൂപ്പർ താരങ്ങളായ ജോഷ് ഹാസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, സ്റ്റീവൻ സ്മിത്ത്, കാമറൂൺ ഗ്രീൻ എന്നിവരും അതത് സംസ്ഥാനങ്ങൾക്കായി കളിക്കാനിറങ്ങും. അലക്സ് കാരിക്കൊപ്പം ഹെഡിന്റെ തിരിച്ചുവരവ് സൗത്ത് ഓസ്ട്രേലിയയുടെ മധ്യനിരക്ക് ശക്തി പകരും, യുവ പേസ് ബൗളർ ബ്രണ്ടൻ ഡോഗറ്റിന് ടെസ്റ്റ് ടീം പ്രഖ്യാപനത്തിന് മുമ്പ് സെലക്ടർമാരെ ആകർഷിക്കാൻ ഇതൊരു അവസരമാകും.


ടി20 പരമ്പര നിലവിൽ 1-1 ന് സമനിലയിലായതിനാൽ, നിർണായക ടെസ്റ്റ് മത്സരങ്ങൾക്ക് മുമ്പ് ടീമിന്റെ ബെഞ്ച്-ബലം പരീക്ഷിക്കാൻ ഹെഡിന്റെ അഭാവം ഓസ്‌ട്രേലിയക്ക് അവസരം നൽകുന്നു.

ഒരു മാറ്റവുമില്ലാതെ ട്രാവിസ് ഹെഡ്!! 20 പന്തിൽ ഫിഫ്റ്റി കടന്നു

രാജസ്ഥാൻ റോയൽസിനെ നേരിടുന്ന സൺ റൈസേഴ്സ് ഹൈദരബാദിന് മികച്ച തുടക്കം. അവർക്ക് ആയി ട്രാവിസ് ഹെഡ് 20 പന്തിൽ നിന്ന് അർധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ സീസണിൽ നിർത്തിയടുത്ത് നിന്ന് ട്രാവിസ് ഹെഡ് ഈ സീസൺ ആരംഭിച്ചു. സ്പിന്നിനെയും പേസിനെയും എല്ലാം അദ്ദേഹം അടിച്ചു പറത്തി.

പവർ പ്ലേയിൽ തന്നെ അവർ 94 റൺസ് നേടി. ട്രാവിസ് ഹെഡ് 20 പന്തിലേക്ക് ഫിഫ്റ്റിയിൽ എത്തി. 3 സിക്സും 6 ഫോറും ഹെഡ് അടിച്ചു.

ഇപ്പോൾ ഹൈദരാബാദ് 7.1 ഓവറിൽ 107 എന്ന നിലയിലാണ്. അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത.

ഈ സീസൺ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് 300 റൺസ് കടക്കും – ഹനുമ വിഹാരി

ഒരു ഇന്നിംഗ്‌സിൽ 300 റൺസ് ഭേദിച്ച് ഐപിഎൽ 2025ൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന് (SRH) കരുത്തുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹനുമ വിഹാരി വിശ്വസിക്കുന്നു. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 287 റൺസ് എന്ന റെക്കോർഡ് ടോട്ടൽ നേടാൻ എസ്ആർഎച്ചിന് ആയിരുന്നു.

ഇഷാൻ കിഷനെ മൂന്നാം നമ്പറിൽ ഉൾപ്പെടുത്തി സൺറൈസേഴ്‌സ് തങ്ങളുടെ ശക്തമായ ബാറ്റിംഗ് ഓർഡറിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും മികച്ച തുടക്കം നൽകിയാൽ ഹെൻറിച്ച് ക്ലാസണും നിതീഷ് റെഡ്ഡിയും ചേർന്ന് 300 റൺസ് സ്‌കോർ ചെയ്യും എന്ന് വിഹാരി പറയുന്നു.

