CricketFeatured

ന്യൂസിലാണ്ട് 368 റൺസിന് ഓള്‍ഔട്ട്, പുറത്താകാതെ 175 റൺസുമായി നിക്കോള്‍സ്

Henrynicholls

ഇന്ത്യയ്ക്കെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 368 റൺസിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഒന്നാം ദിവസത്തെ സ്കോറായ 243/5 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 121 ഓവറിൽ 368 റൺസ് നേടി ഓള്‍ഔട്ട് ആകുകയായിരുന്നു.

ടീം ഇന്നിംഗ്സിൽ രണ്ട് താരങ്ങള്‍ നേടിയ ശതകം മാറ്റി നിര്‍ത്തിയാൽ ശ്രദ്ധേയമായ പ്രകടനം മറ്റാരിൽ നിന്നുമുണ്ടായിട്ടില്ല. ഹെൻറി നിക്കോള്‍സ് 175 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 118 റൺസ് നേടി പുറത്തായി.

Glennphillipsbowled

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 216 റൺസാണ് കൂട്ടിചേര്‍ത്തത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ആകാശ് ദീപ് 3 വിക്കറ്റും നേടിയപ്പോള്‍ അന്‍ഷുൽ കാംബോജിന് രണ്ട് വിക്കറ്റ് ലഭിച്ചു.