സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്റ്റ് പ്ലെയർ റൂൾ ബിസിസിഐ ഒഴിവാക്കി

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി (SMAT) 2024-ൽ നിന്ന് ഇംപാക്റ്റ് പ്ലെയർ നിയമം നീക്കം ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. തുടക്കത്തിൽ 2022-ൽ അവതരിപ്പിച്ച ഈ നിയമം ഒരു കളിക്കിടെ ഒരു കളിക്കാരനെ പകരം ഇറക്കാൻ ടീമുകളെ അനുവദിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഈ നിയമത്തിന് ഇതുവരെ കിട്ടിയത്. ഈ നിയമം ഇനി SMAT-ൻ്റെ ഭാഗമാകില്ലെങ്കിലും, IPL 2025 സീസണിൽ ഈ നിയമം നിലനിൽക്കും.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ നിയമത്തെ നേരത്തെ വിമർശിച്ചിരുന്നു. ഇത് ഓൾറൗണ്ടർമാരുടെ വളർച്ചയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ നിയമം ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ സൗരാഷ്ട്ര കോച്ച് നീരജ് ഒഡെദ്ര പ്രശംസിച്ചു.

റിയൻ പരാഗിന്റെ മികവിൽ ആസാം കേരളത്തെ തോൽപ്പിച്ചു

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം പരാജയപ്പെട്ടു. ഇന്ന് ആസാമിനെ നേരിട്ട കേരളം 4 വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 128 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആസാം‌ 3 പന്ത് ശേഷിക്കവെ വിജയം കണ്ടു. റയാൻ പരാഗ 33 പന്തിൽ 57 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ആസാമിനെ വിജയത്തിൽ എത്തിക്കുക ആയിരുന്നു.

കേരളം പൊരുതി നോക്കി എങ്കിലും പരാജയം തടയാൻ ആയില്ല. കേരളത്തുനായി സിജോമോനും ജലജ് സക്സേനയും 2 വിക്കറ്റ് വീതം വീഴ്ത്തി.ഇന്ന് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന കേരളത്തിന്റെ ബാറ്റിംഗിന് പതിവു പോലെ തിളങ്ങാൻ ആയിരുന്നുല്ല. ആകെ 20 ഓവറിൽ 127/6 റൺസ് മാത്രമേ കേരളത്തിന് നേടാൻ ആയുള്ളൂ. മുൻനിര ബാറ്റർമാർ ആരും തിളങ്ങിയില്ല.

വരുൺ നായർ (2), സൽമാൻ നിസാർ (8), വിഷ്ണു വിനോദ് (5), സഞ്ജു സാംസൺ (8), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 31 റൺസ് എടുത്തു.

അവസാനം അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ നൽകിയത്. ബാസിത് 31 പന്തിൽ 46 നേടി ടീമിന്റെ ടോപ് സ്കോറർ ആയി. സച്ചിൻ ബേബി 17 പന്തിൽ 18 റൺസും നേടി പുറത്താകാതെ നിന്നു.

കേരളം ഇതിനു മുമ്പ് നടന്ന 6 മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചതോടെ ആസാമമ്മും അടുത്ത റൗണ്ടിലേക്ക് കടക്കും.

സയ്യിദ് മുഷ്താഖലി, കേരളത്തിന്റെ ബാറ്റിംഗ് പതറി

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുന്ന കേരളം ഇന്ന് ആസാമിനെ നേരിടുകയാണ്. ഇന്ന് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന കേരളത്തിന്റെ ബാറ്റിംഗിന് പതിവു പോലെ തിളങ്ങാൻ ആയില്ല. ആകെ 20 ഓവറിൽ 127/6 റൺസ് മാത്രമേ കേരളത്തിന് നേടാൻ ആയുള്ളൂ. മുൻനിര ബാറ്റർമാർ ആരും തിളങ്ങിയില്ല.

