ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയെ മുന്നോട്ട് നയിച്ച് വാര്‍ണര്‍-ലാബൂഷാനെ കൂട്ടുകെട്ട്

മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ചുവെങ്കിലും ഓസ്ട്രേലിയയെ തരക്കേടില്ലാത്ത സ്കോറിലേക്ക് എത്തിച്ച് ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും. ജോ ബേണ്‍സിനെ ആദ്യം തന്നെ നഷ്ടമായ ടീമിനെ രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് ഈ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചത്.

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യ ദിവസം ഡിന്നര്‍ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 139/1 എന്ന നിലയിലാണ് 40 ഓവറില്‍ നിന്ന്. 72 റണ്‍സുമായി ഡേവിഡ് വാര്‍ണറും 60 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

അഡിലെയ്ഡിലും കളി തടസ്സപ്പെടുത്തി മഴ

ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ വില്ലനായി മഴ. ഇന്ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷന്‍ പുരോഗമിക്കവേ മഴ വില്ലനായി എത്തുകയായിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 22 ഓവര്‍ എത്തിയപ്പോളാണ് മഴ മത്സരത്തിന് തടസ്സം സൃഷ്ടിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് ടീം നേടിയത്.

45 റണ്‍സുമായി ഡേവിഡ് വാര്‍ണറും 18 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 4 റണ്‍സ് നേടിയ ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 62 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-ലാബൂഷാനെ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. ബേണ്‍സിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയ്ക്കാണ്.

വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി ലാബൂഷാനെ, ഓസ്ട്രേലിയ 580 റണ്‍സിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന കടുപ്പമേറിയ ലക്ഷ്യം

340 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 580 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന വലിയ കടമ്പയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 64/3 എന്ന നിലയിലാണ്. 27 റണ്‍സുമായി ഷാന്‍ മസൂദും 20 റണ്‍സുമായി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 39 റണ്‍സ് നേടിയിട്ടുണ്ട്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 276 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

രണ്ടാം ദിവസത്തെ സ്കോറായ 312/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെയാണ് ആദ്യം നഷ്ടമായത്. 154 റണ്‍സ് നേടിയ താരത്തെ നസീം ഷാ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ യസീര്‍ ഷാ പുറത്താക്കി.

പിന്നീട് 110 റണ്‍സ് കൂട്ടുകെട്ട് നേടിയ ലാബൂഷാനെ-മാത്യുവെയ്ഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഹാരിസ് സൊഹൈല്‍ 60 റണ്‍സ് നേടിയ വെയിഡിനെയും 24 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയന്‍ വാലറ്റത്തെ യസീര്‍ ഷാ പുറത്താക്കി.

185 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയ മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു. ഷഹീന്‍ ടിം പെയിനിന്റെ വിക്കറ്റും നേടിയിരുന്നു. ഏഴാം വിക്കറ്റായി ലാബൂഷാനെ പുറത്തായ ശേഷം തന്റെ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി യസീര്‍ ഷാ ഓസ്ട്രേലിയയെ 580 റണ്‍സിന് ഓള്‍ഔട്ട് ആക്കി.

മഴ വില്ലനായ ഒന്നാം ദിവസത്തെ താരങ്ങളായി സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലാബൂഷാനെയും

ആഷസിലെ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രെയിഗ് ഓവര്‍ട്ടണ്‍ തകര്‍ക്കുകയായിരുന്ന. 67 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക നഷ്ടമായത്. എന്നാല്‍ 26 റണ്‍സ് കൂടി നേടി സ്റ്റീവ് സ്മിത്ത്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് മഴ വില്ലനായി അവതരിച്ചത്.

