എവർട്ടണിനെ തോൽപ്പിച്ചു ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് എവർട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ പോയിന്റ് ടേബിൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം എത്തി. ഇരു ടീമിനും 21 പോയിന്റുകൾ ആണെങ്കിലും നിലവിൽ സിറ്റി ഗോൾ വ്യത്യാസത്തിൽ ഒന്നാമത് ആണ്. എവർട്ടണിനു എതിരെ പ്രതിരോധ താരങ്ങളുടെ ഗോളുകൾ ആണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്. ഏഴാം മിനിറ്റിൽ ഒഡഗാഡിന്റെ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു എസ്രി കോൻസ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു.

ടീമിന് ആയി ഇംഗ്ലീഷ് താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്നും അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ വീണ്ടും ഗോളുകൾ നേടാൻ ആഴ്‌സണലിന് ആയില്ല. രണ്ടാം പകുതിയിൽ നിരന്തരം എവർട്ടൺ പ്രതിരോധം പരീക്ഷിച്ച ആഴ്‌സണൽ 68 മത്തെ മിനിറ്റിൽ വിജയം പൂർത്തിയാക്കി. ബെൻ വൈറ്റിന്റെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആണ് ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടിയത്. മത്സരത്തിൽ ആഴ്‌സണൽ പ്രതിരോധത്തെ വലുതായി ഒന്നും പരീക്ഷിക്കാൻ എവർട്ടണിനു ആയില്ല. ലീഗിൽ എട്ടാം മത്സരത്തിൽ ഏഴാം ജയം ആണ് ചാമ്പ്യന്മാർ ഇന്ന് കുറിച്ചത്.