ഐപിഎൽ 2026: രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം ഒഴിഞ്ഞു


രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് രാജിവെച്ചു. ഫ്രാഞ്ചൈസിയുമായുള്ള അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ദൗത്യമാണ് ഇതോടെ അവസാനിച്ചത്. കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി റോയൽസ് ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനെ തുടർന്ന് ടീമിനുള്ളിൽ സമഗ്രമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ദ്രാവിഡിൻ്റെ ഈ തീരുമാനം.


ക്യാപ്റ്റനായും പിന്നീട് ഉപദേശകനായും റോയൽസുമായി ആരംഭിച്ച തൻ്റെ കരിയർ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ടീമിൻ്റെ മൂല്യങ്ങളിലും പ്രകടനത്തിലും ദ്രാവിഡ് ചെലുത്തിയ ‘അവിസ്മരണീയമായ മുദ്ര’യെ മാനേജ്മെൻ്റ് പ്രകീർത്തിച്ചു. അതേസമയം, നായകൻ സഞ്ജു സാംസൺ ഉൾപ്പെടെ കളിക്കാരെ മാറ്റുമെന്ന കിംവദന്തികൾ ശക്തമായ സാഹചര്യത്തിലാണ് ദ്രാവിഡിൻ്റെ ഈ പിന്മാറ്റം.

2024ലെ കിരീട വിജയത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചന്ദ്രകാന്ത് പണ്ഡിറ്റുമായി പിരിഞ്ഞതിന് പിന്നാലെ 2026ലെ മെഗാ ലേലത്തിന് മുന്നോടിയായി പടിയിറങ്ങുന്ന രണ്ടാമത്തെ പ്രധാന ഐപിഎൽ പരിശീലകനാണ് ദ്രാവിഡ്.

സഞ്ജുവിന്റെ തിരിച്ചുവരവ് വൈകും എന്ന് സൂചന നൽകി ദ്രാവിഡ്


സഞ്ജു സാംസൺ പേശിവേദനയിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നതിനാൽ അദ്ദേഹത്തെ ഉടൻ കളത്തിലിറക്കാൻ രാജസ്ഥാൻ റോയൽസ് ധൃതി കാണിക്കില്ലെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യൻസിനെതിരായ നിർണായക ഐപിഎൽ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, ക്യാപ്റ്റന്റെ പരിക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ദ്രാവിഡ് ഊന്നിപ്പറഞ്ഞു.


ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണിന് പരിക്കേറ്റത്. മത്സരത്തിനിടെ വേദന കാരണം അദ്ദേഹത്തിന് പിൻവാങ്ങേണ്ടിവന്നു. അതിനുശേഷം മൂന്ന് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. പ്ലേഓഫിൽ സാധ്യത നിലനിർത്താൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ട സമ്മർദ്ദമുണ്ടെങ്കിലും, സാംസണിന്റെ ദീർഘകാല ഫിറ്റ്നസ് ആണ് പ്രധാന പരിഗണനയെന്ന് ദ്രാവിഡ് വ്യക്തമാക്കി.


“സഞ്ജു നന്നായി സുഖം പ്രാപിക്കുന്നുണ്ട്, പക്ഷേ ഞങ്ങൾ ഓരോ ദിവസവും വിലയിരുത്തേണ്ടതുണ്ട്,” ദ്രാവിഡ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. “പേശിവേദനകൾ ബുദ്ധിമുട്ടുള്ളതാണ്. അദ്ദേഹത്തെ ധൃതിയിൽ തിരിച്ചുകൊണ്ടുവന്ന് കൂടുതൽ അപകടം വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ദിവസേനയുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും.”


ദ്രാവിഡിനെപ്പോലൊരു പരിശീലകനുണ്ടായിട്ടും ചിന്തിക്കാതെ ആണ് രാജസ്ഥാൻ കളിക്കുന്നത് – ഗവാസ്കർ

രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മോശം പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. രാഹുൽ ദ്രാവിഡ് ടീമിന്റെ പരിശീലകനായിട്ടും, രാജസ്ഥാൻ റോയൽസ് തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്.


“രാഹുൽ ദ്രാവിഡിനെപ്പോലൊരാൾ പരിശീലകനായിരിക്കുമ്പോൾ, ഫീൽഡിൽ മികച്ച ചിന്താഗതി പ്രതീക്ഷിക്കാം. എന്നാൽ നമ്മൾ കാണുന്നത് ആലോചനയില്ലാത്ത ക്രിക്കറ്റാണ്,”


ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്‌.

