ആഷസ്: സ്റ്റാർക്കിന് ഏഴ് വിക്കറ്റ്; ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് തകർന്നു


ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബൗളർമാരിൽ താൻ ഇപ്പോഴും മുൻനിരയിലാണെന്ന് ഓർമ്മിപ്പിച്ച് മിച്ചൽ സ്റ്റാർക്ക് 2025/26 ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം 58 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് വെറും 172 റൺസിന് പുറത്തായി.

മികച്ച ബാറ്റിംഗ് സാഹചര്യമായിരുന്നിട്ടും, സ്റ്റാർക്കിന്റെ പേസിനും സ്വിങ്ങിനും മുന്നിൽ ഇംഗ്ലണ്ട് തകരുകയായിരുന്നു.
ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46) എന്നിവർ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ബാക്കിയുള്ളവർക്ക് നിലയുറപ്പിക്കാനായില്ല. ജോ റൂട്ട് പൂജ്യത്തിന് പുറത്തായപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് 6 റൺസ് മാത്രമാണ് നേടാനായത്.

സ്റ്റാർക്കും അരങ്ങേറ്റക്കാരനായ ബ്രെൻഡൻ ഡോഗെറ്റും (2-27) ചേർന്ന് സന്ദർശകരെ തകർത്തെറിഞ്ഞു. തന്റെ കരിയറിലെ 17-ാമത്തെ ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാർക്ക്, പിച്ചിൽ നിന്ന് ലഭിച്ച ബൗൺസും മൂവ്മെന്റും പരമാവധി മുതലെടുത്തു.


ഓസ്‌ട്രേലിയയുടെ മറുപടി ബാറ്റിംഗ് പരുങ്ങലോടെയാണ് തുടങ്ങിയത്. അരങ്ങേറ്റക്കാരൻ ജെയ്ക്ക് വെതർലാഡ് ജോഫ്ര ആർച്ചറുടെ രണ്ടാം പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. ഉസ്മാൻ ഖവാജയ്ക്ക് പേശീവലിവ് കാരണം ഓപ്പൺ ചെയ്യാൻ സാധിക്കാത്തതിനാൽ സ്റ്റീവ് സ്മിത്തും (7), മാർനസ് ലബുഷെയ്‌നും (6) ചേർന്നാണ് ടീമിനെ ചായക്ക് പിരിയുമ്പോൾ 15-1 എന്ന നിലയിലേക്ക് എത്തിച്ചത്.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മിച്ചൽ സ്റ്റാർക്ക് വിരമിച്ചു


മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റിന് നിർണായകമായ നീക്കത്തിൽ, സ്റ്റാർ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ചൊവ്വാഴ്ച, സെപ്റ്റംബർ 2, 2025 ന് പ്രഖ്യാപിച്ചു. 35-കാരനായ സ്റ്റാർക്ക് ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെടുത്തത്.


തന്റെ കരിയറിലെ ഏറ്റവും വലിയ മുൻഗണന ടെസ്റ്റ് ക്രിക്കറ്റാണെന്നും, വരാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും സ്റ്റാർക്ക് അറിയിച്ചു. മാരകമായ യോർക്കറുകൾക്കും ഉയർന്ന വേഗതയിൽ പന്ത് സ്വിങ് ചെയ്യാനുമുള്ള കഴിവുകൊണ്ട് പ്രശസ്തനാണ് ഈ ഇടംകൈയ്യൻ പേസർ. 65 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ ടി20യിലെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായാണ് സ്റ്റാർക്ക് ഈ ഫോർമാറ്റിൽ നിന്ന് വിടവാങ്ങുന്നത്.