“സൺറൈസേഴ്‌സ് ഒരു പുതിയ ശൈലി സ്ഥാപിച്ചു. ടീമിന് നൽകിയ സ്വാതന്ത്ര്യത്തിന് ക്യാപ്റ്റൻ, കോച്ച്, ടീം മാനേജ്‌മെൻ്റ് എന്നിവർക്ക് ആണ് ക്രെഡിറ്റ്. ഈ സീസണിലും അവർ അതേ രീതിയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് ആവർത്തിക്കാൻ ട്രാവിസ് ഹെഡ്!! SRH ക്യാമ്പിൽ എത്തി

ഐപിഎൽ 2025 സീസണിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ് സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ക്യാമ്പിൽ ചേർന്നു. കഴിഞ്ഞ സീസണിൽ SRH-ൻ്റെ പ്രധാന കളിക്കാരനായിരുന്നു ഹെഡ്, 533 റൺസ് നേടുകയും അഭിഷേക് ശർമ്മയ്‌ക്കൊപ്പം വിനാശകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് പടുക്കുകയും ചെയ്തു. ആക്രമണാത്മക സമീപനത്തിലൂടെ ഇരുവരും എതിർ ബോളർമാരെ ബുദ്ധിമുട്ടിച്ചിരുന്നു‌. ഈ സീസണിലും അവർ SRH ൻ്റെ ഓപ്പണിംഗ് ജോഡിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് 23 ന് രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കും. 14 കോടി രൂപയ്ക്ക് ആയിരുന്നു എസ്ആർഎച്ച് ഇത്തവണ ഹെഡിനെ നിലനിർത്തിയത്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ട്രാവിസ് ഹെഡ് ഓപ്പൺ ചെയ്യും

ജനുവരി 29 ന് ഗാലെയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഉസ്മാൻ ഖവാജയ്ക്ക് ഒപ്പം ട്രാവിസ് ഹെഡ് ഓപ്പൺ ചെയ്യും എന്ന് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. ടീമിലുണ്ടായിരുന്ന സാം കോൺസ്റ്റാസ്, നഥാൻ മക്‌സ്വീനി എന്നിവരെ മറികടന്നാണ് ഹെഡിനെ ഓപ്പണറായി തിരഞ്ഞെടുത്തത്.

ഓപ്പണർ എന്ന നിലയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഹെഡ് 223 റൺസ് നേടിയിട്ടുണ്ട്. ലിമിറ്റഡ് ഓവറുകളിൽ ഓപ്പണറായി അത്ഭുത പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ട്രാവിസ് ഹെഡ്.

Australia squad for Sri Lanka Tests

Steve Smith (captain), Sean Abbott, Scott Boland, Alex Carey, Cooper Connolly, Travis Head, Josh Inglis, Usman Khawaja, Sam Konstas, Matt Kuhnemann, Marnus Labuschagne, Nathan Lyon, Nathan McSweeney, Todd Murphy, Mitchell Starc, Beau Webster.

ട്രാവിസ് ഹെഡിനും സ്മിത്തിനും അർധ സെഞ്ച്വറി, ഓസ്ട്രേലിയ ശക്തമായ നിലയിൽ

ഗാബ ടെസ്റ്റിൽ രണ്ട ദിനം ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് മുന്നേറുന്നു. മഴ മാറി നിന്ന രണ്ടാം ദിനം രണ്ടാം സെഷനിൽ നിൽക്കെ ഓസ്ട്രേലിയ 191-3 എന്ന നിലയിൽ ആണുള്ളത്. ട്രാവിസ് ഹെഡും സ്മിത്തും മികച്ച നിലയിൽ ബാറ്റു ചെയ്ത് ഓസ്ട്രേലിയയെ നല്ല സ്കോറിലേക്ക് കൊണ്ടു പോവുകയാണ്.

ഇന്ന് തുടക്കത്തിൽ ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർമാരായ ഖവാജയും (9) മക്സ്വീനിയും (21) ബുമ്രയുടെ പന്തിൽ പുറത്തായി. ലബുഷാനെയെ 12 റൺസ് എടുത്ത് നിൽക്കെ നിതീഷ് റെഡ്ഡിയും പുറത്താക്കി.

ഇതിനു ശേഷം ഒരുമിച്ച ഹെഡും സ്മിത്തും അനായാസം ബാറ്റു ചെയ്തു. സ്മിത്ത് 50* റൺസുമായും ട്രാവിസ് ഹെഡ് 74* റൺസുമായും ക്രീസിൽ നിൽക്കുന്നു. സ്മിത്ത് ഫോമിലേക്ക് ഉയർന്നത് ഇന്ത്യക്ക് കൂടുതൽ ആശങ്കകൾ നൽകും.

സിറാജിനു പിഴ, ഹെഡിനു പിഴ നൽകാതെ ഐ സി സി

അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിനിടെ മൈതാനത്തുണ്ടായ ഏറ്റുമുട്ടലിന് മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും എതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.5 ലംഘിച്ചതിന് ഇന്ത്യൻ പേസർ സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. ട്രാവിസ് ഹെഡും കുറ്റക്കാരനാണെന്ന് കണ്ടെത്തി.

