വിരമിക്കൽ പ്രഖ്യാപിച്ച് ജെറാഡ് പിക്വെ

സ്പാനിഷ് സെന്റർ ബാക്കായ ജെറാഡ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബാഴ്സലോണ താരം അടുത്ത മത്സരം തന്റെ ഫുട്ബോൾ കരിയറിലെ അവസാന മത്സരം ആയിരിക്കും എന്ന് ഇന്ന് പ്രഖ്യാപിച്ചു. 35കാരനായ പിക്വെ ഞായറായ ക്യാമ്പ്നുവിൽ നടക്കുന്ന ബാഴ്സലോണ അൽമേരിയ മത്സരത്തോടെ ബൂട്ട് അഴിക്കും.

ബാഴ്സലോണ അല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിലും പിക്വെ കളിച്ചിട്ടുണ്ട്. 18 വർഷം നീണ്ട കരിയറിൽ 35 കിരീടങ്ങൾ പിക്വെ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഒരു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും പിക്വെ നേടിയിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം 8 ലാലിഗയും ഒപ്പം മൂന്ന് ചാമ്പ്യൻസ് ലീഗും നേടി.

സ്പെയിനൊപ്പം യൂറോ കപ്പും ലോകകപ്പും നേടിയിട്ടുള്ള താരം കൂടിയാണ് പിക്വെ.

ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ച് ഒഡീഷ എഫ് സി ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡീഷ എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ഒഡീഷയുടെ വിജയം‌. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയും കലിംഗയിൽ വെച്ച് ഒഡീഷ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ ഒരു നല്ല അവസരം ഒഡീഷക്ക് ലഭിച്ചു. രണ്ടാം മിനുട്ടിലെ മൗറീസിയോയുടെ ഷോട്ട് ഗുർപ്രീത് സേവ് ചെയ്തു.

ഇതിനു ശേഷം ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ വന്നത് ബെംഗളൂരു എഫ് സിക്ക് ആയിരുന്നു. മൂന്ന് തവണ ആദ്യ പകുതിയിൽ അമ്രീന്ദർ ഒഡീഷയെ രക്ഷിച്ചു. 32ആം മിനുട്ടിൽ നന്ദകുമാറിന്റെ ബൂട്ടിൽ നിന്നാണ് ഒഡീഷയുടെ ഗോൾ വന്നത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നായിരുന്നു നന്ദകുമാറിന്റെ ഗോൾ.

ഈ മത്സരത്തിനു ശേഷം 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒഡീഷ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ബെംഗളൂരു എഫ് സി 4 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.

” കോഹ്ലിയുടെ ഇന്നിങ്സ് പാകിസ്താനിലെ എല്ലാ യുവ ക്രിക്കറ്റ് താരങ്ങളെയും കാണിക്കണം”

കോഹ്ലിയുടെ പാകിസ്താനെതിരായ ഇന്നിങ്സിനെ പ്രശംസിച്ച് കമ്രാൻ അക്മൽ. കോഹ്ലി അല്ലാതെ ആർക്കും ഈ സമ്മർദ്ദത്തെ മറികടക്കാൻ ആകില്ലായിരുന്നു എന്ന് അക്മൽ പറഞ്ഞു.

കോഹ്ലിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ബാറ്റർ ആയിരുന്നെങ്കിൽ, മത്സരം ഇവിടെ എത്തില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഇത് ഞങ്ങളുടെ പാകിസ്ഥാൻ ആയിരുന്നെങ്കിൽ 30-40 റൺസിന് ഞങ്ങൾ തോൽക്കുമായിരുന്നു. അക്മൽ പറയുന്നു.

അത്തരം സമ്മർദ്ദം ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല. U15, U19 ക്യാമ്പുകളിൽ കളിക്കുന്ന പാകിസ്താനിലെ എല്ലാ ചെറുപ്പക്കാർക്കും വിരാട് കോഹ്‌ലിയുടെ ഈ ഇന്നിംഗ്‌സ് മുഴുവനായി കാണിക്കണമെന്ന് ഞാൻ കരുതുന്നു. അവന്റെ ഇന്നിംഗ്‌സും അവൻ എങ്ങനെ മത്സരം പൂർത്തിയാക്കിയെന്നതും കണ്ട് എല്ലാവരും പഠിക്കണം. അക്മൽ പറഞ്ഞു.

