കൗണ്ടി ഇലവന്റെ അഞ്ച് വിക്കറ്റ് നഷ്ടം, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്, ഹസീബ് ഹമീദ് പൊരുതുന്നു

ഇന്ത്യയെ 311 റൺസിന് പുറത്താക്കിയ ശേഷം കൗണ്ടി സെലക്ട് ഇലവന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് സന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം അധികം ചെറുത്ത്നില്പില്ലാതെ ഇന്ത്യയുടെ ഇന്നിംഗ്സ് കൗണ്ടി സെലക്ട് ഇലവന്‍ അവസാനിപ്പിക്കുകയായിരുന്നു. 5 റൺസ് നേടിയ ബുംറയെ പുറത്താക്കി ക്രെയിഗ് മൈല്‍സ് തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു.

ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയാണ് കൗണ്ടിയുടെ തകര്‍ച്ച സാധ്യമാക്കിയത്. ഓപ്പണര്‍ ഹസീബ് ഹമീദ് പുറത്താകാതെ 88 റൺസുമായി ക്രീസിലുണ്ട്. 62 ഓവറിൽ ടീം 148 റൺസാണ് നേടിയിരിക്കുന്നത്. അഞ്ച് വിക്കറ്റ് ടീമിന് നഷ്ടമായി.

 

ഇഷാന്തും രഹാനെയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് തനിക്കും, ഇത് ലോകകപ്പ് ഫൈനലിന് തുല്യം – ഉമേഷ് യാദവ്

ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിയ്ക്കുന്ന ഒരു താരത്തെ സംബന്ധിച്ച് ഡബ്ല്യടിസി ഫൈനലെന്നാല്‍ ലോകകപ്പ് ഫൈനലിന് തുല്യമെന്ന് പറഞ്ഞ് ഉമേഷ് യാദവ്. ഇഷാന്ത് ശര്‍മ്മയും അജിങ്ക്യ രഹാനെയും മുമ്പ് ഇത് പറഞ്ഞതാണെന്നും താനും അവരുടെ വാക്കുകള്‍ക്കൊപ്പമാണെന്ന് ഉമേഷ് പറഞ്ഞു.

ഞങ്ങളെല്ലാം പരിമിത ഓവര്‍ ക്രിക്കറ്റ് ഭാവിയില്‍ കളിക്കുമോ എന്ന് വ്യക്തമല്ല, അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഞങ്ങളെ സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് തുല്യമാണ്. ഞങ്ങള്‍ മികച്ച ഒട്ടനവധി ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയതെന്നും ഉമേഷ് യാദവ് പറഞ്ഞു.

ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

അഹമ്മദാബാദില്‍ നാളെ ആരംഭിയ്ക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ പേസര്‍ ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കില്ല എന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഉമേഷ് യാദവിനെ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍ പരിഗണിച്ചില്ലെങ്കിലും താരത്തെ അവസാന രണ്ട് ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

ഓസ്ട്രേലിയയില്‍ മെല്‍ബേണ്‍ ടെസ്റ്റിനിടെ ആണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ പേസ് ബൗളിംഗ് സഖ്യത്തിനെ മാറ്റി ഇന്ത്യ ഉമേഷിന് മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കുവാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം.

ഇന്ത്യ മൂന്ന് പേസര്‍മാരുമായി മത്സരത്തെ സമീപിക്കുകയാണെങ്കില്‍ ഉമേഷിന് സാധ്യതയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. സിറാജിന്റെ അരങ്ങേറ്റം മികച്ചതായിരുന്നുവെന്നും താരം അതിന് ശേഷമുള്ള മത്സരങ്ങളിലും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഉമേഷ് യാദവിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. താരത്തിന് വേണ്ടി ഡല്‍ഹി മാത്രമേ രംഗത്തെത്തിയിരുന്നുള്ളു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച താരത്തെ ടീം റിലീസ് ചെയ്യുകയായിരുന്നു.

ഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശര്‍ദ്ധുല്‍ താക്കൂറിന് പകരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉമേഷ് യാദവ് തിരികെ എത്തുന്നു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച താരം പിന്നീട് പരിക്കേറ്റ് പുറത്തിരിക്കുകയായിരുന്നു.

കെഎല്‍ രാഹുലിനെയും സ്ക്വാഡില്‍ ‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുക. ഉമേഷ് യാദവ് ഫിറ്റ്നെസ്സ് ടെസ്റ്റിന് ശേഷം മാത്രമാകും ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരുക.

