ടീമിലെടുക്കാത്തത് ആദ്യ സംഭവമല്ല!!! അവസരം വരുമ്പോള്‍ കളിക്കാന്‍ തയ്യാര്‍ – മിച്ചൽ സ്റ്റാര്‍ക്ക്

എഡ്ജ്ബാസ്റ്റണിൽ മിച്ചൽ സ്റ്റാര്‍ക്കിന് പകരം ഓസ്ട്രേലിയ സ്കോട്ട് ബോളണ്ടിനെയാണ് പരിഗണിച്ചത്. ഇതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഇതാദ്യമായല്ല താന്‍ ഇത്തരത്തിൽ ഇലവനിൽ ഇടം പിടിക്കാത്തതെന്നും തനിക്ക് എപ്പോള്‍ അവസരം ലഭിയ്ക്കുന്നുവോ അപ്പോള്‍ കളിക്കുവാന്‍ താന്‍ തയ്യാറാണെന്നും മിച്ചൽ സ്റ്റാര്‍ക്ക്.

ലണ്ടനിൽ ബൗളര്‍ ഫ്രണ്ട്ലി ആയ പിച്ചിൽ സ്റ്റാര്‍ക്കിന് അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താന്‍ ടീമിനൊപ്പം ഏറെക്കാലമായി എന്നും ആവശ്യത്തിന് ഡ്രോപ് ചെയ്യപ്പെടുകയും ചെയ്ത താരമാണ്, ഒരു പക്ഷേ സ്ക്വാഡിൽ ഏറ്റവും അധികം ഡ്രോപ് ചെയ്ത താരം താനായിരിക്കുമെന്നും ഇത് അവസാന തവണയായിരിക്കില്ലെന്നും താരം കൂട്ടിചേര്‍ത്തു.

ലോര്‍ഡ്സിൽ തന്നെ തിരഞ്ഞെടുക്കുമോ എന്നതിനെക്കുറിച്ച് തനിക്ക് ആരും സൂചനയൊന്നും നൽകിയിട്ടില്ലെന്നും സെലക്ടര്‍മാര്‍ തീരുമാനിക്കട്ടേയെന്നും താരം വ്യക്തമാക്കി.

“ഐ പി എൽ പണം നല്ലതാണ്, പക്ഷെ എനിക്ക് ഓസ്ട്രേലിയക്ക് ഒപ്പം 100 ടെസ്റ്റ് കളിക്കുന്നതാണ് പ്രധാനം” – സ്റ്റാർക്ക്

ഓസ്‌ട്രേലിയയ്‌ക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതാണ് ഐ പി എല്ലിനെ അവഗണിക്കുന്നത് എന്നും സ്റ്റാർക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ലക്ഷ്യം എന്ന് സ്റ്റാർക്ക് പറഞ്ഞു. 2014-ലും 2015-ലും ആർസിബിക്ക് വേണ്ടി ഐപിഎല്ലിൽ രണ്ട് സീസണുകൾ കളിച്ച സ്റ്റാർക്ക് പിന്നീട് ഐ പി എൽ കളിച്ചിട്ടില്ല.

“ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ ചില കാര്യങ്ങൾ ചെയ്യരുതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നു. ഐ പി എല്ലിലെ പണം നല്ലതാണ്, പക്ഷേ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ എത്തിയാലും ഇല്ലെങ്കിലും, എനിക്കറിയില്ല, പക്ഷേ അത് ചെയ്യാൻ ആകുന്നത് വലിയ കാര്യങ്ങളിൽ ഒന്നായിരിക്കും” സ്റ്റാർക്ക് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കായി അടുത്ത ഇടംകൈയ്യൻ പേസർ വന്നാലുടൻ തനിക്ക് വിരമിക്കാനുള്ള സമയം ആയെന്ന് മനസ്സിലാകും എന്നും സ്റ്റാർക്ക് പറഞ്ഞു.

“10 വർഷത്തിലേറെയായി മൂന്ന് ഫോർമാറ്റുകൾ കളിക്കാൻ ശ്രമിക്കുന്നു, ഞാൻ ഇത്രയും ദൂരം എത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ഒരിക്കൽ ആ അടുത്ത ഇടംകയ്യൻ പേസർ ടീമിലേക്ക് കടന്നുവരുന്നോ, അന്ന് വിരമിക്കാൻ സമയനായെന്ന് ഞാൻ അറിയും” സ്റ്റാർക്ക് പറഞ്ഞു.

“വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് മിച്ചൽ സ്റ്റാർക്ക്”

നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് എന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. വിസാഗിൽ നടന്ന ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 5 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി കാർത്തിക് രംഗത്തെത്തിയത്.

മത്സരത്തിൽ 53 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യക്ക് സ്റ്റാർക്കിനെ പോലെ ബൗൾ ചെയുന്ന ഒരു ബൗളർ ഇല്ലെന്നും കാർത്തിക് പറഞ്ഞു.