അവസാന ഓവറിൽ ഹാരിസ് റൗഫിനും മുഹമ്മദ് നവാസിനുമെതിരെ അദ്ദേഹം കളിച്ച തരത്തിലുള്ള ഷോട്ടുകൾ. ആധുനിക കാലത്തെ ക്രിക്കറ്റിൽ ഇതുപോലെയുള്ള ഷോട്ട് കളിക്കാൻ വേറെ ആർക്കും ആകില്ല. കോഹ്‌ലി റൗഫിനെ അടിച്ച സ്ട്രൈറ്റ് സിക്‌സറിന് പകരം വെക്കാൻ ഒന്നുമില്ല എന്നും അക്മൽ പറഞ്ഞു

ബാലൺ ഡി ഓറിൽ റൊണാൾഡോക്ക് ഒരു വോട്ട് പോലും കിട്ടിയില്ല

ഇത്തവണത്തെ ബാലൻ ഡി ഓറിന്റെ അവസാന ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്ന് റിപ്പോർട്ട്. താരം ഇരുപതാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്ത്. അഞ്ച് തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

2008, 2014, 2015, 2016, 2017 വർഷങ്ങളിൽ ആയിരുന്നു അദ്ദേഹം ബാലൺ ഡി ഓർ പുരസ്കാരം നേടിയത്.

549 പോയിന്റുമായി ബെൻസെമ ആണ് ഇത്തവണ ബാലൻ ഡി ഓർ നേടിയത്. 193 പോയിന്റ് നേടിയ സാഡിയോ മാനെ ആയിരുന്നു രണ്ടാം സ്ഥാനത്ത്‌. കെവിൻ ഡി ബ്രൂയ്‌ൻ, റോബർട്ട് ലെവൻഡോവ്‌സ്‌കി, മുഹമ്മദ് സലാ എന്നിവർ യഥാക്രമം 175 പോയിന്റും 170 പോയിന്റും 116 പോയിന്റും വീതം സ്‌കോർ ചെയ്തു പിന്നാലെ ഉണ്ടായിരുന്നു. ഏഴു തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സി ആദ്യ 30-ലേ ഉണ്ടായിരുന്നില്ല.

സൗരാഷ്ട്രയുടെ പോരാട്ട വീര്യം, ലീഡ് തിരിച്ചുപിടിച്ച് ടീം

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന നിലയിൽ 92 റൺസ് ലീഡ് നേടിയിട്ടുണ്ട്. രണ്ട് ദിവസം മാത്രം അവശേഷിക്കെ 2 വിക്കറ്റ് മാത്രം കൈവശമുള്ള ടീമിന് ഇനിയെത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് ഉറപ്പില്ലെങ്കിലും ഇതുവരെയുള്ള അവരുടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്.

87/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീടുയര്‍ത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആദ്യം ഷെൽഡൺ ജാക്സണും അര്‍പിത് വാസവദയും 117 റൺസ് ആറാം വിക്കറ്റിൽ നേടിയുയര്‍ത്തിയ പ്രതിരോധം 71 റൺസ് നേടിയ ഷെൽഡൺ ജാക്സൺ വീണതോടെ അവസാനിച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം അര്‍പിതും പുറത്തായതോടെ 215/7 എന്ന നിലയിലേക്ക് സൗരാഷ്ട്ര വീണു.

അധിക സമയം ടീമിന് പിടിച്ച് നിൽക്കാനാകില്ലെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ 144 റൺസാണ് എട്ടാം വിക്കറ്റിൽ പ്രേരക് മങ്കഡും ജയ്ദേവ് ഉനഡ്കടും നേടിയത്. 72 റൺസ് നേടിയ പ്രേരകിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ 78 റൺസുമായി ജയ്ദേവ് ഉനഡ്കട് ക്രീസിലുണ്ട്. 6 റൺസ് നേടിയ പാര്‍ത്ഥ് ഭുട് ആണ് ക്രീസിലുള്ള മറ്റൊരു താരം.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കുൽദീപ് സെന്നും സൗരഭ് കുമാറും മൂന്ന് വീതം വിക്കറ്റ് നേടി.

കാർത്തിക് വേണോ പന്ത് വേണോ, ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴത്തെ പ്രധാന ചർച്ച് കാർത്തികിനെ ആദ്യ ഇലവനിൽ ഇറക്കണോ പന്തിനെ ആദ്യ ഇലവനിൽ ഇറക്കണോ എന്നതാണ്‌ എന്നും ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പോണ്ടിംഗ്.

ടീമിൽ വിക്കറ്റ് കീപ്പർ-ബാറ്റർ ആരായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ വളരെക്കാലമായി നടക്കുന്നു. പോണ്ടിംഗ് പറയുന്നു‌. കാർത്തിക് മികച്ച ഫിനിഷറാണ് പന്തിന് അസാമാന്യമായ കഴിവുകളുമുണ്ട്. അതുകൊണ്ട് ആണ് പന്തിന് കൂടുതൽ പിന്തുണ ലഭിക്കുന്നത്‌.

