ടെസ്റ്റിലെ മികവ്, ഏകദിന ടീമില്‍ സ്ഥാനം പിടിച്ച് ഉമേഷ് യാദവ്

പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂറിനു പകരം ഇന്ത്യയുടെ ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച് ഉമേഷ് യാദവ്. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര വിജയത്തില്‍ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടത്തിലൂടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവ് ആദ്യം പ്രഖ്യാപിച്ച ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടല്ലായിരുന്നു.

എന്നാല്‍ ഹൈദ്രാബാദില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ശര്‍ദ്ധുല്‍ താക്കൂര്‍ 10 പന്തുകള്‍ക്ക് ശേഷം പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ഏകദിന പരമ്പരയില്‍ നിന്നും പുറത്താകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ടീമിലേക്ക് ഉമേഷ് യാദവിനെ പരിഗണിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ബാറ്റ്സ്മാന്മാര്‍ മികച്ച് നിന്നു, എന്നാല്‍ ഉമേഷാണ് പ്രശംസ അര്‍ഹിക്കുന്നത്: കോഹ്‍ലി

ഹൈദ്രാബാദ് ടെസ്റ്റില്‍ ഉമേഷ് യാദവ് പന്തെറിഞ്ഞ രീതിയനുസരിച്ച് തന്റെ മത്സരത്തിലെ താരം ഉമേഷ് യാദവെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. തന്റെ പ്രകടനത്തിനു ഉമേഷിനു മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുകയുമുണ്ടായി. ശര്‍ദ്ധുല്‍ താക്കൂര്‍ വെറും 10 പന്തെറിഞ്ഞ മടങ്ങിയ ശേഷം ഇന്ത്യയുടെ പേസ് ബൗളിംഗ് ദൗത്യം മുഴുവന്‍ ചുമലിലേറ്റിയത് ഉമേഷ് യാദവ് ആയിരുന്നു.

10 വിക്കറ്റാണ് താരം രണ്ടിന്നിംഗ്സുകളിലായി നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ആറും രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റുമാണ് ഉമേഷിന്റെ നേട്ടം. ടീമില്‍ നിരവധി മുന്‍ നിര പേസ് ബൗളര്‍മാരുള്ളത് ഒരു പോലെ നല്ലതും തലവേദനയുമാണെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. സെലക്ഷനില്‍ അത് തലവേദനയാകുമ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ബൗളറില്ലാതെ പരുങ്ങലില്‍ ടീമാവില്ലെന്നതാണീ ബെഞ്ച് സ്ട്രെംഗ്ത്തിന്റെ ഗുണമെന്നും കോഹ്‍ലി പറഞ്ഞു.

ഇന്ത്യന്‍ ടീമിനു അനുമോദനമറിയിച്ച് സച്ചിന്‍

വിന്‍ഡീസിനെ തകര്‍ത്ത് ആധികാരിക വിജയം കൈവശപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ അനുമോദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ തന്റെ ട്വീറ്റില്‍ ഇന്ത്യന്‍ ടീമിനെയും പ്രത്യേകിച്ച് ഉമേഷ് യാദവിനെ വ്യക്തിഗത നേട്ടത്തിനും അഭിനന്ദിക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് നേടിയ ഉമേഷ് യാദവ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

പൃഥ്വി ഷാ മാന്‍ ഓഫ് ദി സിരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 237 റണ്‍സാണ് 18 വയസ്സുകാരന്‍ താരം നേടിയത്. പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ശതകവും പൃഥ്വി ഷാ നേടിയിരുന്നു.

യാദവിനൊപ്പം ജഡേജയും, വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിനു തിരശ്ശീല

ഉമേഷ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സിനു പുറത്തായി സന്ദര്‍ശകര്‍. 38 റണ്‍സ് നേടിയ സുനില്‍ അംബ്രിസും 19 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ചായയ്ക്ക് ശേഷം വിന്‍ഡീസ് ചെറുത്ത് നില്പിന്റെ പ്രതീകമായി മാറുമെന്ന് തോന്നിയ നിമിഷത്തിലാണ് രവീന്ദ്ര ജഡേജ ഇരുവരുടെയും അന്തകനായി അവതരിച്ചത്.

ഏറെ വൈകാതെ 46.1 ഓവറില്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിനു 127 റണ്‍സില്‍ തിരശീല വീഴുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് സ്വന്തമാക്കുവാനായി നേടേണ്ടത് 72 റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഉമേഷ് യാദവ് നേടിയത്. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ കുല്‍ദീപ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു.

വിന്‍ഡീസിനു തകര്‍ച്ച, സംഹാര താണ്ഡവമാടി ഉമേഷ് യാദവ്

ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഉമേഷ് യാദവിന്റെ സ്പെല്ലിനു മുന്നില്‍ വിന്‍ഡീസ് തകര്‍ന്ന് വീണപ്പോള്‍ മത്സരത്തില്‍ ഇതുവരെ 20 റണ്‍സിന്റെ മാത്രം ലീഡാണ് വിന്‍ഡീസ് സ്വന്തമാക്കിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സില്‍ 367 റണ്‍സിനു ഇന്ത്യ പുറത്തായപ്പോള്‍ 56 റണ്‍സിന്റെ ലീഡാണ് ടീം സ്വന്തമാക്കിയത്. അതിനു ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു രണ്ടാം പന്തില്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ നഷ്ടമായി. ഏതാനും ഓവറുകള്‍ക്ക് ശേഷം കീറണ്‍ പവലിനെ അശ്വിന്‍ മടക്കിയയച്ചു.

