അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്കും ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിക്കും


സിംഗപ്പൂരിൽ നടന്ന ഐസിസിയുടെ വാർഷിക യോഗത്തിൽ എടുത്ത ഒരു പ്രധാന തീരുമാനത്തിൽ, അടുത്ത മൂന്ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലുകൾക്കും (2027, 2029, 2031) ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ലോർഡ്‌സിൽ നടന്ന അവസാന ഫൈനലിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതടക്കം, മുൻപ് നടന്ന മൂന്ന് ഫൈനലുകളും വിജയകരമായി കൈകാര്യം ചെയ്തതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.


2027 മുതൽ ഇന്ത്യ ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നിട്ടും, “സമീപകാല ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഇംഗ്ലണ്ടിനുള്ള വിജയകരമായ ട്രാക്ക് റെക്കോർഡ്” ആണ് അവരെ വീണ്ടും തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഐസിസി വ്യക്തമാക്കി.

സ്ഥിരമായ കാണികളുടെ എണ്ണം, ആരാധകരുടെ ആവേശം, ലോകോത്തര വേദികൾ എന്നിവ ഇംഗ്ലണ്ടിനെ മുൻപന്തിയിൽ നിർത്തിയ പ്രധാന ഘടകങ്ങളാണ്.


ഈ തീരുമാനം ടെസ്റ്റ് ക്രിക്കറ്റിനുള്ള ശക്തമായ ആഭ്യന്തര പിന്തുണയും അന്താരാഷ്ട്ര ആരാധകരെ ആകർഷിക്കാനുള്ള ഇംഗ്ലണ്ടിന്റെ കഴിവും പ്രതിഫലിക്കുന്നതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് പറഞ്ഞു. മറ്റ് ഐസിസി അംഗരാഷ്ട്രങ്ങൾക്ക് ലഭിക്കാത്ത തരത്തിൽ, നിഷ്പക്ഷ മത്സരങ്ങൾക്ക് പോലും മുഴുവൻ കാണികളെയും ആകർഷിക്കാൻ ഇംഗ്ലണ്ടിന് സാധിക്കുന്നത് ഒരു വലിയ നേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

ഞായറാഴ്ച അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 വിക്കറ്റിൻ്റെ തോൽവി എറ്റുവാങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) മൂന്നാം സ്ഥാനത്തേക്ക് വീണു. തോൽവിയോടെ ഇന്ത്യ 57.29%-വുമായാണ് ഡബ്ല്യുടിസി സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഓസ്‌ട്രേലിയ 60.71 ശതമാനവുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

അതേസമയം, വെല്ലിംഗ്ടണിൽ ഇംഗ്ലണ്ടിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ന്യൂസിലൻഡിൻ്റെ ഡബ്ല്യുടിസി ഫൈനൽ പ്രതീക്ഷ അവസാനിച്ചു. 44.23 പോയിൻ്റുമായി പട്ടികയിൽ ആറാം സ്ഥാനത്തുള്ള കിവീസിന് ഇനി ഫൈനൽ സാധ്യത ഇല്ല. ഇംഗ്ലണ്ട്, അവരുടെ വിജയത്തിന് ശേഷം, അവരുടെ പോയിൻ്റ് ശതമാനം 45.24 ആയി മെച്ചപ്പെടുത്തി, പക്ഷേ അവർക്കും ഫൈനൽ പ്രതീക്ഷ ഇല്ല.

ഇന്ത്യ ഇപ്പോൾ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. WTC ഫൈനലിലെത്താൻ, രോഹിത് ശർമ്മയുടെ ടീം അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുകയും ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കുകയും വേണം. നിലവിൽ 59.26 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ആണ് ഫൈനൽ സാധ്യത കൂടുതൽ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ 3-0 ന് തോറ്റതിന് പിന്നാലെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 ​​സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്ത് നിന്ന് വീണു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 25 റൺസിൻ്റെ തോൽവിയോടെ ആണ് ഇന്ത്യയുടെ ന്യൂസിലൻഡ് പരമ്പര അവസാനിച്ചത്. ഈ ഫലത്തോടെ, ഓസ്‌ട്രേലിയ ഇപ്പോൾ WTC പട്ടികയിൽ ഒന്നാമത് എത്തി. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ അപ്രതീക്ഷിത തിരിച്ചടി ഇന്ത്യയുടെ WTC ഫൈനൽ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്.