എന്നാൽ ഇന്ത്യ ചില അവസരങ്ങളിൽ ഇരുവരെയും ഒരേ സമയത്ത് ഇറക്കിയിട്ടുണ്ട്, രോഹിത് ശർമ്മയും ടീമും അതാണ് ഇനിയും ചെയ്യേണ്ടത് എന്ന് പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഇലവബിൽ ഈ രണ്ട് കളിക്കാരും ഉണ്ടാകണം എന്നാണ് ഞാൻ കരുതുന്നത്. ഇരുവരും കീപ്പർമാരാണോ എന്നത് എനിക്ക് പ്രശ്നമല്ല, ടീമിൽ എത്താൻ അവരുടെ ബാറ്റിംഗ് മികവ് മതിയെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയൻ ഇതിഹാസം കൂട്ടിച്ചേർത്തു.

മിഡിൽ ഓർഡറിൽ ഋഷഭും ഫിനിഷറായി ദിനേശും എത്തണം എന്നും പോണ്ടിംഗ് പറഞ്ഞു.

കണക്കുകൾ തീർക്കാൻ ഉള്ളത് ആണ്, ടോണിയുടെ ട്വീറ്റിന് മറുപടി നൽകി ഗബ്രിയേൽ

കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ബ്രന്റ്ഫോർഡിനു എതിരെ ആഴ്‌സണൽ പരാജയപ്പെട്ടപ്പോൾ ഇവാൻ ടോണി ചെയ്ത ട്വീറ്റ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നൈസ് കിക്ക് അബൗട്ട് വിത്ത് ദ ബോയ്‌സ്’ എന്നു ടോണി ആഴ്‌സണലിനെ കൊച്ചാക്കി കാണിച്ചു ചെയ്ത ട്വീറ്റ് പിന്നീട് ബ്രന്റ്ഫോർഡിനു എതിരായ സ്വന്തം മൈതാനത്തെ മത്സരത്തിനു മുമ്പ് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ താരങ്ങളെ താരങ്ങളെ പ്രചോദിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.

https://twitter.com/biel_m04/status/1571487024703574019?t=95winTgeXme_MWz9ETRAAw&s=19

ഈ ട്വീറ്റ് കാണിച്ചു താരങ്ങളെ പ്രചോദിപ്പിച്ച ആർട്ടെറ്റ കഴിഞ്ഞ സീസണിൽ എമിറേറ്റ്സിൽ നേടിയ ജയം ‘ഓൾ ഓർ നത്തിങ്’ എന്ന ആഴ്‌സണൽ ഡോക്കിമെന്ററിയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇത്തവണ ബ്രന്റ്ഫോർഡിന്റെ മൈതാനത്തിൽ നേടിയ ജയത്തിനു ശേഷം ടോണി ചെയ്ത അതേ വരികൾ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത ഗബ്രിയേൽ ടോണിക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകി. കഴിഞ്ഞ സീസണിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ബ്രന്റ്ഫോർഡിനു എതിരെ പരാജയപ്പെട്ട ആഴ്‌സണൽ ഇത്തവണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ജയിച്ചത്.

നോർത്ത് ഈസ്റ്റ് ഡിഫൻസിലേക്ക് മുൻ ഡെന്മാർക്ക് ദേശീയ താരം

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഒരു വിദേശ ഡിഫൻഡറുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ ഡാനിഷ് ഇന്റർനാഷണൽ മൈക്കൽ ജേക്കബ്സന്റെ സൈനിംഗ് ആണ് ക്ലബ് പൂർത്തിയാക്കി. 36 കാരനായ താരം ഒരു വർഷത്തെ കരാറിൽ ആകും നോർത്ത് ഈസ്റ്റിനൊപ്പം ചേരുന്നത്.

ഡച്ച് ക്ലബ് PSVയിലൂടെ കരിയർ ആരംഭിച്ച താരമാണ് ജേക്കബ്സൺ. പി എസ് വിയുടെ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. ഡെൻമാർക്കിലെ ക്ലബായ ആൽബോർഗ് ബികെയിൽ അഞ്ചു വർഷത്തോളം കളിച്ചു. 2010ൽ ലാ ലിഗ ക്ലബ്ബായ യു.ഡി അൽമേരിയയിലേക്ക് എത്തി. ഡെൻമാർക്ക് ക്ലബായ കോപ്പൻഹേൻ, ഓസ്ട്രേലിയൻ ക്ലബായ അഡ്‌ലെയ്ഡ് യുണൈറ്റഡ്, മെൽബൺ സിറ്റി എന്നിവിടങ്ങളിലും താരം കളിച്ചു. ഡെൻമാർക്കിന്റെ ദേശീയ ടീമിനായി ജാക്കോബ്‌സെൻ ആറ് തവണ കളിച്ചിട്ടുണ്ട്. സംശയമില്ല.