ഫെബ്രുവരി 24ന് ആണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അരങ്ങേറുക. പിങ്ക് ബോള്‍ ഫോര്‍മാറ്റിലാണ് മത്സരം നടക്കുക.

ഇന്ത്യ: Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (Vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Jasprit Bumrah, Md. Siraj.

ഉമേഷ് യാദവ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരായി ഉയര്‍ന്ന് വരുന്നത് രണ്ട് പേരുകള്‍

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവ് ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിന് പകരം സിഡ്നിയില്‍ ആര് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിയ്ക്കുമെന്നതില്‍ വ്യക്തതയില്ലെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

രണ്ട് ടെസ്റ്റില്‍ നിന്നായി 4 വിക്കറ്റാണ് ഉമേഷ് യാദവ് നേടിയത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 4 ഓവര്‍ മാത്രം എറിഞ്ഞ ഉമേഷ് ജോ ബേണ്‍സിനെ പുറത്താക്കുകയായിരുന്നു. താരം നാട്ടിലേക്ക് ഉടന്‍ മടങ്ങുമെന്നും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

നടരാജന് പകരം ശര്‍ദ്ധുല്‍ താക്കൂറിന് ഇന്ത്യ സിഡ്നി ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഉമേഷിന്റെ പരിക്ക്, ബിസിസിഐ താരത്തിന്റെ സ്കാനുകള്‍ നടത്തുന്നു

മെല്‍ബേണ്‍ ടെസ്റ്റിനിടെ ഇന്ത്യയ്ക്ക് വീണ്ടും പരിക്കിന്റെ ഭീതി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ബൗളിംഗില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ നാലാം ഓവര്‍ എറിയുകയായിരുന്ന ഉമേഷ് യാദവ് കാല്‍വണ്ണയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് പിന്മാറിയത്.

താരത്തെ ബിസിസിഐ മെഡിക്കല്‍ ടീം പരിശോധിച്ച ശേഷം സ്കാനുകള്‍ക്ക് വിധേയനാക്കുവാന്‍ കൊണ്ടു പോയിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഉമേഷ് യാദവ് പരിക്കേറ്റ് പിന്മാറേണ്ട സാഹചര്യം വരികയാണെങ്കില്‍ മുഹമ്മദ് ഷമിയെ നഷ്ടമായ ഇന്ത്യയ്ക്ക് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നേരിടുന്ന അടുത്ത തിരിച്ചടിയായിരിക്കും ഇത്.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ജോ ബേണ്‍സിന്റെ വിക്കറ്റ് ഉമേഷ് യാദവ് ആണ് നേടിയത്.

അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 191 റണ്‍സിന് പുറത്താക്കി 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. മാര്‍നസ് ലാബൂഷാനെ(47), ടിം പെയിന്‍(73*) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്. ഒരു ഘട്ടത്തില്‍ 75/5 എന്ന നിലയില്‍ പരുങ്ങലിലായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യയുടെ മോശം ഫീല്‍ഡിംഗ് സഹായിക്കുകയായിരുന്നു. അഞ്ചോളം ക്യാച്ചുകളാണ് മത്സരത്തില്‍ ഇന്ത്യ കൈവിട്ടത്.

Starcrunout

മൂന്നാം സെഷനില്‍ ലാബൂഷാനെയെയും പാറ്റ് കമ്മിന്‍സിനെയും പുറത്താക്കി ഉമേഷ് യാദവും വിക്കറ്റ് പട്ടികയില്‍ ഇടം പിടിയ്ക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്(15) റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ ടിം പെയിനും നഥാന്‍ ലയണും ചേര്‍ന്ന് 28 റണ്‍സ് കൂടി നേടിയെങ്കിലും അശ്വിന്‍ ലയണിനെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് കരസ്ഥമാക്കി.ഒമ്പതാം വിക്കറ്റില്‍ ടിം പെയിനും നഥാന്‍ ലയണും ചേര്‍ന്ന് 28 റണ്‍സ് കൂടി നേടിയെങ്കിലും അശ്വിന്‍ ലയണിനെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് കരസ്ഥമാക്കി.

ടിം പെയിന്‍ വാലറ്റത്തോടൊപ്പം അവസാനം നടത്തിയ ചെറുത്ത് നില്പാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയുടെ ലീഡ് 53 റണ്‍സാക്കി കുറയ്ക്കുവാന്‍ സഹായിച്ചത്. ഒരു ഘട്ടത്തില്‍ 111/7 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ അവസാന മൂന്ന് വിക്കറ്റില്‍ 80 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിന്‍ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

 

കൊറോണക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ എളുപ്പമാക്കിയതോടെയാണ് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും പരിശീലനം പുനരാരംഭിച്ചത്.