ആദ്യ ദിവസം 44 ഓവറുകള്‍ മാത്രമാണ് നടന്നത്. സ്റ്റുവര്‍ട് ബ്രോഡിന്റെ പ്രഹരങ്ങളില്‍ ഓപ്പണര്‍മാരെ നഷ്ടമായ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 28/2 എന്ന നിലയിലായിരുന്നു. ഓസ്ട്രേലിയയ്ക്കായി 60 റണ്‍സുമായി സ്റ്റീവ് സ്മിത്തും 18 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

വാര്‍ണറെ വീഴ്ത്തി വീണ്ടും ബ്രോഡ്, ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കി ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട്

28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട്. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് അധികം വൈകാതെ 13 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കിയ ശേഷം 70 റണ്‍സ് കൂട്ടുകെട്ടുമായി ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 49 റണ്‍സുമായി ലാബൂഷാനെയും 28 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും ക്രീസില്‍ നില്‍ക്കുകയാണ്.

ആര്‍ച്ചറുടെ ഏറ് കൊണ്ട് ഞാനെന്തായാലും മടങ്ങുവാന്‍ ഉദ്ദേശിച്ചിരുന്നില്ല

ക്രിക്കറ്റിലെ കണ്‍കഷന്‍ സബ് ആയി ക്രീസിലെത്തിയ ശേഷം ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സ് കളിച്ച് ഓസ്ട്രേലിയയെ പരാജയത്തില്‍ നിന്ന് രക്ഷിച്ച താരമാണ് മാര്‍നസ് ലാബൂഷാനെ. എന്നാല്‍ താരത്തിന് ക്രീസില്‍ ചിലവഴിക്കാന്‍ ലഭിച്ച സമയം അത്ര സുഖകരമല്ലായിരുന്നു. താരം നേരിട്ട രണ്ടാമത്തെ പന്ത് ജോഫ്രയുടെ ഒരു ബൗണ്‍സറായിരുന്നു. അത് വന്ന് പതിച്ചത് താരത്തിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിലായിരുന്നു. സ്മിത്തിനെ പോലെ താരവും തറയില്‍ വീണുവെങ്കിലും ഉടനടി എണീറ്റ് താരം തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.

താരത്തിനെ മെഡിക്കല്‍ ടീം പരിശോധിച്ചപ്പോള്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ ലാബൂഷാനെ പറയുന്നത്. തനിക്ക് മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹമുള്ളതിനാല്‍ താന്‍ ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് വേഗം മറുപടി പറഞ്ഞുവെന്നാണ് ലാബൂഷാനെ പറയുന്നത്. ലോര്‍ഡ്സില്‍ കളിക്കാനാകുന്നു എന്നത് തന്നെ ഏറ്റവും വലിയ അനുഭവമാണെന്നും മാര്‍നസ് ലാബൂഷാനെ വെളിപ്പെടുത്തി.

ലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍, കടന്ന് കൂടി ഓസ്ട്രേലിയ

ലോര്‍ഡ്സില്‍ 267 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 47/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുകൂടിയ മാര്‍നസ് ലാബൂഷാനെ ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഉയര്‍ത്തിയ ചെറുത്ത്നില്പിന് ശേഷം ഓസ്ട്രേലിയയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടീം സമനിലയുമായി കടന്ന് കൂടുകയായിരുന്നു. നാലാം വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

59 റണ്‍സ് നേടിയ ലാബൂഷാനെ പുറത്താകുമ്പോള്‍ 12 ഓവറുകള്‍ മാത്രമാണ് അവശേഷിച്ചത്. ജാക്ക് ലീഷിനാണ് ബാന്‍ക്രോഫ്ടിന്റെയും ലാബൂഷാനെയുടെയും വിക്കറ്റുകള്‍. പിന്നീടെത്തിയ മാത്യൂ വെയിഡിനെയും ജാക്ക് ലീഷ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അധികം വൈകാതെ ടിം പെയിനിനെ ജോഫ്ര ആര്‍ച്ചറും വീഴ്ത്തിയത്തോടെ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷയുണ്ടായി മത്സരത്തില്‍.