അവസാന ഓവറിൽ 4 സിക്സുകള്‍ നേടി പാക്കിസ്ഥാനെ 193 റൺസിലേക്കെത്തിച്ച് ഖുഷ്ദിൽ ഷാ, റിസ്വാന് 78*

പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഹോങ്കോംഗിനെതിരെ 193  റൺസ് നേടി പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാനും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്താകാതെ 57 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടി.

ബാബര്‍ വേഗത്തിൽ പുറത്തായ ശേഷം ഫകര്‍ സമനും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 64 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ഇവര്‍ നേടിയത്. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

ഫകര്‍ സമന്‍ 38 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ റിസ്വാന്‍ 42 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 53 റൺസ് നേടിയ ഫകര്‍ സമാനെ പുറത്താക്കിയാണ് ഹോങ്കോംഗ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ബാബര്‍ അസമിനെ പുറത്താക്കിയ എഹ്സാന്‍ ഖാന് തന്നെയാണ് ഈ വിക്കറ്റും ലഭിച്ചത്.

അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 193/2 എന്ന സ്കോറിലേക്ക് എത്തി. ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടിയപ്പോള്‍ അവസാന ഓവറിലെ 4 സിക്സ് അടക്കം 5 സിക്സാണ് താരം നേടിയത്. റിസ്വാനോടൊപ്പം ചേര്‍ന്ന് 23 പന്തിൽ നിന്ന് 63 റൺസാണ് ഖുഷ്ദിൽ മൂന്നാം വിക്കറ്റിൽ നേടിയത്.

2022/23 ഫോർമുല ഇ സീസണിൽ അലക്സാണ്ടർ സിംസിന് പകരക്കാരനായി ലൂക്കാസ് ഡി ഗ്രാസി മഹീന്ദ്രയുമായി കരാർ ഒപ്പുവെച്ചു

മുൻ ഫോർമുല ഇ ലോക ചാമ്പ്യൻ ലൂക്കാസ് ഡി ഗ്രാസിയെ മഹീന്ദ്ര റേസിംഗുമായി കരാർ ഒപ്പുവച്ചു. ഫോർമുല വണ്ണും, 24 മണിക്കൂർ ലെ മാൻസിലും മൂന്ന് പോഡിയങ്ങളും ഉൾപ്പെടുന്ന ഒരു കരിയറും , ഫോർമുല ഇ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവറും ആണ് ഡി ഗ്രാസി. ജെൻ 3 കാലഘട്ടത്തിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് മഹിന്ദ്ര ഡി ഗ്രാസിയുമായി കരാർ ഒപ്പുവെച്ചത്.
നിലവിലെ ഡ്രൈവർ ഒലിവർ റൗലൻഡുമായി ചേരുന്ന ഡി ഗ്രാസി, മഹീന്ദ്ര റേസിംഗിന്റെ ജെൻ 3 ടെസ്റ്റിംഗ് പ്രോഗ്രാമിൽ പങ്കെടുക്കും, അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പരമ്പരയ്ക്കായി ഒരു പുതിയ യുഗം ആരംഭിക്കുകയും ടീമിന്റെ ലോക ചാമ്പ്യൻഷിപ്പ് കിരീടമോഹങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും.

2014-ൽ ബീജിംഗിൽ നടന്ന ആദ്യത്തെ ഫോർമുല ഇ റേസ് വിജയിച്ചത് മുതൽ ഈ വാരാന്ത്യത്തിൽ സിയോളിൽ നടന്ന തന്റെ നൂറാമത്തെ മത്സരത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിൽക്കുന്നതുവരെ, ഡി ഗ്രാസി എട്ട് സീസണുകളിലും മത്സരശക്തി തെളിയിച്ചിരുന്നു. മൊത്തത്തിൽ അദ്ദേഹം 13 റേസ് വിജയങ്ങളും റെക്കോർഡ് ഭേദിച്ച 38 പോഡിയങ്ങളും മൂന്ന് പോൾ പൊസിഷനുകളും നേടി, മൊത്തം 994 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ നേടി ഫോർമുല ഇയിൽ നേടി. 2015-16 ൽ എബിടി സ്‌പോർട്‌സ്‌ലൈനിനൊപ്പം ചാമ്പ്യൻഷിപ്പ് നേടി, 2023 സീസണിന്റെ തുടക്കം മുതൽ മഹീന്ദ്ര റേസിംഗ് ഉപഭോക്തൃ ടീമായി എബിടി സ്‌പോർട്‌സ്‌ലൈനിനെ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