പരിക്ക് മാറി, രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ക്വാമ്പിൽ ചേരും

രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് ബെംഗളൂരുവിൽ കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ടീമിൻ്റെ പ്രീ-സീസൺ പരിശീലന ക്യാമ്പിൽ നിന്ന് ഇടവേള എടുത്തിരുന്നു. കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ലീഗ് മത്സരത്തിനിടെ വിജയ ക്രിക്കറ്റ് ക്ലബിനായി മകൻ അൻവയ്‌ക്കൊപ്പം കളിച്ചപ്പോഴായിരുന്നു പരിക്ക്.

റണ്ണെടുക്കാൻ ശ്രമിക്കുന്നതിനിടെ ദ്രാവിഡിന് കാഫ് പേശിക്ക് പരിക്കേൽക്കുക ആയിരുന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ട്. മാർച്ച് 12 ന് ജയ്പൂരിലെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ താരം വീണ്ടും ചേരും.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ തിരികെയെത്തി

ടി20 ലോകകപ്പ് 2024 കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ജൂണിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഒരു ഇടവേളയിൽ ആയിരുന്നു ദ്രാവിഡ്.

ദ്രാവിഡ് ഉടൻ തന്നെ തന്റെ ക്ലബിലെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ബാർബഡോസ്, പാർൾ റോയൽസ് ടീമുകളെ കേന്ദ്രീകരിച്ച് കുമാർ സംഗക്കാര റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.

ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനൊപ്പം ആഴത്തിലുള്ള ചരിത്രമുണ്ട്, മുമ്പ് ടീമിൻ്റെ ക്യാപ്റ്റനും ഉപദേശകനുമായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോർ അസിസ്റ്റൻ്റ് കോച്ചായി ചേരും എന്നും വാർത്തകൾ ഉണ്ട്.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനാകും

ടി20 ലോകകപ്പ് 2024 കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. നിലവിൽ ജൂണിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഒരു ഇടവേളയിൽ ആണ് ദ്രാവിഡ്. ഉടൻ തന്നെ അദ്ദേഹം ടീമിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും.

ദ്രാവിഡ് ടി20 ലോകകപ്പ് കിരീടവുമായി

ദ്രാവിഡ് ഉടൻ തന്നെ ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാർബഡോസ്, പാർൾ റോയൽസ് ടീമുകളെ കേന്ദ്രീകരിച്ച് കുമാർ സംഗക്കാര റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.

ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനൊപ്പം ആഴത്തിലുള്ള ചരിത്രമുണ്ട്, മുമ്പ് ടീമിൻ്റെ ക്യാപ്റ്റനും ഉപദേശകനുമായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കും എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോർ അസിസ്റ്റൻ്റ് കോച്ചായി ചേരും.

രാഹുൽ ദ്രാവിഡിൻ്റെ മകൻ സമിത് ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ അണ്ടർ 19, ഓസ്‌ട്രേലിയ അണ്ടർ 19 എന്നിവർ തമ്മിലുള്ള പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ഇതിഹാസ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിൻ്റെ മകൻ 18 കാരനായ സമിത് ദ്രാവിഡ് റെഡ് ബോൾ, വൈറ്റ് ബോൾ ടീമുകളിൽ ഇടം നേടി.

സമിത് ദ്രാവിഡ്

മഹാരാജ ടി20 ട്രോഫിയിൽ മൈസൂരു വാരിയേഴ്സിനായി സമിത് അടുത്തിടെ കളിച്ചിരുന്നു, അവിടെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 82 റൺസ് മാത്രം ആണ് നേടിയത്.

സെപ്തംബർ 21, 23, 26 തീയതികളിൽ പുതുച്ചേരിയിൽ മൂന്ന് ഏകദിന മത്സരങ്ങളും സെപ്തംബർ 30ന് ചെന്നൈയിൽ രണ്ട് ചതുര് ദിന മത്സരങ്ങളും ഓസ്ട്രേലിയക്ക് എതിരാറ്റ പരമ്പരയിൽ നടക്കും. മുഹമ്മദ് അമൻ ഏകദിന ടീമിനെ നയിക്കും, സോഹം ചതുർദിന മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റൻ ആകും.