ഡൽഹിയിലെ ഒരു പാർക്കിൽ വെച്ച് പരിശീലനം നടത്തുന്ന വീഡിയോ ഇഷാന്ത് ശർമ്മ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പുറത്തുവിട്ടത്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ഇരു താരങ്ങളും. എന്നാൽ ഏകദിന ടീമിൽ ഇരു താരങ്ങൾക്കും അടുത്തകാലത്തായി അവസരങ്ങൾ ലഭിക്കാറില്ല.

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.

ഈ വർഷം ഐ.പി.എൽ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉമേഷ് യാദവ്

കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്ത്യൻ ബൗളർ ഉമേഷ് യാദവ്. ഈ വർഷം ഐ.പി.എൽ നടക്കുകയായണെങ്കിൽ അത് ഇന്റർനാഷണൽ ക്രിക്കറ്റ് തുടങ്ങുന്നതിന് മുൻപുള്ള മികച്ച പരിശീലനവുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലെന്നും ഒരുപാട് കാലം കാളികാത്തതുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്നാണ് കരുതുന്നതെന്നും ഉമേഷ് യാദവ് പറഞ്ഞു. ഇന്റർനാഷണൽ ക്രിക്കറ്റ് തുടങ്ങുന്നതിന് മുൻപ് ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുന്നത് നല്ലതെന്നും കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ക്രിക്കറ്റിൽ വരുത്തിയ പുതിയ നിയമങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ഐ.സി.സി പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർക്ക് തിരിച്ചടിയാണെന്നും ഉമേഷ് യാദവ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഉമിനീർ ഉപയോഗിക്കാതിരിക്കുമ്പോൾ പുതിയ മാർഗങ്ങൾ തേടേണ്ടിവരുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

“ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് കാരണം”

ബൗളർമാരുടെ ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കൂടാതെ ഇന്ത്യൻ ബൗളർമാർ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുന്നതും ജോലി ഭാരം നിയന്ത്രിച്ചതിന്റെ ഭാഗമാണെന്നും ഭരത് അരുൺ പറഞ്ഞു.

ഓരോ ഫാസ്റ്റ് ബൗളറും എത്ര ഓവർ പന്തെറിഞ്ഞെന്ന കാര്യം വ്യക്തമായി ടീം മാനേജ്‌മന്റ് മനസ്സിലാക്കുന്നുണ്ടെന്നും ഗ്രൗണ്ടിൽ താരങ്ങളുടെ നീക്കം മനസ്സിലാക്കാൻ വേണ്ടി ജി.പി.എസ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും ഭരത് അരുൺ പറഞ്ഞു. ഇതനുസരിച്ച് താരങ്ങളുടെ പരിശീലന സെഷൻ നൽകാനും സാധിക്കുന്നുണ്ടെന്നും ഭരത് അരുൺ പറഞ്ഞു. ഇത്തരത്തിൽ ജോലി ഭാരം നിയന്ത്രിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ സ്ഥിരമായി 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നതെന്നും ഭരത് അരുൺ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ അടുത്ത കാലത്ത് ഏതു സാഹചര്യത്തിൽ പന്തെറിഞ്ഞാലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍ താന്‍ ഒരിക്കലും കൃത്യതയോടെ സ്ഥിരമായി പന്തെറിഞ്ഞില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ് വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെ പന്തെറിയുവാനായത് വഴിത്തിരിവായെന്ന് ഉമേഷ് വ്യക്തമാക്കി.

അന്നത്തെ മത്സരത്തില്‍ തനിക്ക് അഞ്ച് വിക്കറ്റാണ് നേടാനായത്. അതില്‍ ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിലായിരുന്നു തന്റെ മികച്ച സ്പെല്ലെന്നും താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഈ പ്രകടനം എന്ന് ഉമേഷ് യാദവ് വ്യക്തമാക്കി. സൗത്ത് സോണിന് വേണ്ടി താന്‍ അന്ന് അഞ്ച് വിക്കറ്റ് നേടി. അതിന് ശേഷം തനിക്ക് വളരെ അധികം ആത്മവിശ്വാസം ഉണ്ടായെന്നും ഉമേഷ് സൂചിപ്പിച്ചു.

Exit mobile version