സ്പിന്നർ ആദം സാംപ മാത്രമാണ് സ്റ്റാർക്കിന് മുന്നിലുള്ളത്. 2021-ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്റ്റാർക്കിന്റെ സംഭാവനകളെ ക്രിക്കറ്റ് ഓസ്ട്രേലിയയും സെലക്ടർമാരും ആരാധകരും അഭിനന്ദിച്ചു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റാർക്ക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സ്റ്റാർക്കിന്റെ അർദ്ധ സെഞ്ച്വറി മികവിൽ ഓസ്‌ട്രേലിയക്ക് 281 റൺസ് ലീഡ്


ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ 2025-ന്റെ മൂന്നാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് 281 റൺസിന്റെ മികച്ച ലീഡ്. രണ്ടാം ഇന്നിംഗ്‌സിൽ ഓൾ ഔട്ടായ അവർ 207 റൺസ് നേടി. മിച്ചൽ സ്റ്റാർക്ക് 136 പന്തിൽ നിന്ന് പുറത്താകാതെ 58 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചു. ഇത് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിരാശപ്പെടുത്തുകയും ഫൈനലിൽ ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു.


രണ്ടാം ദിനം 144/8 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച സ്റ്റാർക്കും ജോഷ് ഹാസൽവുഡും (53 പന്തിൽ 17) ചേർന്ന് അവസാന വിക്കറ്റിൽ നിർണായകമായ 59 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ ലഭിച്ചിരുന്നെങ്കിലും, മൂന്നാം ദിനം രാവിലെ ഇന്നിംഗ്സ് നേരത്തെ അവസാനിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. സ്റ്റാർക്കിന്റെ ചെറുത്തുനിൽപ്പ് നിർണായകമായി മാറി.


ഇപ്പോൾ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഒരു വലിയ റൺ ചേസിംഗ് വെല്ലുവിളിയായി നിൽക്കുന്നു. റബാഡ 4/59 എന്ന നിലയിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. എൻഗിഡി (3/38)യും യാൻസനും (1/58) അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി; മിച്ചൽ സ്റ്റാർക്ക് മടങ്ങിയെത്തില്ല


ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. അവരുടെ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐപിഎൽ പുനരാരംഭിച്ചാലും ഇന്ത്യയിലേക്ക് മടങ്ങിയെത്തില്ല. സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് തുടങ്ങിയ മറ്റ് പ്രമുഖ ഓസ്‌ട്രേലിയൻ കളിക്കാരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരാരും തിരികെ വരാൻ സാധ്യതയില്ല.

ഐപിഎല്ലിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ സ്റ്റാർ ഉണ്ടാകില്ല എന്ന് അദ്ദേഹത്തിൻ്റെ മാനേജർ സൂചന നൽകി.
തിരികെ വരാൻ താൽപ്പര്യമില്ലാത്ത കളിക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് ഇതിനോടകം പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായതിനാൽ, കമ്മിൻസും ഹെഡും ജൂൺ 11 ന് ലോർഡ്സിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.


12 പന്തിൽ 12 യോർക്കറുകൾ, സ്റ്റാർക്ക് ഇതിഹാസം തന്നെയെന്ന് അക്സർ പട്ടേൽ


ഡൽഹിയുടെ സൂപ്പർ ഓവർ വിജയത്തിൽ സ്റ്റാർക്കിൻ്റെ മിടുക്കിനെ പ്രശംസിച്ച് അക്സർ പട്ടേൽ. ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസ് ബൗളർമാരിൽ ഒരാളാണ് താനെന്ന് ഒരിക്കൽ കൂടി മിച്ചൽ സ്റ്റാർക്ക് തെളിയിച്ചു എന്ന് അക്സർ പട്ടേൽ പറഞ്ഞു.

IPL 2025-ൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശകരമായ വിജയം നേടിക്കൊടുത്തത് സ്റ്റാർക്കിൻ്റെ കൃത്യതയാർന്ന 12 യോർക്കറുകളാണ് – അവസാന ഓവറിൽ ആറും സൂപ്പർ ഓവറിൽ ആറും യോർക്കറുകൾ സ്റ്റാർക്ക് എറിഞ്ഞു.


മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇടങ്കയ്യൻ പേസർ, 20-ാം ഓവറിൽ നിതീഷ് റാണയെ പുറത്താക്കുകയും 8 റൺസ് മാത്രം വഴങ്ങുകയും ചെയ്തു. പിന്നീട് സൂപ്പർ ഓവറിൽ RR-നെ 11 റൺസിൽ ഒതുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.


