ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-2ന്റെ ആവേശകരമായ വിജയം. ഫിൽ ഫോഡൻ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി സിറ്റിക്ക് മുൻതൂക്കം നൽകി കൊണ്ടാണ് മത്സരം ആരംഭിച്ചത്. 25-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. സിറ്റി സുഖമായി ജയിക്കും എന്ന് കരുതി എങ്കിലും ലീഡ്സ് തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ ഡൊമിനിക് കാൽവെർട്ട്-ലെവിൻ ലീഡ്‌സിനായി ഒരു ഗോൾ കൂടി നേടിയതോടെ സ്കോർ 2-1 ആയി. 68-ാം മിനിറ്റിൽ ലൂക്കാസ് നെമെച്ച ഗോൾ നേടി സ്കോർ സമനിലയിലാക്കി. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും, ഇഞ്ചുറി ടൈമിൽ (90+1 മിനിറ്റ്) ഫിൽ ഫോഡൻ വിജയഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശകരമായ വിജയം ഉറപ്പാക്കി.
പ്രീമിയർ ലീഗിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവിൽ എവർട്ടണിനെതിരെ ലീഡ്സ് യുണൈറ്റഡിന് 1-0 ന്റെ വിജയം. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച സ്ട്രൈക്കർ ലൂക്കാസ് എൻമെച്ചയാണ് ലീഡ്‌സിന് ആവേശോജ്ജ്വലമായ വിജയം സമ്മാനിച്ചത്.
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ എൻമെച്ച തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിന്റെ വിജയശിൽപിയായി. എൻമെച്ചയുടെ പെനാൽറ്റി കിക്ക് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. മികച്ച പ്രതിരോധം തീർത്ത ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇന്ന് സാധിച്ചില്ല. മത്സരത്തിന്റെ നിർണായക നിമിഷത്തിൽ, ലീഡ്‌സ് താരം സ്റ്റാചിന്റെ ഷോട്ട് എവർട്ടൺ താരം മൈക്കൽ ടാർക്കോവ്സ്കിയുടെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.
എവർട്ടൺ താരങ്ങളായ ജാക്ക് ഗ്രീലിഷ്, ടോം ബാരി എന്നിവർ സബ്ബായി കളത്തിലിറങ്ങിയെങ്കിലും ലീഡ്‌സ് പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല.
ലണ്ടൻ: എവർട്ടൺ വിട്ട സ്ട്രൈക്കർ ഡൊമിനിക് കാൽവർട്ട്-ലൂയിൻ ലീഡ്‌സ് യുണൈറ്റഡിൽ ചേർന്നു. ഫ്രീ ഏജന്റായാണ് 28-കാരനായ താരം ലീഡ്‌സുമായി കരാറിലെത്തിയത്. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം താരം ഔദ്യോഗികമായി ടീമിനൊപ്പം ചേരും. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന ലീഡ്‌സിൻ്റെ ഈ സീസണിലെ എട്ടാമത്തെ സൈനിംഗാണിത്.
2016-ൽ ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് എവർട്ടണിലെത്തിയ കാൽവർട്ട്-ലൂയിൻ, ഒമ്പത് വർഷത്തെ ക്ലബ്ബ് ജീവിതത്തിൽ 274 മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ നേടിയിട്ടുണ്ട്. പരിക്കുകൾ കാരണം പലപ്പോഴും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, തൻ്റെ മുൻ ഫോം വീണ്ടെടുക്കാൻ താരത്തിന് കഴിയുമെന്നാണ് ലീഡ്‌സ് മാനേജർ ഡാനിയൽ ഫാർകെ പ്രതീക്ഷിക്കുന്നത്.
ജർമ്മൻ താരമായ ലൂക്കാസ് എൻമേഷയെയും ടീമിലെത്തിച്ച ലീഡ്‌സ്, പുതിയ സീസണിൽ ആക്രമണം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 2021-ൽ ഇംഗ്ലണ്ട് ദേശീയ ടീമിനായി അവസാനമായി കളിച്ച കാൽവർട്ട്-ലെവിൻ 11 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.
