ചെൽസിയുടെ എമേഴ്സണായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം അവസാനിപ്പിച്ചു

ചെൽസി എമേഴ്സണെ ലോണിൽ മാത്രമേ വിട്ടു നൽകു

ചെൽസിയുടെ ഫുൾബാക്കായ എമേഴ്സൺ പൽമെരിക്കായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം യുണൈറ്റഡ് അവസാനിപ്പിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡും ചെൽസിയും തമ്മിൽ ഏകദേശ ധാരണ ആയിരുന്നു എങ്കിലും വേതനത്തിന്റെ കാര്യത്തിൽ താരവുമായി ധാരണയിൽ എത്താൻ കഴിയാത്തതാണ് പ്രശ്നമായത്. ലോണിൽ താരത്തെ സൈൻ ചെയ്യാൻ ന്യൂകാസിൽ താല്പര്യപ്പെട്ടു എങ്കിലും ചെൽസി അതിന് തയ്യാറായിരുന്നില്ല.

എമേഴ്സണെ സ്വന്തമാക്കാൻ ചില ഇറ്റാലിയ ക്ലബുകളും ശ്രമിച്ചിരുന്നു എങ്കിലും ലോണിൽ താരത്തെ വിട്ടു നൽകാൻ തയ്യാറല്ല എന്നണ് ചെൽസി അവരോടും പറഞ്ഞത്. താരത്തെ വിൽക്കാൻ തന്നെയാണ് ചെൽസിയുടെ ഉദ്ദേശം.

28കാരനായ താരം ചെൽസിയിൽ അവസരം കിട്ടാതെ നിൽക്കുകയാണ് ഇപ്പോൾ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെൽസിയുടെ മാച്ച് സ്ക്വാഡിൽ എമേഴ്സൺ ഉണ്ടായിരുന്നില്ല. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ ലോണിൽ കളിക്കുകയായിരുന്നു.

ജോ വില്ലോക്കിന്റെ ഗോളിൽ വെസ്റ്റ് ഹാമിനെ തളച്ച് ന്യൂ കാസ്റ്റിൽ

പ്രീമിയർ ലീഗിൽ പരാജയം അറിയാതെയുള്ള ന്യൂ കാസ്റ്റിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ജയം നേടാൻ ആയില്ലെങ്കിലും ആദ്യ നാലിലേക്ക് ലക്ഷ്യം വച്ച് എത്തിയ വെസ്റ്റ് ഹാമിനെ 1-1 നു ആണ് ന്യൂ കാസ്റ്റിൽ തളച്ചത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ന്യൂ കാസ്റ്റിൽ മുൻതൂക്കം കണ്ട മത്സരത്തിൽ വെസ്റ്റ് ഹാം പതുക്കെ മത്സരത്തിൽ തിരിച്ചു വന്നു. ഇടക്ക് അതുഗ്രൻ ഫോമിലുള്ള ജെറാഡ് ബോവന്റെ ശ്രമം ബാറിൽ തട്ടിയാണ് മടങ്ങിയത്. 32 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നു ബോക്സിലേക്ക് ഒരു അവിശ്വസനീയ ക്രോസ് നൽകിയ ക്രസ്വല്ലിന്റെ പാസിൽ നിന്നു ഹെഡറിലൂടെ ക്രെയിഗ് ഡോസൻ ആണ് വെസ്റ്റ് ഹാമിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിൽ ആയിരുന്നു വെസ്റ്റ് ഹാം പ്രതിരോധ താരം ഗോൾ നേടുന്നത്. ഗോൾ വഴങ്ങിയ ശേഷവും മികച്ച പ്രകടനം ആണ് ന്യൂ കാസ്റ്റിൽ നടത്തിയത്. മധ്യനിരയിൽ മികച്ച പ്രകടനം ആണ് മുൻ ആഴ്‌സണൽ താരമായ ജോ വില്ലോക്ക് നടത്തിയത്. പലപ്പോഴും ബോക്സിലേക്ക് എത്തിയ വില്ലോക്ക് വെസ്റ്റ് ഹാമിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ അബദ്ധം മുതലെടുത്ത വില്ലോക്ക് തന്നെ ബ്ലോക്ക് ചെയ്ത 2 വെസ്റ്റ് ഹാം താരങ്ങളെ മറികടന്നു ന്യൂ കാസ്റ്റിലിന് സമനില നൽകി. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇരു പ്രതിരോധത്തിലും തട്ടി മടങ്ങി. അവസാന നിമിഷങ്ങളിൽ റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച ബ്രൂണോയെയും ന്യൂ കാസ്റ്റിൽ കളത്തിൽ ഇറക്കി. സമനിലയോടെ ലീഗിൽ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും ന്യൂ കാസ്റ്റിൽ പതിനേഴാം സ്ഥാനത്തും തുടരും. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ന്യൂ കാസ്റ്റിലിന് ഈ സമനില നേട്ടം തന്നെയാണ്.

