ആര്‍ച്ചറുടെ ഏറ് കൊണ്ട് ഞാനെന്തായാലും മടങ്ങുവാന്‍ ഉദ്ദേശിച്ചിരുന്നില്ല

ക്രിക്കറ്റിലെ കണ്‍കഷന്‍ സബ് ആയി ക്രീസിലെത്തിയ ശേഷം ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സ് കളിച്ച് ഓസ്ട്രേലിയയെ പരാജയത്തില്‍ നിന്ന് രക്ഷിച്ച താരമാണ് മാര്‍നസ് ലാബൂഷാനെ. എന്നാല്‍ താരത്തിന് ക്രീസില്‍ ചിലവഴിക്കാന്‍ ലഭിച്ച സമയം അത്ര സുഖകരമല്ലായിരുന്നു. താരം നേരിട്ട രണ്ടാമത്തെ പന്ത് ജോഫ്രയുടെ ഒരു ബൗണ്‍സറായിരുന്നു. അത് വന്ന് പതിച്ചത് താരത്തിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിലായിരുന്നു. സ്മിത്തിനെ പോലെ താരവും തറയില്‍ വീണുവെങ്കിലും ഉടനടി എണീറ്റ് താരം തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.

താരത്തിനെ മെഡിക്കല്‍ ടീം പരിശോധിച്ചപ്പോള്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ ലാബൂഷാനെ പറയുന്നത്. തനിക്ക് മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹമുള്ളതിനാല്‍ താന്‍ ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് വേഗം മറുപടി പറഞ്ഞുവെന്നാണ് ലാബൂഷാനെ പറയുന്നത്. ലോര്‍ഡ്സില്‍ കളിക്കാനാകുന്നു എന്നത് തന്നെ ഏറ്റവും വലിയ അനുഭവമാണെന്നും മാര്‍നസ് ലാബൂഷാനെ വെളിപ്പെടുത്തി.

Exit mobile version