ഹെൻറി നിക്കോള്‍സിന് ഫിഫ്റ്റി, ന്യൂസിലാണ്ട് പൊരുതുന്നു

ഇന്ത്യയ്ക്കെതിരെ വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം സെഷനിൽ ന്യൂസിലാണ്ട് പൊരുതുന്നു. ഹെൻറി നിക്കോള്‍സ് ഫിഫ്റ്റിയുമായി നിലയുറപ്പിക്കുമ്പോള്‍ ഗ്ലെന്‍ ഫിലിപ്സും മികച്ച പിന്തുണ താരത്തിന് നൽകുകയാണ്.
നേരത്തെ ആദ്യ സെഷനിൽ 60/4 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ടോം ബ്ലണ്ടലിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ടീം 70/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 45 റൺസ് കൂട്ടുകെട്ട് നേടിയാണ് ഈ കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.
നിക്കോള്‍സ് 53 റൺസും ഫില്പിസ് 30 റൺസും നേടി നിൽക്കുമ്പോള് 41 ഓവറിൽ 115/5 എന്ന നിലയിലാണ് ന്യൂസിലാണ്ട്.