മഴയ്ക്ക് ശമനമില്ല, ഒന്നാം ദിവസത്തെ രണ്ടാം സെഷനിലും കളി നടന്നില്ല

സിഡ്നിയിൽ ആദ്യ ദിവസം തന്നെ രസംകൊല്ലിയായി മഴ. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 56/1 എന്ന നിലയിലാണ് 21.4 ഓവറിൽ. 30 റൺസ് നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സ്റ്റുവര്‍ട് ബ്രോഡിനാണ് വിക്കറ്റ്.

14 റൺസുമായി മാര്‍ക്കസ് ഹാരിസും റണ്ണൊന്നുമെടുക്കാതെ മാര്‍നസ് ലാബൂഷാനെയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

സിഡ്നിയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, തടസ്സം സൃഷ്ടിച്ച് മഴ

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആഷസിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. എന്നാൽ മത്സരത്തിന്റെ നാലാം ഓവര്‍ പുരോഗമിക്കുമ്പോള്‍ മഴ കളിയ്ക്ക് തടസ്സം സൃഷ്ടിച്ചു.

പിന്നീട് മഴ മാറി മത്സരം ആരംഭിച്ച് ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ 6 ഓവറിൽ 8/0 എന്ന നിലയിലാണ്.

ഓസ്ട്രേലിയ : Marcus Harris, David Warner, Marnus Labuschagne, Steven Smith, Usman Khawaja, Cameron Green, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Scott Boland

ഇംഗ്ലണ്ട് : Haseeb Hameed, Zak Crawley, Dawid Malan, Joe Root(c), Ben Stokes, Jonny Bairstow, Jos Buttler(w), Mark Wood, Jack Leach, Stuart Broad, James Anderson

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പരാതി നല്‍കുകയും ചെയ്തു.

ഇന്ന് സിറാജിനെതിരെ വീണ്ടും സംഭവം ഉയര്‍ന്നപ്പോള്‍ താരം അമ്പയറോട് കാര്യം സൂചിപ്പിക്കുകയും ആ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എസ്‍സിജി പോലുള്ള ഐതിഹാസിക വേദിയില്‍ ഇത്തരം കാഴ്ച കാണേണ്ടി വരുന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് ഒരു സ്ഥാനവും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കാണികള്‍ സ്പോര്‍ട്സ് താരങ്ങളെ സ്പോര്‍ട്ടിംഗ് ഫീല്‍ഡില്‍ അസഭ്യം പറയുന്നത് തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അവര്‍ കളി ആസ്വദിക്കുവാനും താരങ്ങളെ ബഹുമാനിക്കുവാനും വയ്യെങ്കില്‍ എന്തിനാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും വിവിഎസ് വ്യക്തമാക്കി.

വാര്‍ണറെ പുറത്താക്കി സിറാജ്, സിഡ്നിയില്‍ കളി തടസ്സപ്പെടുത്തി മഴ

സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം വില്ലനായി മഴ. മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 7.1 ഓവറുകള്‍ മാത്രമേ ഇതുവരെ എറിയുവാന്‍ സാധിച്ചുള്ളു. ഡേവിഡ് വാര്‍ണറെ(5) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് 21 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

14 റണ്‍സുമായി വില്‍ പുകോവസ്കിയും 2 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസിലുള്ളത്. മുഹമ്മദ് സിറാജിനാണ് വാര്‍ണറുടെ വിക്കറ്റ്. മഴ മാറാതെ പിന്തുടര്‍ന്നതോടെ ടീമുകള്‍ ലഞ്ച് നേരത്തെ ആക്കുവാന് ‍തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മഴയില്ലെങ്കില്‍ ഇന്ത്യന്‍ സമയം രാവിലെ 7.30ന് രണ്ടാം സെഷന്‍ മത്സരം ആരംഭിക്കുമെന്നാണ് അറിയുന്നത്.

സിഡ്നിയില്‍ രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യും, ഇന്ത്യയുടെ ഇലവന്‍ ഉടന്‍ പ്രഖ്യാപിക്കും

സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാളെ ആരംഭിയ്ക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്ന് അജിങ്ക്യ രഹാനെ പറഞ്ഞു.

രോഹിത് ഇന്ത്യയ്ക്കായി പലതവണ ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ ഇന്ത്യ സിഡ്നിയില്‍ ഓപ്പണറായി പരിഗണിക്കുമെന്നും അജിങ്ക്യ രഹാനെ വെളിപ്പെടുത്തി.

രണ്ട് മാറ്റമാവും ഇന്ത്യന്‍ ടീമിലുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. മയാംഗ് അഗര്‍വാളിന് പകരം രോഹിത് ശര്‍മ്മയും ഉമേഷ് യാദവിന് പകരം ടി നടരാജനും ടീമിലേക്ക് എത്തുമെന്നാണ് സൂചന.

