Premier League

2018 നു ശേഷം ചെൽസിയെ ബ്രിഡ്‌ജിൽ ചെന്നു തോൽപ്പിച്ചു ടോട്ടനം

Hvamjn3xoaagl M

2018 നു ശേഷം ആദ്യമായി ചെൽസിക്ക് എതിരെ എവേ മൈതാനത്ത് ജയം കണ്ടെത്തി ടോട്ടനം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് യുഗത്തിൽ ഇത് വെറും രണ്ടാം തവണയാണ് ടോട്ടനം ചെൽസിയുടെ മൈതാനത്ത് ജയിക്കുന്നത്. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു ഡി സെർബിയുടെ ടീമിന്റെ ജയം. പരിക്കേറ്റ ജാവോ പെഡ്രോ, എമി മാർട്ടിനസ് എന്നിവർ ഇല്ലാതെ ആയിരുന്നു ചെൽസി കളിക്കാൻ ഇറങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ തങ്ങളുടെ മികവ് പലപ്പോഴും ടോട്ടനം മത്സരത്തിൽ കാണിച്ചു. 71 മത്തെ മിനിറ്റിൽ തന്നെ ഫൗൾ ചെയ്തതിനു നിയന്ത്രണം വിട്ട് ഫെർണാണ്ടസിനെ ഇടിച്ചിട്ട കോൾ പാമർ ഭാഗ്യം കൊണ്ടാണ് ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടത്.

Hvamnstxcaewogr

രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. മതിയാസ് ഫെർണാണ്ടസിന്റെ കോർണർ തട്ടിയകറ്റാനുള്ള ചെൽസി ഗോൾ കീപ്പർ മൈക്ക് പെണ്ടേർസിന്റെ ശ്രമം സെൽഫ് ഗോൾ ആവുക ആയിരുന്നു. 80 മത്തെ മിനിറ്റിൽ ഗാലഗറിനെ ഫൗൾ ചെയ്ത പാമർ തന്റെ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ചെൽസി 10 പേരായി ചുരുങ്ങി. നേരത്തെ നേരിട്ടുള്ള ചുവപ്പ് കാർഡിൽ നിന്നു രക്ഷപ്പെട്ട താരം ഇത്തവണ അർഹിച്ച ചുവപ്പ് കാർഡ് ചോദിച്ചു വാങ്ങി. തുടർന്ന് 87 മത്തെ മിനിറ്റിൽ ഉഗ്രൻ സോളോ റണ്ണിന് ശേഷം മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ മത്തിയസ് ടെൽ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ ചെൽസി നാലാമതും ടോട്ടനം പന്ത്രണ്ടാം സ്ഥാനത്തും ആണ്.