India U-19 Squad for one-day series: Rudra Patel (VC) (GCA), Sahil Parakh (MAHCA), Kartikeya KP (KSCA), Mohd Amaan (C) (UPCA), Kiran Chormale (MAHCA), Abhigyan Kundu (WK) (MCA), Harvansh Singh Pangalia (WK) (SCA), Samit Dravid (KSCA), Yudhajit Guha (CAB), Samarth N (KSCA), Nikhil Kumar (UTCA), Chetan Sharma (RCA), Hardik Raj (KSCA), Rohit Rajawat (MPCA), Mohd Enaan (KCA)

India U-19 Squad for four-day series: Vaibhav Suryavanshi (Bihar CA), Nitya Pandya (BCA), Vihan Malhotra (VC) (PCA), Soham Patwardhan (C) (MPCA), Kartikeya K P (KSCA), Samit Dravid (KSCA), Abhigyan Kundu (WK) (MCA), Harvansh Singh Pangalia (WK) (SCA), Chetan Sharma (RCA), Samarth N (KSCA), Aditya Rawat (CAU), Nikhil Kumar (UTCA), Anmoljeet Singh (PCA), Aditya Singh (UPCA), Mohd Enaan (KCA)

സംഗക്കാരക്ക് പകരം ദ്രാവിഡ് രാജസ്ഥാൻ റോയൽശ് പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ രാജസ്ഥാൻ റോയൽസിലേക്ക് രാഹുൽ ദ്രാവിഡ് തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാകും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ രാജസ്ഥാന്റെ പരിശീലകനായ സംഗക്കാര സ്ഥാനം ഒഴിയും എന്നും അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ദ്രാവിഡ് ടി20 ലോകകപ്പ് കിരീടവുമായി

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ ഒരു കളിക്കാരൻ മുതൽ പരിശീലകൻ വരെ ആയി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ദ്രാവിഡിനായി പല ഐ പി എൽ ക്ലബുകളും രംഗത്ത് വന്നെങ്കിലും ദ്രാവിഡ് തന്റെ മുൻ ക്ലബിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ ‌

BCCI നൽകിയ 5 കോടി വേണ്ട, തന്റെ ഒപ്പം പ്രവർത്തിച്ചവർക്ക് കിട്ടുന്ന അതേ പണം മതി എന്ന് ദ്രാവിഡ്!!

രാഹുൽ ദ്രാവിഡ് ഒരിക്കൽ കൂടെ കയ്യടി വാങ്ങുകയാണ്. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം ബി സി സി ഐ പ്രഖ്യാപിച്ചപ്പോൾ രാഹുൽ ദ്രാവിഡിന് 5 കോടി പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക ദ്രാവിഡ് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

സീനിയർ പുരുഷ ടീമിലെ തന്റെ സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുന്ന അതേ സമ്മാനം തനിക്കും മതി എന്ന് ദ്രാവിഡ് ബി സി സി ഐയെ അറിയിച്ചു. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെയുള്ള ടീം ഇന്ത്യ അംഗങ്ങൾക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

കളിക്കാർക്കും രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപയും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെ സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 2.5 കോടി രൂപയും ബോണസായി നൽകാനായിരുന്നു തീരുമാനം. എന്നാൽ, 2.5 കോടി രൂപ മാത്രമേ ബോണസായി എടുക്കൂ എന്ന് രാഹുൽ ദ്രാവിഡ് ബോർഡിനോട് പറഞ്ഞു.

നേരത്തെ ദ്രാവിഡ് അണ്ടർ 19 പരിശീലകനായി ലോകകപ്പ് നേടിയപ്പോഴും തനിക്ക് അധിക തുക സമ്മാനമായി ലഭിച്ചപ്പോൾ അത് തിരികെ നൽകി എല്ലാവർക്കും തുല്യ തുക നൽകാൻ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ദ്രാവിഡിനെ മെന്റർ ആയി എത്തിക്കാൻ KKR ശ്രമം

ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ആയി നിയമിക്കാൻ ആയി രാഹുൽ ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ കൊൽക്കത്ത നഒറ്റ് റൈഡേഴ്സിന്റെ മെന്റർ ആയി പ്രവർത്തിക്കുന്ന ഗൗതം ഗംഭീർ സ്ഥാനം ഒഴിയും എന്ന് ഉറപ്പാണ്.