പുതുതായി പ്രൊമോഷൻ ലഭിച്ച പ്രീമിയർ ലീഗ് ടീമായ ലീഡ്സ് യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് സീൻ ലോങ്സ്റ്റാഫിനെ സ്വന്തമാക്കാൻ ശക്തമായ നീക്കം നടത്തുന്നു. അത്‌ലെറ്റിക്കിന്റെ ഡേവിഡ് ഓർൺസ്റ്റൈനാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. 27 വയസ്സുകാരനായ ഈ മിഡ്ഫീൽഡറിനായി ലീഡ്സ് 10 മില്യൺ പൗണ്ടും അധികമായി 2 മില്യൺ പൗണ്ട് ആഡ്-ഓണുകളും ഉൾപ്പെടെ മൂന്നാമത്തെ ബിഡ് സമർപ്പിച്ചു.
തന്റെ കരിയറിൽ മുഴുവൻ ന്യൂകാസിലിനൊപ്പം ഉണ്ടായിരുന്ന ലോങ്സ്റ്റാഫിന് നിലവിലെ കരാർ അവസാനിക്കാൻ 12 മാസത്തെ കാലാവധി കൂടിയാണുള്ളത്. 2026 ജൂൺ വരെ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്താൻ ഒരു വർഷത്തെ കരാർ ക്ലബ്ബ് നീട്ടിയിരുന്നെങ്കിലും, 2024 ശൈത്യകാലത്തിനുശേഷം ദീർഘകാല കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് പോയിട്ടില്ല.
ലോങ്സ്റ്റാഫിന്റെ ഏഴ് സീസണുകളിലെ 171 ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങൾ അദ്ദേഹം ന്യൂകാസിലിനായി കളിച്ചു.
ഇന്ന് നടന്ന ആവേശകരമായ ചാമ്പ്യൻഷിപ്പ് സീസൺ ഫൈനൽ മത്സരത്തിൽ പ്ലൗമത് അഗാർലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ലീഡ്സ് യുണൈറ്റഡ് കിരീടം ചൂടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സീസണിൽ ബേർൺലിയെ ഗോൾ ഡിഫറൻസിൽ മറികടന്നാണ് ലീഡ്‌സിന്റെ ഈ തകർപ്പൻ വിജയം. ഇരു ടീമുകളും 100 പോയിന്റ് വീതം നേടിയാണ് സീസൺ അവസാനിപ്പിച്ചത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബേർൺലി മിൽവാലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതിനാൽ അവർക്ക് കിരീടം നേടാനായില്ല. പ്ലൗമത്തിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ലീഡ്‌സ് തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയിരുന്നു. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന അവർ രണ്ട് ഗോളുകൾ നേടി വിജയം സ്വന്തമാക്കുകയായിരുന്നു. വിജയ ഗോൾ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പിറന്നത്. ഈ നാടകീയ വിജയത്തോടെ ലീഡ്‌സ് യുണൈറ്റഡ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടു. നേരത്തെ തന്നെ ഇരു ടീമുകളും പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു.
തിങ്കളാഴ്ച എല്ലൻഡ് റോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലീഡ്സ് വിജയിച്ചു. ഈ വിജയത്തോടെ ഡാനിയൽ ഫാർകെയുടെ ടീം ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അയോ തനാക്കയുടെയും വില്ലി ഗ്നോന്റോയുടെയും ഗോളുകളിലൂടെ ലീഡ്സ് ആധിപത്യം സ്ഥാപിച്ചു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലാർഗി റമാസാനി ഇരട്ട ഗോളുകൾ നേടിയതോടെ ലീഡ്സിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ലീഡ്സ് ഗോൾ വ്യത്യാസത്തിൽ ബേൺലിയെ മറികടന്നു. ഇരു ടീമുകളും കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു. ഇരു ടീമുകളും ഈ സീസണിൽ 100 പോയിന്റ് എന്ന നേട്ടം സ്വന്തമാക്കാൻ സാധ്യതയുണ്ട്.
