ഉമേഷ് യാദവിനെ 5.8 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി

ഇന്ത്യൻ വെറ്ററൻ പേസർ ഉമേഷ് യാദവിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 5.80 കോടിക്ക് ഉമേഷ് യാദവിനെ ഗുജറാത്ത് സ്വന്തമാക്കിയത്. നിരവധി ടീമുകൾ ഉമേഷിനായി രംഗത്ത് ഉണ്ടായിരുന്നു. 2 കോടി ആയിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഉമേഷ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് കളിച്ചത്.

ഡെൽഹി ക്യാപിറ്റൽസ്, ആർ സി ബി എന്നിവർക്ക് ആയും മുമ്പ് ഉമേഷ് കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ ആകെ 141 മത്സരങ്ങൾ കളിച്ച ഉമേഷ് 136 വിക്കറ്റുകൾ ആകെ നേടിയിട്ടുണ്ട്.

ഉമേഷ് യാദവ് കൗണ്ടിയിലേക്ക്, എസ്സെക്സുമായി കരാര്‍

കൗണ്ടി ക്ലബ് എസ്സെക്സുമായി കരാറിലെത്തി ഉമേഷ് യാദവ്. വിദേശ താരമെന്ന നിലയിൽ സെപ്റ്റംബറിൽ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കാണ് എസ്സെക്സ് ഉമേഷ് യാദവുമായി കരാറിലെത്തിക്കുന്നത്. നിലവിൽ സറേയ്ക്ക് പിന്നിൽ 17 പോയിന്റുകള്‍ പിന്നിലായാണ് എസ്സെക്സ് നിൽക്കുന്നത്.

തങ്ങളുടെ സോഷ്യൽ മീഡിയയിൽ ചന്ദ്രയാന്റെ വീഡിയോയും ഉമേഷ് യാദവിന്റെ വീഡിയോയും ചേര്‍ത്ത് കാണിച്ചാണ് എസ്സെക്സ് ഉമേഷ് യാദവിന്റെ വരവ് ലോകത്തെ അറിയിച്ചത്.

11 റൺസ് നേടുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടു, ഓസ്ട്രേലിയയെ എറിഞ്ഞിട്ട് അശ്വിനും ഉമേഷ് യാദവും

ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടുവാനുള്ള ഓസ്ട്രേലിയന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നൽകി ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും. ഇന്ത്യയെ 109 റൺസിന് പുറത്താക്കിയ ശേഷം 186/4 എന്ന നിലയിൽ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 197 റൺസിൽ അവസാനിക്കുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിനും ഉമേഷ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയെ പുറത്താക്കിയത്. ഇന്നലെ രവീന്ദ്ര ജഡേജ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 13/0 എന്ന നിലയിലാണ്.

ഉമേഷ് യാദവിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവിന്റെ പിതാവ് തിലക് യാദവ് മരണപ്പെട്ടു. നാഗ്പൂർ ജില്ലയിലെ ഖപർഖേഡയിൽ ആയിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. തിലക് യാദവ് ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് അടുത്തിടെയാണ് വീട്ടിലേക്ക് മാറ്റിയത്. അവിടെവെച്ചയിരുന്നു മരണം.

തിലക് യാദവ് ചെറുപ്പത്തിൽ തന്നെ ഒരു പ്രശസ്ത ഗുസ്തിക്കാരനായിരുന്നു. ഭാര്യയും ഉമേഷ് ഉൾപ്പെടെ നാലു മക്കളും ഉണ്ട്.

മോമിനുളിന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു, ബംഗ്ലാദേശ് 227 റൺസിന് പുറത്ത്

ധാക്കയിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 227 റൺസിന് പുറത്താക്കിയ ശേഷം വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടി ഇന്ത്യ. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ 84 റൺസ് നേടിയ മോമിനുള്‍ ഹക്കിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

26 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ്(25), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24) എന്നിവരും റൺസ് കണ്ടെത്തുവാന്‍ ശ്രമിച്ചു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ച ജയ്ദേവ് ഉനഡ്കട് 2 വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി 14 റൺസുമായി ശുഭ്മന്‍ ഗില്ലും 3 റൺസ് നേടി കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്.