TeamMatchesWinsLossesDrawsPointsPCT
Australia128319062.50
India148519858.33
Sri Lanka95406055.56
New Zealand116507254.55
South Africa84315254.17
England199919340.79
Pakistan104604033.33
Bangladesh103703327.50
West Indies91622018.52

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ശ്രീലങ്ക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ശ്രീലങ്കയുടെ സാധ്യതകൾ ന്യൂസിലൻഡിനെതിരായ വിജയത്തോടെ സജീവമായി. 2-0ന് പരമ്പര ജയിച്ച ശ്രീലങ്ക WTC ചാമ്പ്യൻഷിപ്പിൽ മൂന്നാമത് ആയി.

ഈ ക്ലീൻ സ്വീപ്പ് ശ്രീലങ്കയുടെ വിജയശതമാനം 55.56% ആയി ഉയർത്തി, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യയുമായും ഓസ്‌ട്രേലിയയുമായും ഉള്ള ശ്രീലങ്കയുടെ ദൂരം ഇതോടെ കുറഞ്ഞു.. 62.50 പിസിടി ആണ് ഓസ്‌ട്രേലിയക്ക് ഉള്ളത്.

ന്യൂസിലൻഡിൻ്റെ പരമ്പര തോൽവി അവരെ സ്റ്റാൻഡിംഗിൽ ഏഴാം സ്ഥാനത്തേക്ക് തള്ളിവിട്ടു, പിസിടി 37.50 മാത്രമാണ് അവർക്കു ഉള്ളത്. ശ്രീലങ്കയുടെ ശേഷിക്കുന്ന WTC മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഹോം ടെസ്റ്റുകളും ഉൾപ്പെടുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് കുതിച്ചു

പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ചരിത്രപരമായ ടെസ്റ്റ് സീരീസ് വിജയം ഡബ്ല്യുടിസി സ്റ്റാൻഡിംഗ്സിൽ അവരെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. റാവൽപിണ്ടിയിൽ ഇന്ന് ജയിച്ചതോടെ പരമ്പര ബംഗ്ലാദേശ് 2-0ന് ക്ലീൻ സ്വീപ്പ് ചെയ്തിരുന്നു.

ഡബ്ല്യുടിസിയുടെ ആദ്യ രണ്ട് സൈക്കിളുകളിൽ, അവർ കളിച്ച 19 ടെസ്റ്റുകളിൽ ആകെ ഒന്ന് മാത്രമായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ കഴിഞ്ഞത്. എന്നിരുന്നാലും, നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ, ആറ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ഇതിനകം മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട്.

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പര്യടനം ആരംഭിക്കുന്ന സമയത്ത് അവർ എട്ടാം സ്ഥാനത്ത് ആയിരുന്നു‌. മറുവശത്ത് ഡബ്ല്യുടിസി സൈക്കിളിൽ ഏഴ് മത്സരങ്ങളിൽ പാകിസ്ഥാന്റെ അഞ്ചാം തോൽവിയാണ് അവർ ഇന്ന് വഴങ്ങിയത്. അവർ എട്ടാം സ്ഥാനത്തേക്ക് വീണു.

രണ്ട് തവണ ഡബ്ല്യുടിസി റണ്ണേഴ്‌സ് അപ്പായ ഇന്ത്യ, നിലവിൽ ആറ് വിജയങ്ങളും രണ്ട് തോൽവികളും ഒരു സമനിലയുമായി ഒമ്പത് മത്സരങ്ങളിൽ നിന്ന് പോയിന്റ് ശതമാനം (പിസിടി) 68.52 നേടി ഒന്നാമത് നിൽക്കുന്നു. എട്ട് വിജയങ്ങളും മൂന്ന് തോൽവികളും 12 ഗെയിമുകളിൽ നിന്ന് 62.50 ശതമാനം സമനിലയും രേഖപ്പെടുത്തിയ ഓസ്‌ട്രേലിയ രണ്ടാമതും ഉണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തീയതി ഐസിസി പ്രഖ്യാപിച്ചു

2025-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ ജൂൺ 11 മുതൽ 15 വരെ ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു, ആവശ്യമെങ്കിൽ ജൂൺ 16 ബാക്കപ്പ് ഡേ ആയും റിസർവ് ചെയ്തു. ഡബ്ല്യുടിസി പോയിൻ്റ് ടേബിളിലെ ആദ്യ രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുക.