ലീഡ്സ് തകർപ്പൻ വിജയം ആഘോഷിക്കുമ്പോൾ, ബ്രിസ്റ്റോൾ സിറ്റിക്ക് ഇത് വലിയ തിരിച്ചടിയായി. തുടർച്ചയായ രണ്ടാം തോൽവി പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നിരുന്നാലും, അവസാന മത്സരത്തിൽ പ്രെസ്റ്റണെ തോൽപ്പിച്ചാൽ സിറ്റിക്ക് പ്ലേഓഫ് സാധ്യത നിലനിർത്താനാകും.
ചാമ്പ്യൻഷിപ്പിലെ നാടകീയമായ തിങ്കളാഴ്ച രാത്രിക്ക് ശേഷം ലീഡ്സ് യുണൈറ്റഡും ബേൺലിയും പ്രീമിയർ ലീഗിലേക്ക് നേരിട്ടുള്ള സ്ഥാനക്കയറ്റം നേടി. ജോയൽ പിറോയുടെ തകർപ്പൻ നാല് ഗോൾ പ്രകടനത്തിന്റെ കരുത്തിൽ ലീഡ്സ് എല്ലാൻഡ് റോഡിൽ സ്റ്റോക്ക് സിറ്റിയെ 6-0ന് തകർത്തു, അതേസമയം ബേൺലി ഷെഫീൽഡ് യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ച് ബ്ലേഡ്സിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പ്രതീക്ഷകൾക്ക് അവസാനം കുറിച്ചു.
2023ൽ തരംതാഴ്ത്തപ്പെട്ട ലീഡ്സ് രണ്ട് സീസണുകൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തും. ഫെബ്രുവരി മുതൽ ഗോൾ നേടാനാകാതിരുന്ന പിറോ ആദ്യ 20 മിനിറ്റിനുള്ളിൽ ഹാട്രിക് നേടി, ഇടവേളയ്ക്ക് തൊട്ടുമുമ്പ് നാലാം ഗോളും സ്വന്തമാക്കി തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തി. ജൂനിയർ ഫിർപോയും വിൽഫ്രഡ് ഗ്നോന്റോയും ചേർന്നാണ് ഗോൾപട്ടിക പൂർത്തിയാക്കിയത്. ഇതോടെ ലീഡ്സിന്റെ ഈ സീസണിലെ ലീഗ് ഗോളുകൾ 89 ആയി ഉയർന്നു.
തുടർന്ന് നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ജോഷ് ബ്രൗൺഹില്ലിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബേൺലി ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ലീഡ്സും ബേൺലിയും 94 പോയിന്റിലെത്തി. ഇത് മൂന്നാം സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡിനേക്കാൾ വളരെ കൂടുതലാണ്. 86 പോയിന്റിൽ നിൽക്കുന്ന ഷെഫീൽഡ് യുണൈറ്റഡിന് ഇനി പ്ലേ-ഓഫ് അഭിമുഖീകരിക്കണം
സ്കോട്ട് പാർക്കറുടെ കീഴിൽ ബേൺലിയുടെ വിജയം കെട്ടിപ്പടുത്തിരിക്കുന്നത് അവരുടെ ശക്തമായ പ്രതിരോധത്തിലാണ്. ഈ സീസണിൽ അവർ 15 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. അവർ 31 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറി ക്ലബ്ബ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
മുമ്പ് ഫുൾഹാമിനെയും ബോൺമൗത്തിനെയും സ്ഥാനക്കയറ്റം നൽകിയ പരിശീലകൻ ആണ് പാർക്കർ.
ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് സൗതാമ്പ്ടൺ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി. ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് സൗതാമ്പ്ടൺ പ്രൊമോഷൻ ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സൗതാമ്പ്ടന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ ആംസ്റ്റ്രോംഗിന്റെ ഗോളാണ് സൗതാമ്പ്ടന്റെ വിജയം. സ്മാൾബോൺ നൽകിയ മനോഹര പാസിൽ നിന്നായിരുന്നു ആം സ്ട്രോംഗിന്റെ ഗോൾ. ഈ ഗോളിന് മറുപടി പറയാൻ അവസാന നിമിഷം വരെ ലീഡ്സിനായില്ല.
