ഷാക്കിബിന്റെ അഭാവം പ്രഛോദനമാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ശ്രമിക്കും

ഐസിസിയുടെ വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന്റെ വിലക്ക് ബംഗ്ലാദേശിന് കനത്ത പ്രഹരമാണെന്ന് അറിയിച്ച് മഹമ്മദുള്ള. എന്നാല്‍ താരത്തിന്റെ അഭാവത്തെ പ്രഛോദനമായി മാറ്റുവാനാകും തങ്ങള്‍ ശ്രമിക്കുകയെന്നും മഹമ്മദുള്ള വ്യക്തമാക്കി. ഐസിസി പെരുമാറ്റ ചട്ട പ്രകാരം തന്നെ അഴിമതിയ്ക്കായി പ്രേരിപ്പിച്ചവരുടെ വിവരം യഥാക്രമം ഐസിസിയെ അറിയിക്കാതിരുന്നതിനാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്ക് ഐസിസി വിലക്കിയത്.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വലിയ ഭാഗമാണ് ഷാക്കിബ് എന്നും തങ്ങള്‍ക്കെല്ലാം സംഭവിച്ചതില്‍ വലിയ വിഷമമുണ്ടെന്നും മഹമ്മദുള്ള പറഞ്ഞു. ടീമിന്റെ അവിഭാജ്യ ഘടകവും ഏറെ പ്രാധാന്യമുള്ള താരം നിയമലംഘനം ഒന്നും നടത്തിയിട്ടില്ലെന്നും ഞങ്ങളുടെ എല്ലാം പിന്തുണ എന്നുമുണ്ടാകുമെന്നും മഹമ്മദുള്ള അഭിപ്രായപ്പെട്ടു.

Exit mobile version