“മഹീന്ദ്രയിൽ ചേരുന്നത് എന്റെ കരിയറിലെ ഒരു പുതിയ വെല്ലുവിളിയാണ് . FIA ഫോർമുല E ലോക ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം സീസണിൽ ജെൻ 3 അവതരിപ്പിക്കുന്നതോടെ, എല്ലാവരും ആദ്യം മുതൽ ആരംഭിക്കുന്നു. എബിടി സ്‌പോർട്‌സ്‌ലൈനുമായി ഒരുമിച്ച് നേടിയ ലോക ചാമ്പ്യൻഷിപ്പും അതുകൂടാതെ ഏഴ് വർഷത്തെ ബന്ധം പുലർത്തുന്നതും ഞങ്ങൾക്ക് ഒരു നല്ല പ്രതീക്ഷ നൽകും.” എന്നാണ് ലൂക്കാസ് ഡി ഗ്രാസി മഹീന്ദ്രയിൽ എത്തിയ ശേഷം പറഞ്ഞത്. 2023-ൽ, ആദ്യമായി ഇന്ത്യയിലെ ഹൈദരാബാദും ബ്രസീലിലെ സാവോ പോളോയിലും ഫോർമുല ഇ റേസുകൾ നടക്കും. ഇത് മഹീന്ദ്ര റേസിംഗിനും 38 കാരനായ ഡി ഗ്രാസിക്കും അവരുടെ സ്വന്തം തട്ടകത്തിലുള്ള ആവേശകരമായ ഒരു മത്സരങ്ങളായിരിക്കും.

Story Highlight : Formula E legend Lucas Di Grassi signs with Mahindra Racing for 2022/23 season.

യുവതാരം ആയുഷ് ഛേത്രി ഇനി എഫ് സി ഗോവയുടെ മിഡ്ഫീൽഡിൽ

യുവതാരം ആയുഷ് ഛേത്രിയെ എഫ് സി ഗോവ സ്വന്തമാക്കി. 19കാരനായ മധ്യനിര താരം ഐസാൾ വിട്ട് ആണ് എഫ് സി ഗോവയിലേക്ക് എത്തുന്നത്. നീണ്ട കാലമായി ആയുഷ് യാദവ് ഛേത്രി ഐസാളിനൊപ്പം ആണ്. 2019ൽ താരം ഐസാളിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു.

https://twitter.com/FCGoaOfficial/status/1550412836941094912?t=9EsyrtFBzVBKgaw-4uLJxg&s=19

കരാർ തീർന്നതോടെ ഐസോൾ വിടുന്നതായി ആയുഷ് യാദവ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇന്ന് ഗോവയും താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഫ് സി ഗോവയിൽ ദീർഘകാല കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ ഐലീഗിൽ പത്ത് മത്സരങ്ങൾ താരം കളിച്ചിരുന്നു. മൂന്ന് ഗോളുകളും താരം നേടി.

ഔദ്യോഗിക പ്രഖ്യാപനം എത്തി, വിൻസി ബരെറ്റോ ഇനി ചെന്നൈയിന്റെ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ ആയിരുന്ന വിൻസി ബരെറ്റോയുടെ സൈനിംഗ് ചെന്നൈയിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ തുക ആയി 30 ലക്ഷം രൂപ നൽകിയാണ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കുന്നത്. ചെന്നൈയിനിൽ വിൻസി 2025വരെയുള്ള കരാറിൽ ഒപ്പുവെച്ചു.

https://twitter.com/ChennaiyinFC/status/1531887329400352769?t=0KOZS-qeoYCUs-Xx8WcgLA&s=19

കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു വിൻസി ബരെറ്റോ. 22കാരനായ താരം അടുത്തിടെ നടന്ന ഡെവലപ്മെന്റ് ലീഗിൽ 3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി വിൻസി നേടിയിരുന്നു.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളത്തിനായി 17 മത്സരങ്ങൾ കളിക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

എഫ് സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ നിന്നായിരുന്നു വിൻസിയെ ഗോകുലം സൈൻ ചെയ്തിരുന്നത്. അവിടെ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എത്തിച്ചത്. കേരളത്തിന് മികച്ച ഒരു യുവ താരത്തെയാണ് നഷ്ടമാകുന്നത്.

Exit mobile version