ബംഗ്ലാദേശിലേക്കുള്ള ഇന്ത്യ എ ടീമിൽ പുജാരയെയും ഉമേഷിനെയും ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ബംഗ്ലാദേശ് പര്യടനത്തിനായി പോകുന്ന ഇന്ത്യ എ ടീമിലേക്ക് ടെസ്റ്റ് ടീമിലേക്ക് സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയെയും ഉമേഷ് യാദവിനെയും ഇന്ത്യ ഉള്‍പ്പെടുത്തുമെന്ന് സൂചന. ഇരുവരും ഇന്ത്യയുടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് ടീമിലെ അഗമാണ്. പുജാര രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ താരം നായകന്‍ ആയേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന.

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇരുവര്‍ക്കും ബംഗ്ലാദേശിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.

മൊഹമ്മദ് ഷമി കൊറോണ പോസിറ്റീവ്, ഇന്ത്യൻ ടീമിൽ പകരക്കാരൻ

ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിക്ക് തിരിച്ചടി. അദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇതോടെ ഷമി പുറത്തായി. ഇന്ന് മൊഹാലിയിൽ എത്തിയ ഇന്ത്യൻ ടീമിൽ ഷമി ഇല്ലായിരുന്നു.

ഷമിക്ക് പകരം ഉമേഷ് യാദവ് ടീമിൽ ഇടം പിടിച്ചു. ടി20 ഇന്ത്യൻ ടീമിലേക്ക് ദീർഘകാലത്തിനു ശേഷമായിരുന്നു ഷമി തിരികെ എത്തുന്നത്. ആ സമയത്ത് ഇങ്ങനെ ഒരു തിരിച്ചടി ഏറ്റത് ഷമിക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്കായി ടി20 കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കകും എതിരായ പരമ്പരകൾക്കായുള്ള ടി20 സ്ക്വാഡിൽ താരം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ ഷമി കളിക്കും എന്നാണ് പ്രതീക്ഷ. ലോകകപ്പ് സ്റ്റാൻബൈ താരങ്ങളുടെ കൂട്ടത്തിലും ഷമി ഉണ്ട്‌

ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

2022 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വൺ-ഡേ കപ്പിനുമുള്ള ടീമിലേക്ക് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്. ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ആണ് താരത്തെ വിദേശ താരമായി കൗണ്ടി ടീമിലെത്തിച്ചിരിക്കുന്നത്.

പരിചയസമ്പത്തുള്ള ലോക നിലവാരമുള്ള താരമാണ് ഉമേഷ് യാദവ് എന്നാണ് ക്ലബ് പ്രതികരിച്ചത്. മികച്ച വേഗത്തിൽ പന്തെറിയുന്ന ഉമേഷിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാന്‍ സാധിക്കുമെന്നും മിഡിൽസെക്സ് ഹെഡ് ഓഫ് മെന്‍സ് പെര്‍‍ഫോമന്‍സ് ക്രിക്കറ്റ് ആയ അലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

പ്രായം ഏറുന്നുവെന്ന് ഉമേഷ് പക്ഷേ താരം ഫിറ്റാവുയാണെന്ന് ശ്രേയസ്സ് അയ്യര്‍

കൊല്‍ക്കത്തയുടെ പഞ്ചാബിനെതിരെയുള്ള വിജയത്തിൽ റസ്സലിന്റെ വെടിക്കെട്ട് പ്രകടനത്തെ മറികടന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ഉമേഷ് യാദവ് ആയിരുന്നു. പഞ്ചാബിന്റെ നാല് വിക്കറ്റുകളാണ് താരം നേടിയത്.

ഉമേഷ് യാദവ് തന്നോട് പറയുന്നത് അദ്ദേഹത്തിന് പ്രായം ആയി വരികയാണെന്നാണ്, എന്നാൽ താന്‍ തിരിച്ച് പറയുന്നത് താരം കൂടുതൽ ഫിറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. താന്‍ എപ്പോള്‍ ജിമ്മിൽ പോയാലും ഉമേഷ് അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണാമെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും അയ്യര്‍ കൂട്ടിചേര്‍ത്തു.