ഓസ്ട്രേലിയ 154 റണ്‍സാണ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ട്രാവിസ് ഹെഡ് 42 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീഷും ജോഫ്ര ആര്‍ച്ചറും ആറ് വീതം വിക്കറ്റ് നേടി. നാലാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ പിടിച്ച് നിന്ന സമയമാണ് ഓസ്ട്രേലിയയ്ക്ക് മത്സരം രക്ഷിയ്ക്കുവാന്‍ തുണയായത്.

ഷോണ്‍ മാര്‍ഷിനു കരുതലായി മറ്റൊരു ഓസ്ട്രേലിയന്‍ താരവുമായി കരാറിലേര്‍പ്പെട്ട് ഗ്ലാമോര്‍ഗന്‍

2019 കൗണ്ടി സീസണിന്റെ ആദ്യ പകുതിയില്‍ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെയെ ടീമിലെത്തിച്ച് ഗ്ലാമോര്‍ഗന്‍. മറ്റൊരു ഓസീസ് താരം ദേശീയ ടീമിനൊപ്പം തിരക്കിലാകുവാനുള്ള സാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. 24 വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ താരമായ ലാബൂഷാനെ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ പൂര്‍ണ്ണമായും കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പകുതിയിലും ടീമില്‍ ഉണ്ടാകും.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഞ്ച് ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. ഫസ്റ്റ്-ക്ലാസ്സില്‍ നാല് ശതകങ്ങള്‍ താരത്തിനു സ്വന്തമാക്കാനായിട്ടുണ്ട്.

ഗാബയില്‍ തോല്‍വിയൊഴിവാക്കുക എന്ന കടുത്ത വെല്ലുവിളി നേരിട്ട് ശ്രീലങ്ക

ഗാബയില്‍ മികച്ച നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഓസ്ട്രേലിയ. ശ്രീലങ്കയെ 144 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഒന്നാം ദിവസം 72/2 എന്ന നിലയില്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ മാര്‍ക്കസ് ഹാരിസിനെയും നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലയണിനെയും നഷ്ടമായി ഓസ്ട്രേലിയ 82/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് അഞ്ചാം വിക്കറ്റിലെത്തിയ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡുമാണ് മത്സരത്തില്‍ ഓസ്ട്രേലിയയെ ട്രാക്കിലേക്കാക്കയത്. 166 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ലാബൂഷാനെ 81 റണ്‍സും ട്രാവിസ് ഹെഡ് 84 റണ്‍സും നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അരങ്ങേറ്റതാരം കുര്‍ട്ടിസ് പാറ്റേര്‍സണ്‍ 30 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 26 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റും ദില്‍രുവന്‍ പെരേര രണ്ട് വിക്കറ്റും നേടി. 106.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ഓസ്ട്രേലിയ 323 റണ്‍സാണ് നേടിയത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ശ്രീലങ്ക 162 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നേയെ നഷ്ടമായി. 6 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ക്രീസില്‍ നില്‍ക്കുന്നത്. കരുണാരത്നേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 17/1 എന്ന നിലയിലാണ്. രണ്ടാം ദിവസത്തെ അവസാന പന്തിലാണ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ് ലാബൂഷാനെയാണ് തന്റെ അഭിപ്രായത്തില്‍ ആഷസ് ടീമില്‍ ഇടം ലഭിക്കേണ്ട താരങ്ങളെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് മാര്‍ക്കസ് ഹാരിസിനു മുന്‍തൂക്കം നല്‍കുന്നതെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. ഖവാജയ്ക്ക് മികച്ച സിരീസ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ടീമിലുണ്ടാവണം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു താരം ലാബൂഷാനെയാണെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ലാബൂഷാനെയുടെ ടെക്നിക്ക് മികച്ചതായി തോന്നിയെന്ന് പറഞ്ഞ റിക്കി ഇംഗ്ലണ്ടിലെ സ്വിംഗിംഗ് സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ താരം ലാബൂഷാനെയാണെന്നും പറഞ്ഞു.