സൗതാമ്പ്ടൺ കഴിഞ്ഞ സീസണിൽ ആയിരുന്നു പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്. ഈ സീസണിൽ സൗതാമ്പ്ടണെ കൂടാതെ ലെസ്റ്റർ സിറ്റി, ഇപ്സ്വിച് ടൗൺ എന്നിവരാണ് പ്രീമിയർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലീഡ്സ് യുണൈറ്റഡിന്റെ അമേരിക്കൻ മധ്യനിര താരം ടെയ്‌ലർ ആദംസിനെ ബോൺമൗത്ത് സ്വന്തമാക്കും. തരം താഴ്ത്തൽ നേരിട്ടാൽ ലീഡ്സിൽ നിന്നു താരത്തിന് ആയുള്ള റിലീസ് ക്ലോസ് ആയ 20 മില്യൺ പൗണ്ട് ആക്ടിവേറ്റ് ചെയ്ത ബോൺമൗത്ത് നിലവിൽ താരവും ആയി 5 വർഷത്തെ കരാർ ധാരണയിലും എത്തി. നേരത്തെ ചെൽസി താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും താരത്തിന്റെ മെഡിക്കൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീസ് കൈസെദോ, ലാവിയ എന്നിവരിൽ ശ്രദ്ധ തിരിച്ച അവർ ആദംസിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറുക ആയിരുന്നു.
അമേരിക്കയിൽ നിന്നു ആർ.ബി ലൈപ്സിഗിൽ 2019 ൽ എത്തിയ ഇപ്പോൾ 24 കാരനായ ആദംസ് 2022 ൽ ആണ് ലീഡ്സിൽ എത്തുന്നത്. 20 മില്യൺ പൗണ്ട് ആയിരുന്നു എന്ന് താരത്തിന് ആയി അവർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന് ആയി അത്ര മികച്ച പ്രകടനം അല്ല താരം നടത്തിയത്. 2017 ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആദംസ് 36 മത്സരങ്ങളിൽ അമേരിക്കക്ക് ആയി കളിച്ചിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിൽ ആയ താരം ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് കളത്തിൽ തിരിച്ചു വരിക. നിലവിൽ താരത്തിന്റെ മെഡിക്കൽ വിജയകരമായി പൂർത്തിയായി. താരത്തിന്റെ വരവ് ബോൺമൗത്തിനു കൂടുതൽ കരുത്ത് പകരും എന്നുറപ്പാണ്.
ലീഡ്സ് യുണൈറ്റഡിന്റെ അമേരിക്കൻ മധ്യനിര താരം ടെയ്‌ലർ ആദംസിനെ സ്വന്തമാക്കാൻ ബോൺമൗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലീഡ്സിൽ നിന്നു താരത്തിന് ആയുള്ള റിലീസ് ക്ലോസ് ബോൺമൗത്ത് ആക്ടിവേറ്റ് ചെയ്തു. ലീഡ്സ് തരം താഴ്ത്തപ്പെട്ടതോടെ 20 മില്യൺ പൗണ്ട് ആയിരുന്നു താരത്തിന്റെ റിലീസ് ക്ലോസ്. നേരത്തെ ചെൽസി താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും താരത്തിന്റെ മെഡിക്കൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീസ് കൈസെദോ, ലാവിയ എന്നിവരിൽ ശ്രദ്ധ തിരിച്ച അവർ ആദംസിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറുക ആയിരുന്നു.