പരമ്പരയിലെ അവസാന മത്സരം മാർച്ച് 22ന് ചെന്നൈയിൽ വെച്ച് നടക്കും.

സ്റ്റാർകിന്റെ തീയുണ്ടകൾ!! ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞു, വെറും 117ന് പുറത്ത്

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യയുടെ ഇന്നിംഗ്സ് വെറും 117 റൺസിന് അവസാനിച്ചു. 31 റൺസ് എടുത്ത വിരാട് കോഹ്ലിയും 29 റൺസ് എടുത്ത അക്സർ പട്ടേലും മാത്രം ആണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. തുടക്കത്തി സ്റ്റാർക്കിന്റെ മാരക ബൗളിംഗ് ആണ് ഇന്ത്യക്ക് പ്രശ്നമായത്. രോഹിത് ശർമ്മ (13), ഗിൽ (0), സൂര്യകുമാർ (0), രാഹുൽ (9) എന്നിവർ സ്റ്റാർകിന്റെ പന്തിൽ പുറത്തായി. അവസാനം സിറാജിനെയും സ്റ്റാർക്ക് വീഴ്ത്തി.

ആകെ നാലു താരങ്ങളാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. സീൻ അബോട്ട് 3 വിക്കറ്റും നഥാൻ എലിസ് രണ്ട് വിക്കറ്റും വീഴ്ത്തി. 8 ഓവർ എറിഞ്ഞ സ്റ്റാർക്ക് 53/5 എന്ന ബൗളിംഗ് ഫിഗറിൽ ആണ് അവസാനിപ്പിച്ചത്‌. ആദ്യ ഏകദിനത്തിലും ഇരു ടീമുകളും ബാറ്റു ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.

രണ്ടാം ടെസ്റ്റിന് താന്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു, ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ ജയിക്കുമെന്നാണ് കരുതുന്നത് – മിച്ചൽ സ്റ്റാര്‍ക്ക്

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ താന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് മിച്ചൽ സ്റ്റാര്‍ക്ക്. താന്‍ ടീമിനൊപ്പം ചേരുമ്പോളേക്കും ആദ്യ ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ മുന്നിലായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

ഫെബ്രുവരി 9ന് വിദര്‍ഭയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഫെബ്രുവരി 17ന് ആണ് മത്സരം.

മാര്‍ച്ച് 1ന് ധരംശാലയിലും മാര്‍ച്ച് 9ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ അവസാന രണ്ട് ടെസ്റ്റുകള്‍ നടക്കും.

ഐപിഎൽ തന്നെ മെച്ചപ്പെടുത്തുമായിരിക്കും, പക്ഷേ തന്റെ തീരുമാനങ്ങള്‍ ശരിയെന്ന് കരുതുന്നു – മിച്ചൽ സ്റ്റാര്‍ക്ക്

ഏറെക്കാലമായി ഐപിഎലില്‍ നിന്ന് വിട്ട് നിൽക്കുകയാണ് ഓസ്ട്രേലിയന്‍ താരം മിച്ചൽ സ്റ്റാര്‍ക്ക്. എന്നാൽ തന്റെ തീരുമാനത്തിന് തനിക്ക് ഖേദം തോന്നുന്നില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി നിൽക്കുന്ന തനിക്ക് ആവശ്യമായ ബ്രേക്ക് ആണ് ഈ ഐപിഎൽ ജാലകം എന്നാണ് താരം പറഞ്ഞത്.

തന്റെ ടി20 ബൗളിംഗ് മെച്ചപ്പെടുത്തുവാന്‍ ഐപിഎലില്‍ വന്നിരുന്നുവെങ്കിൽ സഹായകരമാകുമെങ്കിലും ഈ കാലത്തെ ബ്രേക്കുകള്‍ തന്റെ കഴിഞ്ഞ 12-18 മാസത്തെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കി.

തനിക്ക് തന്റെ ഭാര്യയും ഓസ്ട്രേലിയന്‍ വനിത താരവുമായ അലൈസ ഹീലിയുമായി കൂടുതൽ സമയം ചെലവഴിക്കുവാനും ഇത് സഹായിക്കുന്നുവെന്നും താരം പറഞ്ഞു.

സ്റ്റാര്‍ക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, 72 റൺസ് വിജയവുമായി ഓസ്ട്രേലിയ

രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രേലിയ. ഇംഗ്ലണ്ടിന് മുന്നിൽ 281 റൺസ് വിജയ ലക്ഷ്യം വെച്ച ശേഷം 38.5 ഓവറിൽ ഇംഗ്ലണ്ടിനെ 208 റൺസിന് എറിഞ്ഞിട്ടാണ് ഓസ്ട്രേലിയ വിജയം കൈവരിച്ചത്. 72 റൺസ് വിജയം ആണ് ഓസ്ട്രേലിയ ഇന്ന് കരസ്ഥമാക്കിയത്.

