CricketFeatured

ആദ്യ സെഷനിൽ 4 വിക്കറ്റുമായി ഇന്ത്യ

Indiafielders

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേൽക്കൈ. 23 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 60/4 എന്ന നിലയിലാണ്. 29 റൺസുമായി ഹെൻറി നിക്കോള്‍സ് പൊരുതുമ്പോള്‍ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകളുമായി തിളങ്ങി.

Jasprit

ടോം ലാഥമിനെയും ഡെവൺ കോൺവേയെയും നഷ്ടമായ ന്യൂസിലാണ്ട് 12/2 എന്ന നിലയിലേക്ക് വീണ ശേഷം രച്ചിന്‍ രവീന്ദ്ര – ഹെൻറി നിക്കോള്‍സ് കൂട്ടുകെട്ട് 39 റൺസുമായി തിരിച്ചുവരവിന് സാധ്യതയൊരുക്കുകയായിരുന്നു. എന്നാൽ 15 റൺസ് നേടിയ രച്ചിന്‍ രവീന്ദ്രയെ പുറത്താക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് തകര്‍ത്തു. ജസ്പ്രീത് ബുംറ ഡാരിൽ മിച്ചലിനെ പുറത്താക്കിയതോടെ ന്യൂസിലാണ്ട് 52/4 എന്ന നിലയിലേക്ക് വീണു.