പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ജയം കണ്ടെത്തി പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്സണൽ. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഇറങ്ങിയ ആഴ്സണലിന് ആദ്യ പകുതിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. കളിയിലേക്ക് പതുക്കെ വന്ന ലീഡ്സ് രണ്ടാം പകുതിയിൽ മികച്ച കളിയാണ് പുറത്തെടുത്തത്. 55 മത്തെ മിനിറ്റിൽ ഗുഡ്മഡ്സന്റെ പാസിൽ നിന്നു ജെയിംസ് ജസ്റ്റിനിലൂടെ ലീഡ്സ് ആഴ്‌സണലിനെ ഞെട്ടിച്ചു. എന്നാൽ ഗോൾ നേടിയ ശേഷം ആഴ്‌സണൽ കളിയിലേക്ക് തിരിച്ചു വന്നു.

7 മിനിറ്റിനുള്ളിൽ നോനി മധുകെ നൽകിയ ക്രോസിൽ നിന്നു ബെൻ വൈറ്റിന്റെ ഹെഡർ പാസിൽ നിന്നു റിക്കാർഡോ കാലഫിയോറി ആഴ്സണലിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് മിഖേൽ ആർട്ടെറ്റ വരുത്തിയ മാറ്റങ്ങൾ ആഴ്സണലിന് വിജയഗോൾ സമ്മാനിക്കുന്നത് ആണ് കാണാൻ ആയത്. 70 മത്തെ മിനിറ്റിൽ അതുഗ്രൻ ടീം നീക്കത്തിൽ ഒഡഗാർഡ്, സാക എന്നിവർ ഭാഗമായ നീക്കത്തിന് ശേഷം ഡെക്ലൻ റൈസിന്റെ ബാക് ഹീൽ പാസിൽ നിന്നു പകരക്കാരൻ ബ്രൂണോ ഗുയിമാരസ് ആഴ്സണലിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. വീണ്ടും ഗോൾ നേടാനുള്ള അവസരങ്ങൾ പക്ഷെ ആഴ്സണലിന് മുതലാക്കാൻ ആയില്ല. കഴിഞ്ഞ കളിയിൽ ബ്രൈറ്റണോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ചാമ്പ്യന്മാർക്ക് ഇത് മികച്ച ആത്മവിശ്വാസം ആവും നൽകുക.