ചരിത്ര ജയം ജനങ്ങൾ ആഘോഷിക്കട്ടെ , സൗദിയിൽ രാജാവിന്റെ വക അവധി

ലോകകപ്പ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടത്തി ഞെട്ടിച്ച ജയം സ്വന്തമാക്കിയ സൗദി അറേബ്യ നാളെ രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അർജന്റീനയെ തകർത്ത് നേടിയ ജയം ആഘോഷിക്കാൻ ജനങ്ങൾക്ക് നാളെ ഒരു ദിവസം പൂർണമായി നൽകുകയാണ് അവർ. സ്വകാര്യ സ്ഥാപനങ്ങൾ , വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് അവധി.

എല്ലാവരും അർജന്റീനക്ക് ഏകപക്ഷീയ ജയം പ്രവചിച്ച കളിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അവർ കളിയിൽ 2-1 ന് ജയിച്ചു അറബ് ലോകത്തിന് അഭിമാനമായത്. സാക്ഷാൽ മെസ്സിയുടെ ടീമിന് ലോകകപ്പിലെ സാധ്യതകളെ ചുരുക്കുന്ന വിധത്തിൽ ആയി ഇതോടെ ഗ്രൂപിലെ നില. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്.

പ്രീമിയർ ലീഗിൽ വീണ്ടുമൊരു മാറ്റം, സൗതാംപ്ടൺ പരിശീലകൻ പുറത്ത്

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് സൗതാംപ്ടൺ പരിശീലകൻ റാൾഫ് ഹാസൻഹാട്ടിലിനെ പുറത്താക്കി. ഇന്നലെ ന്യൂകാസിലിനോട് 4-1 ന്റെ കൂറ്റൻ തോൽവിയോടെയാണ് ക്ലബ്ബ് ക്ലബ്ബ് പരിശീലകനോട് ബൈ പറയാൻ തീരുമാനിച്ചത്. നിലവിൽ ലീഗിൽ 18 ആം സ്ഥാനത്താണ് ക്ലബ്ബ്.

2018 ൽ നിയമിതനായ ഹാസൻഹാട്ടിലിന് കീഴിൽ ക്ലബ്ബ് ബേധപെട്ട പ്രകടനങ്ങൾ ക്ലബ്ബ് കഴിഞ സീസണുകളിൽ നടത്തിയിരുന്നു എങ്കിലും ഈ സീസൺ പ്രകടനം തീർത്തും മോശമായി. കഴിഞ സീസണുകളിൽ ടീം രണ്ട് തവണ 9 ഗോൾ വഴങ്ങി തോറ്റിട്ടു പോലും എടുകാത്ത തീരുമാനം എടുക്കാൻ ഇതോടെയാണ് ക്ലബ്ബ് തീരുമാനിച്ചത്. ഇനി ലോകകപ്പിന് ശേഷമാകും അവർ പുതിയ പരിശീലകനെ നിയമിക്കുക.

പോട്ടാറാശാന്റെ ചെൽസി തുടങ്ങി, പാലസിന്റെ ഹൃദയം തകർത്ത് ഗല്ലാഹർ

പോട്ടറിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം. ക്രിസ്റ്റൽ പാലസിനെ ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് നീലപ്പട ജയം ഉറപ്പാക്കിയത്. മുൻ പാലസ് താരം കോണർ ഗല്ലാഗർ ആണ് ചെൽസിയുടെ വിജയ ഗോൾ കുറിച്ചത്.

ചെൽസി പടിശീലക റോളിൽ ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ ഗ്രഹാം പോട്ടർ ഒബമയാങ് , ഹാവേർട്സ് എന്നിവരെ ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ഏൽപിച്ചപ്പോൾ പ്രതിരോധത്തിൽ തിയാഗോ സിൽവക്ക് ഒപ്പം ഫൊഫാന , ചിൽവെൽ എന്നിവർക്കും അവസരം ലഭിച്ചു. ചെൽസിയെ ഞെട്ടിച്ചാണ് പാലസ് തുടങ്ങിയത്. കളിയുടെ 7 ആം മിനുട്ടിൽ തന്നെ അവർ ലീഡ് സ്വന്തമാക്കി. എഡ്വാർഡ് ആണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ചെൽസി ഉണർന്ന് കളിച്ചെങ്കിലും സമനില ഗോളിനായി അവർക്ക് 38 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സിൽവയുടെ അസിസ്റ്റ് കിടിലൻ വോളിയിലൂടെ ഒബാമയാങ് ആണ് വലയിലാക്കിയത്. ചെൽസി കുപ്പായത്തിൽ താരത്തിൻറെ ആദ്യ ഗോൾ.