നൂറ് ശതമാനം ഫിറ്റല്ലെങ്കിലും സിഡ്നിയില്‍ വാര്‍ണര്‍ കളിക്കുമെന്ന് സൂചന

ഡേവിഡ് വാര്‍ണര്‍ സിഡ്നി ടെസ്റ്റില്‍ പൂര്‍ണ്ണ ഫിറ്റല്ലെങ്കിലും കളിക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് സൂചന. മോശം ഫോം കാരണം ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഡ്രോപ് ചെയ്ത കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗിലെ തലവേദന പരിഹരിക്കുവാനുള്ള നീക്കമെന്ന നിലയില്‍ വാര്‍ണറെ 100 ശതമാനം ഫിറ്റല്ലെങ്കിലും കളിപ്പിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

താന്‍ നൂറ് ശതമാനം ഫിറ്റ്നെസ്സ് സിഡ്നി ടെസ്റ്റിന് മുമ്പ് കൈവരിക്കില്ലെന്ന് ഓസ്ട്രേലിയന്‍ താരം തന്നെ വ്യക്തമാക്കി. എന്നാല്‍ ഫിറ്റ്നെസ്സ് നൂറ് ശതമാനം അല്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകളെല്ലാം താന്‍ നടത്തുന്നുണ്ടെന്ന് വാര്‍ണര്‍ സൂചിപ്പിച്ചു.

തന്റെ ചുമതലകള്‍ എല്ലാം തനിക്ക് വഹിക്കുവാനാകുമെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. സ്ലിപ്പില്‍ നില്‍ക്കുകയോ ക്യാച്ചുകള്‍ എടുക്കുന്നതിലോ ഒന്നും തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി. അതേ സമയം വിക്കറ്റുകളഅ‍ക്കിടയിലെ അതിവേഗ ഓട്ടം തനിക്ക് ഇപ്പോളും ബുദ്ധിമുട്ടായേക്കാമെന്നും വാര്‍ണര്‍ തുറന്ന് സമ്മതിച്ചു.

ഒരു ശതകവും നാല് അര്‍ദ്ധ ശതകങ്ങളും, ഇന്ത്യന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കാണികള്‍ക്ക് വിരുന്നൊരുക്കി ഓസ്ട്രേലിയ

ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റ് ചെയ്തപ്പോള്‍ ഇത്രയും മികച്ചൊരു ബാറ്റിംഗ് വിരുന്ന് കാണികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നല്‍കാനാകുമെന്ന് അവര്‍ കരുതി കാണില്ല. എന്നാല്‍ തങ്ങളുടെ ക്രീസിലിറങ്ങിയ ആറ് താരങ്ങളില്‍ മോയ്സസ് ഹെന്‍റിക്സ് ഒഴികെ ബാക്കി അഞ്ച് താരങ്ങളും 50ന് മുകളിലുള്ള സ്കോര്‍ നേടുന്നതാണ് ഓസ്ട്രേലിയ കണ്ടത്. ഹെന്‍റിക്സ് ആകട്ടെ നേരിട്ടത് വെറും ഒരു പന്തും.

സ്റ്റീവന്‍ സ്മിത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം നേടിയപ്പോള്‍ ഫിഞ്ചും വാര്‍ണറും അര്‍ദ്ധ ശതകങ്ങള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ പിഴവ് പറ്റിയ ലാബൂഷാനെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെലും ടീമിനെ കഴിഞ്ഞ മത്സരത്തിലേതിലും മികച്ച സ്കോര്‍ നേടുമെന്ന് ഉറപ്പാക്കുകയായിരുന്നു.

8 സിക്സുകളും 36 ഫോറുമാണ് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സില്‍ നേടിയത്. ഇന്ത്യയ്ക്കായി പത്തോവറില്‍ 60 റണ്‍സ് മാത്രം വിട്ട് നല്‍കിയ രവീന്ദ്ര ജഡേജയാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നവ്ദീപ് സൈനിയും ഷമിയും ജസ്പ്രീത് ബുംറയും എല്ലാം വലിയ പ്രഹരങ്ങളാണേറ്റു വാങ്ങിയത്.

ഇന്ത്യന്‍ മോഹങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങി മഴ

സിഡ്നിയില്‍ ഓസ്ട്രേലിയയെ നാണക്കേടില്‍ നിന്ന് രക്ഷിയ്ക്കാനായി മഴയുടെ സഹായം. നാലാം ദിവസത്തിനു സമാനമായി ആദ്യ സെഷന്‍ പൂര്‍ണ്ണമായം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. മത്സരം ജയിച്ച് 3-1 എന്ന നിലയില്‍ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കാണ് മഴ ദൈവങ്ങള്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. പരമ്പരയില്‍ നേരത്തെ തന്നെ 2-1നു മുന്നില്‍ നില്‍ക്കുന്ന കോഹ്‍ലിയും സംഘവും 3-1 എന്ന നിലയിലുള്ളൊരു വിജയമാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നാം ദിവസം അവസാനം മുതല്‍ മഴ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു.

