ന്യൂസിലാണ്ടിന്റെ വമ്പന്‍ തിരിച്ചുവരവ്, ശതകം നേടി നിക്കോള്‍സ്, ശതകത്തിനരികെ ഫിലിപ്സ്

70/5 എന്ന നിലയിൽ നിന്ന് അതിശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ആദ്യ സെഷനിൽ അടിപതറിയെങ്കിലും ആറാം വിക്കറ്റിൽ ഹെൻറി നിക്കോള്‍സ് – ഗ്ലെന്‍ ഫിലിപ്സ് കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ രക്ഷകരായി എത്തുകയായിരുന്നു.

ഈ കൂട്ടുകെട്ട് 173 റൺസ് നേടി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ദിവസം 243/5 എന്ന നിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ഹെൻറി നിക്കോള്‍സ് 113 റൺസും ഗ്ലെന്‍ ഫിലിപ്സ് 94 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റ് നേടി.