CricketFeatured

ആദ്യ ഓവറുകളിൽ തന്നെ ന്യൂസിലാണ്ടിന് 2 വിക്കറ്റ് നഷ്ടം

Jaspritbumrah

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി ഇന്ത്യ. ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇടയ്ക്ക് മത്സരം മഴ കാരണം തടസ്സപ്പെട്ടിരുന്നു. ജസ്പ്രീത് ബുംറയും അന്‍ഷുൽ കാംബോജും വിക്കറ്റുകള്‍ നേടിയപ്പോള്‍ ആദ്യ സെഷന്‍ മത്സരം പുരോഗമിയ്ക്കുമ്പോള്‍ ന്യൂസിലാണ്ട് 14 ഓവറിൽ 36/2 എന്ന നിലയിലാണ്.

ആദ്യ ഓവറിൽ ടോം ലാഥമിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഡെവൺ കോൺവേയെ പുറത്താക്കി അന്‍ഷുൽ കാംബോജും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. 12/2 എന്ന നിലയിൽ നിന്ന് ഹെൻറി നിക്കോള്‍സ് – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.

24 റൺസാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയിരിക്കുന്നത്. നിക്കോള്‍സ് 21 റൺസും രവീന്ദ്ര 5 റൺസും നേടിയാണ് ക്രീസിലുള്ളത്.