6/0 എന്ന നിലയില്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോളാണ് ഓസ്ട്രേലിയയുടെ രക്ഷകനായി മഴ അവതരിക്കുന്നത്.

ഓസ്ട്രേലിയയുടെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തെ ഇന്ത്യ അതിജീവിച്ച ആദ്യ സെഷന്‍

സിഡ്നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ വരവേറ്റത് ഷോര്‍ട്ട് ബോളുകളിലൂടെയാണ്. ആദ്യ സെഷനില്‍ ചേതേശ്വര്‍ പുജാരയെയും മയാംഗ് അഗര്‍വാളിനെയും തുടരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് പരീക്ഷിക്കുന്ന നയമാണ് ഇന്ന് മത്സരത്തിന്റെ ആദ്യ സെഷന്‍ ഓസ്ട്രേലിയ കൈക്കൊണ്ടത്. ആദ്യ ദിവസത്തിനു ശേഷം ബാറ്റിംഗ് എളുപ്പമാവുമെന്നത് കണക്കിലെടുക്കുകയും സ്പിന്നിനു അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യ മികവ് പുലര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നതുമാണ് ആദ്യ ദിവസം പേസര്‍മാര്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മുതലാക്കുവാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്.

എന്നാല്‍ നിരവധി തവണ ഹെല്‍മറ്റില്‍ പന്തിടിച്ചുവെങ്കിലും ആദ്യ സെഷന്‍ വിജയകരമായി അതിജീവിക്കുവാന്‍ ഇന്ത്യന്‍ ജോഡിയ്ക്കായി. രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് നേടിയാണ് ആദ്യ സെഷന്‍ മയാംഗു പുജാരയും അതിജീവിച്ചത്. ഇന്നിംഗ്സ് മെല്ലെയായിരുന്നുവെങ്കിലും ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങുക എന്ന നയമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര കൈക്കൊണ്ടത്.

സിഡ്നിയ്ക്കായി ഒരുങ്ങി ഇന്ത്യ, 13 അംഗ സംഘത്തെ അറിയാം

പരമ്പര വിജയത്തിനായി സിഡ്നിയിലിറങ്ങുന്ന ഇന്ത്യ തങ്ങളുടെ 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയില്ലാതെയാണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കെഎല്‍ രാഹുല്‍ 13 അംഗ സംഘത്തിലെത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുല്‍ദീപ് യാദവും ടീമിലെ സ്പിന്നറാണ്.

അശ്വിന്‍ കളിയ്ക്കില്ലെന്ന് പ്രഖ്യാപനം വന്ന് അല്പ സമയം കഴിഞ്ഞാണ് പ്രഖ്യാപിച്ച സ്ക്വാഡില്‍ അശ്വിനെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരം കളിയ്ക്കുന്ന കാര്യം ടെസ്റ്റിന്റെ അന്ന് രാവിലെ മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, കെഎല്‍ രാഹൂല്‍, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്

സിഡ്നിയില്‍ സ്പിന്‍ കരുത്ത് വര്‍ദ്ധിപ്പിച്ച് ഓസ്ട്രേലിയ

സിഡ്നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ലെഗ് സ്പിന്നര്‍ ഓള്‍റൗണ്ടറായ മാര്‍നസ് ലാബൂഷാനെയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതിനാലണ് ടീമിലേക്ക് ഓസ്ട്രേലിയ മാര്‍നസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്‍ ബൗളിംഗിനൊപ്പം ബാറ്റിംഗും ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ലാബൂഷാനെ. മിച്ചല്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഇലവനില്‍ എത്തിയെങ്കിലും താരത്തിനു യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ സിഡ്നിയില്‍ മാര്‍‍ഷിനു സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് വേണം കരുതുവാന്‍.

സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഏറ്റ പരിക്ക് ഇപ്പോള്‍ കൂടുതല്‍ വഷളായതാണ് താരത്തിനും ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനു വേണ്ടി പരിശീലന മത്സരങ്ങളിലും പരമ്പരയിലുടനീളവും ഏറ്റവുമധികം തവണ പന്തെറിഞ്ഞത് ക്രിസ് വോക്സ് ആയിരുന്നു.

സ്കാനുകള്‍ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൂടുതല്‍ കാലം പുറത്തിരിക്കാതിരിക്കുവാന്‍ താരം സിഡ്നിയില്‍ വിശ്രമം തേടുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനു നേരത്തെ പരിക്കേറ്റ് പേസ് ബൗളര്‍ ക്രെയിഗ് ഒവര്‍ട്ടന്റെ സേവനത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെയും വല്ലാതെ ബാധിക്കും. ഇരുവരും ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കുവാന്‍ കഴിവുള്ള രണ്ട് കളിക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version