രാജപക്സയുടെ വെടിക്കെട്ടിന് ശേഷം പഞ്ചാബിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്

ഭാനുക രാജപക്സയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ കൊല്‍ക്കത്ത ഒന്ന് പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 137 റൺസിലൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് പട.

ഇന്ന് മയാംഗ് അഗര്‍വാളിനെ തുടക്കത്തിൽ നഷ്ടപ്പെട്ട ശേഷം രാജപക്സയുടെ രാജകീയ ഇന്നിഗ്സിനാണ് മുംബൈ വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 9 പന്തിൽ 31 റൺസ് നേടിയ താരം ശിവം മാവിയെ ഒരോവറിൽ ഒരു ഫോറിനും മൂന്ന് സിക്സിനും പറത്തിയ ശേഷം അടുത്ത പന്തിൽ പുറത്തായ ശേഷം പഞ്ചാബിന്റെ ഇന്നിംഗ്സിന്റെ താളം തെറ്റുകയായിരുന്നു.

പിന്നീട് തുടരെ വിക്കറ്റുകളുമായി കൊല്‍ക്കത്ത ബൗളര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ പഞ്ചാബ് 102/8 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് 25 റൺസ് നേടി കാഗിസോ റബാഡ ആണ് പഞ്ചാബിനെ 137 എന്ന സ്കോറിലേക്ക് നയിച്ചത്. 18.2 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവ് നാലും ടിം സൗത്തി രണ്ടും വിക്കറ്റ് നേടി. ഭാനുക രാജപക്സയുടെ വിക്കറ്റ് നേടിയെങ്കിലും ശിവം മാവിയ്ക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ മത്സരം ആണ്. താരം തന്റെ 2 ഓവറിൽ 39 റൺസാണ് വഴങ്ങിയത്.

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ് കാര്‍ത്തിക് ആണ് നയിച്ചത്.

കൊല്‍ക്കത്തയെ 128 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരവും ടിം സൗത്തി നേടിയ വിക്കറ്റും ആര്‍സിബിയെ 17/3 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും 45 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വില്ലിയും ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡും മുന്നോട്ട് നയിച്ചപ്പോള്‍ നരൈന്‍ 18 റൺസ് നേടിയ വില്ലിയെ വീഴ്ത്തി.

എന്നാൽ 39 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുമായി ഷഹ്ബാസ് അഹമ്മദും റൂഥര്‍ഫോര്‍ഡും ടീമിനെ നൂറ് കടത്തിയെങ്കിലും 27 റൺസ് നേടിയ ഷഹ്ബാദ് തന്റെ വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.

അധികം വൈകാതെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ താരം 28 റൺസാണ് നേടിയത്. അതേ ഓവറിൽ ഹസരംഗയെയും ടിം സൗത്തി പുറത്താക്കിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 19ാം ഓവറിൽ ഹര്‍ഷൽ പട്ടേൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് ലക്ഷ്യം 6 പന്തിൽ 7 ആയി മാറി. കാര്‍ത്തിക് പുറത്താകാതെ 14 റൺസും ഹര്‍ഷൽ പട്ടേൽ 10 റൺസും നേടിയാണ് വിജയം ആര്‍സിബി പക്ഷത്തേക്ക് എത്തിച്ചത്.

 

ഒടുവിൽ അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്, നബിയും ഉമേഷ് യാദവും കൊൽക്കത്ത

ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്. താരത്തെ 1.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തിൽ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2 കോടി രൂപയ്ക്ക് ഉമേഷ് യാദവിനെയും 1 കോടിയ്ക്ക് മുഹമ്മദ് നബിയെയും ഫ്രാഞ്ചൈസി സ്വന്തമാക്കി.

രമേശ് കുമാറിനും അമന്‍ ഖാനും 20 ലക്ഷം രൂപ വീതം നൽകി ഫ്രാഞ്ചൈസി തങ്ങളുടെ 25 അംഗ സക്വാഡ് തികയ്ക്കുകയായിരുന്നു.

Exit mobile version