അസോസ്സിയേഷനുകള്‍ക്ക് പ്രിയങ്കരം സയ്യദ് മുഷ്താഖ് അലി ട്രോഫി

ഈ വര്‍ഷത്തെ ആഭ്യന്തര സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണ തോതില്‍ നടത്താനാകില്ലെന്നതിനാല്‍ തന്നെ ബിസിസിഐ അസോസ്സിയേഷനുകളോട് അവരുടെ അഭിപ്രായം പറയുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം പ്രകാരം ഏറ്റവും അധികം അസോസ്സിയേഷനുകള്‍ തിരഞ്ഞെടുത്തത് ടി20 ഫോര്‍മാറ്റ് ആയ സയ്യദ് മുഷ്താഖ് അലി ട്രോഫി ആയിരുന്നു.

രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയുമാണ് രണ്ടാം സ്ഥാനത്ത് ഏറ്റവും അധികം അസോസ്സിയേഷനുകള്‍ താല്പര്യപ്പെടുന്ന ടൂര്‍ണ്ണമെന്റെന്നും അറിയുവാന്‍ കഴിയുന്നുണ്ട്. ടി20 ഫോര്‍മാറ്റിലാണ് ബയോ ബബിളുകള്‍ കൈകാര്യം ചെയ്യുവാന്‍ എളുപ്പമെന്നാണ് പല അസോസ്സിയേഷനുകളും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം രഞ്ജി ട്രോഫി നടക്കും

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് സീസൺ പുനരാരംഭിക്കാൻ ബി.സി.സി.ഐ ശ്രമം. ഇത് പ്രകാരം ഈ സീസണിൽ രഞ്ജി ട്രോഫിയും സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയും മാത്രമാവും ഉണ്ടാവുക. സാധാരണ ഗതിയിൽ സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നത്.

എന്നാൽ ഈ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് കൊണ്ട് ഐ.പി.എൽ കഴിഞ്ഞാവും ആഭ്യന്തര സീസൺ ആരംഭിക്കുക. കൊറോണ വൈറസ് ബാധയെ തുടർന്ന് സീസൺ തുടങ്ങാൻ വൈകിയത് കണക്കിലെടുത്ത് ദുലീപ് ട്രോഫി, ദേവോധർ ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവ ഈ സീസൺ ഉണ്ടാവില്ല.

നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആഭ്യന്തര സീസൺ എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ഇത് പ്രകാരം നവംബർ 19 മുതൽ സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി തുടങ്ങാനും ഡിസംബർ 7ന് ഫൈനൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി സീസൺ ഡിസംബർ 13ന് തുടങ്ങി മാർച്ച് 10ന് അവസാനിപ്പിക്കാനാണ് രാഹുൽ ദ്രാവിഡ് നിർദേശിച്ചിട്ടുള്ളത്.

പന്തിനെയും ഗില്ലിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്തു, സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ ആയി ഭരത്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മത്സരിക്കുവാനുള്ള അവസരത്തിനായി ശുഭ്മന്‍ ഗില്ലിനെയും ഋഷഭ് പന്തിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്ത് ഇന്ത്യ. അതേ സമയം വൃദ്ധിമന്‍ സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ എന്ന നിലയില്‍ കെഎസ് ഭരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയുടെ അടുത്ത രണ്ട് സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ പന്തിന് കളിക്കാനാകും. നവംബര്‍ 24ന് ഹരിയാനയ്ക്കും നവംബര്‍ 27ന് രാജസ്ഥാനുമായുള്ള മത്സരങ്ങളിലാണ് താരം കളിക്കുക. ഡല്‍ഹി സെമിയിലേക്കും ഫൈനലിലക്കും യോഗ്യത നേടിയാല്‍ ആ മത്സരങ്ങളിലും പന്ത് കളിക്കും.