രണ്ടം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുടർച്ചയായി സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ അലസത വിനയായി. ചെൽസി ബെഞ്ചിൽ നിന്ന് ലോഫ്റ്റസ് ചീക്ക്, ഗല്ലഗർ, ബ്രോഹ എന്നിവരെ കളത്തിൽ ഇറക്കി. അവസാന നിമിഷങ്ങളിൽ പുലിസിക്കും ഇറങ്ങിയതോടെ ചെൽസിയുടെ ആക്രമണത്തിന് വേഗത കൂടി. തൊണ്ണൂറാം മിനുട്ടിൽ. പുലിസിക്കിൽ നിന്ന് പന്ത് സ്വീകരിച്ച ഗാല്ലഗർ ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് പാലസ് വലയിൽ പതിച്ചതോടെ ചെൽസി 3 പോയിന്റ് ഉറപ്പാക്കി.

പതറി പിന്നെ പൊരുതി, അവസാന നിമിഷം സമനില നേടി ചെൽസി

പണം ഏറെ മുടക്കിയിട്ടും ടീമിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടാൻ ഉണ്ടെന്ന് ചെൽസിക്ക് മനസ്സിലായ ദിവസത്തിൽ വെസ്റ്റ് ബ്രോമിന് എതിരെ അവർക്ക് സമനില. ഇരു ടീമുകളും 3 ഗോളുകൾ നേടിയ മത്സരത്തിൽ രണ്ടാം പകുതിയിൽ നടത്തിയ അവിശ്വസനീയ തിരിച്ചു വരവാണ് ലംപാർഡിന് ഒരു പോയിന്റ് സമ്മാനിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ സമനിലയാകുന്ന ആദ്യത്തെ കളിയാണ് ഇത്.

തിയാഗോ സിൽവയെ ക്യാപ്റ്റൻ ആക്കി ഇറക്കിയ ചെൽസിക്ക് ആദ്യ അര മണിക്കൂറിൽ തൊട്ടത് എല്ലാം പിഴകുന്ന കാഴ്ചയാണ് കണ്ടത്. അര മണിക്കൂറിന് ഉള്ളിൽ തന്നെ 3 ഗോളുകളാണ്‌ ചെൽസി വാങ്ങിയത്. കെപ്പ മാറി കാബയേറോ വന്നെങ്കിലും ചെൽസി ഗോൾ വാങ്ങുന്നതിൽ ഒരു കുറവും വന്നില്ല. നാലാം മിനുട്ടിൽ കാലം റോബിൻസനിലൂടെ ചെൽസി വല കുലുക്കിയ വെസ്റ്റ് ബ്രോം പിന്നീട് 25 ആം മിനുട്ടിൽ തിയാഗോ സിൽവ വരുത്തിയ വൻ പിഴവിൽ നിന്ന് വീണ്ടും ഗോൾ വാങ്ങി. ഇത്തവണയും റോബിൻസൻ തന്നെയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ കോർണറിൽ നിന്ന് ബർട്ലി 27 ആം മിനുട്ടിൽ സ്കോർ 3-0 ആക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ആലോൻസോ, കോവാച്ചിച് എന്നിവരെ പിൻവലിച്ച ലംപാർഡ് ആസ്പിലിക്വറ്റ, കാലം ഹഡ്സൻ ഓഡോയി എന്നിവറെ ഇറക്കി. ഇത് ഫലം ചെയ്തു. 55 ആം മിനുട്ടിൽ മൗണ്ടിന്റെ കിടിലൻ ഗോളിൽ ഒരു ഗോൾ മടക്കിയ ചെൽസി 70 ആം മിനുട്ടിൽ ഓഡോയിയിലൂടെ സ്കോർ 3-2 ആക്കി അവസാന 20 മിനുട്ട് അവേശമാക്കി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ടാമി അബ്രഹാം നേടിയ ഗോളിലാണ് ചെൽസി സ്കോർ 3-3 ആക്കി മാറ്റി ഒരു പോയിന്റ് സ്വന്തമാക്കിയത്.