“സ്റ്റാർക്കിന് കൃത്യമായി പന്തെറിയാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് കളിയിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ കരുതി. അദ്ദേഹം 20-ാം ഓവറും സൂപ്പർ ഓവറും എറിഞ്ഞു. 12 പന്തിൽ 12 യോർക്കറുകൾ എറിയുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടാണ് അവൻ ഒരു ഓസ്ട്രേലിയൻ ഇതിഹാസമാകുന്നത്.” അക്സർ പറഞ്ഞു.


ഈ വിജയത്തോടെ DC IPL പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടാൻ സ്റ്റാർക്കിനായി.

സ്റ്റാർക്ക് ആണ് കളിയിൽ വ്യത്യാസം ആയത് എന്ന് സഞ്ജു സാംസൺ


ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചു. മിച്ചൽ സ്റ്റാർക്കിൻ്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത് എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സമ്മതിച്ചു.


നിശ്ചിത ഓവറിലെ അവസാന ഓവറിൽ രാജസ്ഥാന് ഒമ്പത് റൺസ് മാത്രം മതിയായിരുന്നപ്പോൾ, സ്റ്റാർക്കിൻ്റെ മികച്ച ബൗളിംഗ് അവരെ എട്ട് റൺസിൽ ഒതുക്കുകയും മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തു. സൂപ്പർ ഓവറിലും സ്റ്റാർക്ക് തൻ്റെ ആധിപത്യം തുടർന്നു. ഷിംറോൺ ഹെറ്റ്മെയറിനും റിയാൻ പരാഗിനുമെതിരെ 11 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.
ഡൽഹി ഈ ലക്ഷ്യം വെറും നാല് പന്തുകളിൽ മറികടന്ന് സീസണിലെ നാലാം വിജയം സ്വന്തമാക്കി.

മത്സരശേഷം സംസാരിച്ച സഞ്ജു സാംസൺ സ്റ്റാർക്കിൻ്റെ പ്രകടനത്തെ പ്രശംസിച്ചു. “നമ്മളെല്ലാവരും കണ്ടതുപോലെ, സ്റ്റാർക്കിൻ്റെ മികച്ച ബൗളിംഗ് ആണ് കളിയുടെ വിധി എഴുതിയത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. 20-ാം ഓവറിലാണ് അദ്ദേഹം കളി ഞങ്ങളിൽ നിന്ന് തട്ടിയെടുത്തത്. ഞങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ സ്റ്റാർക്ക് അത് അനുവദിച്ചില്ല,” സാംസൺ പറഞ്ഞു.

ഇന്ത്യക്ക് വേണമെങ്കിൽ ഒരേ ദിവസം ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും ടീം ഇറക്കാം, അത്രയ്ക്ക് ശക്തർ – സ്റ്റാർക്ക്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 കിരീട നേട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ചു, ഒരേ ദിവസം വ്യത്യസ്ത ഫോർമാറ്റുകളിൽ മൂന്ന് ടീമുകളെ ഫീൽഡ് ചെയ്യാൻ കഴിവുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് സ്റ്റാർക്ക് പ്രസ്താവിച്ചു.

‘FanaticsTV’ എന്ന യുട്യൂബ് ചാനലിൽ സംസാരിച്ച സ്റ്റാർക്ക്, ഇന്ത്യൻ ക്രിക്കറ്റിൻ്റെ അപാരമായ ഡെപ്ത് എടുത്തുകാണിച്ചു, “ഒരേ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റ് ടീമും ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടീമും, ടി20യിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഒരു ടീമും ഇറക്കാനും അതിൽ ഒക്കെ മികച്ച പോരാട്ടം കാഴ്ചവെക്കാനും കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആണ്, മറ്റൊരു രാജ്യത്തിനും അതിന് കഴിയില്ല.”

കെ എൽ രാഹുൽ ഇന്ത്യയുടെ ‘മിസ്റ്റർ ഫിക്സിറ്റ്’ ആണെന്ന് സ്റ്റാർക്ക്

ഇന്ത്യയുടെ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിലെ നിർണായക പ്രകടനത്തിന് കെ എൽ രാഹുലിനെ പ്രശംസിച്ച സ്റ്റാർക്ക്, രാഹുൽ ഇന്ത്യയുടെ “മിസ്റ്റർ ഫിക്സിറ്റ്” ആണെന്ന് പറഞ്ഞു. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 34 റൺസിന് പുറത്താകാതെ നിന്ന രാഹുൽ, ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന ഭാഗമായിരുന്നു.