രണ്ട് കളിക്കാർക്കും അവരുടെ അച്ചടക്ക റെക്കോർഡുകളിൽ ഡീമെറിറ്റ് പോയിൻ്റ് ലഭിച്ചു. കഴിഞ്ഞ 24 മാസത്തെ അവരുടെ ആദ്യത്തെ കുറ്റമാണിത്. അത് കൊണ്ടാണ് സസ്പെൻഷൻ ഒഴിവാക്കിയത്. യോർക്കർ ഉപയോഗിച്ച് ഹെഡ്‌സിനെ പുറത്താക്കിയ ശേഷം സിറാജും ഹെഡും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടം, ലീഡ് 150 കടന്നു

പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ മികച്ച നിലയിൽ. മത്സരം രണ്ടാം ദിനം ഡിന്നറിന് പിരിയുമ്പോൾ ഓസ്ട്രേലിയ 332/8 എന്ന നിലയിൽ ആണ്‌. അവർ ഇപ്പോൾ 152 റൺസ് മുന്നിലാണ്. ഈ സെഷനിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റുകൾ ആണ് നഷ്ടമായത്.

86-1 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് മ്ക്സ്വീനിയെയും സ്മിത്തിനെയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും ബുമ്ര ആണ് പുറത്താക്കിയത്. മക്സ്വീനി 39 റൺസ് എടുത്തപ്പോൾ സ്മിത്ത് 2 റൺസ് മാത്രമെ എടുത്തുള്ളൂ.

ഇതിനു ശേഷം ലബുഷാാനെയും ട്രാവിസ് ഹെഡും ചേർന്ന് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ലബുഷാനെ 126 പന്തിൽ നിന്ന് 64 റൺസുമായി നിതീഷ് റെഡ്ഡിയുടെ പന്തിൽ പുറത്തായി.

രണ്ടാം സെഷനിൽ കൂടുതൽ അറ്റാക്കിലേക്ക് മാറിയ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 111 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 141 പന്തിൽ നിന്ന് 140 റൺസ് എടുത്താണ് പുറത്തായത്. സിറാജ് ആണ് ഹെഡിനെ പുറത്താക്കിയത്.

15 റൺസ് എടുത്ത അലക്സ് കാരിയെയും സിറാജ് തന്നെ പുറത്താക്കി. 9 റൺസ് എടുത്ത മിച്ചൽ മാർഷ് അശ്വിന്റെ പന്തിലും പുറത്തായി. ഡിന്നർ ബ്രേക്കിന് തൊട്ടു മുമ്പ് ബുമ്ര കമ്മിൻസിനെ പുറത്താക്കി‌.

അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്സ് ട്രാവിസ് ഹെഡിനെ സൈൻ ചെയ്തു

ട്രാവിസ് ഹെഡ്, വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു, അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം അദ്ദേഹത്തിൻ്റെ ലഭ്യത വെറും മൂന്ന് മത്സരങ്ങളിൽ മാത്രമായിരിക്കും ഉണ്ടാവുക.

ബോർഡർ-ഗവാസ്‌കർ ട്രോഫി, ശ്രീലങ്കയിലെ ഒരു ടെസ്റ്റ് പര്യടനം, ചാമ്പ്യൻസ് ട്രോഫി എന്നിവ ഉള്ളതിനാൽ ജനുവരി 11, 15, 18 തീയതികളിൽ മാത്രമാകും ഓസ്‌ട്രേലിയൻ താരം ബിബിഎൽ ഗെയിമുകളിൽ പങ്കെടുക്കുക.

ട്രാവിസ് ഹെഡ് 154*, ഇംഗ്ലണ്ട് ഉയർത്തിയ വൻ സ്കോർ അനായാസം ചെയ്സ് ചെയ്ത് ഓസ്ട്രേലിയ

ഓസ്ട്രേലിയ vs ഇംഗ്ലണ്ട്, ഒന്നാം ഏകദിനം, നോട്ടിംഗ്ഹാം

129 പന്തിൽ 154* റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 316 റൺസ് അനായാസം പിന്തുടർന്ന ഓസ്‌ട്രേലിയ തങ്ങളുടെ പര്യടനത്തിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 7 വിക്കറ്റിന് വിജയിച്ചു.