ചുവപ്പ് കാർഡിൽ പതറി സൗത്താംപ്ടൻ, ന്യൂകാസിലിന് ആശ്വാസ ജയം

സൗത്താംപ്ടനെ അവരുടെ മൈതാനത്ത് മറികടന്ന ന്യൂകാസിലിന് പ്രീമിയർ ലീഗിൽ ആശ്വാസ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ 3 പോയിന്റ് സ്വന്തമാക്കിയത്. സൗത്താംപ്ടൻ താരം ജെനെപ്പോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് കളിയിൽ നിർണായകമായി.

ആദ്യ പകുതിയുടെ പകുതി സമയം പിന്നിട്ടപ്പോൾ തന്നെ സൗത്താംപ്ടൻ കളിയിൽ പത്ത് പേരായി ചുരുങ്ങി. ഇസാക്ക് ഹൈഡനെ ഫൗൾ ചെയ്ത താരത്തിന് റഫറി ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും VAR മോണിറ്റർ പരിശോധിച്ച റഫറി അത് ചുവപ്പ് കാർഡ് ആക്കി മാറ്റുകയായിരുന്നു. സൗത്താംപ്ടൻ ഗോളി അലക്‌സ് മാക്കാർത്തിയുടെ കിടിലൻ സേവുകളും മാറ്റ് റിച്ചിയുടെ പെനാൽറ്റി സേവും അവർക്ക് ഒരു പോയിന്റ് എങ്കിലും സമ്മാനിക്കും എന്ന അവസ്ഥയിൽ നിൽക്കെയാണ് കളി തീരാൻ 11 മിനുട്ട് ശേഷിക്കെ ന്യൂകാസിൽ ഗോൾ നേടിയത്. അലക്‌സ് സെയിന്റ് മാക്‌സിം ആണ് 3 പോയിന്റ് ഉറപ്പിച്ച ഗോൾ നേടിയത്. നിലവിൽ ലീഗിൽ 13 ആം സ്ഥാനത്താണ് ന്യൂകാസിൽ. സൈന്റ്‌സ് 14 ആം സ്ഥാനത്തുമാണ്.

ലണ്ടനിൽ വോൾവ്സിന്റെ തിരിച്ചു വരവ്, സ്പർസിന് വീണ്ടും തോൽവി

ചെൽസിയോട് ഏറ്റ തോൽവിയിൽ നിന്ന് കര കയറാൻ സ്വന്തം മൈതാനത്ത് ഇറങ്ങിയ സ്പർസിന് വീണ്ടും തിരിച്ചടി നൽകി വോൾവ്സ്. 2-3 എന്ന സ്കോറിനാണ് അവർ മൗറീഞ്ഞോയുടെ ടീമിനെ തോൽപ്പിച്ചത്. 2 തവണ പിറകിൽ പോയ ശേഷമായിരുന്നു വോൾവ്സ് മത്സരത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയത്.

ആദ്യ പകുതിയിൽ ജനുവരിയിൽ എത്തിയ ബർഗ്വെയിന്റെ ഗോളിൽ 13 ആം മിനുട്ടിലാണ് സ്പർസ് ലീഡ് നേടിയത്. ടീമിലേക്ക് തിരിച്ചെത്തിയ അലിയാണ് അവസരം ഒരുക്കിയത്. പക്ഷെ 27 ആം മിനുട്ടിൽ ദോഹർത്തിയുടെ ഗോളിൽ നുനോയുടെ ടീം സ്കോർ 1-1 ആക്കി. പക്ഷെ 45 ആം മിനുട്ടിൽ വീണ്ടും അലി ഗോളിന് അവസരം ഒരുക്കി. ഇത്തവണ റൈറ്റ് ബാക്ക് ഒറിയെ ആണ് ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ രണ്ട് തവണ സ്പർസ് വല കുലുക്കി വോൾവ്സ് ജയം കൈപിടിയിലാക്കി. 57 ആം മിനുട്ടിൽ ജോട്ടയുടെ ഗോളും, 73 ആം മിനുട്ടിൽ മികച്ച കൗണ്ടർ അറ്റാക്കിന് ഒടുവിൽ പിറന്ന ഹിമനസിന്റെ ഗോളുമാണ് അവർക്ക് ജയം സമ്മാനിച്ചത്.