വരുൺ നായർ (2), സൽമാൻ നിസാർ (8), വിഷ്ണു വിനോദ് (5), സഞ്ജു സാംസൺ (8), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 31 റൺസ് എടുത്തു.

അവസാനം അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ നൽകിയത്. ബാസിത് 31 പന്തിൽ 46 നേടി ടീമിന്റെ ടോപ് സ്കോറർ ആയി. സച്ചിൻ ബേബി 17 പന്തിൽ 18 റൺസും നേടി പുറത്താകാതെ നിന്നു.

കേരളം ഇതിനു മുമ്പ് നടന്ന 6 മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചാൽ ആസാമിനും അടുത്ത റൗണ്ടിലേക്ക് കടക്കാം. എങ്കിലും കേരളത്തിന്റെ മികച്ച ബൗളിംഗ് നിര ആസാമിനെ പിടിച്ചു നിർത്തി കേരളത്തിന് ഏഴിൽ ഏഴ് ജയം തരും എന്ന് പ്രതീക്ഷിക്കാം.

അഞ്ചിൽ അഞ്ച് വിജയവുമായി കേരളം, സിക്കിമിനെതിരെ 132 റൺസിന്റെ തകർപ്പൻ വിജയം

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിനെതിരെ കൂടെ വിജയിച്ച് കേരളം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് 132 റൺസിനാണ് കേരളം വിജയിച്ചത്. കേരളം ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിക്കിം വെറും 89/9 റൺസ് എടുക്കാനെ ആയുള്ളൂ. 26 റൺസ് നേടിയ അങ്കുർ സിക്കിമിന്റെ ടോപ് സ്കോറർ ആയത്. കേരളത്തിനായി മനു കൃഷ്ണൻ, സിജോമോൻ, മിഥുൻ പി കെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, സുരേഷ് എന്നിവർ ഒരു വിക്കറ്റു വീതവും വീഴ്ത്തി.

ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തിരുന്നു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച 5 മത്സരങ്ങളും വിജയിച്ച കേരളം 20 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്‌.

രോഹന് സെഞ്ച്വറി, ഒപ്പം വിഷ്ണു വിനോദ് വെടിക്കെട്ടും, കേരളത്തിന് 221 എന്ന വലിയ സ്കോർ

സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം മികച്ച സ്കോർ നേടി. രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ കേരളം 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച നാലു മത്സരങ്ങളും വിജയിച്ച കേരളം ഇന്ന് കൂടെ വിജയിച്ച് 5ൽ അഞ്ച് എന്ന റെക്കോർഡിൽ എത്താൻ ആകും ശ്രമിക്കുക.

സഞ്ജു സാംസൺ കസറി, കേരളത്തിന് തുടർച്ചയായ നാലാം വിജയം

കേരളം സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ വിജയം തുടരുന്നു. ഇന്ന് ചണ്ഡീഗഢിനെ നേരിട്ട കേരളം 7 റൺസിന്റെ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം ആക്രമിച്ച് കളിച്ച് 20 ഓവറിൽ 193/4 റൺസ് എടുത്തു. കേരളത്തിനായി 32 പന്തിൽ 52 റൺസ് അടിച്ച് സഞ്ജു സാംസൺ ടോപ് സ്കോറർ ആയി. 3 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സ്.

23 പന്തിൽ നിന്ന് 42 റൺസ് അടിച്ച വിഷ്ണു വിനോദ്, 27 പന്തിൽ നിന്ന് 47 റൺസ് അടിച്ച വരുൺ നായർ, 30 റൺസ് എടുത്ത രോഹൻ കുന്നുമ്മൽ എന്നിവർ കേരളത്തിനായി ബാറ്റു കൊണ്ട് തിളങ്ങി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചണ്ഡിഗഡ് 20 ഒവറിൽ 186 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. കേരളത്തിനായി വിനോദ് കുമാറും ബേസിൽ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

സയ്യിദ് മുഷ്താഖലിയിൽ കേരളം തകർക്കുന്നു, തുടർച്ചയായ മൂന്നാം വിജയം

സയ്യിദ് മുഷ്താഖലി ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ കേരളം ബീഹാറിനെ തോൽപ്പിച്ചു. ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ഇന്ന് ബീഹാർ ഉയർത്തിയ 112 എന്ന വിജയ ലക്ഷ്യം കേരളം വെറും 13 ഓവറിൽ മറികടന്നു. ആദ്യ ബാറ്റു ചെയ്ത ബീഹാറിന് 111ൽ ഓളൗട്ട് ആയിരുന്നു.