“കെഎൽ രാഹുൽ ഇന്ത്യയ്ക്ക് മിസ്റ്റർ ഫിക്സിറ്റിനെപ്പോലെയാണ് – അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്തു, ആറാം നമ്പറിൽ ബാറ്റ് ചെയ്തു, കീപ്പ് ചെയ്തു, ഫീൽഡ് ചെയ്തു, മധ്യനിരയിൽ ബാറ്റ് ചെയ്തു.” സ്റ്റാർക്ക് പറഞ്ഞു.

ടൂർണമെൻ്റിൽ നാല് മത്സരങ്ങളിൽ ബാറ്റ് ചെയ്ത രാഹുൽ, ബംഗ്ലാദേശിനെതിരെ 41, ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 23, ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 42, ഫൈനലിൽ 34* എന്നിങ്ങനെ റൺസ് നേടി. ഐ പി എല്ലിൽ സ്റ്റാർക്കും രാഹുലും ഇത്തവണ ഒരു ടീമിലാണ് കളിക്കുന്നത്.

ഓസ്ട്രേലിയ പ്രതിസന്ധിയിൽ, മിച്ചൽ സ്റ്റാർക്കും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല!

വ്യക്തിപരമായ കാരണങ്ങളാൽ മിച്ചൽ സ്റ്റാർക്ക് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറി. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ടീമിൽ ഇല്ലാത്തതിനാൽ സ്റ്റാർക്കിൽ ആയിരുന്നു ഓസ്ട്രേലിയയുടെ പ്രതീക്ഷ. കമ്മിൻസിന്റെ അഭാവത്തിൽ പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിനുള്ള ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായും ഓസ്ട്രേലിയ അറിയിച്ചു.

സ്റ്റാർക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പൂർണ്ണ പിന്തുണ അറിയിച്ചു. സെലക്ടർമാർ സ്പെൻസർ ജോൺസൺ, ബെൻ ഡ്വാർഷ്യസ്, നഥാൻ എല്ലിസ്, ഷോൺ അബോട്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി ആരോൺ ഹാർഡിയെ ടീമിൽ ഉൾപ്പെടുത്തി.

പിങ്ക് ടെസ്റ്റിൽ ഇന്ത്യ പതറുന്നു!! 4 വിക്കറ്റുകൾ നഷ്ടം

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന പിങ്ക് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിൽ. ഇന്ത്യക്ക് ഇന്ന് അത്ര നല്ല തുടക്കം അല്ല ലഭിച്ചത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ജയ്സ്വാളിനെ നഷ്ടമായി. സ്റ്റാർക്ക് ആണ് ആദ്യ പന്തിൽ ജയ്സ്വാളിനെ പുറത്താക്കിയത്.

ഇതിനു ശേഷം കെ എൽ രാഹുലും ഗില്ലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അവർ 69 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. 37 റൺസ് എടുത്ത കെ എൽ രാഹുലിനെയും സ്റ്റാർക്ക് തന്നെയാണ് പുറത്താക്കിയത്. കെ എൽ രാഹുൽ 6 ബൗണ്ടറികൾ തന്റെ ഇന്നിംഗ്സിൽ അടിച്ചു.

രാഹുലിന് പിന്നാലെ വന്ന കോഹ്ലിക്ക് അധികനേരം പിടിച്ചു നിൽക്കാൻ ആയില്ല. വെറും 7 റൺസ് എടുത്ത് കോഹ്ലിയും സ്റ്റാർക്കിന് മുന്നിൽ വീണു. അധികം വൈകാതെ ഗില്ലും കളം വിട്ടു. ബോളണ്ടിന്റെ പന്തിൽ ഗിൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. 31 റൺസ് ആണ് ഗിൽ എടുത്തത്.

ഇപ്പോൾ 4 റൺസുമായി പന്തും 1 റൺസുമായി രോഹിത് ശർമ്മയും ആണ് ക്രീസിൽ ഉള്ളത്.

