Premier League

ആൻഫീൽഡിൽ ലിവർപൂളിനെ 14 കൊല്ലത്തിന് ശേഷം തോൽപ്പിച്ചു ആഴ്‌സണൽ

Hwdf2xrwsaeqldu

ആൻഫീൽഡിൽ ലിവർപൂളിനെ 14 കൊല്ലത്തിന് ശേഷം തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂളിനെ 14 കൊല്ലത്തിന് ശേഷം തോൽപ്പിച്ചു ആഴ്‌സണൽ. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിവർപൂളിനെ തോൽപ്പിച്ചത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങളിൽ ഉണ്ടാക്കുന്നതിലും ബഹുദൂരം മുന്നിൽ നിന്നെങ്കിലും ഒരു ഷോട്ട് പോലും ഗോളിലേക്ക് അടിക്കാൻ ഇന്ന് ലിവർപൂളിന് ആയില്ല. പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ ആലിസൻ നൽകിയ പന്തിൽ നിന്നു ആഴ്‌സണൽ ഉണ്ടാക്കിയ അവസരത്തിൽ നിന്നാണ് അവരുടെ വിജയഗോൾ പിറന്നത്. മധുകെയിൽ നിന്നു ലഭിച്ച പന്തിൽ നിന്നു റൈസിന്റെ അതുഗ്രൻ പാസിൽ നിന്നു കായ് ഹാവർട്സ് ആണ് ആഴ്‌സണൽ വിജയഗോൾ നേടിയത്.

Hwdkpbgwsaaicbk

ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ജർമ്മൻ താരമായി ഹാവർട്സ് മാറി. മത്സരത്തിൽ തുടർന്ന് ലിവർപൂൾ ആക്രമണം ആണ് കാണാൻ ആയത്. എന്നാൽ അവിസ്മരണീയമായി പ്രതിരോധിച്ച ആഴ്‌സണൽ ഗോൾ മാത്രം വിട്ട് കൊടുത്തില്ല. ആദ്യ പകുതിയുടെ അവസാനത്തിൽ മക്ആലിസ്റ്ററിന് കെർകസിന്റെ ക്രോസിൽ നിന്നു ലഭിച്ച സുവർണാവസരം താരം പുറത്തേക്ക് ഹെഡ് ചെയ്തു കളഞ്ഞു. രണ്ടാം പകുതിയിലും ലിവർപൂൾ ആക്രമണം തുടർന്നെങ്കിലും ഡേവിഡ് റയക്ക് ഒരു ബുദ്ധിമുട്ടും അവർ ഉണ്ടാക്കിയില്ല. 73 മത്തെ മിനിറ്റിൽ സോലിസിന്റെ മികച്ച ഷോട്ട് അവിശ്വസനീയം ആയി രക്ഷിച്ച ആലിസൻ ലിവർപൂൾ പരാജയഭാരം കുറച്ചു. അവെ മത്സരങ്ങളിൽ പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ 300 മത്തെ ജയം ആണ് ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ ക്ലബ് ആയി ആഴ്‌സണൽ മാറി. ജയത്തോടെ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കും ആഴ്‌സണൽ കയറി. ലിവർപൂൾ നിലവിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.