പത്ത് പേരായി ചുരുങ്ങിയ വെസ്റ്റ്ഹാമിനെതിരെ ജയിച്ച് കയറി ന്യൂ കാസിൽ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ കുതിപ്പ് തുടരുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് ആണ് വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ച വെസ്റ്റ് ഹാം മത്സരത്തിൽ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും അവാന മിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു.

മത്സരത്തിന്റെ 36ആം മിനുട്ടിലാണ് മത്സരത്തിൽ നിർണ്ണായകമായ ചുവപ്പ് കാർഡ് പിറന്നത്. മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ഡോസൺ പുറത്തുപോവുകയും തുടർന്ന് ന്യൂ കാസിൽ ഡിയോപ്പിന്റെ സെൽഫ് ഗോളിൽ ലീഡ് നേടുകയുമായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ന്യൂ കാസിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. വെസ്റ്റ്ഹാം ഗോൾ കീപ്പർ ഫാബിയാൻസ്കിയുടെ പിഴവ് മുതലെടുത്ത് ജോയലിന്റൺ ആണ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ വെസ്റ്റ്ഹാം 2 ഗോൾ തിരിച്ചടിച്ചു. ഡിയോപ്പിലൂടെ ആദ്യ ഗോൾ നേടിയ വെസ്റ്റ്ഹാം ലിംഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ സമനിലയും പിടിക്കുകയായിരുന്നു. എന്നാൽ വെസ്റ്റ്ഹാമിന്റെ സമനിലേക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ന്യൂ കാസിലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ വില്ലോക്ക് ഒരു ഹെഡറിലൂടെ അവർക്ക് വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു. ജയത്തോടെ റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറാനും ന്യൂ കാസിൽ യൂണൈറ്റഡിനായി. അതെ സമയം ഇന്നത്തെ തോൽവി വെസ്റ്റ്ഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ് ഹാം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം മിനുട്ടില്‍ വെസ്റ്റ് ബ്രോം താരം റൊമൈന്‍ സോയേഴ്സിന്റെ ഓണ്‍ ഗോളില്‍ ആരംഭിച്ച ലീഡ്സ് യുണൈറ്റഡ് ഗോള്‍ വേട്ട ആദ്യ പകുതി അവസാനിച്ചപ്പോള്‍ 4-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

അലിയോസ്കി ഒരു മികവാര്‍ന്ന ഗോളിലൂടെ ലീഡ്സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ആക്രമണം അഴിച്ചുവിട്ട ടീം വെസ്റ്റ് ബ്രോം ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജാക്ക് ഹാരിസ്സണ്‍, റോഡ്രിഗോ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയ മറ്റു താരങ്ങള്‍. രണ്ടാം പകുതിയിലും നിരവധി ഗോളവസരങ്ങള്‍ ലീഡ്സ് സൃഷ്ടിച്ചുവെങ്കിലും റഫീനയ്ക്ക് മാത്രമേ ഗോള്‍ പട്ടികയില്‍ ഇടം ലഭിച്ചുള്ളു. എന്നാല്‍ റഫീനിയയുടെ ഗോള്‍ അലിയോസ്കിയുടെ ഗോളിനോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന മനോഹരമായ ഒരു ഗോള്‍ ആയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സൗത്താംപ്ടണും വെസ്റ്റ് ഹാമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും നിലകൊള്ളുന്നത്. സൗത്താംപ്ടണ്‍ 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റും വെസ്റ്റ് ഹാം 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമാണ് നേടിയിട്ടുള്ളത്.