അമേരിക്കയിൽ നിന്നു ആർ.ബി ലൈപ്സിഗിൽ 2019 ൽ എത്തിയ ഇപ്പോൾ 24 കാരനായ ആദംസ് 2022 ൽ ആണ് ലീഡ്സിൽ എത്തുന്നത്. 20 മില്യൺ പൗണ്ട് ആയിരുന്നു എന്ന് താരത്തിന് ആയി അവർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന് ആയി അത്ര മികച്ച പ്രകടനം അല്ല താരം നടത്തിയത്. 2017 ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആദംസ് 36 മത്സരങ്ങളിൽ അമേരിക്കക്ക് ആയി കളിച്ചിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിൽ ആയ താരം ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് കളത്തിൽ തിരിച്ചു വരിക. പെട്ടെന്ന് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആണ് ബോൺമൗത്ത് ശ്രമം.
നാടകീയ നിമിഷങ്ങൾക്ക് ശേഷം ലീഡ്സ് യുണൈറ്റഡ് താരം ജാക്ക് ഹാരിസൺ എവർട്ടണിൽ ചേരും. പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട താരത്തെ നിലവിൽ ലോണിൽ ആണ് എവർട്ടൺ സ്വന്തമാക്കുന്നത്. റിലഗേഷൻ റിലീസ് ക്ലോസ് പ്രകാരം താരത്തെ ലോണിന് ശേഷം ക്ലബ് സ്ഥിരമായി സ്വന്തമാക്കുകയും ചെയ്യും. എവർട്ടണിൽ ഇന്ന് താരം മെഡിക്കലിന് വിധേയമായ ശേഷമാണ് താരത്തെ ഹൈജാക്ക് ചെയ്യാൻ ആസ്റ്റൺ വില്ല ശ്രമിച്ചത്.
വില്ല പരിശീലകൻ ഉനയ് എമറെ താരത്തെ നേരിട്ട് വിളിച്ചു ഹാരിസണിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുക ആയിരുന്നു. തുടർന്ന് താരം വില്ലയിൽ മെഡിക്കൽ ടെസ്റ്റിന് വിധേയനായി. എന്നാൽ താരത്തിന് പരിക്കേറ്റതിനാൽ ഒരു മാസത്തോളം കളിക്കാൻ ആവില്ലെന്ന് മനസ്സിലായ വില്ല 26 കാരനായ താരത്തെ വാങ്ങുന്നതിൽ നിന്നു പിന്മാറുക ആയിരുന്നു. പരിക്കേറ്റു ദീർഘകാലം പുറത്ത് ഇരിക്കാൻ പോകുന്ന എമി ബുവന്ദിയക്ക് പകരക്കാരനായി മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഇംഗ്ലീഷ് താരത്തെ എത്തിക്കാൻ ആയിരുന്നു വില്ല ശ്രമം. ഇതോടെ താരം എവർട്ടണിൽ തന്നെ ചേരാൻ തീരുമാനിക്കുക ആയിരുന്നു.
ലീഡ്സ് യുണൈറ്റഡ് താരം ആയ അമേരിക്കൻ ദേശീയതാരം ടെയ്‌ലർ ആദംസ് ചെൽസിയിൽ ചേരും. തരം താഴ്ത്തൽ നേരിട്ട ലീഡ്സിൽ നിന്നു റിലഗേഷൻ ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് ചെൽസി താരത്തെ ടീമിൽ എത്തിച്ചത്. ഏതാണ്ട് 20 മില്യൺ പൗണ്ട് ആയിരുന്നു ഈ റിലഗേഷൻ ക്ലോസ്.
അമേരിക്കയിൽ നിന്നു ആർ.ബി ലൈപ്സിഗിൽ 2019 ൽ എത്തിയ ഇപ്പോൾ 24 കാരനായ ആദംസ് 2022 ൽ ആണ് ലീഡ്സിൽ എത്തുന്നത്. 20 മില്യൺ പൗണ്ട് ആയിരുന്നു എന്ന് താരത്തിന് ആയി അവർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന് ആയി അത്ര മികച്ച പ്രകടനം അല്ല താരം നടത്തിയത്. 2017 ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആദംസ് 36 മത്സരങ്ങളിൽ അമേരിക്കക്ക് ആയി കളിച്ചിട്ടുണ്ട്.