അതിനു ശേഷം ഷായി ഹോപ്(28), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(17) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് നേടിയെങ്കിലും ഹെറ്റ്മ്യറെ പുറത്താക്കി കുല്‍ദീപും ഷായി ഹോപിനെ രവീന്ദ്ര ജഡേജയും പുറത്താക്കുകയായിരുന്നു. റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച് എന്നിവരെ പുറത്താക്കി ഉമേഷ് യാദവ് ഇന്നിംഗ്സില്‍ നിന്ന് 3 വിക്കറ്റ് നേടി.

ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 76/6 എന്ന നിലയിലാണ്. സുനില്‍ ആംബ്രിസ്(20*), ജേസണ്‍ ഹോള്‍ഡര്‍(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

311 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ശതകം പൂര്‍ത്തിയാക്കി ചേസ്, ഉമേഷ് യാദവിനു 6 വിക്കറ്റ്

ഹൈദ്രാബാദ് ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സ് 311 റണ്‍സില്‍ അവസാനിച്ചു. തലേ ദിവസത്തെ സ്കോറായ 295/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് ഇന്നിംഗ്സിനു ഉമേഷ് യാദവ് ആണ് വിരാമം കുറിച്ചത്. ഇന്നലെ മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് അവശേഷിക്കുന്ന മൂന്ന് വിക്കറ്റ് കൂടി നേടിയപ്പോള്‍ വിന്‍ഡീസ് 311 റണ്‍സിനു പുറത്തായി.

റോഷ്ടണ്‍ ചേസ് തന്റെ ശതകം പൂര്‍ത്തിയാക്കി 106 റണ്‍സില്‍ പുറത്തായി. 8 റണ്‍സുമായി ജോമെല്‍ വാരിക്കന്‍ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 ഓവറില്‍ 43 റണ്‍സ് നേടിയിട്ടുണ്ട്. പൃഥ്വി ഷാ 20 റണ്‍സും ലോകേഷ് രാഹുല്‍ 4 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

സമനിലയില്‍ ഒതുങ്ങി ഇന്ത്യ എസെക്സ് പോര്

ഇന്ത്യയും എസെക്സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 237/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച എസെക്സ് ഒന്നാം ഇന്നിംഗ്സ് 359/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പോള്‍ വാള്‍ട്ടര്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജെയിംസ് ഫോസ്റ്റര്‍ 42 റണ്‍സ് നേടി. ആരോണ്‍ നിജ്ജാര്‍-ഫിറോസ് ഖുഷി കൂട്ടുകെട്ട് 9ാം വിക്കറ്റില്‍ 23 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുമ്പോളാണ് എസെക്സിന്റെ ഡിക്ലറേഷന്‍.

നിജ്ജാര്‍ 29 റണ്‍സും ഖുഷി 14 റണ്‍സുമാണ് നേടിയത്. ഉമേഷ് യാദവ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനു ഒരു വിക്കറ്റ് ലഭിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഇന്നിംഗ്സിലും ധവാന്‍ റണ്ണെടുക്കാതെയാണ് പുറത്തായത്. മാത്യൂ ക്വിന്നിനായിരുന്നു വിക്കറ്റ്. 23 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് പുറത്തായ മറ്റൊരു താരം. ലോകേഷ് രാഹുല്‍ 36 റണ്‍സും അജിങ്ക്യ രഹാനെ 19 റണ്‍സും നേടി പുറത്താകാതെ നിന്നു.

21.2 ഓവറില്‍ 89 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. പോള്‍ വാള്‍ട്ടര്‍ ആണ് പുജാരയെ പുറത്താക്കിയത്. ചതുര്‍ദിന മത്സരത്തെ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്ന് ദിവസമാക്കി കുറയ്ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മികച്ച തിരിച്ചുവരവ് നടത്തി എസെക്സ്

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 395 റണ്‍സ് ചേസ് ചെയ്ത എസെക്സ് രണ്ടാം ദിവസം ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്. 158 റണ്‍സിനു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും പിന്നിലാണെങ്കിലും മികച്ച റണ്‍റേറ്റിലാണ് ടീം സ്കോറിംഗ് നടത്തിയത്. 58 ഓവറില്‍ നിന്ന് 237 റണ്‍സാണ് 4.09 റണ്‍സ് പ്രതി ഓവര്‍ കണക്കില്‍ എസെക്സ് നേടിയത്.

മൈക്കല്‍-കൈല്‍ പെപ്പര്‍(68), ടോം വെസ്റ്റലേ(57) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ആറാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടുകെട്ടുമായി നില്‍ക്കുന്ന ജെയിംസ് ഫോസ്റ്റര്‍(23*)-പോള്‍ വാള്‍ട്ടര്‍(22*) കൂട്ടുകെട്ടാണ് എസെക്സിനെ ഓള്‍ഔട്ട് ആക്കുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായി മാറിയിട്ടുള്ളത്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും രണ്ടും ശര്‍ദ്ധുല്‍ താക്കൂര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version