വെസ്റ്റ് ഹാമിനും ലീഡ്സ് യുണൈറ്റഡിനും 23 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ വെസ്റ്റ് ഹാം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി, ടോപ്പ് 4 പോരാട്ടത്തിൽ ട്വിസ്റ്റ്

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മത്സരഫലമാണ് ഇന്നത്തേത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള സ്പർസിന് 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ് ഉണ്ട്. 35 മത്സരങ്ങളിൽ നിന്ന് 67 മത്സരങ്ങളുള്ള ചെൽസി നാലാം സ്ഥാനത്താണ്. 35 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള ആഴ്സണലിന്റെ ടോപ്പ് 4 പ്രതീക്ഷകൾ ഇതോടെ സജീവമായി.

മത്സരത്തിലെ ആദ്യ പകുതിയിൽ സ്പർസ് പുലർത്തിയ ആധിപത്യത്തിന് രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പോരാട്ടത്തിലൂടെ ഹാമേഴ്സ് മറുപടി നൽകുകയായിരുന്നു. 67 ആം മിനുട്ടിൽ അനാടോവിക് നൽകിയ മനോഹരമായ പാസ്സ് ഗോളാക്കിയാണ് വെസ്റ്റ് ഹാം മത്സരത്തിലെ വിജയ ഗോൾ നേടിയത്. ഇതോടെ സ്പർസിന്റെ പുതിയ സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ആദ്യ എതിർ കളിക്കാരൻ എന്ന റെക്കോർഡും അന്റോണിയോക്ക് സ്വന്തമായി. ഗോൾ വഴങ്ങിയിട്ടും സ്പർസിന്റെ ആക്രമണത്തിന് കാര്യമായ ഉണർവ് ഇല്ലാതിരുന്നതോടെ കൂടുതൽ പ്രയാസമില്ലാതെ ഹാമ്മേഴ്‌സ് മത്സരം സ്വന്തമാക്കി.

വെസ്റ്റ് ഹാമിൽ ലെസ്റ്ററിന്റെ ആവേശ തിരിച്ച് വരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ലെസ്റ്റർ സിറ്റിയുടെ ഗംഭീര തിരിച്ചു വരവ്. 2-2 ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ 2 തവണ പിറകിൽ പോയ ശേഷമാണ് ലെസ്റ്റർ പോയിന്റ് നേടിയത്. ഇഞ്ചുറി ടൈമിൽ നേടിയ സമനില ഗോളാണ് ലെസ്റ്ററിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിൽ ആദ്യ പകുതിയിൽ മിക്കേൽ ആന്റോണിയോയുടെ ഗോളിൽ ലെസ്റ്ററാണ് മുന്നിൽ എത്തിയത്. പക്ഷെ രണ്ടാം പകുതിയിൽ ചിൽവെലിന്റെ പാസിൽ നിന്ന് ഗോൾ നേടി ജാമി വാർഡി ബ്രെണ്ടന്റെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക് നീങ്ങുന്നു എന്ന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പെരസ് ഹാമേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ ലെസ്റ്ററിന്റെ സമനില ഗോൾ കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഹാർവി ബാൻസ് നേടിയതോടെ ഇരുവരും പോയിന്റ് പങ്ക് വച്ചു.

ലണ്ടനിൽ വെസ്റ്റ് ഹാമിനെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ സിറ്റി

പഴയ പരിശീലകനോട് ഒട്ടും ബഹുമാനമില്ലാതെ മാഞ്ചസ്റ്റർ സിറ്റി. മാനുവൽ പല്ലെഗ്രിനിയുടെ വെസ്റ്റ് ഹാമിനെ അവരുടെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ മറികടന്നത്. ആദ്യ പകുതിയിൽ നടത്തിയ അസാമാന്യ കുതിപ്പാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 13 കളികളിൽ നിന്ന് 35 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരും.

ആദ്യ പകുതിയിൽ റഹീം സ്റ്റർലിങ്ങിന്റെ മികച്ച പ്രകടനമാണ്‌ സിറ്റിക്ക് കരുത്തായത്. 11 ആം മിനുട്ടിൽ സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡ് നേടി. വൈകാതെ 19 ആം മിനുട്ടിൽ സാനെയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ലീഡ് രണ്ടാക്കി. 34 ആം മിനുട്ടിൽ പക്ഷെ സാനെയുടെ ഗോളിന് വഴി ഒരുക്കിയാണ് സ്റ്റെർലിങ് സിറ്റിയുടെ ഹീറോ ആയത്. മറുവശത്ത് വെസ്റ്റ് ഹാമിന് ഒരിക്കൽ പോലും സിറ്റിക്കെതിരെ മുന്നേറ്റം നടത്താനായില്ല.