ബാറ്റ് ചെയ്യുവാന്‍ ഇഷ്ടം മൂന്നാം നമ്പര്‍, ലക്ഷ്യവും അത് തന്നെ

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തിനാണ് തന്റെ നോട്ടമെന്ന് വ്യക്തമാക്കി മാര്‍നസ് ലാബൂഷാനെ. ഓസ്ട്രേലിയന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുകയാണെങ്കില്‍ അത് ടോപ് ഓര്‍ഡറില്‍ തന്നെ ബാറ്റ് ചെയ്യുവാനായാലാണ് തനിക്കും അതിന്റെ ഗുണം ലഭിയ്ക്കുകയും ഏറെ എളുപ്പവുമെന്നാണ് ലാബൂഷാനെ പറയുന്നത്. എന്നാല്‍ അത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറില്‍ വിലക്കില്‍ നിന്ന് രണ്ട് താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായി കാമറൂണ്‍ ബാന്‍ക്രോഫ്ടും ഡേവിഡ് വാര്‍ണറും പരിഗണിക്കപ്പെടാം. ഒപ്പം പുതുതായി അരങ്ങേറ്റം കുറിച്ച മാര്‍ക്കസ് ഹാരിസും ടീമിലേക്കുള്ള തന്റെ അവസരത്തിനു സാധ്യമാകുന്ന പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്.

സ്വാഭാവികമായി ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തിന്റെ യഥാര്‍ത്ഥ ഉടമ ഉസ്മാന്‍ ഖവാജയാണ്. ടീമിനു വേണ്ടി ഓപ്പണറായി അത്യാവശ്യ ഘട്ടങ്ങളില്‍ താരം തന്റെ സ്ഥാനം ത്യജിച്ച് ഇറങ്ങിയിട്ടുണ്ട്. ഖവാജ ഓപ്പണറായി ഇറങ്ങിയപ്പോള്‍ സിഡ്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട താരം മാര്‍നസ് ലാബൂഷാനെ ആയിരുന്നു. അത് കോച്ച് ജസ്റ്റിന്‍ ലാംഗറിനു താരത്തിലുള്ള വിശ്വാസം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിഡ്നിയില്‍ 38 റണ്‍സാണ് നേടിയതെങ്കിലും ഓസ്ട്രേലിയയുടെ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമില്‍ താരത്തിനു സ്ഥാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മടങ്ങിയെത്തുവാന്‍ സാധ്യതയുള്ള ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഒരു കാലത്ത് മൂന്നാം നമ്പറില്‍ തിളങ്ങിയ താരമാണ്. സ്മിത്തും തിരികെ ടീമിലെത്തുകയാണെങ്കില്‍ ആദ്യ ആറില്‍ തന്നെ ഇടം പിടിയ്ക്കുവാന്‍ ലാബൂഷാനെയ്ക്ക് ആകുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും താരം മൂന്നാം നമ്പറില്‍ ഇറങ്ങണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്.

ബാറ്റ് ചെയ്യാന്‍ എളുപ്പം ടോപ് ഓര്‍ഡറിലാണെന്നാണ് താരം പറയുന്നത്. തന്റെ അനുഭവം അതാണെന്നാണ് ലാബൂഷാനെയുടെ പക്ഷം.

സിഡ്നിയില്‍ സ്പിന്‍ കരുത്ത് വര്‍ദ്ധിപ്പിച്ച് ഓസ്ട്രേലിയ

സിഡ്നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ലെഗ് സ്പിന്നര്‍ ഓള്‍റൗണ്ടറായ മാര്‍നസ് ലാബൂഷാനെയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതിനാലണ് ടീമിലേക്ക് ഓസ്ട്രേലിയ മാര്‍നസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്‍ ബൗളിംഗിനൊപ്പം ബാറ്റിംഗും ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ലാബൂഷാനെ. മിച്ചല്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഇലവനില്‍ എത്തിയെങ്കിലും താരത്തിനു യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ സിഡ്നിയില്‍ മാര്‍‍ഷിനു സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് വേണം കരുതുവാന്‍.

Exit mobile version