മിച്ചൽ സ്റ്റാര്‍ക്ക് നാല് വിക്കറ്റും ആഡം സംപ മൂന്ന് വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. ഇംഗ്ലണ്ട് നിരയിൽ 71 റൺസ് നേടിയ സാം ബില്ലിംഗ്സ് ആണ് ടോപ് സ്കോറര്‍. ജെയിംസ് വിന്‍സ് 60 റൺസും നേടി. മറ്റാര്‍ക്കും തന്നെ റൺസ് കണ്ടെത്താന്‍ സാധിച്ചില്ല.

തീപ്പൊരി സ്പെല്ലുമായി സ്റ്റാര്‍ക്ക് 31 റൺസ് വിജയവുമായി ഓസ്ട്രേലിയ, രണ്ടാം ടി20യിലും വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 178/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 147/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. മിച്ചൽ സ്റ്റാര്‍ക്ക് തന്റെ സ്പെല്ലിൽ വെറും 20 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്.

29 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അകീൽ ഹൊസൈന്‍ 25 റൺസ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ് 23 റൺസ് നേടി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചില്ല.

ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 4 വിക്കറ്റും പാറ്റ് കമ്മിന്‍സ് 2 വിക്കറ്റും നേടി.

രണ്ടാം ഏകദിനത്തിൽ 96 റൺസിന് ഓള്‍ഔട്ട് ആയി സിംബാബ്‍വേ, സ്റ്റാര്‍ക്കിനും സംപയ്ക്കും മൂന്ന് വീതം വിക്കറ്റ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ സിംബാബ്‍വേയെ 96 റൺസിന് ഓള്‍ഔട്ട് ആക്കി. സിംബാബ്‍വേയുടെ ഇന്നിംഗ്സ് 27.5 ഓവര്‍ മാത്രം നീണ്ട് നിന്നപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്കും ആഡം സംപയും മൂന്ന് വിക്കറ്റ് നേടി.  കാമറൺ ഗ്രീൻ രണ്ട് വിക്കറ്റാണ് നേടിയത്.

29 റൺസ് നേടിയ ഷോൺ വില്യംസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. സിക്കന്ദര്‍ റാസ 17 റൺസും നേടി.

ക്യാപ്റ്റന്റെ 5 വിക്കറ്റിനൊപ്പം 4 വിക്കറ്റ് നേട്ടുമായി മിച്ചൽ സ്റ്റാര്‍ക്ക്, 268 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരെ ലാഹോർ ടെസ്റ്റിൽ പാക്കിസ്ഥാന്‍ 268 റൺസിന് ഓള്‍ഔട്ട്. രണ്ടാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറി പാക്കിസ്ഥാന്‍ ലഞ്ച് വരെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് മുന്നേറിയെങ്കിലും പിന്നീട് അങ്ങോട്ട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

അബ്ദുള്ള ഷഫീക്കിനെ(81) പുറത്താക്കി നഥാന്‍ ലയൺ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അതിന് ശേഷം ഓസ്ട്രേലിയൻ പേസര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. കമ്മിൻസ് അഞ്ചും സ്റ്റാര്‍ക്ക് 4 വിക്കറ്റും നേടിയപ്പോള്‍ അസ്ഹര്‍ അലി 78 റൺസും ബാബർ അസം 67 റൺസും നേടി.

123 റൺസാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡായി നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 11/0 എന്ന സ്കോര്‍ നേടിയിട്ടുണ്ട്. ഇതോടെ 134 റൺസ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

 

വൈറ്റ് ബോൾ സീരീസിൽ മാക്സെല്ലിനും വാർണർക്കും ടെസ്റ്റ് പേസർമാർക്കും വിശ്രമം നൽകി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിൽ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെൽ, ഡേവിഡ് വാര്‍ണർ എന്നിവര്‍ക്കും ടെസ്റ്റ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ആണ് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

ഏപ്രിൽ ആറ് വരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപിഎലില്‍ കളിക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിയമമുണ്ടെങ്കിലും ഈ തീരുമാനത്തോടെ ടെസ്റ്റ് പരമ്പര അവസാനിച്ച ഉടനെ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്രയായി ബയോ ബബിളില്‍ ക്വാറന്റീന് ശേഷം പ്രവേശിക്കാം.

ഓസ്ട്രേലിയ : Aaron Finch (C), Sean Abbott, Ashton Agar, Jason Behrendorff, Alex Carey, Nathan Ellis, Cameron Green, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Ben McDermott, Kane Richardson, Steve Smith, Marcus Stoinis, Adam Zampa

ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ

ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ ലഭിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ആണ് ടെസ്റ്റ് താരം. വനിത വിഭാഗത്തിൽ ആഷ്‍ലൈ ഗാര്‍ഡ്നര്‍ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു.

വനിത ഏകദിന താരമായി അലൈസ ഹീലിയെയും പുരുഷ ഏകദിന താരമായി മിച്ചൽ സ്റ്റാര്‍ക്കിനെയും പ്രഖ്യാപിച്ചു. ബെത്ത് മൂണി വനിത ടി20 താരവും മിച്ചൽ മാര്‍ഷ് പുരുഷ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

 

Exit mobile version