പഞ്ചാബിന് വേണ്ടി നവംബര്‍ 24ന് കര്‍ണ്ണാടകയ്ക്കും നവംബര്‍ 25ന് തമിഴ്നാടുമായിട്ടാണ് ശുഭ്മന്‍ ഗില്ലിന്റെ മത്സരങ്ങള്‍.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരിക്കേറ്റ് ശിഖര്‍ ധവാന്‍, വിന്‍ഡീസിനെതിരെ ടി20 ടീമില്‍ ഇടം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് ആശുപത്രിയില്‍ വൈദ്യ സഹായത്തിനായി പോകേണ്ടി വന്നുവെങ്കില്‍ താരത്തിനെ വിന്‍ഡീസിനെതിരെയുള്ള ടി20 ടീമില്‍ അവസരം നല്‍കി സെലക്ടര്‍മാര്‍. അന്താരാഷ്ട്ര സര്‍ക്കിളില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന താരം വീണ്ടും ഫോമിലേക്ക് എത്തുവാന്‍ വേണ്ടിയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയ്ക്കായി കളിക്കാനെത്തിയത്. താരത്തിന് മഹാരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്.

തന്റെ ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ച് താരം താന്‍ നാലഞ്ച് ദിവസത്തിനുള്ള വീണ്ടും കളത്തിലുണ്ടാകുമെന്നും അറിയിച്ചു. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും താരത്തിന് കാര്യമായ വലിയ പ്രകടനം പുറത്തെടുക്കുവാനായിട്ടില്ല.

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍ ഇല്ല

ഫെബ്രുവരി 21നു ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍. 15 അംഗ സംഘത്തെയാണ് കേരളം പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആന്ധ്രയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രഞ്ജിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത പേസര്‍മാരായ ബേസില്‍ തമ്പിയും സന്ദീപ് വാര്യര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഫെബ്രുവരി 10നു കേരള താരങ്ങള്‍ തലശ്ശേരിയില്‍ പ്രാരംഭ ക്യാംപിനായി എത്തും. ഫെബ്രുവരി 9നു അകം കണ്ണൂര്‍ ജില്ല അസോസ്സിയേഷനില്‍ താരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

കേരളം: സച്ചിന്‍ ബേബി, രോഹന്‍ പ്രേം, രാഹുല്‍ പി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ജലജ് സക്സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, നിധീഷ് എംഡി, ആസിഫ് കെഎം, അക്ഷയ് ചന്ദ്രന്‍, വീനൂപ് മനോഹരന്‍, മിഥുന്‍ എസ്, അരുണ്‍ കാര്‍ത്തിക്, മോനിഷ്

ഒഫീഷ്യലുകള്‍: ഡേവ് വാട്ട്മോര്‍(കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(അസിസ്റ്റന്റ് കോച്ച്), മസ്ഹര്‍ മൊയ്ദു(അസിസ്റ്റന്റ് കോച്ച്), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപിസ്റ്റ്)

അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റത്തിനു ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഹൈദ്രാബാദിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നാണ് താരത്തിനു വിലക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍വ്വീസസ്, ജാര്‍ഖണ്ഡ് എന്നിവരുമായുള്ള മത്സരങ്ങളില്‍ ഹൈദ്രാബാദിനു റായിഡുവിന്റെ സേവനം നഷ്ടമാകും. സംഭവത്തില്‍ ഹൈദ്രാബാദ് മാനേജറുടെ പങ്കും ബിസിസിഐ അന്വേഷിച്ച് വരുകയാണ്.

2018 ജനുവരിയിലാണ് വിവാദങ്ങള്‍ നിറഞ്ഞ ഹൈദ്രാബാദ്-കര്‍ണ്ണാടക മത്സരം നടന്നത്. അന്ന് രണ്ട് റണ്‍സിനു കര്‍ണ്ണാടകയുടെ സ്കോര്‍ പുനര്‍ നിര്‍ണ്ണയിക്കുകയും ആ രണ്ട് റണ്‍സിനു ഹൈദ്രാബാദ് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. രണ്ട് റണ്‍സ് ഒഴിവാക്കണമെന്നും സ്കോര്‍ സമനിലയിലായെന്നും അതിനാല്‍ സൂപ്പര്‍ ഓവര്‍ വേണമെന്നുമായിരുന്നു അമ്പാട്ടി റായിഡുവിന്റെ ആവശ്യം. ഗ്രൗണ്ടില്‍ നിന്ന് പുറത്ത് വരുവാന്‍ വിസമ്മതിച്ച താരം അടുത്ത നടക്കാനിരുന്ന കേരളം-ആന്ധ്ര മത്സരം ഒരു മണിക്കൂറിലധികം വൈകിക്കുന്നതിലും കാരണക്കാരനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version