കേരളത്തിനായി ആസിഫും ബേസിൽ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.വിനോദ് കുമാർ, ശ്രേയസ് ഗോപാൽ, സിജോമോൻ, ബാസിത് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കേരളത്തിനായി 23 പന്തിൽ 39 റൺസ് എടുത്ത് പുറത്താകാതെ നിന്ന ബാസിത് ടോപ് സ്കോറർ ആയി. വിഷ്ണു വിനോദ് 17 പന്തിൽ 32 റൺസും രോഹൻ എസ് കുന്നുമ്മൽ 27 പന്തിൽ 36 റൺസും എടുത്ത് വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

നേരത്തെ കേരളം സർവീസസിനെയും ഹിമാചൽ പ്രദേശിനെയും തോല്പിച്ചിരുന്നു.

വെടിക്കെട്ട് സെ‍ഞ്ച്വറിയുമായി വിഷ്ണു വിനോദ്!!! കേരളത്തിന് 189 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.

പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

ആർ സി ബിയുടെ റെക്കോർഡ് തകർത്ത ബാറ്റിംഗുമായി പഞ്ചാബ്, 20 ഓവറിൽ 275 റൺസ്!!

ഇന്ന് സയ്യിദ് മുഷ്താഖ് അലിയിൽ പഞ്ചാബ് ഇന്ത്യൻ ടി20 ക്രിക്കറ്റിൽ ഒരു റെക്കോർഡ് കുറിച്ചു. ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ടീമായി പഞ്ചാബ് മാറി. റാഞ്ചിയിലെ ജെഎസ്‌സി‌എ സ്റ്റേഡിയത്തിൽ നടന്ന റെക്കോർഡ് തകർത്ത പ്രകടനത്തിൽ, ആന്ധ്രാപ്രദേശിനെതിരെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് ആണ് പഞ്ചാബ് നേടിയത്.

2013ൽ പൂനെ വാരിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) സ്ഥാപിച്ച 263 എന്ന മുൻ റെക്കോർഡ് ആണ് മറികടന്നത്. അഭിഷേക് ശർമ്മ 51 പന്തിൽ 112 റൺസ് നേടി പഞ്ചാബിനെ ഇന്ന് ബാറ്റു കൊണ്ട് നയിച്ചു. ഒമ്പത് ഫോറും ഒമ്പത് സിക്സും താരം നേടി.

26 പന്തിൽ 6 ഫോറും 9 സിക്‌സും സഹിതം 87 റൺസെടുത്ത അൻമോൽപ്രീത് സിംഗും വെടിക്കെട്ട് നടത്തി. 2013-ലെ മത്സരത്തിൽ ആർ സി ബി അടിച്ച ഒരു കളിയിൽ 21 സിക്‌സറുകൾ എന്ന റെക്കോർഡ് ഇന്ന് 22 സിക്സ് അടിച്ച് കൊണ്ടും പഞ്ചാബ് മറികടന്നു‌. ഇന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആന്ധ്രാപ്രദേശ് 170 റൺസ് മാത്രമെ എടുത്തുള്ളൂ. പഞ്ചാബ് 105 റൺസിന്റെ വിജയം നേടി.

