CricketFeatured

വെല്ലിംഗ്ടണിൽ മികച്ച തുടക്കവുമായി ഇന്ത്യ, ഫിഫ്റ്റിയുമായി ജൈസ്വാളും രാഹുലും

Yashasvijaiswal

വെല്ലിംഗ്ടൺ ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 159/1 എന്ന നിലയിൽ. ന്യൂസിലാണ്ടിനെ 368 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാളും കെഎൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്.

Klrahul

130 റൺസ് ആദ്യ വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 89 പന്തിൽ 85 റൺസ് നേടിയ ജൈസ്വാളിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാറ്റ് ഹെൻറിയ്ക്കായിരുന്നു വിക്കറ്റ്. 52 റൺസുമായി കെഎൽ രാഹുലും 16 റൺസ് നേടി ദേവ്ദത്ത് പടിക്കലുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.