സിഡ്നിയില്‍ സ്പിന്‍ കരുത്ത് വര്‍ദ്ധിപ്പിച്ച് ഓസ്ട്രേലിയ

സിഡ്നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ലെഗ് സ്പിന്നര്‍ ഓള്‍റൗണ്ടറായ മാര്‍നസ് ലാബൂഷാനെയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതിനാലണ് ടീമിലേക്ക് ഓസ്ട്രേലിയ മാര്‍നസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്‍ ബൗളിംഗിനൊപ്പം ബാറ്റിംഗും ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ലാബൂഷാനെ. മിച്ചല്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഇലവനില്‍ എത്തിയെങ്കിലും താരത്തിനു യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ സിഡ്നിയില്‍ മാര്‍‍ഷിനു സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് വേണം കരുതുവാന്‍.

Exit mobile version