കഴിഞ്ഞ ഐ പി എല്ലിലെ കെ കെ ആറിനെ ചാമ്പ്യൻസ് ആക്കാൻ സഹായിച്ച ഗൗതം ഗംഭീർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാവുകയാണ്. ഗംഭീറിന് പകരം ദ്രാവിഡിനെ എത്തിക്കാൻ ആണ് കെ കെ ആർ ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ദ്രാവിഡ് ഈ ജോലി ഏറ്റെടുക്കുമോ എന്നത് സംശയമാണ്. അദ്ദേഹം തൽക്കാലം ക്രിക്കറ്റിൽ നിന്ന് ഒരിടവേള ആണ് ആഗ്രഹിക്കുന്നത് എന്ന് ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അടുത്ത 5-6 വർഷങ്ങളിൽ ഇന്ത്യ ഒരുപാട് കിരീടങ്ങൾ നേടും എന്ന് ദ്രാവിഡ്

വരും വർഷങ്ങളിൽ ഇന്ത്യ നിരവധി ട്രോഫികൾ നേടുന്നതിന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്നലെ ഇന്ത്യ ടി20 ലോക കിരീടം നേടിയ ശേഷം സംസാരിക്കുക ആയിരുന്നു ദ്രാവിഡ്. ഇന്നലെ ലോക കിരീടം നേടിയതോടെ ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പ്രതിഭകളുണ്ട്. അവരുടെ ഊർജവും ആത്മവിശ്വാസവും ഈ സമയത്ത് മറ്റൊരു തലത്തിലാണ്. വരും കാലങ്ങളിൽ, അടുത്ത 5-6 വർഷത്തിനുള്ളിൽ ഇന്ത്യ നിരവധി ട്രോഫികൾ നേടും.” ദ്രാവിഡ് പറഞ്ഞു.

“2 വർഷത്തെ യാത്രയായിരുന്നു ഇത്. ഈ ടീമി!, ഞങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള കഴിവുകളും, ഞങ്ങൾ ആഗ്രഹിച്ച കളിക്കാരും ഉണ്ട്.” മത്സരത്തിന് ശേഷം ദ്രാവിഡ് പറഞ്ഞു.

“ഒരു കളിക്കാരനെന്ന നിലയിൽ, ഒരു ട്രോഫി നേടാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു, പക്ഷേ എൻ്റെ ഏറ്റവും മികച്ചത് ഞാൻ നൽകി … ഒരു ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് ഭാഗ്യമുണ്ട്. ഈ ട്രോഫി നേടാൻ കഴിഞ്ഞു. ഇതൊരു മഹത്തായ വികാരമാണ്,” ദ്രാവിഡ് കൂട്ടിച്ചേർത്തു.

ദ്രാവിഡ് ഈ ലോകകപ്പ് കിരീടം അർഹിക്കുന്നു എന്ന് സച്ചിൻ

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. പുരുഷ ടി20 ലോകകപ്പ് ഒരു കളി തോൽക്കാതെ നേടുന്ന ആദ്യ ടീമായി ഇന്ത്യയെ നയിച്ച ദ്രാവിഡിനെ പുകഴ്ത്തിയ സച്ചിൻ ഒരു സുഹൃത്ത് എന്മ നിലയിൽ ദ്രാവിഡിന്റെ നേട്ടത്തിൽ അതിയായി സന്തോഷിക്കിന്നു എന്ന് പറഞ്ഞു. ദ്രാവിഡ് ഇങ്ങനെ ഒരു ലോക കിരീടം അർഹിക്കുന്നുണ്ടായിരുന്നു എന്നും സച്ചിൻ പറഞ്ഞു.

“വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ക്രിക്കറ്റ് ഒരു സർക്കിൾ പൂർത്തിയാക്കി എന്ന് പറയാം. 2007-ലെ ഏകദിന ലോകകപ്പിലെ നിരാശയിൽ നിന്ന് ഈ T20WC കിരീടം വരെ എത്താൻ ആയി. 2011ലെ ലോകകപ്പ് നഷ്ടമായ എൻ്റെ സുഹൃത്ത് രാഹുൽ ദ്രാവിഡിന് ഈ കിരീടം കിട്ടിയതിൽ വളരെ സന്തോഷം. ഈ ടി20 ലോകകപ്പ് വിജയത്തിന് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്, ”സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

Exit mobile version