ബംഗ്ലാദേശിനോടും തോല്‍വിയേറ്റ് വാങ്ങി സിംബാബ്‍വേയുടെ സാധ്യതകള്‍ അവസാനിച്ചു

സിംബാബ്‍വേയ്ക്കെതിരെയുള്ള 39 റണ്‍സ് ജയത്തോടെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഫൈനല്‍ ഉറപ്പാക്കി ബംഗ്ലാദേശ്. തങ്ങളുടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സിംബാബ്‍വേ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 175/7 എനന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 20 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയി.

41 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ മഹമ്മദുള്ളയ്ക്കൊപ്പം ലിറ്റണ്‍ ദാസ്(38), മുഷ്ഫിക്കുര്‍ റഹിം(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 175 റണ്‍സെന്ന സ്കോറിലേക്ക് എത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി കൈല്‍ ജാര്‍വിസ് 3 വിക്കറ്റും ക്രിസ് പോഫു 2 വിക്കറ്റും നേടി.

54 റണ്‍സ് നേടിയ റിച്ച്മണ്ട് മുടുംബാമിയും കൈല്‍ ജാര്‍വിസ്(27), ഹാമിള്‍ട്ടണ്‍ മസകഡ്സ(25) എന്നിവര്‍ മാത്രമാണ് സിംബാബ്‍വേ നിരയില്‍ ചെറുത്ത് നില്പ് ഉയര്‍ത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്നും അമിനുള്‍ ഇസ്ലാം മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കുശല്‍ പെരേരയ്ക്ക് ശതകം, 314 റണ്‍സ് നേടി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ കരുത്താര്‍ന്ന സ്കോര്‍ നേടി ശ്രീലങ്ക. കുശല്‍ പെരേര 99 പന്തില്‍ നിന്ന് നേടിയ 111 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടുകയായിരുന്നു. ആഞ്ചലോ മാത്യൂസ്(48), കുശല്‍ മെന്‍ഡിസ്(43) എന്നിവര്‍ക്കൊപ്പം ദിമുത് കരുണാരത്നേ(36), ലഹിരു തിരിമന്നേ(25) എന്നിവരും റണ്‍സ് കണ്ടെത്തി. ധനന്‍ജയ ഡി സില്‍വ 12 പന്തില്‍ 18 റണ്‍സ് നേടി.

ബംഗ്ലാദേശിനായി ഷൈഫുള്‍ ഇസ്ലാം മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version