ഐപിഎൽ 2025 ലേലം; മിച്ചൽ സ്റ്റാർക്കിന് 11.75 കോടി രൂപ!!

ക്രിക്കറ്റിലെ ഏറ്റവും ഭയക്കുന്ന പേസർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്കിനെ ഐപിഎൽ 2025 ലേലത്തിൽ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി. 24.75 കോടി രൂപയ്ക്ക് റെക്കോർഡ് സ്വന്തമാക്കിയ ശേഷം കഴിഞ്ഞ സീസണിൽ കെകെആറിനായി കളിച്ച 34 കാരനായ ഇടങ്കയ്യൻ പേസറിന ഈ വർഷം വിലയിൽ ഗണ്യമായ ഇടിവ് നേരിട്ടു.

41 ഐപിഎൽ മത്സരങ്ങളും 51 വിക്കറ്റുകളും നേടിയ സ്റ്റാർക്ക്, കെകെആർ, ഡൽഹി ക്യാപിറ്റൽസ്, ആർസിബി എന്നിവിടങ്ങളിൽ നിന്ന് ബിഡ്ഡുകൾ ആകർഷിച്ചു. അദ്ദേഹത്തിൻ്റെ ഉൾപ്പെടുത്തൽ ഡൽഹിയുടെ ബൗളിംഗ് ആക്രമണത്തെ പരിചയസമ്പത്തു കൊണ്ട് ശക്തിപ്പെടുത്തുന്നു.

അടുത്ത സീസണിലും IPL കളിക്കും എന്ന് സ്റ്റാർക്ക്

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫൈനലിലെ വിജയശില്പിയായ മിച്ചൽ സ്റ്റാർക്ക് താൻ അടുത്ത സീസൺ ഐ പി എല്ലിലും കളിക്കും എന്ന് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സ്റ്റാർക്ക് ഈ സീസണിലൂടെ ഐ പി എല്ലിൽ തിരൊകെയെത്തിയത്‌. ഐ പി എൽ ക്വാളിഫയറിലും ഫൈനലിലും പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി തിളങ്ങാൻ സ്റ്റാർക്കിന് ആയിരുന്നു. താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട് എന്നും അതുകൊണ്ട് ഐ പി എല്ലിൽ കളിക്കാൻ സമയം കണ്ടെത്താൻ തനിക്ക് ആകുമെന്നും സ്റ്റാർക്ക് പറഞ്ഞു.

“കഴിഞ്ഞ 9 വർഷമായി ഞാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് മുൻഗണന നൽകി, ഐപിഎൽ എൻ്റെ ഒഴിവുസമയമായിരുന്നു, എൻ്റെ ശരീരത്തിന് വിശ്രമം നൽകുകയും എൻ്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് അപ്പോൾ ആയിരുന്നു. കഴിഞ്ഞ 9 വർഷമായി അത് തന്നെയാണ് ഞാൻ ചെയ്തത്.” സ്റ്റാർക് പറഞ്ഞു.

“ഞാൻ എൻ്റെ കരിയറിൻ്റെ അവസാനത്തിലേക്ക് അടുക്കുകയാണ്‌. അതിനാൽ, ഒരു ഫോർമാറ്റ് ഞാൻ ഒഴിവാക്കിയേക്കാം, അത് കൂടുതൽ കാര്യങ്ങൾക്കായി വാതിലുകൾ തുറന്നേക്കാം. ഫ്രാഞ്ചൈസി ക്രിക്കറ്റ്, അതിനാൽ, ഞാൻ ഈ സീസൺ നന്നായി ആസ്വദിച്ചു, ഐ പി എൽ അതിശയിപ്പിക്കുന്ന കളിക്കാരുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റാണ്.”മിച്ചൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സ്റ്റാർക്ക് പറഞ്ഞു.

“അടുത്ത വർഷം, എനിക്ക് ഷെഡ്യൂൾ കൃത്യമായി അറിയില്ല, പക്ഷേ ഞാൻ പറഞ്ഞതുപോലെ, ഞാൻ ഈ ഐ പി എൽ ആസ്വദിച്ചു, അടുത്ത സീസണിൽ മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്ത വർഷവും ഇതേ ജേഴ്സി ഇടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version