ലെവൻഡോസ്‌കിക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമായേക്കും

ബയേൺ മ്യുണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി പരിക്ക് കാരണം പുറത്ത്. കാലിന് പരിക്കേറ്റ പോളിഷ് സ്‌ട്രൈക്കർ ചുരുങ്ങിയത് 4 ആഴ്ചയെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും. ഇന്നലെ ചെൽസിക്ക് എതിരെ ടീമിനെ ജയിപ്പിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ഈ കളിയിലാണ് താരത്തിന് പരിക്ക് പറ്റിയതും.

ഈ സീസണിൽ ബുണ്ടസ് ലീഗെയിൽ കിരീട പോരാട്ടത്തിൽ ഏറെ വെല്ലുവിളികൾ നേരിടുന്ന ബയേണിന് ആഭ്യന്തര ലീഗിലും താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാകും. ചെൽസിക്ക് എതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിലും താരത്തിന് കളിക്കാനാവില്ല. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ 25 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.

മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് യുവേഫ !! ചാമ്പ്യൻസ് ലീഗിൽ നിന്ന് രണ്ട് വർഷം വിലക്കി

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കനത്ത നടപടിയുമായി യുവേഫ. അടുത്ത 2 സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷയായാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് കൂടാതെ 30 മില്യൺ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.

യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തിൽ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. സിറ്റി ഇതിനെതിരെ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ മാത്രമാണ് വ്യക്തമാകുക. നിലവിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് എതിരായ റൌണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണിൽ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും.

ബ്രൈറ്റനോടും രക്ഷയില്ല, റിലഗേഷൻ ലക്ഷ്യമാക്കി വെസ്റ്റ് ഹാം കുതിപ്പ്

രണ്ട് തവണ ലീഡ് എടുത്ത ശേഷം കളഞ്ഞു കുളിച്ച വെസ്റ്റ് ഹാം യുണൈറ്റഡിന് ബ്രൈറ്റനോട് സമനില മാത്രം. ഇരു ടീമുകളും 3 ഗോളുകൾ വീതം നേടിയ മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകൾ ആണ് മോയസിന്റെ ടീമിന് വിനയായത്. ഇന്നത്തെ സമനിലയോടെ കേവലം 23 പോയിന്റുള്ള വെസ്റ്റ് ഹാം 17 ആം സ്ഥാനത്താണ്. 25 പോയിന്റുള്ള ബ്രൈറ്റൺ 15 ആം സ്ഥാനത്താണ്.

ശക്തമായ തുടക്കം നേടിയ ശേഷമാണ് സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാം തകർന്നടിഞ്ഞത്. ആദ്യ പകുതിയിൽ 2 ഗോളുകൾക് മുൻപിലായിരുന്നു അവർ. ഇസ്സ ഡിയൊപ്, സ്‌നോട്ഗ്രാസ് എന്നിവരുടെ ഗോളിൽ ആണ് അവർ ലീഡ് എടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ഓഗ്ബോണയുടെ സെൽഫ് ഗോളിൽ സ്കോർ 2-1 ആയെങ്കിലും സ്‌നോട്ഗ്രാസ് വീണ്ടും വല കുലുക്കിയതോടെ തങ്ങളുടെ 2 ഗോൾ ലീഡ് പുനഃസ്ഥാപിക്കാൻ അവർക്കായി. പക്ഷെ പിന്നീട് പാസ്‌കൾ ഗ്രോസ്, ഗ്ലെൻ മറി എന്നിവരുടെ ഗോളുകൾ ബ്രൈറ്റണെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

ഹെൻറിയുടെ റെക്കോർഡ് ഇനി പഴങ്കഥ, ഗോൾ വേട്ടയിൽ ഒന്നാമൻ അഗ്വേറോ

പ്രീമിയർ ലീഗിൽ മറ്റൊരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലീഷുകാരൻ അല്ലാത്ത കളിക്കാരൻ എന്ന റെക്കോർഡ് ആണ് താരം ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളോടെയാണ് താരം റെക്കോർഡ് കുറിച്ചത്.