സഞ്ജു ഒരു റൺസ്!!!! ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ്, അവസാന ഓവറുകളിൽ സച്ചിന്‍ ബേബി, കേരളത്തിന് 163 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാച്ചൽ പ്രദേശിനെതിരെ 163 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ കേരളം 150 റൺസ് കടക്കുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് മികവാണ് കേരളത്തെ 163 റൺസിലേക്ക് എത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് വൺ ഡൗണായി 27 പന്തിൽ നിന്ന് 44 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ 20 റൺസും സൽമാന്‍ നിസാര്‍ 23 റൺസും നേടി. ഹിമാച്ചലിന് വേണ്ടി എംജെ ഡാഗര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുകൽ നേഗി 2 വിക്കറ്റ് നേടി.

സച്ചിന്‍ ബേബി 20 പന്തിൽ 30 റൺസ് നേടിയപ്പോള്‍ സിജോമോന്‍ 11 റൺസ് നേടി റണ്ണൗട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 41 റൺസാണ് നേടിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തെ നയിക്കും

സഞ്ജു സാംസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും. ഒക്ടോബർ 16 മുതൽ നവംബർ 6 വരെ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള കേരള ടീമിന് ഇന്ന് പ്രഖ്യാപിച്ചു. കർണാടകയിൽ നിന്ന് മാറിയ ഓൾറൗണ്ടർ ശ്രേയസ് ഗോപാൽ ഇത്തവണ കേരളത്തിനൊപ്പം ഉണ്ട്. ജലജ് സക്സേനയും ടീമിൽ ഉണ്ട്.

രോഹൻ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. മുൻ തമിഴ്‌നാട് ക്രിക്കറ്റ് താരം എം വെങ്കിട്ടരമണയാണ് ഈ സീസണിൽ കേരളത്തിന്റെ മുഖ്യ പരിശീലകൻ.

മുംബൈയിൽ നടക്കുന്ന ഹിമാചൽ പ്രദേശിനെതിരായ മത്സരത്തോടെയാണ് കേരളം ഗ്രൂപ്പ് മത്സരം ആരംഭിക്കിക. ഗ്രൂപ്പിൽ സിക്കിം, അസം, ബിഹാർ, ചണ്ഡീഗഡ്, ഒഡീഷ, സർവീസസ് എന്നീ ടീമുകളും ഉണ്ട്.

Kerala squad: Sanju Samson (captain, wk), Rohan Kunnummal (vice-captain), Shreyas Gopal, Jalaj Saxena, Sachin Baby, Mohammed Azharuddeen, Vishnu Vinod, Abdul Basit, Sijomon Joseph, Vysakh Chandran, Basil Thampi, KM Asif, Vinod Kumar, Manu Krishnan, Varun Nayanar, M. Ajnas, P.K. Mithun, Salman Nissar.

സയ്യിദ് മുഷ്താഖലി ട്രോഫി; ശ്രേയസ് അയ്യറിന്റെ മികവിൽ മുംബൈ ഫൈനലിൽ

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ മുംബൈ ഫൈനലിൽ. സെമി ഫൈനലിൽ വിദർഭയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ച് ആണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. വിദർഭ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ നിന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. 16.5 ഓവറിലേക്ക് ഈ റൺ ചെയ്സ് ചെയ്യാൻ മുംബൈക്ക് ആയി.

ഇന്ത്യൻ താരം ശ്രേയസ് അയ്യറിന്റെ മികച്ച ഇന്നിങ്സ് ആണ് മുംബൈക്ക് ജയം നൽകിയത്. 44 പന്തിൽ നിന്ന് 73 റൺസ് എടുക്കാൻ അയ്യറിനായി. 7ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പൃഥ്വി ഷാ 24 പന്തിൽ നിന്ന് 31 റൺസും സർഫറാസ് ഖാൻ 19 പന്തിൽ നിന്ന് 27 റൺസും എടുത്ത് മുംബൈ ജയത്തിൽ വലിയ പങ്കുവഹിച്ചു.

ഫൈനലിൽ നവംബർ 5ന് ഹിമാചലിനെ ആകും മുംബൈ നേരിടുക.

Exit mobile version