കൊറോണക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ എളുപ്പമാക്കിയതോടെയാണ് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും പരിശീലനം പുനരാരംഭിച്ചത്.

ഡൽഹിയിലെ ഒരു പാർക്കിൽ വെച്ച് പരിശീലനം നടത്തുന്ന വീഡിയോ ഇഷാന്ത് ശർമ്മ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പുറത്തുവിട്ടത്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ഇരു താരങ്ങളും. എന്നാൽ ഏകദിന ടീമിൽ ഇരു താരങ്ങൾക്കും അടുത്തകാലത്തായി അവസരങ്ങൾ ലഭിക്കാറില്ല.

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.

Exit mobile version