175 ഗോളുകളുമായി തിയറി ഹെൻറിയാണ് ഈ റെക്കോർഡ് ഇത്രകാലം കൈവശം വച്ചത്. ഇതാണ് 176 ആക്കി അഗ്യൂറോ സ്വന്തമാക്കിയത്. നിലവിലെ ഫോമിൽ ഏതാനും വർഷങ്ങൾ കൂടെ കളിക്കാൻ സാധിച്ചാൽ എക്കാലത്തെയും മിക്വച്ച ഗോൾ വേട്ടക്കാരൻ എന്ന അലൻ ശിയററുടെ റെക്കോർഡും താരത്തിന് സ്വന്തമാക്കാൻ സാധിച്ചേക്കും. 260 ഗോളുകൾ ആണ് ശിയറർ ലീഗിൽ നേടിയത്. 2011 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.

VAR വീണ്ടും തുണച്ചു, ലിവർപൂൾ കുതിപ്പ് തുടരുന്നു

സിറ്റിയെ വിറപ്പിച്ച വീര്യവുമായി എത്തിയ വോൾവ്സിനെഎതിരില്ലാത്ത 1 ഗോളിന് മറികടന്ന ലിവർപൂൾ കിരീടത്തിലേക്ക് ഒരു ചുവട് കൂടെ അടുത്തു. സാഡിയോ മാനെ ആദ്യ പകുതിയിൽ നേടിയ ഏക ഗോളാണ് മത്സരത്തിൽ നിർണായകമായത്.

VAR നിർണായകമായ മത്സരത്തിൽ സാഡിയോ മാനെ നേടിയ ലിവർപൂളിന്റെ ഗോൾ ആദ്യം റഫറി ഹാൻഡ് ബോൾ വിധിച്ചെങ്കിലും VAR പക്ഷെ ഗോൾ അനുവദിച്ചു നൽകി. പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി മിനുട്ടിൽ പെഡ്രോ നെറ്റോ ലിവർപൂൾ വല കുലുക്കിയെങ്കിലും VAR ഓഫ് സൈഡ് വിധിച്ചത് ക്ളോപ്പിന് ആശ്വാസമായി. രണ്ടാം പകുതിയിൽ സൈസ്, ട്രയോറെ, ഹിമനസ് എന്നുവരെ എല്ലാം ഇറക്കി വോൾവ്സ് സമനില ഗോളിനായി ശ്രമിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം തകർക്കാൻ അവർക്കായില്ല. നിലവിൽ 55 പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനകാരായ ലെസ്റ്ററിനെക്കാൾ 13 പോയിന്റ് മുൻപിലാണ്.

ആഞ്ചലോട്ടിക്ക് കീഴിൽ രണ്ടാം ജയം, എവർട്ടൻ തിരിച്ചെത്തുന്നു

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ രണ്ടാം മത്സരത്തിലും എവർട്ടന് ജയം. 2-1 നാണ് അവർ ന്യൂ കാസിൽ യുണൈറ്റഡിനെ മറികടന്നത്. ഇതോടെ ലീഗിൽ പത്താം സ്ഥാനത്ത് എത്താൻ അവർക്കായി. ന്യൂ കാസിൽ പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.

കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിൽ കളിച്ച കാൽവർട്ട് ലെവിന്റെ മികച്ച ഫോമാണ് റ്റോഫീസിന് ജയം ഒരുക്കിയത്. കളിയുടെ പതിമൂന്നാം മിനുട്ടിലാണ് ലെവിന്റെ ആദ്യ ഗോൾ പിറന്നത്. 29 ആം മിനുട്ടിൽ കാരോളിലൂടെ ന്യൂ കാസിൽ സമനില പിടിച്ചു എന്ന് ഉറപ്പിച്ചെങ്കിലും VAR ഗോൾ നൽകിയില്ല. പക്ഷെ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ തന്നെ ഷാറിന്റെ ഗോളിൽ ന്യൂ കാസിൽ സമനില പിടിച്ചു. പക്ഷെ 64 ആം മിനുട്ടിൽ ലെവിൻ തന്നെ എവർട്ടന്റെ രണ്ടാം ഗോളും നേടി വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

Exit mobile version