ഈ ഫൈനൽ ലോർഡ്‌സിലേക്കുള്ള തിരിച്ചുവരവു കൂടിയാണ്. 2021-ൽ ഉദ്ഘാടന ഡബ്ല്യുടിസി ഫൈനൽ ആതിഥേയത്വം വഹിക്കാൻ സജ്ജീകരിച്ചിരുന്നുവെങ്കിലും കോവിഡ് -19 പാൻഡെമിക് കാരണം സുരക്ഷിതമായ ബബിൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സതാംപ്ടണിലെ ഏജിയാസ് ബൗളിലേക്ക് അന്ന് ഫൈനൽ മാറ്റിയിരുന്നു.

ആദ്യ ഡബ്ല്യുടിസി ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി കിരീടം നേടി, ലണ്ടനിലെ ഓവലിൽ നടന്ന രണ്ടാം ഫൈനലിൽ ഓസ്‌ട്രേലിയ 209 റൺസിനും ഇന്ത്യയെ പരാജയപ്പെടുത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് എത്തി

ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ന്യൂസിലൻഡ് പരമ്പര ആരംഭിക്കുമ്പോൾ ഒന്നാമത് ആയിരുന്നു. ഇപ്പോൾ അവർ മൂന്നാം സ്ഥാനത്തേക്ക് എത്തി.

പരമ്പരയിലെ 2-0 വിജയത്തോടെ ഓസ്ട്രേലിയ 12 നിർണായക പോയിൻ്റുകൾ സ്വന്തമാക്കി. 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 62.50 ആണ് ഓസ്ട്രേലിയയുടെ വിജയ ശതമാനം. ന്യൂസിലൻഡ് 60 ശതമാനത്തി നിന്ന് 50 ശതമാനത്തിലേക്ക് താഴ്ന്നു. ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 68.51 എന്ന വിജയ ശതമാനം ഇന്ത്യക്ക് ഉണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ ഒന്നാമത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട്
ന്യൂസിലൻഡ് തോറ്റതാണ് ഇന്ത്യക്ക് ഗുണമായത്. ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വെല്ലിംഗ്ടൺ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ്, ന്യൂസിലൻഡ് നാല് കളികളിൽ നിന്ന് 36 പോയിൻ്റും 75 പോയിൻ്റ് ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, അവർ ഓസ്ട്രേലിയയോട് 172 റൺസിൻ്റെ വൻ തോൽവി ഏറ്റുവാങ്ങിയതോടെ വിജയ ശതമാനത്തിൽ പിറകോട്ട് പോയി. അവരുടെ വിജയശതമാനം 60 ആയി കുറഞ്ഞു.

8 മത്സരങ്ങളിൽ നിന്ന് 62 പോയിൻ്റുമായി 64.58 എന്ന ഉയർന്ന വിജയശതമാനവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. വെല്ലിംഗ്ടണിലെ വിജയത്തോടെ 12 നിർണായക പോയിൻ്റുകൾ നേടിയ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുന്നു, അവരുടെ പോയിൻ്റ് 66 ൽ നിന്ന് 78 ആയി. അവരുടെ പോയിൻ്റ് ശതമാനവും 55 ൽ നിന്ന് 59.09 ആയും ഉയർന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 434 റൺസിന് തകർത്ത ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ പോയിൻ്റ് ശതമാനം 59.52 ആയി ഉയർന്നു. 75 പോയിൻ്റുമായി ന്യൂസിലൻഡ് ആണ് മുന്നിൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 10 മത്സരങ്ങൾക്ക് ശേഷം 55 എന്ന വിജയ ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം 4 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും 2 മത്സരം തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഓരോ ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റും ഇന്ത്യ ജയിച്ചു. ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരം തോറ്റു. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില വന്നത്.

ടേബിൾ:

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ പിറകോട്ട്, ബംഗ്ലാദേശിനും താഴെ

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പുറകോട്ട് പോയി. 43% മാത്രം വിജയ ശതമാനം ഉള്ള ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ബംഗ്ലാദേശിനു താഴെ ആണ് ഇപ്പോൾ ഇന്ത്യ ഉള്ളത്. ഓസ്ട്രേലിയ ആണ് ഒന്നാമത് ഉള്ളത്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവരും ഇന്ത്യക്ക് മുന്നിൽ ഉണ്ട്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 5 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ് മത്സരങ്ങൾ വീതം ജയിക്കുകയും തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഓരോ ടെസ്റ്റ് മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരം തോറ്റു. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില വന്നത്.

ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും പിഴ ചുമത്തി ഐസിസി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ നഷ്ടം

ആഷസിലെ മോശം ഓവര്‍ റേറ്റിന് ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും പിഴ ചുമത്തി ഐസിസി. ഇംഗ്ലണ്ടിന് 19 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് മോശം ഓവര്‍ റേറ്റിനുള്ള പിഴയായി ചുമത്തുകയായിരുന്നു. ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റ്, മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ്, ഓവലിലെ അവസാന ടെസ്റ്റ് എന്നീ മത്സരങ്ങളിലെ ബൗളിംഗ് വേഗത കുറവാണ് ഇംഗ്ലണ്ടിന് വിനയായത്. ഓവലില്‍ അവസാന ടെസ്റ്റിൽ അഞ്ച് ഓവറുകള്‍ പിന്നിലായിരുന്ന ഇംഗ്ലണ്ടിന് 25 ശതമാനം മാച്ച് ഫീസ് പിഴയായും 5 പോയിന്റ് കുറയ്ക്കുകയും ചെയ്തപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ 3 പോയിന്റും 15 ശതമാനം മാച്ച് ഫീസുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ 9 ഓവര്‍ നിശ്ചിത സമയത്തിന് പിന്നിലായ ഇംഗ്ലണ്ടിന് 45 ശതമാനം മാച്ച് ഫീസും 9 പോയിന്റ് പിഴയും വിധിച്ചു. അതേ സമയം മാഞ്ചസ്റ്ററിൽ പത്ത് ഓവര്‍ കുറവ് എറിഞ്ഞതിന് ഓസ്ട്രേലിയയ്ക്ക് 10 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റും 50 ശതമാനം മാച്ച് ഫീസ് പിഴയായും വിധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഓസ്ട്രേലിയയുടെ പോയിന്റ് 18 ആയും ഇംഗ്ലണ്ടിന്റെ പോയിന്റ് 9 ആയും കുറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് 30 എന്ന വിജയ ശതമാനവും ഇംഗ്ലണ്ടിന് 15 എന്ന വിജയ ശതമാനവുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിൽ ഇവര്‍ മൂന്നും അഞ്ചും സ്ഥാനത്താണുള്ളത്.

അശ്വിനെ കളിപ്പിക്കാത്തത് ഇന്ത്യ ചെയ്ത തെറ്റ് എന്ന് പോണ്ടിംഗ്

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇലവനിൽ നിന്ന് അശ്വിനെ ഒഴിവാക്കിയതിനനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ഇന്ത്യ തങ്ങളുടെ പ്ലെയിംഗ് ഇലവനെ ആദ്യ ഇന്നിംഗ്‌സിനായി മാത്രമാണ് തിരഞ്ഞെടുത്തത് എന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ന് ഇന്ത്യ അശ്വിനെ ഉൾപ്പെടുത്താതെ ജഡേജ എന്ന ഒരൊറ്റ സ്പിന്നറുമായാണ് ഇറങ്ങിയത്.

“അശ്വിനെ ടീമിലെടുക്കാത്തതിൽ ഇന്ത്യയ്ക്ക് തെറ്റ് പറ്റി. ആദ്യ ഇന്നിംഗ്‌സിനെ കുറിച്ച് മാത്രമാണ് അവർ ചിന്തിക്കുന്നത്. രവീന്ദ്ര ജഡേജയേക്കാൾ ഇടംകൈയ്യൻമാരെ അശ്വിൻ ബുദ്ധിമുട്ടിക്കുമായിരുന്നു.” സ്റ്റാർ സ്‌പോർട്‌സിൽ പോണ്ടിംഗ് പറഞ്ഞു.

“ഇപ്പോൾ അവർ ടോസ് നേടി ബൗൾ ചെയ്തതിനാൽ, പുതിയ പന്തിൽ കുറച്ച് ആഘാതം ഓസ്ട്രേലിയക്ക് മേൽ വരുത്താൻ ആകും എന്നാണ് ഇന്ത്യ കരുതിയത്. എന്നാൽ കളി തുടരുമ്പോൾ, അത് മാറുമെന്ന് ഞാൻ കരുതുന്നു, ഓസ്‌ട്രേലിയൻ ഇടംകൈയ്യൻമാർക്ക് എതിരെ അശ്വിൻ ബൗൾ ചെയ്യണമായിരുന്നു” പോണ്ടിംഗ് ചാനൽ 7-ൽ പറഞ്ഞു.

ഇന്ന് ആദ്യ ദിവസം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ 327-3 എന്ന ശക്തമായ നിലയിലാണ്.

Exit mobile version