രണ്ടാം പകുതിയിൽ ക്രെസ്‌വേൽ, ഹെർണാണ്ടസ്, ലൂക്കാസ് പേരസ് എന്നിവരെ പല്ലെഗ്രിനി കളത്തിൽ ഇറക്കിയെങ്കിലും കാര്യമായ ആക്രമണ പുരോഗതി ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഏറെ നേരം പിടിച്ചു നിന്നെങ്കിലും കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ സാനെ സിറ്റിയുടെ ലീഡ് 4 ആക്കി ഉയർത്തുന്നത് തടയാൻ വെസ്റ്റ് ഹാമിനായില്ല.

പ്രതിസന്ധി മറികടക്കാൻ മൗറീഞ്ഞോയും സംഘവും ഇന്ന് ലണ്ടനിൽ

ലീഗ് കപ്പിൽ പുറത്തായതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാമിന്റെ വെല്ലുവിളി. ഡർബി കൗണ്ടിയോട് തോറ്റ ശേഷമുള്ള ആദ്യ മത്സരത്തിൽ മൗറിഞ്ഞോക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ ആഴ്ച്ച കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഹാമേഴ്സ് ഇന്നിറങ്ങുക. വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ഇന്ന് വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.

യുണൈറ്റഡ് നിരയിൽ സസ്പെൻഷൻ മാറി മാർകസ് റാഷ്ഫോഡ് തിരിച്ചെത്തും. കൂടാതെ സസ്പെന്ഷനിലുള്ള റൊമേറോക്ക് പകരം ലീ ഗ്രാന്റ് ബെഞ്ചിൽ ഇടം നേടും. ഹാമേഴ്സ് നിരയിലേക്ക് പരിക്ക് മാറി അനാടോവിച് തിരിച്ചെത്തും.

ആദ്യ ജയം തേടി ആഴ്സണൽ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

ആദ്യത്തെ 2 മത്സരങ്ങളും തോറ്റ് പ്രതിസന്ധിയിലായ ആഴ്സണൽ പരിശീലകൻ ഉനൈ എമേറി ഇന്ന് ആദ്യ ജയം തേടി ഇറങ്ങും. ലണ്ടൻ ഡർബിയിൽ വെസ്റ്റ് ഹാമിനെയാണ് ഗണ്ണേഴ്സ് ഇന്ന് നേരിടുക. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗിലെ തുടക്കം മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ വമ്പന്മാർക്കെതിരെ തോൽവി വഴങ്ങിയാണ് ആഴ്സണൽ വരുന്നതെങ്കിൽ ലിവർപൂൾ, ബൗർന്മൗത്ത് ടീമുകൾക്കെതിരെ തോറ്റാണ് വെസ്റ്റ് ഹാം എത്തുന്നത്. പല്ലേഗ്രിനിയുടെ വെസ്റ്റ് ഹാം ഭാവിയിൽ നിർണായകമായ മത്സരമാകും ഇത്.

ചെൽസികെതിരായ മത്സരത്തിൽ കളിച്ച ആഴ്സണൽ ടീമിൽ കാര്യമായ മാറ്റം വരാൻ ഇടയില്ല. ആദ്യ ഇലവനിൽ ചാകക്ക് പകരം റ്റോറേറ കളിച്ചേക്കും. വെസ്റ്റ് ഹാം നിരയിൽ ക്യാപ്റ്റൻ മാർക്ക് നോബിൾ പരിക്ക് കാരണം കളിച്ചേക്കില്ല.

വെസ്റ്റ് ഹാമിനെതിരെ കളിച്ച അവസാന 22 കളികളിൽ ഒരിക്കൽ മാത്രമാണ് ആഴ്സണൽ തോൽവി വഴങ്ങിയത്. അനാടോവിച് മികച്ച ഫോമിലാണ് എന്നത് പല്ലെഗ്രിനിക്ക് ആശ്വാസം ആവുമ്പോൾ സ്റ്റാർ സ്ട്രൈക്കർ ഒബ്ബമയാങ് ഫോമിലാകാത്തതാണ് ആഴ്സണലിന്റെ ആശങ്ക. മുൻ ആഴ്സണൽ മിഡ്ഫീൽഡർ ജാക്ക് വിൽഷെയറിന് എമിറേറ്റ്സിലേക്കുള്ള ആദ്യ മടക്കമാകും ഇന്നത്തെ മത്സരം.