ഇംഗ്ലണ്ട് ഇന്നിംഗ്സ് (49.4 ഓവറിൽ 315 ഓൾഔട്ട്):
ബെൻ ഡക്കറ്റും (91 പന്തിൽ 95) വിൽ ജാക്സും (56 പന്തിൽ 62) ഇംഗ്ലണ്ടിന് മികച്ച അടിത്തറ പാകിയെങ്കിലും മാർനസ് ലാബുഷാഗ്നെയും (3/39) ആദം സാമ്പയും (3/49) അവരുടെ മധ്യനിരയുടെ തകർച്ചയ്ക്ക് കാരണക്കാരായി. ജേക്കബ് ബെഥേൽ (35) ഇംഗ്ലണ്ടിനെ 315 റൺസിലേക്ക് എത്തിച്ചു.

ഓസ്‌ട്രേലിയ ചേസ് (44 ഓവറിൽ 317/3):
ഓസ്‌ട്രേലിയയുടെ മറുപടി മികച്ചതായിരുന്നു. ട്രവിസ് ഹെഡ് പുറത്താകാതെ 154 റൺസും, മാർനസ് ലബുഷാഗ്നെയുടെ 77 റൺസിന്റെ പിന്തുണയും ഓസ്ട്രേലിയയെ 36 പന്തുകൾ ശേഷിക്കെ വിജയം ഉറപ്പിക്കാൻ സഹായിച്ചു.

മികച്ച പ്രകടനം നടത്തിയവർ:

  • ട്രാവിസ് ഹെഡ്: 154* & 2/34 (പ്ലെയർ ഓഫ് ദ മാച്ച്)
  • ബെൻ ഡക്കറ്റ്: 95
  • മാർനസ് ലാബുഷാഗ്നെ: 3/39 & 77* പരമ്പരയിൽ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.

ട്രാവിസ് ഹെഡ് 25 പന്തിൽ 80! 9.4 ഓവറിലേക്ക് 155 ചെയ്സ് ചെയ്ത് ഓസ്ട്രേലിയ

ഇന്ന് എഡിൻബർഗിൽ നടന്ന ആദ്യ ടി20യിൽ സ്‌കോട്ട്‌ലൻഡിനെതിരെ ഓസ്‌ട്രേലിയ 7 വിക്കറ്റിൻ്റെ അനായാസ ജയം സ്വന്തമാക്കി. 155 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ, ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിംഗിൽ വെറും 9.4 ഓവറിൽ 156/3 എന്ന നിലയിൽ ലക്ഷ്യം കണ്ടു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് നിശ്ചിത 20 ഓവറിൽ 154/9 എന്ന സ്‌കോറാണ് നേടിയത്. 16 പന്തിൽ 28 റൺസുമായി ജോർജ്ജ് മുൻസി സ്‌കോട്ട്‌ലൻഡിന് ഉജ്ജ്വല തുടക്കം നൽകി, എന്നാൽ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ പാടുപെട്ടു. റിച്ചി ബെറിംഗ്ടൺ (20 പന്തിൽ 23), മാത്യു ക്രോസ് (21 പന്തിൽ 27) എന്നിവർ ചെറുത്തുനിൽപ്പ് നൽകിയെങ്കിലും ഓസ്ട്രേലിയയുടെ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി. ബൗളർമാരിൽ ഷോൺ ആബട്ടും ആദം സാമ്പയും തിളങ്ങി, അബോട്ട് 3/27, സാമ്പ 2/23 എന്നിങ്ങനെ നല്ല ബൗളിംഗ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ട്രാവിസ് ഹെഡ് ആണ് നയിച്ചത്. വെറും 25 പന്തിൽ 12 ഫോറും 5 സിക്‌സറും ഉൾപ്പെടെ 80 റൺസ് അദ്ദേഹം നേടി. അവിശ്വസനീയമായ 320 എന്ന സ്‌ട്രൈക്ക് റേറ്റ് അദ്ദേഹം കീപ്പ് ചെയ്തു. മിച്ചൽ മാർഷും 12 പന്തിൽ 39 റൺസ് നേടി. ഹെഡിനെയും മാർഷിനെയും തുടർച്ചയായി നഷ്ടമായെങ്കിലും, ജോഷ് ഇംഗ്‌ലിസും മാർക്കസ് സ്റ്റോയിനിസും ടീമിനെ അനായാസം ജയത്തിലേക്ക് എത്തിച്ചു.

ട്രാവിസ് ഹെഡ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സന്ദർശകർ ഇപ്പോൾ പരമ്പരയിൽ 1-0 ന് മുന്നിലാണ്.

Exit mobile version