ആഴ്സണൽ വിട്ട് പെരസ്, ലണ്ടനിൽ ഇനി വെസ്റ്റ് ഹാമിനൊപ്പം

ആഴ്സണൽ സ്ട്രൈക്കർ ലൂകാസ് പെരസ് ഇനി വെസ്റ്റ് ഹാമിൽ. ഏതാണ്ട് 5 മില്യൺ പൗണ്ടോളം നൽകിയാണ് താരത്തെ വെസ്റ്റ് ഹാം സ്വന്തമാക്കിയത്. ക്ലബ്ബ്മായി 3 വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.

29 വയസുകാരനായ പെരസ് 2016 ലാണ് സ്പാനിഷ് ക്ലബ്ബ് ഡി പോർട്ടിവോ ല കൊരുനയിൽ നിന്ന് ആഴ്സണലിൽ എത്തുന്നത്. പക്ഷെ ആഴ്സണലിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ കഴിഞ്ഞ സീസണിൽ തന്റെ പഴയ ക്ലബ്ബിലേക്ക് താരം ലോൺ അടിസ്ഥാനത്തിൽ മാറി. കഴിഞ്ഞ സീസണിൽ 8 ഗോളുകൾ താരം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടനും വെസ്റ്റ് ഹാമിനും ജയം, സ്റ്റോക്കിന് സമനില

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് എവർട്ടന് മികച്ച ജയം. 3-1 നാണ് ടോഫീസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സിഗേഴ്‌സൻ, നിയസ്സേ, ഡേവിഡ് എന്നിവരുടെ ഗോളുകളാണ് ബിഗ് സാമിന്റെ ടീമിന്റെ ജയം ഉറപ്പാക്കിയത്. 83 ആം മിനുട്ടിൽ മിലെവോയിച്ചിന്റെ പെനാൽറ്റി ഗോളിൽ പാലസ് ഒരു ഗോൾ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ജയത്തോടെ 34 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്താണ്‌. 27 പോയിന്റുള്ള പാലസ് 14 ആം സ്ഥാനത്താണ്‌.

സ്വന്തം മൈതാനത്ത് ബേൺലിയെ ഏക ഗോളിന് മറികടന്ന് സ്വാൻസി കാർലോസ് കാർവഹാലിന് കീഴിലെ മികച്ച പ്രകടനം തുടരുന്നു. 81 ആം മിനുട്ടിൽ സങ് യുങ് കി നീട്ടിയ ഏക ഗോളാണ് സ്വാൻസിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 27 പോയിന്റുള്ള സ്വാൻസി 15 ആം സ്ഥാനത്താണ്‌. 36 പോയിന്റുള്ള ബേൺലി 7 ആം സ്ഥാനത്ത് തുടരും.

നാല് മത്സരങ്ങൾക്ക് ശേഷം വെസ്റ്റ് ഹാം വിജയ വഴിയിൽ തിരിച്ചെത്തി. ചെൽസിയെ തോൽപിച്ച ആത്മവിശ്വാസവുമായി എത്തിയ വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഹമ്മേഴ്‌സ് മറികടന്നത്. ചിച്ചാരിറ്റോ, അനാടോവിച് എന്നിവരാണ് മോയസിന്റെ ടീമിനായി ഗോളുകൾ നേടിയത്. ഇരു ടീമുകൾക്കും 30 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വിത്യാസത്തിന്റെ അടിസ്ഥാനത്തിൽ വാട്ട്ഫോർഡ് 11 ആം സ്ഥാനത്തും, വെസ്റ്റ് ഹാം 12 ആം സ്ഥാനത്തുമാണ്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്റ്റോക്ക് സിറ്റിയും ബ്രയ്ട്ടനും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ അവസാന മിനുട്ടിൽ സ്റ്റോക്കിന് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ചാർളി ആഡം അവസരം നഷ്ടപെടുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version